?താന്തോന്നി? [Rafna] 284

അഭിരാമി ഒന്നങ്ങിയത് പോലുമില്ല…..

കുറേ ആയിട്ടും അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ട അർജുൻ തൊട്ടടുത്ത് തിരിഞ്ഞു കിടക്കുന്നവളുടെ തോളിൽ ആയി താടി ചേർത്ത് കിടന്നു…..

ശങ്കരന്റെ പെണ്ണാ…. ആരോരും ഇല്ലാത്ത അവളെ കണ്ടപ്പോ അവനിഷ്ടമായി….അമ്മയെ കൂട്ടിക്കൊണ്ട് വരാം പറഞ്ഞു പോയതാ… നാളെ കാലത്തെ എത്തും….ഇനിയും നിനക്കെന്നെ വിശ്വാസം ആയില്ലേൽ വേണ്ട… പിന്നേ അർജുനന് രാത്രി പെൺപിള്ളേരെ റൂമിൽ കയറുന്ന സ്വഭാവം ഒന്നുമില്ല…. നീയന്റെ പെണ്ണാണെന്ന് എന്നോ മനസ്സിൽ ഉറപ്പിച്ചത് കൊണ്ടാ ഇങ്ങനെ അധികാരം കാണിച്ചത്…. ഒന്നും മിണ്ടാത്ത സ്ഥിതിക്ക് ഇനിം ഇവിടെ നിന്നാൽ ചിലപ്പോ വേറെ വല്ലോം നടക്കും…… പോട്ടെടീ…..

കൈ അരയിൽ നിന്നും അഴിഞ്ഞു…. എണീക്കാൻ നിന്നതും പെട്ടന്നവൾ തിരിഞ്ഞു നിന്ന് അവനെ ചുറ്റി വരിഞ്ഞിരുന്നു……

ഇഷ്ട്ടാ എനിക്ക്…. എന്റെ ജീവനാ ന്റെ അച്ചുവേട്ടൻ…. ഇട്ടിട്ട് പോകല്ലേ…..

പറഞ്ഞു കരഞ്ഞോണ്ട് പെണ്ണ് നെഞ്ചിലേക്ക് മുഖം അമർത്തിയതും അവളെ വായീന്ന് വീഴുന്നത് കേട്ട അർജുൻ സന്തോഷത്തോടെ അവളെ തിരിച്ച് പുണർന്നിരുന്നു……. അവന്റെ ചൂട് ഏൽക്കും തോറും അവൾ കൂടുതൽ അവനിലേക്ക് അടുത്തു…..

എനിക്കറിയായിരുന്നു…. ഈ മനസ്സിൽ ഞാനുണ്ടെന്ന്….പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ പെണ്ണേ… പത്താം ക്ലാസ്സ്‌ യോഗ്യത പോലുമില്ലാത്ത എന്നെ നീ എങ്ങനെ കൂടെ കൂട്ടും…….

അച്ചുവേട്ടാ…… നെഞ്ചിൽ ഇടിച്ചോണ്ട് കരഞ്ഞോണ്ട് അവൾ അവന്റെ മുഖം ആകെ ചുംബനം കൊണ്ട് മൂടി…….

ചെയ്ത് കഴിഞ്ഞേ പിന്നേയാണ് താനെന്താ ചെയ്തത് എന്നവൾ ഓർത്തത്….. അല്ലെങ്കിലും എടുത്തു ചാട്ടം കൂടുതൽ ആണ്……

അകന്ന് മാറാൻ നിൽക്കും മുന്നേ അർജുൻ അവളെ മുഖം കൈയിൽ എടുത്തിരുന്നു……

അവന്റെ നോട്ടം തന്റെ അധരത്തിലേക്ക് ആണെന്ന് കണ്ടതും ഒരു പിടച്ചിലോടെ അവൾ ഉമിനീർ ഇറക്കിക്കൊണ്ട് അർജുനനെ നോക്കി……

താന്തോന്നിയുടെ പെണ്ണാവാൻ സമ്മതം കിട്ടിയത് കൊണ്ട് ഇനി കുറച്ച് താന്തോന്നിത്തരം ആവാം അല്ലെ……

അവന്റെ പറച്ചിലിൽ അവളെന്തെങ്കിലും പറയും മുന്നേ അഭിരാമിയുടെ ചുണ്ടുകൾ മുഴുവൻ ആയി അർജുൻ അവന്റെ വാക്കുള്ളിൽ ആക്കിയിരുന്നു…… സ്നേഹത്തോടെ അതിലേറെ അവന്റെ പെണ്ണെന്ന ധൈര്യത്തോടെ ഇരു ദളങ്ങളും മൃദുവായി വലിച്ചു നുണഞ്ഞു…… പതിയെ പതിയെ അഭിരാമിയും അതിലേക്ക് പങ്ക് ചേർന്നിരുന്നു…….

