?താന്തോന്നി? [Rafna] 284

മറ്റുള്ളവരെ രക്ഷിക്കാൻ പോയിട്ട് സ്വയം രക്ഷിക്കാൻ ആവില്ലേ നിനക്ക്….. ആവില്ലേന്ന്…..

വേദന കൂടി വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു…. അത് കണ്ടതും അർജുൻ കൈയിലെ പിടി വിട്ടു….. മുഖം വീർപ്പിച്ച് കൊണ്ട് പോകാൻ നിന്നവളെ അരയിൽ കൈ ചുറ്റി എടുത്തോണ്ട് ബൈക്കിന്റെ മുന്നിലേക്ക് ഇരുത്തി……..

ആ പെൺകുട്ടി സംഭവം പറഞ്ഞപ്പോ ഓടി ചെന്ന് നോക്കിയതാ…. നീയാണെന്ന് കരുതീല….എവിടെ പോയി അന്നേരം നിന്റെ ചങ്കൂറ്റം….. തന്റെടി അല്ലെ ഈ താന്തോന്നിടെ പെണ്ണ്…..

ഒറ്റക്ക് ആയപ്പോ…. എന്തോ പേടിച്ചു പോയി… ഇനി ഉണ്ടാകില്ല അച്ചുവേട്ടൻ ആണേ സത്യം……

അത് കേട്ട് അവനൊന്ന് ചിരിച്ചു…

എന്ത് ഘട്ടത്തിൽ ആണേലും നിന്റെ കൂടെ ഞാനുണ്ടാകും….. എന്നും ദേ ഇത് പോലെ ചേർത്ത് നിർത്തിയിരിക്കും അർജുനൻ….. ഒറ്റക്ക് അല്ല… കേട്ടല്ലോ….

അതിനവൾ ചിരിയോടെ തലയാട്ടി…..

പോട്ടെ അച്ചുവേട്ടാ… നേരം വൈകി ചെന്നാൽ അച്ഛൻ അന്നേക്ഷിച്ചു ഇറങ്ങും……

നുണ പറയുന്നോടീ…. ഏത് കാലത്താടീ നിന്റെ അച്ഛൻ നിന്നെ തേടി വന്നിട്ടുള്ളെ….

അല്ല… അത് പിന്നേ…..

വല്ലാണ്ട് വിളച്ചിൽ എടുക്കല്ലേ മോളെ…. നിന്റെ അച്ഛനെക്കാൾ നിന്നെ കണ്ടവനാ ഈ അർജുൻ……

അർജുൻ പറഞ്ഞത് വേറെയും അഭിരാമി ചിന്തിച്ചത് വേറെയും ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി…. അവളുടെ ചിന്ത പോയ വഴി മനസ്സിലായ അർജുനൻ ഒരു കള്ളച്ചിരിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു……

ഇന്നലെ അതിന് മുഴുവൻ ആയില്ലല്ലോ…. അതിന് മുന്നേ നീ തടഞ്ഞില്ലേ…. ഇന്ന് കൈ വേണമെങ്കിൽ നോക്കാം… എന്തെ…..?

അവൾ വെട്ടി വിറച്ചു കൊണ്ട് അവനെ കൂർപ്പിച്ച് നോക്കി ഇറങ്ങാൻ നിന്നതും അർജുൻ അവളെ ബൈക്കിലേക്ക് കിടത്തി……

അവളുടെ ചുണ്ടുകൾ ചൂണ്ട് വിരൽ കൊണ്ട് ഒന്ന് തലോടി വലിച്ചു….അർജുനന്റെ മുഖം ആകെ അവളുടെ മിഴികൾ ഓടി നടന്നു…..
ക്ഷണ നേരം കൊണ്ട് അവളുടെ അധരങ്ങൾ അവന്റെ അധരവും ആയി ബന്ധിപ്പിച്ചു അവൻ…..വളരെ ഗാടമായി പ്രണയത്തോടെ മൃദുലമായി അവളുടെ അധരം നുണഞ്ഞു വലിച്ചു അവൻ…. ഏതോ ലോകത്ത് എന്ന പോലെ അവളും അവന്റെ അധരം ലാളനയോടെ നുണഞ്ഞു…..

