? LoVe & WaR -6 ?[ പ്രണയരാജ] 289

അമ്മേ,അത് ശരിയല്ല.. ഇത് ശിവ അറിയണം.

നീ എന്ത് ഭ്രാന്ത് ആണ്  പറയുന്നത്, അവൾ ജീവനൊടെ ജീവനോടെയുണ്ടെന്ന് അറിഞ്ഞാൽ, അവൾ കാരണം നിൻ്റെ ജീവിതം തകരും.

ഒരു പൊട്ടിത്തെറി ആയിരുന്ന നു , പാർവതിയിൽ നിന്നും ഉണ്ടായത്

അതിനവൾ ജീവനോടെ വേണ്ടേ….

ഒരു ഞെട്ടലോടെയാണ്,ആ അമ്മ അത് കേട്ടത്.

മോളെ നീ പറഞ്ഞു വരുന്നത്.

അതെ അമ്മേ…ചെറുപ്പത്തിൽ അവൾ മരിച്ചെന്നാണ് നിങ്ങളെല്ലാവരും വിശ്വസിച്ചിരുന്നത്,എന്നാൽ അവൾ മരിച്ചിട്ട് ആകെ നാലുകൊല്ലം ആകുന്നതേയുള്ളൂ…

പാർവ്വതി,…

അതെ അമ്മേ, അനാഥാലയത്തെ എന്റെ മുറിയിൽ താമസിച്ചിരുന്ന എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു അവൾ,അവളുടെ പേര് ആരതി എന്നായിരുന്നു.

മോളെ,

ഞാൻ അനാഥാലയത്തിൽ ഉള്ളത് കൊണ്ട് അവൾ  എന്റെ കൂടെ ഉണ്ടായിരുന്നു, അന്നു തൊട്ട് ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു, പക്ഷേ ഇങ്ങനെ ഒരു കഥ,അവൾ എന്നോട് പറഞ്ഞിരുന്നില്ല. അതാ എനിക്കും മനസിലാവാത്തത്, എന്തിനാ അവൾ എന്നിൽ നിന്നും ആ കഥ മറച്ചു പിടിച്ചതെന്ന് .

കൃത്യമായി എനിക്കൊരോർമ്മയില്ല. അവൾ  തന്നെ ആണ്,ഞാൻ ആറിലോ എഴാലോ പഠിക്കുമ്പോൾ ആ മാല എനിക്ക് തന്നത്, അതിലുള്ള ഒട്ടുമിക്ക സാധനങ്ങളും അവൾ തന്നെ എനിക്ക് തന്നതാണ്.

അന്ന് അവൾ പറഞ്ഞിരുന്നു, അതെല്ലാം അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, അതിന്റെ അർത്ഥം ഇന്നാണ് എനിക്ക് മനസ്സിലായത്. എല്ലാം എന്നോട് സൂക്ഷിക്കാൻ,അവൾ എന്തിനാണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല .ഇപ്പൊ എനിക്ക് തോന്നുന്നു, അവളുടെ  എല്ലാമെല്ലാമായ ശിവയെയും അവൾ എന്നെ ഏൽപ്പിച്ചാണ് പോയതെന്ന്.

മോളെ, ഉണ്ണി മോൾക്ക് എന്താണ് . സംഭവിച്ചത്

അത് അമ്മേ, അവൾക്ക് കാൻസറായിരുന്നു.

എൻ്റെ ഈശ്വരാ, എൻ്റെ കുട്ടി ജീവനോടുള്ളത് ഞാൻ അറിഞ്ഞില്ലല്ലോ..

ഒരമ്മയുടെ വ്യഥ അവരുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.

അമ്മേ..ഇത് ശിവയോട് പറയണ്ടേ….

വേണ്ട മോളെ, ഇത് അവൻ അറിയാൻ പാടില്ല.

അമ്മ എന്താ ഈ പറയുന്നത്, അന്ന് അമ്മ ചെയ്ത തെറ്റ് തന്നെ ഞാനും ആവർത്തിക്കണമെന്ന് ആണോ…

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.