?താന്തോന്നി? [Rafna] 284

രാത്രി ആയത് കൊണ്ട് രാമേട്ടന്റെ കടയിൽ കയറി കട്ടൻ കുടിച്ചിരിക്കെ ആണ് എതിരെയുള്ള ബസ് സ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്ന നിലയെ കണ്ടത്……

മുണ്ടും മടക്കി കുത്തി അങ്ങോട്ട് ചെന്നു….

നീയെന്താടീ ഈ നേരത്ത് ഇവിടെ……?

അത്…ബസ് കിട്ടിയില്ല….ഔട്ടോക്ക് പോകാൻ പേടി ആയോണ്ട് ലാസ്റ്റ് ബസിന് കാത്തു നില്ക്കാ……

ഇന്നിനി ബസ് ഇല്ല….. നീ ഒറ്റക്ക് എന്താ.. അഭിരാമി എവിടെ….?

അവൾ ഇപ്പൊ രണ്ട് ദിവസായി ക്ലാസിനൊന്നും വരുന്നില്ല…..

അതെന്താ…..?

അവളെ അമ്മയോട് ചോദിച്ചപ്പോ അവൾക്ക് വയ്യാന്നാ പറഞ്ഞത്…..

ഹ്മ്മ്… നീയെന്ന ഒരു കാര്യം ചെയ്യ്…. എന്റെ കൂടെ പോര്… വീട്ടിൽ ഞാൻ ആക്കിക്കോളാം….

അയ്യോ അതൊന്നും വേണ്ട…..

പിന്നേ എങ്ങനെ പോകുന്ന….?

ലാസ്റ്റ് ബസ് ഇല്ലേ…..?

നിന്നോടല്ലേ പറഞ്ഞെ ഇന്നിനി ബസ് ഉണ്ടാകില്ലന്ന്……

കുഞ്ഞേ… ഇന്ന് ബസ് ഇല്ല… അയാളിപ്പോ കുറച്ചായി റൂട്ട് മാറ്റിയിട്ട്….മോൾ ചെല്ല്..

അടുത്തുള്ള ഒരു പെണ്ണ് അതും പറഞ്ഞോണ്ട് അർജുനനേ നോക്കി വശ്യമായി ചിരിച്ചു……

അവരെ ഒന്ന് നോക്കി അർജുൻ സൈറ്റ് അടിച്ചു കൊടുത്തതും നില വായും പൊളിച്ച് നിന്നു…..

ഇനിം ഇവിടെ നിന്നാൽ പ്രശ്നമാ… നീ വാ….

അർജുൻ അവളെ വീട്ടിൽ ആക്കി കൊടുത്തു… മുന്നിൽ ആരും ഇല്ലാത്തത് അവൾക്ക് ആശ്വാസം ആയിരുന്നു…. നന്ദി എന്നൊരു നോട്ടം നോക്കി അകത്തേക്ക് പോയി…..

അർജുൻ ബൈക്ക് തിരിച്ച്  പുഞ്ചിരിയോടെ അവിടെന്ന് പോയി……

അവൾ വല്ലോം കഴിച്ചോ…..?

അത്തായത്തിന് ഇരിക്കുന്ന ഇടക്ക് അയാൾ ഭാര്യയോട് ആയി ചോദിച്ചു…..

പനി ആയത് കൊണ്ട് കഞ്ഞി മതിയെന്ന് പറഞ്ഞു… അത് കുടിച്ച് കിടന്നതാ……

അതിന് അയാൾ ഒന്ന് മൂളി……

രാത്രി എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായതും അർജുൻ മതിൽ വലിഞ്ഞു കയറി പിന്നാം പുറത്തിലൂടെ പോയി പൈപ്പിൽ പിടിച്ച് കയറി മുകളിലെ നിലയിലേക്ക് കയറി……

ഓട് ഇളക്കി പതിയെ താഴോട്ട് ഇറങ്ങി….. നോക്കിയപ്പോ ഒരുത്തി ഉണ്ട് ബെഡിൽ ചുരുണ്ട് കിടന്നുറങ്ങുന്നു……

പയ്യെ ശബ്ദം ഉണ്ടാക്കാതെ അടുത്തേക്ക് ചെന്ന് ബെഡിൽ ആയി ഇരുന്നു…..

