??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

കുറച്ചു നേരം വിജയേട്ടനെ തന്നെ നോക്കി ഇരുന്ന മറിയത്തിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

 

“കള്ളൻ…..” മറിയം വിജയേട്ടന് നേരെ നോക്കി ഒരു കള്ള ചിരിയോടെ വിളിച്ചു…

“മറിയൂ… ഞാൻ…..”

“എന്തൊക്കെയാ കള്ളൻ ഇത്രേം നാളും പറഞ്ഞെ….  കമ്പ്യൂട്ടർ അലര്ജി, ടച്ച് ഫോൺ ആണേൽ കൈ വിറക്കും….. എന്നിട് ഒളിച്ചിരുന്നു ഇതൊക്കെ കൊണ്ട് അഭ്യാസം ലേ…. കൂടെ പൊറുക്കാൻ തൊടങ്ങിയിട്ട് ഇത്രേം നാളായില്ലേ… എന്നോടും ഒളിച്ചു വെച്ച്….”

വിജയേട്ടന്റെ മുഖം കുനിഞ്ഞു….….

 

“എന്തിനാ എട്ടാ മുഖം കുനിക്കുന്നെ…. ഈ പുറത്തു കാണിക്കുന്ന ആളല്ല ഏട്ടൻ എന്ന് എനിക്ക് മുന്നേ തോന്നിയിരുന്നു….”

“ഞാൻ മുന്നേ പറയണം എന്ന് കരുതിയതാ… പക്ഷെ….”

“സാരൂല്ല…. എനിക്ക് പിണക്കം ഒന്നുല്ല….”

“എന്നോട് ദേഷ്യം ആണെന്ന് എനിക്ക് അറിയാം….”

“എനിക്കോ…. ഏട്ടനോടോ എന്തിനു…..”

“അല്ല എനിക്കറിയാം… അതല്ലേ ദേഷ്യം കൂടി ബിപി കയറിയത്….”

“എന്താ എട്ടാ… ഏട്ടൻ ഇങ്ങ് വാ…. ” മറിയം വിജയേട്ടനെ ചേർത്തു പിടിച്ചു…

“ഇപ്പൊ വിശ്വാസം ആയോ…. പിണക്കം ഒന്നുല്ലനു….”

“മ്മ്….”

“ഇന്നലെ മുതൽ വല്ലാത്ത ക്ഷീണം തോന്നന്നു എന്ന് ഞാൻ പറഞ്ഞില്ലാരുന്നോ…… അതിന്റെയായിരിക്കും…. അല്ലാതെ…..”

“ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു… ഇന്നലെ നീ പറഞ്ഞത്… ബ്ലഡ് ടെസ്റ്റ് നു എടുത്തിട്ടുണ്ട്….”

“മ്മ്…. എന്നാലും ഏട്ടൻ എന്തിനാ ലാപ്ടോപിന്റെ മുന്നിൽ നിന്നു ഡാൻസ് കളിച്ചേ…. ഇടക്ക് ലാപ്പിൽ നോക്കി പൊട്ടി ചിരിക്കുന്നും ഉണ്ടായല്ലോ…”

ഒരു കള്ള ചിരിയോടെ മറിയം വിജയേട്ടന് നേരെ നോട്ടം എറിഞ്ഞു…

വിജയേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി….

 

“അത്… എനിക്ക് പ്രൊമോഷൻ ആയി….”

“മ്മ്… അപ്പൊ എന്റെ ഊഹം തെറ്റിയില്ല… കള്ള രഹസ്യ പോലീസേ…..”

വിജയേട്ടനും മറിയത്തിനും അന്ന് സന്തോഷത്തിന്റെ ദിവസം ആയിരുന്നു….

 

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജിൻസ് ഓഫീസർ ഗ്രേഡ് 1 ആയി പ്രൊമോഷൻ കിട്ടിയ വിജയേട്ടനെ മറിയം വീണ്ടും പ്രൊമോട്ട് ചെയ്തു… ഭർത്താവിൽ നിന്നും അച്ഛൻ ആയിട്ട്…

മറിയവും വിജയേട്ടനും തമ്മിലുള്ള അണ്ടർസ്റ്റാന്റിങ് പ്രകാരം വിജയേട്ടന്റെ ഐഡന്റിറ്റി തത്കാലം ഗോപ്യമായി വെക്കാൻ തന്നെ തീരുമാനിച്ചിരുന്നു… പക്ഷെ ഉള്ളിലെ ജീവന്റെ തുടിപ്പ് അവർ ആഘോഷിക്കുകയും ചെയ്തു…

************************************************

58 Comments

  1. Onnum parayanilla.. Super..

Comments are closed.