?താന്തോന്നി? [Rafna] 284

കടുപ്പിച്ച് കൊണ്ടുള്ള അയാളെ സ്വരം കേട്ട് നില പേടിയോടെ ഭാമയെ നോക്കി…..

നിന്നോട് അവളെ നോക്കാനല്ല പറഞ്ഞത്… ചോദിച്ചതിന് മറുപടി താ… ആ പയ്യനും ആയി എന്റെ മോൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടോന്ന്……?

പേടിച്ചു വിറച്ചു കൊണ്ട് നില തല കുലുക്കി….

അ..വർ തമ്മിൽ… ഇഷ്ടത്തി… ലാ….

“”ഇല്ലാ……..””

അയാൾ അടുത്തുള്ള ഭാമയുടെ മുഖം നോക്കി ഒന്ന് കൊടുത്തതും അവർ പിന്നോട്ട് വേച്ചു പോയി…..നില കരഞ്ഞോണ്ട് ഭാമയെ പിടിച്ച് എണീപ്പിക്കാൻ ചെന്നതും അവളെ പിടിച്ച് മാറ്റിക്കൊണ്ട് മോഹൻ ഭാമയുടെ മുടിക്ക് പിടിച്ച് ചുമരോട് ചേർത്തു……

ഇന്നത്തോടെ…. ഇന്നത്തോടെ നിർത്താൻ പറഞ്ഞോണം അവളെ മോഹങ്ങൾ…. ആ വഴി പിഴച്ചവനെ മനസ്സിൽ കൊണ്ട് നടന്ന് എന്റെ നേരെ എങ്ങാനും അവൾ തിരിഞ്ഞാൽ… കൊന്ന് കളയുമെന്ന് പറഞ്ഞേക്ക്…..

അത് കേട്ട ഭാമ അയാളെ കൈ തട്ടി തെറിപ്പിച്ചു കൊണ്ട് മോഹനെ ദേഷ്യത്തോടെ നോക്കി…..

കൊന്നേക്ക്…. കൊല്ലുമ്പോൾ അവളെ കൂടെ എന്നെയും കൂടെ അവളെ വയറ്റിലെ കുഞ്ഞിനെ കൂടെ കൊന്നേക്ക്…..

അത് കേട്ടതും അയാൾ പുരികം ഉയർത്തി കേട്ടത് എന്താണെന്ന് ബോധ്യപ്പെടുത്താൻ ആയി അടുത്തേക്ക് വന്നതും ഭാമ അയാളെ കണ്ണുകളിലേക്ക് ദേഷ്യത്തോടെ നോക്കി…..

എന്താ… എന്താ നീ പറഞ്ഞെ……?

അയാൾ വിശ്വാസം വരാതെ ചോര ചീറ്റിയ മുഖവും ആയി ചോദിച്ചു…..

അവളിപ്പോ പഴയ പോലെ അഭിരാമി അല്ല…വയറ്റിൽ ഒരു കുഞ്ഞുള്ള പെണ്ണാണ്…. നിങ്ങൾ എന്നും കൊല്ലും കൊല്ലുമെന്ന് പറഞ്ഞോണ്ട് നടക്കുന്ന അർജുനന്റെ രക്തം ആണ് അവളെ ഉള്ളിൽ ഉള്ളത്…….

അത് കേട്ടപ്പോ ദേഹം മുഴുവൻ പുഴു അരിക്കുന്ന പോലെ തോന്നി അയാൾക്ക്……ഞെട്ടലോടെ അതിലേറെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയോടെ അയാൾ അഭിരാമിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും ഭാമ അയാൾക്ക് മുന്നിൽ പോയി നിന്നു……

കുഞ്ഞിന്റെ അച്ഛനെ കൊന്ന പോലെ അമ്മയെ കൂടെ കൊല്ലാൻ ആണോ ഈ പോക്ക്…..

അതെന്റെ ഇഷ്ട്ടം…. വഴീന്ന് മാറണം…..

ഇല്ല… സമ്മതിക്കില്ല… ഞാൻ നൊന്ത് പ്രസവിച്ച എന്റെ മോള അത്…. പകയും ദേഷ്യവും വാശിയും ആയി നിങ്ങൾ നിങ്ങളെ ജീവിതം ചോര കളം ആക്കിയപ്പോ അതിന്റെ ഇടയിൽ ഒന്ന് ചിരിക്കാനും സന്തോഷിക്കാനും ദൈവം എനിക്ക് തന്ന കുഞ്ഞാ അവൾ…. നിങ്ങൾക്ക് അതൊരു വിലയില്ലെങ്കിൽ എനിക്കുണ്ട്….. അത് കൊണ്ട് അങ്ങോട്ട് ഒന്ന് കാൽ എടുത്തു വച്ചാൽ ആ നിമിഷം ഭാമ ഈ താലി ഉപേക്ഷിച്ചിരിക്കും…..

