?താന്തോന്നി? [Rafna] 284

ഒന്നും മിണ്ടാതെ അഭിരാമി അകത്തേക്ക് കയറി പോയി… റൂമിൽ എത്തിയതും അന്ന് രാത്രി അർജുനൻ വന്നത് അവൾക്ക് ഓർമ വന്നു…..

ഇന്നും വരോ…..??

ചുമ്മാതെ ഒന്ന് ആശിച്ചു കൊണ്ടവൾ ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി…..

പിന്നേ സ്വയം അവൾ ചിന്തിച്ചു കൂട്ടിയത് ആലോജിച്ച് നാണത്തോടെ ബെഡിലേക്ക് കമിഴ്ന്നു കിടന്നു… അർജുനന്റെ ഓർമകളിലൂടെ ഒരോട്ട പ്രദക്ഷിണം വച്ച് എപ്പോഴോ മയങ്ങി പോയി…….

©©

ഒരടി കൂടെ കഴിഞ്ഞു വീട്ടിൽ എത്തിയ അർജുൻ ഒലിച്ച് ഇറങ്ങുന്ന കൈയിലെ രക്തം തുണി കൊണ്ട് കൂട്ടിപ്പിടിച്ച് കൊണ്ട് മറ്റൊരു കൈയിൽ മരുന്ന് എടുത്ത് അതിലായി വച്ചു……

നീറ്റൽ കൊണ്ട് മുഖം ചുളിഞ്ഞു…. പിന്നേ അതൊന്നും വക വക്കാതെ അകത്തേക്ക് കയറി…. ഹാളിലെ സോഫയിൽ ആയി ഇരിക്കുന്ന ശങ്കരനെ കണ്ടു……

നീയിതെപ്പോ വന്നു……?

ടേബിളിൽ ഉള്ള വെള്ളം എടുത്ത് വായിലേക്ക് കമിഴ്ത്തിക്കൊണ്ട് അർജുനൻ ചോദിച്ചു……

ഉത്തരം ഒന്നുമില്ലാതെ പിന്നോട്ട് നോക്കിയതും നിറ കണ്ണുകളോടെ നിൽക്കുന്ന ശങ്കരനെ കണ്ടു……

അവന്റെ കൈയിലെ കത്തി കണ്ടതും അർജുൻ ജഗ് വച്ച് അവന്റെ അടുത്തേക്ക് ചെന്നു……

പെട്ടന്ന് ആയിരുന്നു ശങ്കരൻ അവന്റെ കാലിലേക്ക് ഊർന്ന് ഇരുന്നത്…..

എന്താടാ….എന്ത് പറ്റി…..?

എന്റെ അമ്മ…ദേവൂ….നിന്നെ കൊന്നാൽ അവരെ വെറുതെ വിടാന്ന്…. കഴിയില്ലെങ്കിലും ഇതും കൊണ്ട് ഇവിടെ വരേ എത്തിയില്ലേടാ ഞാൻ…. പാപിയല്ലേടാ ഞാൻ….. ജീവിതം തന്ന നിന്നെ കൊല്ലാൻ ഒരു നിമിഷം എങ്കിലും എന്റെ മനസ്സിൽ തോന്നിയില്ലേ……

എല്ലാം കേട്ട് അർജുനൻ ഞെട്ടി… അവനെ പിടിച്ച് എണീപ്പിച്ചു…

നീ എന്താ ഉണ്ടായേ പറ… അമ്മയ്ക്കും ദേവൂനും ഒന്നും പറ്റില്ല… ഈ അർജുനന പറയുന്നേ…..കാര്യം തെളിയിച്ചു പറ ശങ്കര….

വീട്ടിലേക്ക് ചെന്നപ്പോ അവിടെ മോഹന്റെ ആളുകൾ ഉണ്ടായിരുന്നു… അമ്മയെയും ദേവൂനെയും തട്ടി കൊണ്ട് പോയി… ജീവൻ വേണമെങ്കിൽ നിന്നെ കൊല്ലാൻ…. കൊന്നു എന്ന് അറിഞ്ഞാൽ അവർ വന്ന് ബോഡി കൊണ്ട് പൊക്കോളും… മോഹന് അത് കാണണം പോലും…. ഒരു നിമിഷം ഞാനും….

പൊട്ടിക്കരയുന്ന അവനെ നെഞ്ചോട് ചേർത്ത് അർജുൻ അവനെയും കൊണ്ട് ബൈക്കിൽ കയറി…….

©©

മോൾ പോയി അച്ഛനെ കഴിക്കാൻ വിളിച്ചിട്ട് വാ…..

അത് കേട്ടതും അഭിരാമി മോഹന്റെ റൂമിലേക്ക് ചെന്നു…. അച്ഛൻ ബാത്രൂംമിൽ ആണെന്ന് കണ്ടതും പോകാൻ നേരത്താണ് ഫോൺ റിങ് ചെയ്തത്…..

എടുത്ത് നോക്കി….. കട്ടായതും വച്ച് പോകാൻ നിൽക്കെ വീണ്ടും റിങ് ചെയ്തു…..

ഫോൺ കാൾ എടുത്തതും…. അപ്പുറത്ത് നിന്നുമായി…..

അർജുനൻ തീർന്നു സാർ…..

എന്നുള്ള ശബ്ദം കേട്ട് അഭിരാമിയുടെ കൈയിൽ നിന്നും ഫോൺ നിലത്തേക്ക് വീണു…….