കീഴ് ചുണ്ടിൽ നിന്നും അവന്റെ അധരം മേൽ ചുണ്ടിലേക്ക് സഞ്ചരിച്ചു…. അധരത്തിൽ നിന്നും വേർപ്പെട്ട അധരം മുഖത്തും കഴുത്തിലും മാറിലും ആയി അലഞ്ഞു നടന്നു….. ഇടക്കുള്ള അവളിലെ കുറുകലിൽ വികാരങ്ങൾ കൂടി വന്നതും അവന്റെ കൈകൾ അവളുടെ ദാവണി തുമ്പിലായി പിടുത്തം ഇട്ടു…… അവ വകഞ്ഞു മാറ്റിക്കൊണ്ട് അർജുനന്റെ ചുംബനം അരഞ്ഞാണത്തിൽ ആയി അമർന്നതും അവളൊരു പിടപ്പോടെ അർജുനന്റെ കൈ പിടിച്ച് മാറ്റി…….

അച്ചുവേട്ടാ…. എന്താ… എന്താ ഇതൊക്കെ…..

അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു…ഒരു നിമിഷം കൈ വിട്ട് പോയ നിമിഷം ഓർത്തതും അർജുൻ അവളെ ഒന്ന് നോക്കി….. പെട്ടന്ന് അഭിരാമി പുതപ്പ് എടുത്തു സ്വയം പുതച്ചു…..

എതിർത്തില്ലായിരുന്നുവെങ്കിൽ മോൾ കുറച്ച് വിയത്തേനെ….. പറഞ്ഞു കൊണ്ട് അവളെയും ചുറ്റി പിടിച്ചോണ്ട് കിടന്നു….. അവളും ഒരു നിമിഷം സ്വയം മറന്ന് ചെയ്തത് ഓർത്ത് ലജ്ജയോടെ അവനിലേക്ക് മുഖം അമർത്തി……. എപ്പോഴോ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു……

രാവിലെ അമ്മയുടെ വിളി കേട്ടപ്പോ ആണ് അഭിരാമി എണീറ്റത്……

എന്ത് കിടത്താടീ ഇത്…

ശബ്ദം അമ്മയുടെ ആണെന്ന് ബോധം വന്നതും ഞെട്ടി എണീറ്റ് ചുറ്റും നോക്കി…. അവളുടെ നോട്ടം കണ്ടതും അമ്മയും ചുറ്റിലും നോക്കി….

നീയെന്താ നോക്കുന്നത്…..?

ഒന്നുമില്ലന്ന് തലയാട്ടി അർജുൻ പോയി എന്ന ആശ്വാസത്തോടെ എണീറ്റ് പുറത്തേക്ക് പോയി……

പനി പോയ വഴി അറിഞ്ഞില്ല…. കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ ആലോചിച്ചപ്പോ എന്തിനെന്നില്ലാതെ അവളുടെ മുഖം നാണത്താൽ ചുവന്നു….

നിലയോട് ഇന്ന് ക്ലാസിനുണ്ട് പറഞ്ഞോണ്ട് വീട്ടീന്ന് ഇറങ്ങി…… ബൈക്കിൽ പോകുന്ന ശങ്കരനെയും അവന്റെ അമ്മയെയും കണ്ടു….അർജുൻ പറഞ്ഞത് അവൾ ഓർത്തു……

©©

തന്ത ആരാന്നും തള്ളയാരാന്നും അറിയാത്ത നീയാണോ ഞങ്ങളെ ഭരിക്കുന്നത്….. ഇവിടെ കുറച്ചായി നീ വല്ലാണ്ട് വിളച്ചിൽ ഇറക്കുന്നു…. ഇന്നത്തോടെ നിർത്തിക്കോണം….

അത് പറയാൻ ആണോ നേതാവേ രാവിലെ തന്നെ കുറ്റീം പറിച്ച് അർജുനന്റെ വീട്ടി മുറ്റത് വന്നത്…….

മുണ്ട് മടക്കി കുത്തി ഉമ്മറത്തെ തൂണിന്റെ പിടിയിൽ പിടിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട് അർജുൻ ചോദിച്ചു…..

നീ ഈ നാട്ടിലേക്ക് വന്നത് ജോലിക്കാരൻ ആയിട്ടാ… എന്നിട്ട് ഇവിടെ ഇപ്പൊ ചെയ്ത് കൂട്ടുന്നത് എന്തൊക്കെയാ…..?

ഞാൻ എന്ത് ചെയ്തുന്ന നിങ്ങളൊക്കെ പറഞ്ഞു വരുന്നത്.. അല്ലെ മനസ്സിലാവാത്തത് കൊണ്ടാണ്…..

