?താന്തോന്നി? [Rafna] 284

©©

ആ ചെക്കനെ ഒന്ന് ഭീഷണി പെടുത്തി പറഞ്ഞയക്കണം എന്ന് ഏല്പിച്ചിട്ട് അവന്റെ അടിയും വാങ്ങി വന്നേക്കുന്നു… തുഫ്…..

അയാൾ അവരെ നേരെ നീട്ടി തുപ്പി…. ഓരോന്നിന്റെ രൂപം ഒന്ന് കാണ തന്നെ വേണം….

ഉഴിച്ചിലും ചികിത്സയും വേണം….കുറച്ച് പണം കിട്ടിയിരുന്നേൽ……

ഒരുത്തൻ പേടിയോടെ ചോദിച്ചതും മോഹൻ അയാളെ നേരെ ചെന്ന് മുഖം നോക്കി ഒന്ന് കൊടുത്തു…….

എന്റെ ആവശ്യം ചെയ്യാൻ ആണ് നിങ്ങളെ കൊണ്ട് നടക്കുന്നത്…. അവന്റെ കഴിവ് കൊണ്ട് അവൻ നേടി എടുത്തതെല്ലാം വെട്ടി പിടിച്ചിരിക്കും ഞാൻ…. അതിന് അവനെ കൊല്ലേണ്ടി വന്നാലും വേണ്ടിയില്ല…….

അവരെ നോക്കി അലറിക്കൊണ്ട് അയാൾ ദേഷ്യത്തോടെ അകത്തേക്ക് പോയി…..

നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ…. അടിയും പിടിയും ആയി പുറത്ത് പോയപ്പോ ജീവൻ പോകാൻ നിന്ന എന്നെ പലപ്പോഴായി രക്ഷിച്ചത് അവനാ….അത് മറക്കേണ്ട….ആ പാവത്തിനെ ഇട്ട് നരകിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാ…..?

നീ അകത്ത് പോ……

നോക്കിക്കോ…. അവസാനം നിങ്ങൾക്കും എന്തേലും ആവശ്യത്തിന് അവനെ കാണു…. കൂടെ പണത്തിനു വേണ്ടി മാത്രം നിൽക്കുന്ന ഇവമ്മാരെ ഒന്നും അന്നേരം കാണില്ല…. ഓർത്ത് വച്ചോ നിങ്ങൾ……

അതും പറഞ്ഞു കൊണ്ട് ഭാമ അകത്തേക്ക് പോയി…..

അവന്റെ സഹായം വാങ്ങേണ്ടി വരുന്ന അവസ്ഥ വന്നാൽ അന്ന് ജീവൻ അവസാനിപ്പിച്ചിരിക്കും ഈ മോഹൻ…….

അയാൾ പുച്ഛത്തോടെ മുഖം കോട്ടി… മുന്നിലുള്ളവൻമാരെ നോക്കി പോകാൻ പറഞ്ഞോണ്ട് അകത്തേക്ക് കയറി പോയി…….

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയപ്പോ നേരം ഒരുപാട് വൈകിയിരുന്നു…. നില ആണേൽ വയറു വേദന ആയത് കൊണ്ട് ലീവും എടുത്തിരിക്കയാണ്….. ഒരു വിധം ബസിൽ കയറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ കാത്ത് നിൽക്കെ എന്തോ ശബ്ദം കേട്ട് കൊണ്ടവൾ തിരിഞ്ഞു നോക്കി…..

പിന്നിലെ സീറ്റിൽ ആയി ഒരു പെൺകുട്ടിയുടെ രണ്ട് കൈകളും പിടിച്ച് വച്ച് അവളുടെ മുഖത്തോട് മുഖം അടുപ്പിക്കുന്ന ഒരാളെ കണ്ടതും അവൾ ചുറ്റും ഒന്ന് നോക്കി….ബസിൽ അവളും അവരും ഒഴിച്ച് ആരുമില്ലെന്ന് അപ്പോഴാണ് അഭിരാമിക്ക് മനസ്സിലായത്……

ആ പെൺകുട്ടി അവളെക്കൊണ്ട് കഴിയും വിധം പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്…….

ഒന്നും നോക്കിയില്ല… കൈയിലെ ബാഗ് കൊണ്ട് അവന്റെ തലക്ക് ഒന്ന് കൊടുത്തു….

ഡ്രൈവർ ബസ് നിർത്തി അഭിരാമിയെ ഒന്ന് നോക്കി….

ഡീ… പ്രശ്നം ഉണ്ടാക്കാതെ ഇറങ്ങി പോകാൻ നോക്ക്….

അയാളും കൂടെ അറിഞ്ഞോണ്ട് ആണെന്ന് അവൾക്ക് മനസ്സിലായി….

ചേച്ചി…. പോ… പോകല്ലേ…. രക്ഷിക്… ചേച്ചി…..

ആ കുട്ടി ഏങ്ങി കരയാൻ തുടങ്ങി……

മാറടോ പട്ടി അങ്ങോട്ട്…. വൃത്തികെട്ട ജന്തു….. താനൊക്കെ ഒരു മനുഷ്യൻ ആണോടോ….