ഡീ……. ശു…. ഡീ….

കവിലൂടെ തലോടിക്കൊണ്ട് പയ്യെ കാതിലേക്ക് ചുണ്ട് ചേർത്ത് വച്ചോണ്ട് അർജുൻ വിളിച്ചതും അഭിരാമി ഒന്ന് ഞെരങ്ങിക്കൊണ്ട് മറിഞ്ഞു കിടന്നു……

അത് കണ്ട് അർജുൻ ഒരു കള്ള ചിരിയോടെ പുതപ്പ് മാറ്റി അവിടെ കയറി കിടന്നു…..

അവളോട് ചേർന്ന് കിടന്നപ്പോ തന്നെ പനിയാണ് ഉള്ളതെന്ന് മനസ്സിലായി…. കുളത്തിൽ മുങ്ങി നിവർന്നതല്ലേ… എങ്ങനെ പനിക്കാണ്ട് ഇരിക്കും…..

അർജുന്റെ ചൂട് തട്ടിയതും അഭിരാമി തിരിഞ്ഞു കിടന്ന് അവന്റെ നെഞ്ചിലേക്ക് ഒട്ടി കിടന്നോണ്ട് കഴുത്തിലേക്ക് മുഖം അമർത്തി….. കൈകൾ രണ്ടും അർജുനേ അവളിലേക്ക് വലിച്ചു ചേർത്ത് സുഖ നിദ്ര പുൽകാൻ തുടങ്ങി…….

എന്നാൽ അവളുടെ സാമീപ്യവും കഴുത്തിലായി തട്ടുന്ന പെണ്ണിന്റെ ശ്വാസവും അവന്റെ നിയന്ത്രണം നഷ്ടപ്പെടുത്താൻ തുടങ്ങിയിരുന്നു…..

അവന്റെ കൈകൾ അഭിരാമിയുടെ ദാവണിക്കുള്ളിൽ അനാവൃതമായി കിടക്കുന്ന വയറിൽ ആയി അമർന്നതും അതറിഞ്ഞു എന്നോണം അഭിരാമി കണ്ണുകൾ വെട്ടി തുറന്ന് മുന്നോട്ട് നോക്കി……

“””ആാാ………!!”””””

അവളുടെ അലർച്ചയുടെ ശബ്ദം അവൻ വാ പൊത്തി വച്ച അവന്റെ കൈയിലെ തരിപ്പിൽ നിന്നും ഊഹിച്ച് എടുത്തു…..

ഭാഗ്യം വാ പൊത്തി പിടിക്കാൻ തോന്നിയത്…

മുട്ട് മടക്കി അർജുന്റെ നേരെ ചവിട്ടാൻ നേരത്താണ് ഇരുട്ടിലും തിളങ്ങുന്ന ആ കണ്ണുകളിൽ അവളുടെ നോട്ടം തറഞ്ഞത്….. അവനിൽ നിന്നും വമിക്കുന്ന ഗന്ധം അത് അർജുൻ ആണെന്ന് അവളെ ബോധിപ്പിച്ചു……

അവളുടെ മട്ടും ഭാവവും കണ്ടപ്പോ തന്നെ അർജുന് തന്നെ മനസ്സിലായിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞു….. പതിയെ കൈ അയച്ചു കൊണ്ട് അരയിൽ പിടിച്ച പിടി മുറുക്കിക്കൊണ്ട് അടുത്തേക്ക് വലിച്ചു……

ഇ…. ഇയാളെന്താ ഇവിടെ…. ഞാൻ… ഇതെവിടെയ… ഇതെന്റെ വീടല്ലേ…..

ചുറ്റും നോക്കിക്കൊണ്ട് അഭിരാമി എന്തൊക്കെയോ പറയാൻ തുടങ്ങി…..

