രണ്ടു ദിവസത്തിനു ശേഷം….
കരിപ്പൂർ എയർപോർട്ട്
ജോക്കർ കേസിലെ അന്വേഷണം അവസാനിപ്പിച്ചു മിഥുനും ടീമും തിരിച്ചു പോവുകയാണ്…
അവരെ യാത്രയാക്കുവാൻ ഐജി മീര, ASP കാർത്തിക്, CI മറിയം ഒപ്പം വിജയേട്ടനും പിന്നെ SI പ്രവീൺ എന്നിവർ വന്നിട്ടുണ്ടായിരുന്നു….
“സർ…. അന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് വർഗീസ് പറഞ്ഞ കഥയും വീഡിയോയിൽ കണ്ടതും തമ്മിൽ ഒരുപാടു വ്യത്യാസം ഉണ്ടല്ലോ… അങ്ങനെയൊരു കഥ അവർ മെനഞ്ഞത് എന്തിനായിരിക്കും….”
യാത്ര പറയുന്ന കൂട്ടത്തിൽ പ്രവീൺ മിഥുനോട് ചോദിച്ചു….
“ഇവർ രണ്ടു പേരും അല്ലാതെ വേറെയും കഥാപാത്രങ്ങളുണ്ടായിരുന്നല്ലോ അവരെ വിശ്വസിപ്പിക്കാൻ ആയിരിക്കും…
കൃത്യമായി പറയാൻ പറ്റുന്ന രണ്ടു പേരും ഇന്ന് ഇല്ലാലോ… അപ്പോൾ അങ്ങനെ അങ്ങ് വിശ്വസിക്കാം….”
“മ്മ്….”
എല്ലാവരോടും യാത്ര പറഞ്ഞ് മിഥുനും ശൈവയും വിനുവും എയർപോർട്ടിനു അകത്തേക്ക് നടന്നു….
എയർപോർട്ട് ആദ്യമായി കാണുന്ന അമ്പരപ്പോടെ വിനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് സൂചിയും….
************************************************
കുറച്ചു മാസങ്ങൾക്ക് ശേഷം…
24×7 ന്യൂസ് ഓഫീസ്
മുട്ടിൽ മരംമുറി കേസിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിവീശിയത്തിൽ ഒരുപാടു പേർക്ക് പരിക്കേറ്റ ദിവസമായിരുന്നു… സമരക്കാർ കൂടാതെ നിരവധി മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു… സമരത്തിന്റെ കവറേജിന്റെയും മറ്റ് കണക്റ്റഡ് പ്രോഗ്രാംസിന്റെയും ഫൈനൽ ഷെഡ്യൂൾ ചെയ്യുന്നതിന്റെ കാര്യം സംസാരിക്കുന്നതിന്റെ ഇടയിലാണ് പ്രോഗ്രാം ഹെഡ് ന്റെ റൂമിന്റെ വാതിൽ തുറന്ന് അറ്റെൻഡർ വരുന്നത്…
“എന്താ രമേശാ….”
“മാഡത്തിന് ഒരു ലെറ്റർ ഉണ്ട്….” രമേശൻ ലെറ്റർ ഗൗരിക്ക് നീട്ടി…
ഗൗരി ലെറ്റർ വാങ്ങി, ഫ്രം അഡ്രസ്സിൽ ഇരുമ്പനം ചാരിറ്റബിൾ ട്രസ്റ്റ് എന്ന കണ്ടപ്പോൾ ഗൗരിക്ക് ആശ്ചര്യം….
മുന്നിലിരിക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശം നൽകി അവർ പോയതിനു ശേഷം ഗൗരി ലെറ്റർ തുറന്നു …
Onnum parayanilla.. Super..
?✨?