? ഗൗരീശങ്കരം 7 ? [Sai] 1906

പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തു… അക്കാഡമിക്നു ദോഷം വരാത്ത എന്ത് കാര്യത്തിനും മൂപര് സപ്പോർട്ട് ആണ്…

 

ക്യാമ്പസ്സിൽ പാർട്ടിയിലായാലും യൂണിയനിൽ ആയാലും രൂപേഷാണ് അവസാന വാക്ക്… അത് കൊണ്ട് തന്നെ കുറെ നല്ല കാര്യങ്ങൾ ക്യാമ്പസിൽ നടന്നു….

 

നമ്മളും ഒട്ടും മോശമല്ലാട്ടോ…  യൂണിയൻ ചെയ്യുന്ന നല്ല കാര്യങ്ങളെ സപ്പോർട്ട് ചെയ്തും തെറ്റു കണ്ടാൽ ചൂണ്ടി കാണിച്ചും ഞങ്ങളും ഞങ്ങളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിച്ചു…  

 

നമ്മടെ അർജുൻ നു ആദൂ നോട് പണ്ടേ ഒരു ഇഷ്ടം ഉണ്ടേർന്നു… അവന്റെ അനിയത്തി കൃഷ്ണേടെ കൂടെ സ്കൂളിലും മറ്റും കണ്ട് ഇഷ്ടമായതാണ് ..   ഇഷ്ടം നേരിട്ട് പറയാൻ അവനു സാധിച്ചില്ലായിരുന്നു…. കൃഷ്ണ പണ്ടേ ഒരു ആറ്റം ബോംബ് ആയോണ്ട് റിസ്ക് എടുക്കാൻ നിന്നില്ല….. അന്നത്തെ സംഭവത്തിന്‌ ശേഷം ആദൂ അർജുന്റെ വീട്ടിൽ സ്ഥിരം സന്ദർശകയായി…. ചെക്കൻ ഒരാഴ്ച തികയുന്നതിനു മുൻപ് പെണ്ണിനെ വളച്ചു കുപ്പിയിലാക്കി….. ആ കുപ്പിയും കൊണ്ട് അവൻ നേരെ പോയത് രൂപേഷിന്റെ അടുത്താണ്…. ഒരു തല്ലു പ്രതീക്ഷിച്ച ചെന്നത്.. കിട്ടിയത് ഒരു ചിരിയാണ്…. ഒരൊറ്റ കണ്ടിഷൻ മാത്രം.. അവളുടെ പഠിപ്പ് ഒഴപ്പരുത്…. പിന്നെ അർജുന്നോട് എത്രയും പെട്ടെന്നു ഒരു ജോലി വാങ്ങാനും….

***********************************

 

കോളേജിൽ രണ്ട് പാർട്ടിക്കാരും കാര്യപ്പെട്ട പണിയിലാണ്… നാളെയാണ് ഇലക്ഷൻ……

 

നീനുവാണ് ചെയർപേഴ്സൺ സ്ഥാനാർഥി, ജനറൽ സെക്രട്ടറി സ്ഥാനത്തേക് മത്സരിക്കാൻ ആദ്യം ദേവൻ സമ്മതിച്ചിരുന്നില്ല…. എല്ലാരും കൂടി പിടിച്ച പിടിയാൽ നോമിനേഷൻ കൊടുപ്പിച്ചു…..

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.