അതോടൊപ്പം ബോധം മറഞ്ഞു കൊണ്ട് അഭിരാമി നിലത്തേക്ക് മറിഞ്ഞിരുന്നു…….

“ഷി ഈസ് പ്രഗ്നെന്റ്….”

ഡോക്ടർ പറയുന്നത് കേട്ടതും ഭാമയും നിലയും ഞെട്ടലോടെ പരസ്പരം നോക്കി……

ഡോ… ഡോക്ടർക്ക് എന്തേലും… തെറ്റ് പറ്റി കാണും…. ഒന്ന് കൂടെ…..

എന്താ നിങ്ങളിയ് പറയുന്നേ…. അഭിരാമി പ്രെഗ്നന്റ് ആണെന്ന ഞാൻ പറഞ്ഞത്……പിന്നെ ആളുടെ ബോഡി നല്ല വീക്ക്‌ ആണ്… ഞാൻ കുറച്ച് ടാബ്ലറ്റസ് തരാം… മുടങ്ങാതെ കുടിപ്പിക്കണം…..

അത്രയും പറഞ്ഞു കൊണ്ടവർ അവിടെന്ന് പോയി…..

ഭാമ ഒരു നിമിഷം അവളുടെ അച്ഛന്റെ മുഖം ഓർത്തു….. കൊന്ന് കളയില്ലേ അതിനെ…..

അകത്തേക്ക് ചെല്ലുമ്പോ അഭിരാമി മയക്കത്തിൽ ആയിരുന്നു…..

കുറച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അവൾ കണ്ണുകൾ തുറന്നത്… തുറന്ന പാടെ ഒരലർച്ച ആയിരുന്നവൾ……

“””അച്ചുവേട്ടാ……..!!!”””

ഭ്രാന്തിയേ പോലെ അതും വിളിച്ചോണ്ട് അവൾ ചുറ്റും നോക്കി…..

എവിടെ എന്റെ അച്ചുവേട്ടൻ….. എവിടെ അമ്മേ… എന്നെ കാണാൻ വന്നില്ലേ…. എവിടെ നിലാ…… എനിക്ക് കാണണം….. പറഞ്ഞോണ്ട് ഇറങ്ങി പുറത്തേക്ക് ഓടിയതും വരാന്തയിലൂടെ നടന്ന് വരുന്ന മോഹനെ കണ്ട് അവളൊന്ന് ഷോക്ക് ആയി……

അടുത്ത് എത്തിയതും അയാൾ അവളെ ഒന്ന് തട്ടി വിളിച്ചു….

മോൾക്ക് ഇപ്പോ എങ്ങനെയുണ്ട്….? ഇതെന്താ കൈയീന്ന് ബ്ലഡ് വരുന്നുണ്ടല്ലോ…..

രണ്ട് നെയ്സ് ഓടി വന്നു… അഭിരാമി ആണേൽ മോഹനെ കണ്ണെടുക്കാതെ നോക്കി നിൽക്കയാണ്……

നെയ്സ് വന്ന് അവളെ കൂട്ടിക്കൊണ്ട് പോകാൻ നിന്നതും അവൾ മോഹന്റെ കോളറിന് പിടിച്ചു……

എവിടെ എന്റെ അച്ചുവേട്ടൻ…..? എവിടേന്ന്….?എനിക്ക് കാണണം…. എന്റെ അച്ചുവേട്ടനെ കൊന്നോ നിങ്ങൾ…..പറ… പറയാൻ….

അവൾ വിളിച്ചു പറയുന്നത് അതിലൂടെ പോകുന്നവർ എല്ലാവരും കേട്ടു….. പലരും അവരെ നോക്കി ഓരോന്ന് പറഞ്ഞോണ്ട് നടന്നകന്നു…..

എന്താ കുട്ടീ… ബോഡി വീക്ക്‌ ആണെന്ന് അറിയില്ലേ…. പോയി റസ്റ്റ്‌ എടുക്ക്……

ശബ്ദം കേട്ട് വന്ന ഡോക്ടർ പറഞ്ഞതും അവൾ അവരെ തട്ടി മാറ്റി……

എന്റെ അച്ചുവേട്ടനെ കൊന്നു…. ഇയാളാ…..

മോളേ… അച്ഛൻ….

അയാൾക്ക് അവളുടെ അവസ്ഥ കണ്ടിട്ട് ഇന്നേ വരെ തോന്നാത്ത വിഷമം തോന്നി… അത്രക്കും പരിതാപകരണം ആയിരുന്നു അഭിരാമിയുടെ അവസ്ഥ….

കുറേ സമയം അലറി കരഞ്ഞതും പെട്ടന്ന് ഒരു നെയ്സ് വന്ന് ഇഞ്ചക്റ്റ് ചെയ്തു… അതോടെ അഭിരാമിയുടെ ബോധം മറഞ്ഞു……

എല്ലാം കണ്ട് അയാൾ അടുത്തുള്ള ഭാമയെ നോക്കി…..

അവർക്ക് അവളുടെ അവസ്ഥ എങ്ങനെ പറയും എന്നാലോജിച്ച് പേടി കൂടി……

പെട്ടന്നയാൾ നിലയുടെ അടുത്തേക്ക് ചെന്നു…..

അർജുനനും അവളും തമ്മിൽ എന്താ ബന്ധം…..?

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.