ഇവിടേം വിട്ട് പോകണം നീ……. വല്യ വീട്ടിലെ ആളുള്ളപ്പോ അതിനേക്കാൾ വലിയ ആരും വേണ്ട ഇവിടെ…..

ഓഹ് അപ്പൊ അമ്മായിയപ്പന്റെ വക്കാലത്ത് ആണ്….

അർജുൻ അവറ്റകളെ ഒന്ന് നോക്കി അകത്തേക്ക് പോയി…..

നിങ്ങടെ വല്യ മുതലാളിയോട് പറഞ്ഞേക്ക്…. അർജുനന് ഇവിടെ വിട്ട് പോകാൻ ഉദ്ദേശം ഇല്ലന്ന്…. പിന്നേ ഇത്… ഞാൻ ഈ ഉണ്ടാക്കി എടുത്തത്തിന്റെ എല്ലാം രേഖകൾ….. അയാളെ പോലെ ചതിച്ചും വഞ്ചിച്ചും അല്ല… കഷ്ടപ്പെട്ട് നേടി എടുത്തതാ ഈ കാണുന്നതെല്ലാം… അത് കൊണ്ട് ഇനിയും ഇതും പറഞ്ഞോണ്ട് വരേണ്ടന്ന് കൂടെ പറഞ്ഞേക്ക്…..

ഇതിനുള്ളതൊക്കെ നിനക്ക് വൈകാതെ കിട്ടും… നരുന്ത്‌ ചെക്കനാ നീ… ഞങ്ങൾ പാർട്ടിക്കാർ ഒന്ന് അറിഞ്ഞു പെരുമാറിയാൽ മതി… അവിടെ തീരും നിന്റെ ഈ പത്രാസ്…..

അതാണ്… ഈ വാശി ആണ് അർജുനന് ഇഷ്ട്ടം…. ഇങ്ങനെ വെല്ലുവിളിച്ച് നിൽക്കാതെ നേരത്തെ നീ പറഞ്ഞ തന്തയും തള്ളയും ഉണ്ടല്ലോ…. നല്ല തന്തക്കും തള്ളക്കും ഉണ്ടായതാണേൽ ഒന്ന് തൊട്ട് നോക്കടാ അർജുനനെ……

അത് കേട്ടതും അയാൾ ദേഷ്യത്തോടെ അരയിലെ കത്തി വലിച്ചൂരി വന്നതും മുണ്ട് മടക്കി ഉടുത്തോണ്ട് അർജുൻ അവന്റെ നെഞ്ച് കൂട് നോക്കി ആഞ്ഞു ചവിട്ടി……..

പിന്നാലെ ഉള്ള അഞ്ചാറു പേര് കൂടെ അർജുന്റെ നേരെ വന്നതും മുറ്റത്തേക്ക് ഇറങ്ങി രണ്ട് കൈ വിരലുകളും അമ്മക്കി പൊട്ടിച്ചോണ്ട് കഴുത്ത് ഒന്ന് വെട്ടിച്ച് ഓടി അടുത്തവനെ ഊക്കോടെ ഉയർത്തി കൈയിലായി എടുത്ത് മുറ്റത്തിന്റെ മൂലക്ക് ആയി കൂട്ടിയിട്ട തേങ്ങ കൂട്ടത്തിലേക്ക് ആഞ്ഞു തള്ളി…….

അടുത്തതായി വന്നവന്റെ കൈയിലെ കത്തി വാങ്ങി ഇടത് കാൽ മടക്കി നാഭി നോക്കി ഒരു കുത്ത് കൊടുത്ത് കൈ മുട്ട് മടക്കി പുറത്ത് ആഞ്ഞു ചവിട്ടി……

വടിയും കൊണ്ട് ഓടി അടുത്തവന്റെ കൈക്ക് പിടിച്ച് തിരിച്ചോണ്ട് അർജുൻ അവന്റെ മുഖം നോക്കി ആഞ്ഞോരടി കൊടുത്തു… അവനും നിലത്തേക്ക് പതിച്ചു….. വന്നവമ്മാരെ എല്ലാം എണീറ്റ് പോകാൻ കഴിയാത്ത വിധം അടിച്ചു നിരത്തി……..

“ശങ്കരൻ മാമ…..”

അർജുന്റെ ശബ്ദം കേട്ടതും ശങ്കരന്റെ മാമൻ ആയ അവിടെ നോക്കി നടത്തുന്ന അപ്പുവേട്ടൻ അങ്ങോട്ട് വന്നു….

എന്താ കുഞ്ഞേ……?

ഇവരെയൊക്കെ തൂക്കി എടുത്തു ഗേറ്റിന്റെ പുറത്തേക്ക് എറിഞ്ഞേക്ക്……

അയാൾ അത് കേട്ടതും അനുസരണയോടെ അങ്ങോട്ട് ചെന്നു…….

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.