? ഗൗരീശങ്കരം 7 ? [Sai] 1907

റിസൾട്ട്‌ വന്നതും വിജയിച്ച സ്ഥാനാർഥികളെയും കൊണ്ട് ആഹ്ലാദ പ്രകടനം ഗ്രൗണ്ടിലേക് നീങ്ങി…..

 

ഗ്രൗണ്ടിൽ എത്തിയ അവർ കണ്ടത് തളർന്നിരിക്കുന്ന ദേവനെയാണ്….

 

ഒരു നിമിഷം കൊണ്ട് ആവേശം കേട്ടടങ്ങി…. എല്ലാവരും ദേവന്റെ ചുറ്റും കൂടി….

 

“എന്താടാ…. എന്താ പറ്റിയെ….”

 

കുറച്ചു നേരം ദേവൻ മൗനം പാലിച്ചു… ഒടുവിൽ   രവിയേട്ടന്റെ കാൾ വന്ന കാര്യം പറഞ്ഞു…. എല്ലാവരുടെയും മുഖത്തു സങ്കടം നിറഞ്ഞു…. ദേവൻ അവർക്കൊക്കെ അത്രയും പ്രിയപ്പെട്ടവനായിരുന്നു…..

 

“ടാ…. എന്നെ ആരെങ്കിലും ഒന്ന് വീട്ടിൽ കൊണ്ടാക്കുവോ…  എനിക്ക് കയ്യും കാലും വിറക്കുന്നു…. മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത പോലെ…….”

 

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ രൂപേഷ് ദേവനെ കെട്ടി പിടിച്ചു……

***********************************

 

ഐ സി യു വിനു മുൻപിൽ ദേവൻ തളർന്നിരിപ്പുണ്ട്…. ഡോക്ടർസ് ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു…..

 

ഹോസ്പിറ്റലിൽ വന്നു അച്ഛനെ കണ്ട ഉടനെ അമ്മ ബോധം കേട്ടു വീണു… ഉടനെ അവിടെ തന്നെ അഡ്മിറ്റ്‌ ആക്കി…. കുഞ്ഞൂസിന്റെ കാര്യം എങ്ങനെ അറിയിക്കും എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുവാണ് എല്ലാവരും..

 

*************************************

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.