? ഗൗരീശങ്കരം 7 ? [Sai] 1907

വീണ്ടും ഉത്തരമില്ലാത്ത ചോദ്യങ്ങൾക് മുൻപിൽ രൂപേഷ് തല കുനിച്ചു…..

 

തിരിച്ചു വരുന്ന വഴിയും അവർ ഒന്നും സംസാരിച്ചില്ല..   വീട് എത്താറായപ്പോ രൂപേഷ് ഒന്ന് നിന്നു……

 

“നിനക്ക് ദേവനെ എങ്ങനെയാ പരിചയം…..?”

 

“ഏതു ദേവൻ….?”

 

“ഒന്നുല്ല…..”

 

“പറയ് ചേട്ടാ….”

 

“നീ ഇത് മാറ്റാരോടെങ്കിലും പറഞ്ഞിരുന്നോ….”

 

“ഹ്മ്……”

 

“ആര്?”

 

“മിനിഞ്ഞാന്ന് രാത്രി ഇവിടെ നിൽകാൻ പേടിച് പ്രൊജക്റ്റ്‌ വർക്ക്‌ ഉണ്ടെന്നു പറഞ്ഞു ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടില നിന്നെ…. അവൾ കുത്തി കുത്തി ചോദിച്ചപ്പോ ഞാൻ എല്ലാം അവളോട്‌ പറഞ്ഞു… “

 

“ഏതു ഫ്രണ്ട്?”

 

“ചേട്ടൻ എന്താ ഇങ്ങനെ ഒക്കെ ചോയ്ക്കണേ…??”

 

“നീ പറയ് ആദൂ…..”

 

“എന്റെ കൂടെ പഠിക്കുന്നതാ… കൃഷ്ണ… കൃഷ്ണ വേണി, നമ്മടെ വീടിന്റെ അടുത്ത് പലചരക്കു കട നടത്തുന്ന തിലകൻ ചേട്ടന്റെ മോളാ……”

**********************************

 

കോളേജിൽ എത്തിയിട്ടും രൂപേഷിന്റെ മനസ്സിൽ ശെരി തെറ്റുകളുടെ വടംവലി നടന്നു കൊണ്ടിരിക്കുവാണ്…..

 

മനസ്സ് ശരി ഇല്ലാത്തതിനാൽ ക്ലാസ്സിൽ കയറാതെ… നേരെ ഗ്രൗണ്ടിലേക് വിട്ടു…  രൂപേഷിനെയും പ്രതീക്ഷിച്ചെന്ന പോലെ ദേവൻ അവിടെ ഇരിപ്പുണ്ടായിരുന്നു….

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.