അയാൾ ഭാമയെ കത്തുന്ന കണ്ണുകളോടെ നോക്കി… അയാൾക്ക് ഒരിക്കലും ഭാമയെ ഒഴിവാക്കാൻ പറ്റില്ല…. അയാൾ സമ്പാദിച്ചതിൽ കൂടുതൽ ഭാമയുടെ അച്ഛൻ സമ്പാദിച്ച് വച്ചിട്ടുണ്ട്…. എല്ലാം ഭാമയുടെ പേരിലാണ്…. അതറിഞ്ഞത് കൊണ്ട് മാത്രമാണ്……

കാണിച്ചു തരാം… ഈ മോഹന് എന്ത് ചെയ്യാൻ പറ്റുമെന്ന്… തന്തയില്ലാത്ത ആ ജീവനെ നശിപ്പിച്ച ശേഷം തള്ളയും മോളും ആ പടി ചവിട്ടിയാൽ മതി…….

അതും പറഞ്ഞു കൊണ്ടയാൾ അവിടെന്ന് പോയി……

ഭാമ കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു……

നില വേദനയോടെ അവരെ നോക്കി…….

©©

എവിടെടോ ആ നായിന്റെ മോൻ…..?

വാതിൽ തുറന്ന് ഇരുട്ട് നിറഞ്ഞ ആ റൂമിലേക്ക് മോഹൻ കയറി……. തൂങ്ങി കിടക്കുന്ന കയറിൽ ആരും ഇല്ലെന്ന് കണ്ടതും അയാൾ നടുക്കത്തോടേ അടുത്തുള്ള റൂമിന്റെ വാതിൽ ചവിട്ടി തുറന്നു…..

ഇവിടെ ഉണ്ടായിരുന്ന ആ രണ്ട് പെണ്ണുങ്ങൾ എവിടേപ്പോയി…..?

കൂടെയുള്ള ആളുകളോട് ആയി മോഹൻ ചോദിച്ചു……

അത് വരെ തല ഉയർത്തി നിന്ന അവരുടെയെല്ലാം തല താഴ്ന്നു…….

മുതലാളി…… അവർ… അവർ രക്ഷപ്പെട്ടു…..

പറഞ്ഞയാളെ വയറ്റിൽ ചവിട്ടി വീഴ്ത്തിയിരുന്നു മോഹൻ…..

എവിടെ…. ചത്ത അവന്റെ ഡെഡ്ബോഡി… പെട്രോൾ ഒഴിച്ച് കത്തിച്ച് കളയണം ആ നായിന്റെ മോനെ…… എന്റെ മോളേ വശീകരിച്ച് മയക്കി എടുത്തേക്കുന്നു അവൻ…..

അയാൾ പൊട്ടി തെറിച്ചതും അവിടെ ആകമാനം ആരുടെയോ കൈ അടി മുഴങ്ങി കേട്ടു…..അതോടൊപ്പം അടുത്തേക്ക് നടന്നു വരുന്ന ശബ്ദവും…..

സഭാഷ്….. സഭാഷ് മോഹൻ…. പൊളിച്ചു… അല്ലല്ല… പൊളിച്ചടുക്കി…. എന്താ ഡയലോഗ്… ഏതാ പവർ….

ഇരുട്ടിൽ നിന്നും ആ രൂപം വെളിച്ചത്തിലേക്ക് വന്നതും അവിടെയുള്ള ആളെ കണ്ട മോഹൻ ഞെട്ടി വിറച്ചോണ്ട് പിന്നോട്ട് ഒരടി വച്ചു……

?അർജുനനൻ? നീയോ….. നീ എങ്ങനെ…..!!!…????

©©

എത്രയായാലും….. ഇങ്ങനെ ഒന്ന് വേണ്ടിയിരുന്നില്ല മോളേ…..

നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് ഭാമ അടുത്തുള്ള അഭിരാമിയെ നോക്കി…..

