? ഗൗരീശങ്കരം 7 ? [Sai] 1907

“ഇല്ല…. എന്തായാലും നാളെ തന്നെ കാര്യം നടത്താൻ ആണ് ജി കെ യുടെ ഓർഡർ. രാവിലെ ദേവനെ മിസ്സ്‌ ആവുകയാണെങ്കിൽ കോളേജിലേക് പോകുന്ന വഴിക്ക് തീർക്കാനാണ് പറഞ്ഞത്….

 

ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയാൽ പിന്നെ എല്ലാം നമ്മള് പ്ലാൻ ചെയ്ത പോലെ…..” 

 

“അല്ല അപ്പൊ ഇതിൽ ഞങ്ങള്ക്ക് റോൾ ഒന്നുല്ലേ…..??”

 

“ആരവേ….. നിന്നോട് പറഞ്ഞ ഡ്രസ്സ്‌ എന്തായി….” ദേവനാണ്…

 

“അത് റെഡി ആണ്….”

 

“അപ്പൊ നാളെ രാവിലെ അത് ഇട്ടോണ്ട് നേരത്തെ കോർട്ടിന്റെ അടുത്ത്  എത്തണം….. എന്നെ ഫോളോ ചെയ്ത് ഋഷിയും ടീമും കോർട്ടിനകത്തേക് കയറിയാലുടൻ നീ ബുള്ളറ്റും എടുത്ത് നേരെ ടൗണിലേക് പോകണം….. പമ്പിൽ ചെന്ന് പെട്രോൾ അടിച്ചു ദ… എന്റെ ഈ കാർഡ് വെച്ച് പേ ചെയ്യണം….  ഒരു കാരണവശാലും ഹെൽമെറ്റ്‌ ഊരാനോ വൈസർ പൊക്കാനോ പാടില്ല…. എന്നിട്ട് നേരെ കോളേജിലേക് വരണം….. വരുന്ന വഴിക്ക് കോളേജ് എത്തുന്നതിനു കുറച്ചു മുൻപ് ഉള്ള ആ വളവ് ഇല്ലേ… അവിടെ വെച്ച് നിന്നെ ലോറി ഇടിച്ചിടും……”

 

“ആക്സിഡന്റാ …..  എന്തിന്…..”

 

ആരവ് ഒന്ന് ഞെട്ടി……..???

 

ദേവന്റെ മുഖത്തു ഭാവവ്യത്യാസം ഒന്നും ഇല്ലാത്തതു കണ്ട്, തമാശ പറഞ്ഞതല്ലാന് ഉറപ്പായി ..

 

“മരിക്കാനും കൂടെ ഉണ്ടാവും എന്ന് ഒരു ആവേശത്തിന് പറഞ്ഞു എന്ന് കരുതി നിങ്ങള് അത് സീരിയസ് ആക്കുമെന്ന് ഞാൻ കരുതിയില്ലാട്ടോ..”

 

“ചെക്കനെ പറഞ്ഞു പേടിപ്പിക്കാതെ… ബാക്കി പറഞ്ഞു കൊടുക്ക് ദേവാ…. “രൂപേഷ്  ആണ്….

 

“നിന്നെ അല്ല…. എന്റെ ബുള്ളറ്റ് നെ….. നീ ആ വളവിൽ നിർത്തി  വണ്ടിയിൽ നിന്ന് ഇറങ്ങി ലോറിക്കാരന്  സിഗ്നൽ കൊടുത്താൽ മതി…. ബാക്കി പുള്ളി ചെയ്തോളും….. “

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.