പാർവതി..
അതെ ശിവ, എന്നാൽ എന്നെ പറയാൻ അനുവദിക്കാതെ, വാക്കുകൾ കൊണ്ട് അവിടെ വെച്ചു നീ എന്നെ കൊന്നു കളഞ്ഞു.
പാർവ്വതി ഞാനറിയാതെ,
അറിയാതെ സംഭവിച്ചതാണ്. പക്ഷേ, അതിനു ശേഷം രണ്ടു ദിവസം, മുറിയിൽ അടഞ്ഞു കിടന്നു ഞാൻകരഞ്ഞു. കരഞ്ഞു തീർക്കാൻ ശ്രമിച്ചിട്ടും, അടങ്ങാത്ത വേദനയായി നീ മാറിയിരുന്നു. നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് ആവില്ല. നീയില്ലാതെ ജീവിക്കാനും ആവില്ല, എന്റെ മുന്നിൽ രണ്ടേ രണ്ട് വഴികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഒന്നെങ്കിൽ ഒ നിന്റെ ഒപ്പം ജീവിക്കുക അല്ലെങ്കിൽ മരിക്കുക
ഞാൻ ജീവിക്കാൻ തീരുമാനിച്ചു, കുറച്ചു കള്ളം പറയേണ്ടി വന്നാലും, നിന്നെ കൊണ്ടു തന്നെ എന്റെ കഴുത്തിൽ ഞാൻ താലി കെട്ടിച്ചു, ഇന്ന് നിൻ്റെ മാറിൽ ഞാൻ കിടക്കുന്നു.
പാർവതി,
അതും പറഞ്ഞു കൊണ്ട് അവൻ അവളെ വാരിപ്പുണർന്നു. അവനിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ ഒരായിരം വട്ടം അവളോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു..അവളും കരയുകയായിരുന്നു. ആ നിമിഷം, മനസ്സിലുള്ളതെല്ലാം പെയ്തിറങ്ങുന്നത് പോലെ, ഇരുവരുടെയും മനസ്സന് ശാന്തി ലഭിച്ചതു പോലെ ഒരു അനുഭൂതി.
(തുടരും….)
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.