?താന്തോന്നി? [Rafna] 284

അമ്മയോടും നിലയോടും ഞാൻ ഇല്ലാത്തതാ എന്ന് പറഞ്ഞപ്പോ രണ്ട് പേരും കുറെ വഴക്ക് പറഞ്ഞു..  ദേഷ്യപ്പെട്ട അവർ പോയത്…. അവർ പുറത്തില്ലേ അച്ചുവേട്ടാ…..?

മ്മ്മ്… ഉണ്ട്… രണ്ട് പേരും നല്ല ഉറക്കത്തിലാ…..

അത് കേട്ടതും അഭിരാമി അവന്റെ നെഞ്ചിലേക്ക് ചുരുണ്ട് കൂടി……

ഡോക്ടറിനോട്‌ അങ്ങനെ പറയിപ്പിച്ചത് എന്തിനാ…..?

പതിഞ്ഞ സ്വരത്തിൽ ആയി അവൾ ചോദിച്ചു…..

അല്ലാതെ ഞാൻ നോക്കിയിട്ട് നിന്നെ നിന്റെ അച്ഛൻ എനിക്ക് തരാൻ ഒരു മാർഗവും കണ്ടില്ല… കുഞ്ഞുള്ളപ്പോ അയാൾക്ക് പിന്നേ നിന്നെ വേറെ കെട്ടിക്കാനും കഴിയില്ല….. ഇപ്പൊ സ്വത്തും കിട്ടിയില്ലേ…… എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് എന്തായാലും നിന്നെ ഒന്നും ചെയ്യാൻ ആവില്ലെന്ന് മനസ്സിലായി കാണും…….

അപ്പൊ എന്തിനാ അച്ഛനോട് മരിച്ചു പറഞ്ഞോണ്ട് അയാളെ ഫോൺ വിളിപ്പിച്ചത്….

നിനക്ക് എന്തൊക്കെയാടീ അറിയേണ്ടത്……?

അവളെ വയറ്റിൽ ഒന്ന് പിച്ചിക്കൊണ്ട് അർജുനൻ ചോദിച്ചതും അവൾ ചുണ്ട് ചുള്ക്കി കൊണ്ട് അവനെ നോക്കി……

പറ അച്ചുവേട്ടാ…… എനിക്ക് അറിയണം തോന്നിയത് കൊണ്ടല്ലേ…..

നിന്നോട് തല കറങ്ങി വീഴാൻ പറഞ്ഞതും ഡോക്റട്ടറിനോട്‌ അങ്ങനെ പറയാൻ ഏല്പിച്ചതും എല്ലാം ഞാൻ പ്ലാൻ ചെയ്ത് ചെയ്യിപ്പിച്ച പോലെ തന്നെ നിന്റെ അച്ഛനെ അവിടെ വരുത്തിക്കാൻ ഞാൻ കളിച്ച കളിയ….എന്നെ കൊന്ന് കളഞ്ഞിട്ട് ശവം കാണണം പറഞ്ഞോണ്ട് അങ്ങോട്ട് വരും എന്നെനിക്ക് ഉറപ്പായിരുന്നു….. കൈയിലെ വിരൽ അടയാളം പേപ്പറിൽ പതിപ്പിക്കാൻ.. അത്രേ എന്റെ മരണം കൊണ്ട് അയാൾ ആഗ്രഹിച്ചിട്ടുള്ളു… ജീവിച്ചിരിക്കുമ്പോ അയാൾ എനിക്ക് നിന്നെ തരാനും പോകുന്നില്ല…. ഞാൻ ജീവനോടെ ഉള്ളടത്തോളം കാലം സ്ഥലം അയാൾക്ക് കിട്ടാനും പോകുന്നില്ല…. ഇപ്പൊ എന്തായി….. കുറച്ച് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും എനിക്ക് വേണ്ടത് എനിക്കും അങ്ങേർക്ക് വേണ്ടത് അങ്ങേർക്കും കിട്ടിയില്ലേ………

അത് കേട്ടതും അഭിരാമി ഒന്ന് ചിരിച്ചു…..