അവൾ ഒന്നും മിണ്ടിയില്ല… ശരീരം മുഴുവൻ മരവിച്ചു നിൽപ്പായിരുന്നു…. മോഹനും ആ കൈ കൊണ്ട് അർജുനൻ മരിക്കുന്നതും അവളെ മനസ്സിൽ ഓടി മറഞ്ഞു കൊണ്ടേ ഇരുന്നു…. കണ്ണുകൾ എന്തിനെന്നില്ലാതെ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി……

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അടുത്തുള്ള നിലയേ നോക്കി……

അച്ഛൻ എല്ലാം അറിഞ്ഞു എന്നും ഉണ്ടായതെല്ലാം ഭാമ പറഞ്ഞു കൊടുത്തു….. ഒരക്ഷരം മിണ്ടാതെ ശില കണക്കെ നിന്നു എന്നല്ലാതെ ഒന്നും ഉണ്ടായില്ല…. അത് കൊണ്ട് തന്നെ ഭാമ അതികം ഒന്നും പറയാതെ എണീറ്റ് പുറത്തേക്ക് പോയി…..

പിന്നാലെ പോകാൻ നിന്ന നിലയേ അഭിരാമി കൈ പിടിച്ച് നിർത്തി…….

എന്തൊക്കെ ആയാലും ഇതൊന്നും വേണ്ടിയിരുന്നില്ല അഭി…. എന്നോട് ഒരു വാക്ക് പറയാമായിരുന്നു….. ഇത്രക്കും പ്രതീക്ഷിച്ചില്ല…..

കൈ വിടുവിച്ച് കൊണ്ട് നിലയും ഇറങ്ങി പോയി….. ഒരു പൊട്ടിക്കരച്ചിലോടേ അവൾ ബെഡിലേക്ക് കിടന്നു……

കൈ വയറിൽ അമർന്നു…. ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു….. മുഖം ആകെ വലിഞ്ഞു മുറുകും വിധം വേദന തോന്നി…. എണീറ്റ് വാഷ്റൂമിൽ കയറി ഇറങ്ങിയപ്പോ ആണ് ടേബിളിൽ ഇരിക്കുന്ന ഫ്രൂട്ട്സ് കണ്ടത്…… അതിന്റെ തൊട്ടടുത്തുള്ള കത്തിയിലേക്ക് അഭിരാമിയുടെ നോട്ടം എത്തി നിന്നു…….

മുന്നോട്ട് നടന്ന് കൊണ്ടവൾ അത് കൈയിൽ ആയി എടുത്തു……

അച്ചുവേട്ടൻ ഇല്ലാത്ത ലോകത്ത് ഈ അഭിരാമിയും ഉണ്ടായിരിക്കില്ല…….

കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി…..

©©

ഈ ഹോസ്പിറ്റലിൽ തന്നെ ആണല്ലോ മോഹന്റെ മോൾ….. ആ അർജുനനും അവളും ഇഷ്ടത്തിൽ ആയിരുന്നത്ര…..ഇപ്പൊ ആ പെണ്ണിന് വയറ്റിലും ഉണ്ടത്ര……

അത് കേട്ട് ശിവൻ ഒന്ന് ഊറി ചിരിച്ചു……

മോഹൻ… അയാളെ കൈ കൊണ്ട് ചത്തോളും അവൻ….. അത് കഴിഞ്ഞാൽ എനിക്കും വേണം ആ തന്റെടി പെണ്ണിനെ…… അഹങ്കാരം മൂത്ത അവളെ കണ്ട മുതൽ കൊതിച്ചതാ ഞാൻ……

റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് നോക്കി…. വരാന്തയിൽ ഇരിക്കുന്ന നിലയേയും ഭാമയെയും കണ്ടു…. രാത്രി ആകുന്നത് വരെ കാത്തിരിക്കാം എന്ന ചിന്തയോടെ റൂമിലേയ്ക്ക് തന്നെ കയറി……..

അന്ന് അർജുനന്റെ അടി കിട്ടിയതിൽ പിന്നെ ഇവിടെ തന്നെയാണ്…. ഇന്ന് എന്തായാലും മോഹൻ തീർത്തു കാണും അവനെ….. ഇനി ഈ ശിവൻ എന്തും ചെയ്യും കാണിക്കും… തടയാൻ ഒരാളും കാണില്ല ഇവിടെ…..

വശ്യമായ ചിരിയോടെ പലതും കണക്ക് കൂട്ടിക്കൊണ്ട് ശിവൻ അങ്ങിങായി നടന്നു…….

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.