ഏറെ നേരത്തെ ചുംബന മത്സരത്തിന് ശേഷം അവളുടെ നെറ്റിയിലായി അമർത്തി മുത്തിക്കൊണ്ട് അർജുനനൻ അകന്നു നിന്നു……

കൊതി തീരാത്ത പോലെ ഇരുവരും പരസ്പരം ഒന്ന് നോക്കി….. പോകാൻ മനസ്സ് ഇല്ലാത്ത പോലെ അവൾ എണീറ്റ് ഇരുന്ന് അർജുന്റെ അധരത്തിലേക്ക് വീണ്ടുമൊരു യാത്ര തുടങ്ങി…………..

പ്രണയത്തിന്റെ മധുരമുള്ള യാത്ര…….

?❤️?

അർജുനൻ ആണ് അടിച്ചതെന്ന് മാത്രം പറഞ്ഞാൽ മതി…. കൂടെ ഉണ്ടായത് അയാളുടെ മോള…. അതെങ്ങാനും അയാൾ അറിഞ്ഞാൽ ഇപ്പൊ അവൻ കാരണം  പോയ കൈ ഒന്നും ആവില്ല അയാൾ എടുക്കുക…. ഉടലിൽ നിന്റെ ഈ തല കാണില്ല…..

അയാൾ പറയുന്നത് കേട്ട് ശിവൻ മുന്നിലേക്ക് ഒന്ന് നോക്കി…. ചെയറിൽ ആയി ഇരിക്കുന്ന മോഹനെ നോക്കി അയാൾക്കൊപ്പം അങ്ങോട്ട് ചെന്നു……

പോലീസ് കൂടെ ഉണ്ടെന്ന് കണ്ടതും ശിവൻ ഒന്ന് ഞെട്ടി…..

ഇതാ മുതലാളി…. ശിവൻ….

അയാൾ പറഞ്ഞതും മോഹൻ പോലീസിനോട് എന്തോ ഒന്ന് പറഞ്ഞു…..

മൊഴി എടുത്ത് അടി കൂടാതെ എന്തെങ്കിലും കള്ള കേസിൽ കുടുക്കി അവനെ കുറച്ച് നാളേക്ക് അകത്തിട്ടേക്ക്……

അതും പറഞ്ഞു കൊണ്ട് മോഹൻ അവിടെന്ന് പോയതും പോലീസ് ശിവനെ കൂട്ടിക്കൊണ്ട് പോയി……..

©©

കുളപ്പടവിൽ ഇരിക്കെ ആണ് അഭിരാമിടെ അടുത്തേക്ക് നില വന്നത്…..

നീയെന്താ ഇവിടെ……?

അഭിരാമി അവളെ കണ്ടതും സംശയത്തോടെ ചോദിച്ചു…..

അറിഞ്ഞോ നീ…..അച്ചുവേട്ടനെ പോലീസ് കൊണ്ട് പോയി…..

കേട്ടതും അഭിരാമി ഞെട്ടി എണീറ്റു…..

എന്താ… പോലീസോ…..?

അതെ അഭി….. ഇന്നലെ കവലയിൽ ഒരു ബസ് മറിഞ്ഞില്ലേ…. അത് കത്തിച്ചതും അതിലുള്ള രണ്ട് പേരെ നേരെ വധ ശ്രമം നടത്തിയതും അച്ചുവേട്ടൻ ആണത്ര……!!

എന്നിട്ട്….. ഇതെപ്പോ ആണ് കൊണ്ട് പോയെ….?

കുറച്ചായി…. ഞാൻ വീട്ടിൽ ചെന്നപ്പോ ആണ് നീയിവിടെ ആണെന്ന് അറിഞ്ഞത്….. കേസ് കൊടുത്തത് നിന്റെ അച്ഛൻ ആണെന്നും കേട്ടു…..

