?താന്തോന്നി? [Rafna] 284

എനിക്ക് വേണ്ടന്ന് പറഞ്ഞില്ലേ……

ആഹ്.. അങ്ങനെ പറഞ്ഞാലോ…. ഏട്ടൻ എന്റെ പെണ്ണിന് വേണ്ടി ആദ്യമായി വാങ്ങിച്ചതല്ലേ…..

കണ്ടവന്മാരെ കൈയീന്ന് ഒന്നും വാങ്ങിക്കരുതെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്….

ആണോ…. എന്നാ പിന്നേ വേണ്ട… ഉപകാരം ചെയ്താൽ പ്രതിഫലം വാങ്ങാമല്ലോ…. അങ്ങനെ കൂട്ടിക്കോ….. വാങ്ങടീ…..

എനിക്ക് വേണ്ട… ഞാൻ എപ്പോഴാ ഇയാളെ സഹായിച്ചേ…..

ഇന്നലെ എന്റെ കൈ ഒന്ന് ഉരഞ്ഞപ്പോ ഈ മുഖത്ത് ഞാൻ എന്തൊക്കെയോ കണ്ടല്ലോ…..

അത് കേട്ടതും അവളൊന്ന് ഞെട്ടി…. പിന്നേ മുഖത്ത് ഗൗരവം വരുത്തി കള്ള ചിരി ചിരിക്കുന്ന അവനെ നോക്കി….

എന്ത്…. വേണ്ടാത്ത ഓരോന്ന് കരുതേണ്ട… വഴീന്ന് മാറിക്കെ… എനിക്ക് പോണം…..

ഹാ… ഒന്നടങ്ങ് പെണ്ണെ… ഇത് ഒന്ന് വാങ്ങി തുറന്ന് നോക്ക്… ഇഷ്ട്ടം ആയില്ലേൽ നീ എനിക്ക് തന്നെ തിരിച്ച് തന്നോ…..

വേണ്ടന്ന് പറഞ്ഞില്ലേ…. ഒന്ന് പോയി തരോ…. എന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നെ….എനിക്ക് ചീത്ത പേരുണ്ടാക്കി തരാൻ ആണോ…..

പറഞ്ഞു കഴിഞ്ഞിട്ട് ആണ് അഭിരാമി എന്താ പറഞ്ഞെന്ന് ഓർത്തത്… മുന്നോട്ട് നോക്കിയതും അർജുൻ ബൈക്കും കൊണ്ട് പോയിരുന്നു…..

അച്ചുവേ………..

പേര് വിളിക്കാൻ നാവ് ഉയർത്തും മുൻപ് ആൾ അവിടെന്ന് മറഞ്ഞിരുന്നു…..

അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല…. പറഞ്ഞ നിമിഷത്തെ പഴി ചാരിക്കൊണ്ട് വീട്ടിലേക്ക് പോയി… ക്ലാസ് കഴിഞ്ഞിട്ട് വീട്ടിലേക്കുള്ള യാത്രയിൽ സ്ഥിരമായി കാണുന്ന ആ മുഖത്തെ പിന്നേ രണ്ട് ദിവസം കണ്ടില്ല….. രാത്രി കണ്ണീര് ഒഴുക്കികൊണ്ടായിരുന്നു രണ്ട് നാളും കഴിഞ്ഞത്…..

പിറ്റേന്ന് ക്ലാസിലേക്ക് പോകുമ്പോയാണ്…..

ദേടീ… അങ്ങോട്ട് നോക്കിയേ… എന്ന നിലയുടെ പറച്ചിൽ കേട്ടത്…. നോക്കിയപ്പോ അവിടെയുള്ള കാഴ്ചയിൽ സങ്കടം പിടിച്ച് വക്കാൻ ആയില്ല…..

ആളുടെ മുന്നിലൂടെ പോകുമ്പോ ഒരു നോട്ടം പോലും തന്നെ നോക്കിയില്ല…

അച്ചുവേട്ടന്റെ ബൈക്കിന്റെ പിറകെയുള്ള അതാരാ….

എനിക്കെങ്ങനെ അറിയാന…. അല്ല പിന്നേ….

ദേഷ്യപ്പെട്ട് അവളേം കൊണ്ട് നടന്നകന്നു…..

ക്ലാസിൽ ഇരിക്കുമ്പോയെല്ലാം മനസ്സിൽ അതാരാ… അവർ തമ്മിൽ എന്ത് ബന്ധം എന്നൊക്കെയുള്ള സംശയങ്ങൾ ആയിരുന്നു…..

