?താന്തോന്നി? [Rafna] 284

“ഉറങ്ങിയോടീ പെണ്ണേ…..?”

രാത്രി വയറിലൂടെ എന്തോ ഇഴയും പോലെ തോന്നി കണ്ണുകൾ തുറന്ന അടുത്ത നിമിഷം കാതിലേക്ക് ഇരച്ച് കയറിയ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായ അഭിരാമി അടുത്ത നിമിഷം തിരിഞ്ഞു നോക്കിയതും അടുത്ത് കള്ള ചിരിയുമായി കിടക്കുന്ന അർജുനനിൽ അവളുടെ കണ്ണുകൾ തറഞ്ഞു……

അ… അച്ചുവേട്ടാ……

പൊട്ടികരഞ്ഞോണ്ട് അവൾ അർജുനനെ വാരി പുണർന്നു……

അയ്യേ…. കരയാതെടീ പെണ്ണേ…. ഞാനിങ്ങ് വന്നില്ലേ…..

അവളെ കഴുത്തിലേക്ക് മുഖം അമർത്തി അവിടെയായി ഒന്ന് അമർത്തി മുത്തിക്കൊണ്ട് അർജുൻ പറഞ്ഞതും നിറഞ്ഞ കണ്ണാലെ അവൾ അവന്റെ മുഖം ഒന്നാകെ ചുംബനങ്ങൾ കൊണ്ട് മൂടി……

മരിച്ചുന്ന് കരുതിയോടീ പെണ്ണേ…..?

അവളൊന്നും മിണ്ടാതെ ഇല്ലെന്ന് തലയാട്ടി…..

വാക്ക് തന്നതല്ലേ തിരിച്ച് വരുന്ന്… പിന്നെങ്ങനെ ഞാൻ അങ്ങനെ കരുതും…..?

അതും പറഞ്ഞോണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു…..

അച്ഛൻ…..??

അവളെ ചോദ്യം കേട്ട് അർജുനൻ ഒന്ന് ചിരിച്ചു….. അവിടെ ഉണ്ടായതെല്ലാം ഒന്ന് ഓർത്തെടുത്തു…..

**********?***********

അവന്റെ കൈയടി കേട്ടിടത്തേക്ക് നോക്കിയ മോഹൻ അവിടെയുള്ള അർജുനനെ കണ്ട് ഞെട്ടി വിറച്ചു….

പെട്ടന്ന് അർജുനന്റെ പിന്നിൽ നിന്നും ശങ്കരൻ അങ്ങോട്ട് വന്നു……

അമ്മയെയും പെണ്ണിനേയും പിടിച്ച് വച്ചാൽ എന്റെ സുഹൃത്തിനെ ഞാൻ കൊല്ലുമെന്ന് താൻ കരുതിയെങ്കിൽ തനിക്ക് തെറ്റി…..

തന്നെ എന്തായാലും ഞാൻ സമ്മതിച്ചു തന്നു…. വാശി… അത് തന്നെ കണ്ട് ബാക്കിയുള്ളവർ പഠിക്കണം…….വിചാരിച്ച കാര്യം നേടാൻ ആരെയും കൊല്ലാനും മടിക്കാത്ത മോഹൻ……

അർജുനൻ അതും പറഞ്ഞോണ്ട് അയാളെ നോക്കി പുച്ഛത്തോടെ മുഖം കോട്ടി……

അതേടാ… മോഹനൻ അങ്ങനെ തന്നെയാ…. എന്റെ വഴിയിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും ഏത് വിധേനയും വെട്ടി മാറ്റിയിരിക്കും ഞാൻ….

അത് ഞങ്ങൾക്ക് നന്നായിട്ട് അറിയാം….. എന്തായാലും ഇത് വരേ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ടായിരുന്നു…..എന്നെ കൊന്നിട്ട് നിങ്ങൾക്ക് എന്ത് നേടാൻ ആണെന്ന്…..

ആ വീട് നിങ്ങളെ പേരിൽ കിട്ടാൻ ആണേൽ ഇത്രക്കും ഇടങേറുള്ള പണിക്ക് മോഹനൻ നിൽക്കില്ലായിരുന്നു…. ഇന്നല്ലേ അർജുനനന് മനസ്സിലായത്…… കാര്യങ്ങൾ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ലെന്ന്……

അത് കേട്ട് അയാളുടെ മുഖം വിളറി വെളുത്തു…..