അടുത്തുള്ള ലാമ്പ് ലൈറ്റ് ഇട്ട് കൊണ്ട് അവൾ മൊത്തം കണ്ണോടിച്ചു…..

അതേ.. ഇതെന്റെ വീടാ… അപ്പൊ താനെന്ത ഇവിടെ പറഞ്ഞോണ്ട് നെഞ്ചിൽ പിടിച്ച് ഒരു തള്ളായിരുന്നു…..

അടങ്ങടീ…. പനി പിടിച്ചിരിക്കല്ലേ… ദേഹം വല്ലാണ്ട് അനക്കല്ലേ…..

അതെന്റെ കാര്യം….. വിടെന്നെ….. വിടാൻ… എന്തിനാപ്പൊ ഇങ്ങോട്ട് ഈ നേരത്ത് വന്നേ….

അവളിൽ വല്ലാത്തൊരു വെപ്രാളം നിറഞ്ഞു…. ദേഹം ആണേൽ അർജുനിന്റെ സമീപ്യത്തിൽ കുളിരുന്ന പോലെ തോന്നി…..

എന്റെ പെണ്ണിവിടെ പനിച്ചു കിടക്കുമ്പോ ഞാനെങ്ങനെയാ സമാധാനത്തോടെ ഉറങ്ങുന്നേ….. എന്റെ അഭിക്കുട്ടി വാ.. ഞാൻ ഉറക്കി തരാം… പറഞ്ഞോണ്ട് അവളെ വട്ടം പിടിച്ചു……

എന്നെ തോടേണ്ട…. ഇയാൾക്ക് അപ്പൊ ഇതാണല്ലേ രാത്രി പണി… ഇപ്പൊ ഇറങ്ങി പോയില്ലേൽ ഞാൻ വിളിച്ചു കൂവും… നോക്കിക്കോ… ഞാൻ പറഞ്ഞാൽ ചെയ്തിരിക്കും…. പോവാൻ….

എന്നാ നീ പെട്ടന്ന് വിളി…. അങ്ങനെ എങ്കിലും നിന്റെ അച്ഛൻ നിന്നെ എന്റെ കൈയിൽ ഏല്പിച്ചാലോ…..

അവൾ ഒരു നിമിഷം ഒന്ന് പതറി പോയി…..കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഈ ഒരു മുഖം കാണാൻ കൊതിച്ചിരുന്നു….. കൂടെ ഒരുത്തിയെ കൊണ്ട് നടക്കുന്നുണ്ട് കേട്ടപ്പോ ജീവൻ വെടിഞ്ഞാലോന്ന് പോലും തോന്നി….. സഹിക്കണില്ല എനിക്ക്…. ഇപ്പൊ അടുത്ത് വന്നിരിക്ക വീണ്ടും…..

എന്തിനാ എന്നെ ഇങ്ങനെ…. ഒന്ന് വെറുതെ വിട്ടൂടെ……

വിതുമ്പി കൊണ്ട് കിടന്നിടത്ത് നിന്നും ഒന്നനങ്ങിക്കൊണ്ടവൾ പറഞ്ഞു…..

എന്തിനാ അഭിക്കുട്ടി കണ്ണ് നിറക്കുന്നെ… നീയീ താന്തോന്നിടെ പെണ്ണല്ലേ…..

എനിക്കിഷ്ട്ടല്ല……

പെട്ടന്നവൾ പറഞ്ഞു…. അവനൊരു കള്ളച്ചിരിയോടെ അവളെ താടി തുമ്പിൽ ചുണ്ട് അമർത്തി….. പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി……

എന്നെ ഇഷ്ടമില്ലന്നോ അതോ ദേവൂനെ ഇഷ്ടമില്ലന്നോ……

ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു… കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി……

ദാവണിക്കിടയിലൂടെ അവന്റെ കൈകൾ അരയിൽ ചുറ്റി വരിഞ്ഞു….

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.