? LoVe & WaR -6 ?[ പ്രണയരാജ] 289

അങ്ങനെ ഞാൻ പറഞ്ഞിരുന്നു ശിവ, എനിക്ക് ഓർമ്മയുണ്ട്.

പക്ഷേ ഞാൻ നിന്നെ വിട്ടു പോയ സമയത്ത്, നീ വാശി പിടിച്ചതിൻ്റെ കാരണം എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.

ശിവ, നീയും ഞാനും പ്രണയം തുടങ്ങിയ കാലം തൊട്ട്, ഉള്ളിലുണ്ടായിരുന്ന ഭയമായിരുന്നു, നമ്മൾ എന്നെങ്കിലും പിരിഞ്ഞാലോ എന്ന്.

അതുകൊണ്ട് തന്നെയാണ് ഞാൻ നിന്നിൽ നിന്നും അകലം പാലിച്ചു കൊണ്ട്, നിന്നെ പ്രണയിച്ചത്. എന്നാൽ എന്നിലെ ആ അകലം കുറച്ചതും, നീ തന്നെയാണ് ശിവ

പാർവതി…

അതേ ഗിവ, ഒരു അനാഥയായ എന്റെ പിറന്നാൾ ആഘോഷിച്ചത്, എന്റെ കൊച്ച് കൊച്ച് ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്നത്, എല്ലാം നീയാണ്. എന്നിലെ പെണ്ണിനെ തൊട്ടുണർത്തിയത് നീയാണ്.

അത് പാർവ്വതി ഞാൻ,

അതെ ശിവ, ഇതെല്ലാം സംഭവിക്കുന്നതിന് മുമ്പു വരെ, നിന്നെ പിരിയേണ്ടി വരും എന്ന ഭയമായിരുന്നു, എന്നാൽ അതിനു ശേഷം, നിന്നെ  നഷ്ടപ്പെടുത്താൻ ആവില്ലെന്ന ഭയമായിരുന്നു.

നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ശ്വാസം  വലിക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ വരെ ഞാൻ  എത്തിയിട്ടുണ്ട്, ആ സമയമാണ് നീ എന്നോട് പറഞ്ഞത്, നമുക്ക് പിരിയാം എന്ന്.

അത് പാർവ്വതി ഞാൻ,

ശിവാ…, അന്ന് ആ കോഫീ ഷോപ്പിൽ ഞാൻ വന്നത് എന്തിനായിരുന്നു എന്ന് നിനക്കറിയുമോ, നീയത് ചോദിച്ചത് പോലുമില്ലായിരുന്നു.

അത് പാർവ്വതി ഞാൻ.

അന്ന് രാത്രി ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു, നീ മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുന്നത്, അന്ന് രാത്രി എനിക്ക് പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല, നേരാവണ്ണം ശ്വാസം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ, ഒരു ഭ്രാന്തിയെ പോലെ രാത്രി മുഴുവൻ ഞാൻ കഴിച്ചു കൂട്ടിയത്, എങ്ങനെ എന്ന് എനിക്ക് മാത്രമേ അറിയൂ

ഞാൻ കാരണം നീ നിന്റെ വീട്ടുകാരെ പിരിയേണ്ടി വരും എന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ പേടി, എന്നാൽ ഒരു വിവാഹശേഷം, ഒരു കുഞ്ഞുണ്ടായാൽ, വീട്ടുക്കാരുടെ പരിഭവം തീരുമെന്ന്, സുഹൃത്തുക്കൾ എല്ലാവരും പറഞ്ഞു.  അതെല്ലാം കേട്ടതോടു കൂടി, എന്നിലെ എല്ലാ ഭയവും പോയിരുന്നു, അതു കൊണ്ടു തന്നെ നിന്നെ വിട്ടു പിരിയാൻ കഴിയാത്ത അത്ര ഞാൻ നിന്നോട് അടുത്തിരുന്നു.

അന്ന് ഞാൻ അവിടെ വന്നത്, എന്റെ കഴുത്തിൽ എത്രയും പെട്ടെന്ന് മിന്നു ചാർത്തുമോ  എന്ന് ചോദിക്കാൻ ആയിരുന്നു,

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.