നീ അറിഞ്ഞോ ശങ്കര…..ഞാൻ കഷ്ടപ്പെട്ട് പണിത് ഉയർത്തിയ ഓരോ സ്ഥലത്തിന്റെയും ലേലം വിളിച്ച് ഞാൻ വാങ്ങിയ ഭൂമിയൊക്കെ ഇയാളുടെ ആയിരുന്നു….. പണം എന്റെന്ന് അന്നെ കണക്കിന് അപ്പുറം വാങ്ങിയതാ അയാൾ……

ആവശ്യം എന്റെ ആയത് കൊണ്ട് ആവശ്യപ്പെട്ട തുക ഞാൻ കൊടുത്തു…. ഇപ്പൊ അതെല്ലാം വാങ്ങിയത് ഞാൻ ആണെന്നും അയാളെ വീടും സ്ഥലവും അടക്കം എനിക്ക് അവകാശപ്പെട്ടതാണെന്നും എങ്ങനെയോ അറിഞ്ഞിട്ട് എന്നെ കൊല്ലാൻ നടക്കുവാ….. അണ്ടിയോട് അടുക്കുമ്പോയെ മാങ്ങയുടെ പുളി അറിയൂ… അങ്ങനെ അല്ലെടൊ മോഹൻ….. പണത്തിന് ആവശ്യം വന്നപ്പോ ആണ് ഒന്ന് ശരിക്ക് അന്നേക്ഷിച്ചത്…. അറിഞ്ഞ അന്ന് മുതൽ എന്റെ പിന്നാലെ ഉണ്ട്…..ഞാൻ പറഞ്ഞതൊക്കെ ശരിയല്ലടൊ…..?

താടി ഉഴിഞ്ഞു കൊണ്ട് ഒരാക്കി ചിരിയോടെ അർജുനനൻ അയാളെ നോക്കി…… മോഹൻ അർജുനൻ എല്ലാം അറിഞ്ഞെന്ന് മനസ്സിലായതും അടുത്തുള്ള ശങ്കരനെ നോക്കി……

അമ്മയെയും പെങ്ങളെയും സൂക്ഷിക്കാൻ ഇവന്റെ കൈയിൽ ആണോ കൊടുത്തേ….. അതും പറഞ്ഞോണ്ട് മോഹൻ പൊട്ടിച്ചിരിച്ചു……

രണ്ട് പേരെയും നല്ല കോലത്തിൽ കാണണമെങ്കിൽ ഇപ്പൊ അവറ്റകളെ കൊണ്ട് നാട് വിട്ടോണം….. അല്ലെങ്കിൽ നാളത്തെ പത്രത്തിൽ അർജുനൻ പീഡിപ്പിച്ച കൂട്ടത്തിൽ നിന്റെ അമ്മയുടെയും പെണ്ണിന്റെയും കൂടെ ഫോട്ടോ നിനക്ക് കാണേണ്ടി വരും…….

അത് കേട്ടതും ശങ്കരൻ അയാളെ നെഞ്ച് കൂട് നോക്കി ഒന്ന് കൊടുത്തു…..മോഹൻ തെറിച്ച് പിന്നിലേക്ക് വീണതും ശങ്കരൻ അയാളെ കോളറിന് പിടിച്ച് എണീപ്പിച്ചു……

തന്നെ പോലെ അമ്മയെയും പെങ്ങളെയും തിരിച്ച് അറിയാൻ പാടില്ലാത്ത ആളല്ല അവൻ…….

ആഹ്…. അങ്ങനെ അങ്ങോട്ട് ഉറപ്പിക്കാതെ…. ഇവനല്ലേ ആൾ… തന്തയും തള്ളയും ആരാന്ന് അറിയാത്ത ഇവൻ…. ഏതെലും വഴി പിഴച്ച് ഉണ്ടായ ഇവൻ ആ സ്വഭാവം കാണിക്കാതെ ഇരിക്കോ…….

പെട്ടന്ന് അയാളുടെ മുഖം മാറി….. എണീറ്റ് നിന്ന് അർജുനന്റെ മുഖത്തിന് നേരെ കൈ ഓങ്ങി…. അർജുനൻ അയാളെ കൈ പിടിച്ച് തിരിച്ച് മൂലയിലേക്ക് പിടിച്ച് തള്ളി…..

എന്റെ മോളെ തന്നെ കിട്ടിയുള്ളൂടാ &#&*#-#&&*#*….. ഈ മോഹന് ജീവനുള്ള കാലത്തോളം നിന്നെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ……

ഇരുന്നിടത്ത് നിന്ന് എണീക്കാൻ നിന്നതും അർജുനൻ ഒന്ന് കൂടെ മുഖം നോക്കി കൊടുത്തു…..