അത് കേട്ട് അഭിരാമിക്ക് ദേഷ്യം ഇരട്ടിച്ചു…..

©©

കൊച്ചേ.. ഞങ്ങൾക്ക് പണിയുണ്ടാക്കാതെ ഒന്ന് പോയെ……

ഒരു പോലീസ്കാരൻ മുന്നിലുള്ള അഭിരാമിയെ നോക്കി ചൊറാഞ്ഞോണ്ട് പറഞ്ഞു…..

പോകാൻ ഉദ്ദേശമില്ല സാറേ…. ജയിലിൽ കിടക്കുന്ന അയാൾ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല……

നീയാ മോഹൻ മുതലാളീടെ മോളല്ലേ….

ശബ്ദം കേട്ട് അങ്ങോട്ട് വന്ന മേൽ ഉദ്യോഗസ്ഥൻ ചോദിച്ചു…..

അതെ സാർ….. എന്റെ അച്ചന് ഒരു തെറ്റ് പറ്റിയതാണ്…. ഇന്നലെ എന്താണ് ഉണ്ടായതെന്ന് ഞാൻ പറയാം…. തുടങ്ങി ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു…..

എല്ലാം അയാൾ ഫോണിലൂടെ മോഹനെ കേൾപ്പിക്കുന്നുണ്ടായിരുന്നു…..

അവനെ വിട്ടേക്ക് എന്ന് മാത്രം പറഞ്ഞോണ്ട് മോഹൻ ഫോൺ വച്ച് അടുത്തുള്ള ഭാമയെ നോക്കി……

ആ അർജുനനെ വാദിക്കാൻ പൊന്നു മോൾ പോലീസ് സ്റ്റേഷനിൽ വരെ എത്തി….

അവൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് അവരെ ഭാഗത്ത് തന്നെയാകും…. അതും പറഞ്ഞോണ്ട് അവർ അകത്തേക്ക് പോയി…..

അയാൾ ഫോൺ എടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചു നോക്കി….. വിട്ടയച്ചിട്ടുണ്ട് എന്ന് കേട്ടതും അയാൾ ഒരു ഗൂഡമായ ചിരിയോടെ ഫോൺ വച്ചു…….

എന്നോടെന്താ താങ്ക്സ് പറയുന്നില്ലേ ….?

പിന്നേ… നിനക്ക് വേണ്ടിയാ ഞാൻ ജയിലിൽ കയറിയത്… എന്നിട്ട് താങ്ക്സ് വേണം പോലും…..

മുന്നോട്ട് നടക്കുന്ന ഇടയിൽ അർജുൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു…..
അവന്റെ കൈയിൽ തൂങ്ങിയാണ് അവളുടെ നടപ്പ്…….

അർജുൻ പോകാനുള്ള വഴി എത്തിയതും ആരും ഇല്ലെന്ന് ഉറപ്പായ അവൻ അവളെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി യാത്ര പറഞ്ഞു തിരിഞ്ഞു…..

അവൻ പോകുന്നതും നോക്കി അഭിരാമി പുഞ്ചിരിയോടെ വീട്ടിലേക്ക് തിരിച്ചു……

©©

ആ ചെറ്റയെ രക്ഷിക്കാൻ വേണ്ടി പോകാൻ നീയാരാ അവന്റെ… അടങ്ങി ഒതുങ്ങി വീട്ടിൽ കഴിഞ്ഞോണം… ഇന്നത്തോടെ മതി നിന്റെ പഠിത്തവും വക്കാലവും……

കേട്ടിട്ടും അഭിരാമിക്ക് ഒരു കൂസലും ഇല്ലായിരുന്നു… ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്…. എന്തായാലും ഇനി കോളേജിൽ പോകുന്നില്ലെന്ന് കരുതിയത് തന്നെയാ… ഫൈനൽ എക്സാമിന് പോയാൽ മതി…..

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.