ലാഭം അച്ഛന… അല്ലേ അച്ചുവേട്ടാ…. കാശ് കൊടുക്കാതെ അതെല്ലാം തിരിച്ച് കിട്ടാൻ പോകുവല്ലേ……അച്ചുവേട്ടന് മുഴുവൻ നഷ്ട്ടമാ…..

വാ പൊത്തി അഭിരാമി കുലുങ്ങി ചിരിച്ചതും അവളെ ചിരിയിൽ ലയിച്ചു പോയ അർജുനൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കെ…. ചിരി നിർത്തിയ അഭിരാമി അർജുനനെ തല ഉയർത്തി നോക്കി……

നീ പറഞ്ഞത് ശരിയാ….. കുറച്ച് നഷ്ട്ടം എനിക്ക് തന്നെയാ….. പക്ഷെ അത് ഞാൻ വീട്ടിക്കോളാം….

അവളുടെ അരയിലൂടെ ചുറ്റി പിടിച്ച് കൊണ്ട് അർജുനൻ അവന്റെ താഴെ ആയി കിടത്തി അവളെ മേലേക്ക് അമർന്നതും അഭിരാമി കണ്ണും തള്ളി അർജുനനനെ നോക്കി…..

അച്ചുവേട്ടാ…. എന്താ ഈ കാണിക്കുന്നേ…. ഇത്… ഇത് വീടല്ലട്ടോ… ഹോസ്പിറ്റൽ ആണ്……

അവൾ ചുറ്റും ഒന്ന് നോക്കി ഉമിനീർ ഇറക്കിക്കൊണ്ട് അർജുനനെ നോക്കി…..

നീയല്ലേ പറഞ്ഞെ… എനിക്ക് ആണ് നഷ്ട്ടം എന്ന്…. അങ്ങനെ ഓസിക്ക് ലാഭം വാങ്ങി പോകാൻ പറ്റില്ലല്ലോ… എന്തെങ്കിലും ലാഭം ഈ എനിക്കും വേണ്ടേ……

പറഞ്ഞോണ്ട് പതിയെ അർജുനൻ അവളെ കഴുത്തിലേക്ക് അവന്റെ മുഖം അമർത്തി……

അഭിരാമി ഒന്ന് പിടഞ്ഞു കൊണ്ട് അർജുനന്റെ കഴുത്തിന് പിന്നിലായി കൈ കോർത്തു പിടിച്ചു……

അവന്റെ അധരം അവിടെയായി ഗാഡമായി നുണഞ്ഞു കൊണ്ട് അകന്നു മാറി….. അധരം ചുംബനത്തിനായി തുടി കൊള്ളവേ അതിന്റെ ഇണയിലേക്ക് അർജുനനൻ അതിനോട് ബന്ധിപ്പിച്ചിരുന്നു…….

മൃദുലമായി ഇരു അധര ദളങ്ങളേയും വലിച്ചു നുണഞ്ഞു കൊണ്ടവൻ അവളിലേക്ക് അമർന്നു….. ചുണ്ടും ചുണ്ടും വേർപെടാതെ രണ്ട് പേരും പരസ്പരം ആവേശത്തോടെ നുണഞ്ഞു കൊണ്ടേയിരുന്നു….രണ്ട് പേരുടെയും ഉമിനീർ ഒന്നായി…. ശ്വാസം വിലങ്ങിയതും അർജുനനൻ അവളെ അധരത്തെ മുചിപ്പിച്ചു കൊണ്ട് മാറിലേക്ക് ആയി മുഖം ചേർത്ത് കിടന്നു…. അവനെ പൊതിഞ്ഞു പിടിച്ചോണ്ട് അഭിരാമി നാണത്താൽ ഉതിർന്ന പുഞ്ചിരിയോടെ അവന്റെ മുടിയിലൂടെ വിരലോടിച്ചു……

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.