അവളെ പിടിച്ച് പിന്നിലേക്ക് നിർത്തി അഭിരാമി അവർക്ക് നേരെ ചീറി……

ഇപ്പൊ പോയാൽ നിനക്ക് നിന്റെ ജീവൻ എങ്കിലും കിട്ടും…..

ഡ്രൈവർ പറയുന്നത് കേട്ടതും അവൾ അയാളെ ഗോൾ പോസ്റ്റ്‌ നോക്കി ആഞ്ഞു ചവിട്ടി….. വേദന കൊണ്ടയാൾ നിലത്തേക്ക് ഇരുന്നു പോയി…..

ഡീ…. ആരാടീ നീ….. ഇത്രക്ക് തന്റേടം കാണിക്കാൻ…. അത്രക്ക് ധൈര്യം ഉണ്ടേൽ എനിക്ക് ഇനി ഇവളെ വേണ്ട…..

പറഞ്ഞോണ്ട് അഭിരാമിയുടെ കൈയിൽ പിടിച്ച് വലിച്ചു…..

ആ പെൺകുട്ടി ആണേൽ പേടിച്ച് കരഞ്ഞോണ്ട് അപ്പൊ തന്നെയിറങ്ങി ഓടി….. അഭിരാമി ഓടി പോയ പെണ്ണിനേയും മുന്നിലുള്ളവനെയും ഒന്ന് നോക്കി……

എന്താടീ നോക്കി പേടിപ്പിക്കുന്നെ….. ഇവിടെ വാടീ പറഞ്ഞോണ്ട് പിന്നിലെ സീറ്റിലേക്ക് പിടിച്ച് തള്ളി……

അവളെ നേരെ പോയതും അവന്റെ പുറം പൊളിഞ്ഞതും ഒരുമിച്ചായിരുന്നു……

മരക്കമ്പ് പിടിച്ച് പിന്നിൽ നിൽക്കുന്ന അർജുനേ കണ്ട അവനൊന്ന് ഞെട്ടി…..

നിന്നോട് അന്നെ ഞാൻ പറഞ്ഞതല്ലേ…. ഇനി നിന്നെയീ നാട്ടിൽ കണ്ട് പോകരുതെന്ന്…..

നെഞ്ചിൽ ആഞ്ഞു ചവിട്ടി അവന്റെ മൂക്ക് നോക്കി അഞ്ചാർ പഞ്ച് കൊടുത്തു……

അപ്പോഴാണ് അർജുൻ അവിടെയുള്ളത് അഭിരാമി ആണെന്ന് കണ്ടത്…. തന്റെ പെണ്ണിനെ ആണ് അവൻ അവന്റെ ദുഷിച്ച കണ്ണ് കൊണ്ട് നോക്കിയതും കൈ കൊണ്ട് തൊടാനും ശ്രമിച്ചതെന്ന ചിന്ത തലച്ചോറിലേക്ക് ഓടി കയറി…. അവന്റെ ഞെരമ്പ് പിടച്ചു… കൈകൾക്ക് ബലം കൂടെ…..

സീറ്റിന്റെ മേലെ ഉറപ്പിച്ച കമ്പി എടുത്ത് അടിക്കാൻ ഓങ്ങിയ അവന്റെ കൈ നോക്കി ആഞ്ഞടിച്ചു……

വേദന കൊണ്ടവൻ നിലത്തേക്ക് ഇരുന്നു പോയി… ഇറങ്ങി ഓടാൻ നിന്ന ഡ്രൈവരെ ഓടിച്ച് പിടിച്ച് അടുത്തുള്ള കല്ല് എടുത്ത് തല നോക്കി ഒന്ന് കൊടുത്തു…. അയാൾ ബോധം പോയി നിലത്തേക്ക് മറിഞ്ഞു……

രണ്ടിനെയും പുറത്തേക്ക് ഇട്ട് കഴിഞ്ഞതും അർജുൻ ആ ബസ് തീ വച്ച് കത്തിച്ചു കളഞ്ഞു….

ജീവിത മാർഗത്തിന് വേണ്ടിയാ ഓരോരുത്തർ ഇതിനു മുതിരുന്നത്… ഇവരൊന്നും ജീവിക്കുന്നതിന് യോഗ്യത പോലും ഇല്ലാത്തവർ ആണ്…..

കൈയിലെ തീ അണച്ചു കൊണ്ട് അഭിരാമിയെ കൊണ്ട് ബൈക്കിൽ കയറി പോയി…….

വീട്ട് വളവിൽ എത്തിയതും അർജുൻ ബൈക്ക് നിർത്തി…..

അഭിരാമി അർജുനേ ഒന്ന് നോക്കി പോകാൻ നിന്നതും അർജുൻ ഒരു മിനിറ്റ് എന്ന് പറഞ്ഞു…..

തിരിഞ്ഞ അഭിരാമിടെ കൈ പിടിച്ച് തിരിച്ചു…..

ആ…. ആ… വിട് വിട് വിട്…അച്ചുവേട്ടാ…. വേദനനിക്കുന്നു……

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.