വാക്കുകൾ പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ, അവൾ പറഞ്ഞു തുടങ്ങി.
ശിവ, അന്നും ഇന്നും എന്നും, എനിക്ക് നിന്നെ വിശ്വാസമാണ്. എൻ്റെ ജീവിതമാണ് എനിക്കുള്ള ഭയം, ഞാൻ ഒരു അനാഥയാണ്. അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിച്ചത്.
ഇപ്പോൾ എന്തുപറ്റി,
അത് ശിവ, ഒത്തിരി കാര്യങ്ങൾ നിന്നോട് പറയണം എന്നുണ്ട്, എന്നാൽ വാക്കുകൾ കിട്ടുന്നില്ല.
ഇന്ന് നീ എനിക്ക് പകർന്നു തന്ന സന്തോഷത്തിന്, ഈ ജീവൻ പകരം തന്നാലും മതിയാവില്ല .ശിവ,
പാർവതി,
ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ശിവ ഇതുപോലെ പലതും, ഒന്നും ഇതുവരെ നടന്നിട്ടില്ല, ആദ്യമായി എന്റെ ഒരു ആഗ്രഹം പൂവണിഞ്ഞു അപ്പോൾ, ഒത്തിരി സന്തോഷമായി, നിന്നോട് ഒരുപാട് കാര്യങ്ങൾ പറയണം എന്നും നിന്നെ….
എനിക്ക് തന്നെ അറിയില്ല, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് , ഇത് മാത്രം മതി എനിക്ക് പറയാനുള്ളത് നിന്നോട് പറയാൻ, അതാ ഞാൻ.
കൂടുതലൊന്നും പറയാൻ അനുവദിക്കാതെ, അവളുടെ അധരങ്ങൾ ഞാൻ വീണ്ടും കവർന്നെടുത്തു . അന്നു മുതൽ എല്ലാ അർത്ഥത്തിലും, ഞങ്ങൾ കാമുകി കാമുകന്മാരെ പോലെആവുകയായിരുന്നു.
മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും, പുറത്തേക്ക് വന്നത്. പാർവതി അവളാണ് മുറിയിലേക്ക് വരുന്നത്, അടുത്തേക്ക് വാ എന്ന് ഞാൻ കണ്ണു കൊണ്ട് കാണിച്ചതും, നാണത്തോടെ അവൾ എനിക്ക് അരികിലേക്ക് മന്ദം മന്ദം നടന്നു വന്നു.
അവളെ, എന്റെ മേലേക്ക് വലിച്ചിട്ടു, അതിനു ശേഷം, ആ ആലില വയറിൽ കൈ വെച്ചു കൊണ്ട് ഞാൻ ചോദിച്ചു.
പാർവതി..
ഉം..
ഞാനൊരു കാര്യം ചോദിച്ചാൽ, നീ എനിക്ക് ഉത്തരം നൽകുമോ…
എന്നോട് ഒരു കാര്യം ചോദിക്കാൻ നീ എന്തിനാ മടിക്കുന്നത്. ശിവ…
സത്യത്തിൽ, നീയെന്നെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചില്ലായിരുന്നെങ്കിൽ, എനിക്ക് തന്നെയായിരുന്നു നഷ്ടം. പക്ഷേ എനിക്ക് മനസ്സിലാവാത്തത് അതല്ല.
എന്താ ശിവ നിനക്ക് മനസ്സിലാവാത്തത്.
തുടക്കം മുതലേ നീ പറയുമായിരുന്നു, നമ്മൾ തമ്മിൽ പിരിയേണ്ടി വരികയാണെങ്കിൽ, പിരിയാൻ തയ്യാറായ മനസ്സുമായാണ് നീ എന്റെ കൂടെ,
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.