അന്ന് അങ്ങനെ പറഞ്ഞോണ്ട് എന്നെ ഉപേക്ഷിച്ചോ… അങ്ങനെ തള്ളി കളയാൻ പറ്റോന്നെ…. ഇല്ല… എന്നാലും അതാരാ…..

തിരിച്ച് വീട്ടിലേക്ക് പോകുമ്പോ കണ്ണുകൾ തന്റെ പ്രാണന് വേണ്ടി ചുറ്റും ഓടിച്ചു….. കണ്ടില്ല…. വീട്ടിലേക്ക് എത്തി ബെഡിലേക്ക് ഒരു മറച്ചിൽ ആയിരുന്നു… ഒരുപാട് കരഞ്ഞു…. ഓരോന്നു ചിന്തിച്ചു കൂട്ടി… മനസ്സ് ആകെ കൂടെ അസ്വസ്തമായതും കണ്ണുകൾ അമർത്തി അടച്ച് കിടന്നു…. പിന്നേ എപ്പോഴോ ഉറങ്ങി പോയി……

ഇഷ്ട്ടം അല്ലായിരുന്നേൽ എന്തിനാ എന്നെ ഉമ്മിച്ചേ….. ഹേ അതും ചുണ്ടിൽ……എനിക്ക് അറിയണം…..

വാശിയോടെ അവൾ മുന്നോട്ട് നടന്നു…..

നിലയുടെ കൂടെ അമ്പലത്തിലേക്ക് വന്നതാണ്…. അവിടെ എത്തി തൊഴുതിറങ്ങിയപ്പോ ആണ് നിലക്ക് കുളത്തിലേക്ക് ഒന്ന് പോകണം പറഞ്ഞത്… അവിടെ വിരിഞ്ഞ നീല താമര കാണുക എന്നുള്ളത് അവൾക്ക് പതിവാണ്…. കൂടെ ചെന്ന് കൊടുത്തപ്പോ കണ്ടത് താമര പൊട്ടിച്ച് അടുത്തുള്ള പെണ്ണിന്റെ നേരെ നീട്ടുന്ന അച്ചുവേട്ടനെ ആണ്….. അവൾ ആണേൽ അവനോട് ഒട്ടി ചേർന്ന് അല്ലാതെ നിൽക്കുന്നു പോലുമില്ല…..

എല്ലാം കൂടെ ആയപ്പോ ദേഷ്യം വാശി ആയി…. ചെന്ന് ചോദിക്കാൻ മുന്നോട്ട് ചെന്നതാ….. കല്ലിൽ ചവിട്ടി കുളത്തിലേക്ക് ഒരു മറച്ചിൽ ആയിരുന്നു…..

അച്ചുവേട്ടാ നോക്കിക്കേ… വലിയ ഒരു മീൻ…..

ശബ്ദം കേട്ട് നോക്കിയ അർജുൻ വെള്ളത്തിലുള്ള അഭിരാമിയെ കണ്ട് പൊട്ടിച്ചിരിച്ചു….. കൂടെ ആ പെണ്ണും…..

അത് മീനല്ല ദേവൂ……. നീ ഇവിടെ ഇരിക്ക്…. ഞാനിപ്പോ വരാം….പറഞ്ഞോണ്ട് നിലയുടെ കൈ പിടിച്ച് കയറുന്ന അഭിരാമിടെ അടുത്തേക്ക് ചെന്നു…..

ആകെ നനഞൊട്ടിയിരുന്നു…. അഭിരാമി കണ്ണും നിറച്ചോണ്ട് നിലയെ നോക്കി…..

നിന്നെ കണ്ടിട്ട് ദേവൂ പറയാ മീൻ ആണെന്ന്….

അപ്പോഴേക്കും അച്ചുവേട്ടാ വിളിച്ചോണ്ട് അവൾ വന്നിട്ട് അവനോട് പറ്റി ചേർന്ന് നിന്നു……

ഇത് ആരാ അച്ചുവേട്ട…..?

നില ചോദിച്ചതും അർജുൻ അഭിരാമിയെ നോക്കി…. അവളെ ദേഹം എല്ലാം വിറക്കുന്നുണ്ടായിരുന്നു… കണ്ണിലെ കണ്മഷി പരന്നിറങ്ങുന്നുണ്ട്….നോട്ടം ദേവുവിൽ ആണെന്ന് കണ്ടതും അവൻ അവളെ ചേർത്ത് പിടിച്ചു…..

അത് കൂടെ ആയതും നീ വന്നേക്ക്… ഞാൻ പോകുവാ…. പറഞ്ഞോണ്ട് പെട്ടന്ന് എണീറ്റ് ഓടി പോയി…..