നമ്മളെ തമ്മിലുള്ള ഇടപാട് നമ്മളായിട്ട് തീർക്കുന്നതല്ലേ നല്ലത്…. അതിലേക്ക് മറ്റുള്ളവരെ കൊണ്ട് വന്ന് വിഷയം മാറ്റാതെ അമ്മായിപ്പ……

അത് കേട്ട് ശങ്കരൻ അർജുനനെ നോക്കി ഒന്നാക്കി ചിരിച്ചു……

പിന്നേ എന്റെ പെണ്ണിന്റെ കാര്യം ആണേൽ… അവളെ സ്നേഹിച്ചത് ഈ അർജുനൻ ആണേൽ സ്വന്തം ആക്കാനും എനിക്കറിയാം……

ചെറ്റത്തരം കാണിച്ചിട്ട് വായിട്ടലക്കുന്നോടാ പട്ടി…..

ഇങ്ങനെ ടെറർ ആകല്ലേ അമ്മായിയപ്പ…പ്രഷർ എങ്ങാനും കൂടി കാലി ആയി പോയാൽ ഞങ്ങൾ കല്യാണത്തിന് ചടങ്ങിനും കൈ പിടിച്ച് ഏല്പിച്ച് തരാനും ആരാ ഉള്ളത്……

അങ്ങനെ ഒന്ന് നീ സ്വപ്നം കാണേണ്ട….. അവളെ നിനക്ക് തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…..

അതെങ്ങനെ ശരിയാകും…. ഞങ്ങളെ കുഞ്ഞിന് പിന്നേ അച്ചൻ ഇല്ലാതെ ആയിപ്പോകില്ലേ…..

അത് കേട്ടതും അയാൾ ഒന്ന് ഞെട്ടി…. അതെങ്ങനെ അവൻ അറിഞ്ഞു എന്ന് ചിന്തിച്ചു കൊണ്ട് അർജുനനെ നോക്കി….

ശങ്കരൻ ആണേൽ അർജുനനെ നോക്കി ഉള്ളതാണോ എന്ന പോലെ തല കൊണ്ട് ചോദിച്ചു……

ഒന്ന് സൈറ്റ് അടിച്ചു കൊടുത്ത് കൊണ്ട് അർജുനൻ ചെയറിൽ ആയി ഇരുന്ന് മുന്നിലുള്ള മോഹനെ നോക്കി……

ഞാൻ സ്ത്രീ ധനത്തിന് എതിരാണ്…. പിന്നേ എന്റെ പെണ്ണിന്റെ അച്ഛൻ ആയോണ്ട് ഞാൻ ഒരു ഓഫർ വക്കാം….അവളെ എനിക്ക് അങ്ങോട്ട് കൈയിൽ ഏല്പിച്ച് തന്നാൽ……….

അതും പറഞ്ഞോണ്ട് അവൻ മോഹനെ നോക്കി….

നിങ്ങളെ വീടും പറമ്പും ഒരു ചില്ലി പൈസ തിരിച്ച് വാങ്ങാതെ അർജുനനൻ അങ്ങോട്ട് തിരിച്ചു തരും…..

************?*********

എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു….?

അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അഭിരാമി ചോദിച്ചു……..

നിന്റെ അല്ലെ അച്ഛൻ…. കുറച്ച് സമയം വേണോ വേണ്ടേ എന്നൊക്കെ ചിന്തിച്ച് നിന്നു…. എന്തോ ആ കുരുട്ട് ബുദ്ധിയിൽ ആലോചിച്ച് ഉറപ്പിച്ച ശേഷം സമ്മതം അറിയിച്ചു….

സത്യമാണോ അച്ചുവേട്ടാ…..?

അവൾ കണ്ണുകൾ വിടർത്തി വിശ്വാസം വരാത്ത പോലെ ചോദിച്ചു…..

അതേ ടീ…… നിനക്ക് വിശ്വാസം ആയില്ലേൽ നിന്റെ അച്ഛനോട് പോയി ചോദിച്ച് നോക്ക്……

അയ്യോ… വേണ്ടായെ…. ഇന്ന് ആദ്യമായിട്ടാ ഞാൻ അച്ഛന്റെ നേരെ ശബ്ദം ഉയർത്തിയത്…. അച്ചുവേട്ടന് അറിയോ ഞാൻ പിടിച്ച് നിൽക്കാൻ പെട്ട പാട്……കുഞ്ഞിനെ കളയാതെ വീട്ടിലേക്ക് കയറി പോകരുത് എന്നാ എന്നോടും അമ്മയോടും പറഞ്ഞത്……

എന്നിട്ട് നീയെന്ത് പറഞ്ഞു…..

അവളെ മുഖത്തിലൂടെ വിരലോടിച്ച് കൊണ്ട് അർജുനൻ ചോദിച്ചു…..

ഇല്ലാത്ത കുഞ്ഞിനെ കൊന്ന് കളയാൻ ഏത് ഡോക്ടറിന അറിയാ……

അത് കേട്ടതും അർജുനൻ പൊട്ടിച്ചിരിച്ചു…. അവന്റെ ചിരി നോക്കി നിന്ന അവളിലും ആ ചിരി പടർന്നു…..

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.