??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

PR ഗ്രൂപ്പ് ബീച്ച് റിസോർട്

അസ്തമയ സൂര്യന്റെ അന്തി ചോപ്പ് ആസ്വദിച്ചു ബീച്ചിന് അടുത്തുള്ള ബാൽക്കണിൽ ഇരിക്കുകയായിരുന്നു മനു…..

തലമുടിയിൽ വിരലുകൾ ഓടി നടക്കുന്നത് അറിഞ്ഞപ്പോഴാണ് മനു ഞെട്ടിയത്….

 

“ഒറക്കമായിരുന്നോ…..??”

“ഇല്ല നന്ദു … ചുമ്മാ ഓരോന്ന് ആലോചിച്ചു ഇങ്ങനെ ഇരുന്നു….”

“മ്മ്…”

“അജു എവിടെ….???”

“ഇപ്പൊ വരും…. ഞാൻ വിളിച്ചിരുന്നു….”

“ആ……”

 

കുറച്ചു സമയത്തിന് ശേഷം അജുവും എത്തി….

 

“മണവാളനും മണവാട്ടിയും ശൃംഗരിക്കുകയാണോ…”

“ഡാ… നീയും തുടങ്ങിയോടാ…. നിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു…”

മനുവും നന്ദുവും അജുവിനെ തറപ്പിച്ചു ഒന്ന് നോക്കി….

“എന്തു ചെയ്യാനാ മക്കൾസേ … നിങ്ങളെ രണ്ടിനേം കല്യാണത്തിന് സമ്മതിപ്പിക്കാനുള്ള കൊട്ടേഷൻ എനിക്കാ തന്നത്… 4 അമ്മമാരും….. നടക്കണ കേസ് അല്ല എന്ന് ഞാൻ അപ്പോഴേ പറഞ്ഞതാ… കേൾക്കണ്ടേ…”

“ഇവർക്ക് എന്താ ഇത്ര പറഞ്ഞിട്ടും മനസ്സിലാവാതെ…. ദേവന്റെ സ്ഥാനത്തു മറ്റൊരാളെ എനിക്കോ ശ്രീക്കുട്ടിയുടെ സ്ഥാനത്തു വേറൊരാളെ മനുനോ ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ അജു…. അവരുടെ ഓർമകളാണ് ഞങ്ങൾക്ക് ജീവിക്കാനുള്ള ഊർജം… “

“അത് വിട്… ഞാൻ ചുമ്മാ പറഞ്ഞുനെ ഉള്ളു…”

“മ്മ്…”

 

ടേബിളിന് ചുറ്റും മൂന്ന് കസേരകളിലായി അവർ ഇരുന്നു… നാലാമത്തൊരു കസേര അവിടെ ഒഴിച്ചിട്ടിട്ടുണ്ട്…

മനുവും അജുവും നന്ദുവും കൂടുമ്പോഴൊക്കെ ദേവന് വേണ്ടി ഒരു കസേര മാറ്റി വെക്കുന്നത് ഇപ്പോൾ ഒരു ശീലമായി….

58 Comments

  1. Onnum parayanilla.. Super..

Comments are closed.