അഭി…. ഞാനും ഉണ്ട്…. പിന്നാലെ അവളും ഓടി…..

ഓടുന്ന ഇടക്ക് അഭിരാമി ഒന്ന് നിന്നോണ്ട് മുന്നിലെ ദേവിയെ നോക്കി കണ്ണ് നിറച്ചു…..

എന്തൊക്കെ പ്രശനം ഉണ്ടായാലും എനിക്ക് തന്നേക്കണേ എന്ന് പറഞ്ഞതല്ലേ ഞാൻ… ചതിച്ചുല്ലേ എന്നെ…. ഇനി ഇങ്ങോട്ടില്ല ഈ അഭിരാമി… മതിയായി…..

വീട്ടിലേക്ക് പോകുന്ന പകരം നിലയുടെ വീട്ടിലേക്ക് ആണ് അവൾ പോയത്… ഉമ്മറത്ത് തന്നെ അവളെ അമ്മ ഇരിപ്പുണ്ടായിരുന്നു…..

ആഹ്… ആരാ ഇത്… അഭി മോളോ….. ഇതെന്താ കുട്ട്യേ ആകെ നനഞ്ഞുവല്ലോ……

ഒന്നുല്ല ചിറ്റേ.. നിക്ക് ഒന്ന് കുളിക്കണം… നിലടെ ഒരു ദാവണി കൊണ്ടൊന്നു തരണേ…..

ചിറ്റയെ നോക്കാതെ അവൾ കുളിപ്പുരയിലേക്ക് നടന്നു….

അവിടെയുള്ള കുളത്തിൽ മുങ്ങി താഴുമ്പോ എല്ലാം അവളെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു..

തള്ളി പറഞ്ഞതിനും കുറ്റപ്പെടുത്തിയതിനുമുള്ള ശിക്ഷ ആകും… എനിക്കിത് തന്നെ വേണം…..

വീണ്ടും വീണ്ടും സ്വയം പഴി ചാരി കൊണ്ട്, കൊണ്ട് തന്ന ദാവണി ചുറ്റി ഉടുത്തോണ്ട് വീട്ടിലേക്ക് പോയി……

©©

ടാ…. നീയെന്ന ഒന്ന് തിരിച്ച് വരുന്നേ…?

രണ്ട് ദിവസം കൂടെ ഉള്ളു അച്ചു… അത് വരേ അവളെ നോക്കിക്കോണേ….

ഇതേതാടാ പെണ്ണ്…. ആൾക്കാരൊക്കെ ചോദിക്കാൻ തുടങ്ങി…..

ആഹാ… അർജുനന് എപ്പോഴാ ആളുകളെ ചോദ്യം മുഖവുര എടുക്കാൻ തുടങ്ങിയെ….

ടാ പന്നി…. നീയെന്റെ വായിൽ ഉള്ളത് വാങ്ങിക്കും…. എന്റെ പെണ്ണ് എന്നെ സംശയിച്ചുന്നാ തോന്നുന്നേ….

അതൊരു കണക്കിന് നല്ലതല്ലേ അച്ചു… അങ്ങനെ എങ്കിലും ഇഷ്ട്ടം തുറന്ന് പറഞ്ഞാലോ….

അതിന് അവൾ ദേവൂ അല്ല…. അഭിരാമിയാ… വാശി കേറി കാണും പെണ്ണിന്…

നീയെന്തായാലും ഞാൻ അമ്മയെ കൂട്ടി വരുന്നേ വരേ അവിടെ നിർത്ത്…. അമ്മ വന്നാൽ കാര്യങ്ങൾ ഞാൻ ഏറ്റു….

അർജുൻ വീട്ടിലെ ജോലിക്കാരിക്കൊപ്പം ഇരിക്കുന്ന ദേവൂനേ ഒന്ന് നോക്കി…ശങ്കരന്റെ കൂടെ അവന്റെ നാട്ടിലേക്ക് പോയതായിരുന്നു… ഇതിനെ കൈയിൽ ഏല്പിച്ച് വരാം പറഞ്ഞിട്ട് പോയതാ…..കണ്ടാൽ സുന്ദരി വാ തുറന്നാൽ ആർക്കും ഒരു പിരി ലൂസ് ആണെന്ന് തോന്നും… എവിടുന്ന് കിട്ടിയോ ആവോ ഇതിനെ……

അവരോട് നോക്കാൻ പറഞ്ഞോണ്ട് ബൈക്കും കൊണ്ട് പുറത്തേക്ക് ഇറങ്ങി…..

?❤️?

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.