?LoVe & WaR 6?
Author : Pranaya Raja
Previous PartPart
നീ.. എന്നെ വിട്ടുപിരിയാൻ തയ്യാറായി കൊണ്ട് തന്നെയാണ് പ്രണയിച്ചത് അല്ലെ,
നീ… എന്താ ഈ… പറയുന്നത് ശിവ,
പാർവ്വതി നീ.. പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ പിന്നെ എങ്ങനെ എടുക്കണം എന്നാണ് നീ… കരുതുന്നത്, പറഞ്ഞു താ….
നിന്നോട് എപ്പോ മുതലാണ് പ്രണയം തോന്നിയത് എന്ന് എനിക്കറിയില്ല, എനിക്ക് ആദ്യമായി തോന്നിയ പ്രണയം അത് നിന്നോടാ, അത് വിട്ടുകളയാൻ എനിക്കാവില്ല.
ശിവാ… ഞാൻ,
മതി പാർവതി, കൂടുതൽ സംസാരിച്ചു, നല്ലൊരു ദിവസം കളയണ്ട.
നീ നിൻ്റെ മുടി ഒന്ന് കാണിച്ചേ…
അതിനു ശേഷം ഞാൻ തന്നെ ആ മുല്ലപ്പൂവ്, അവളുടെ മുടിയിൽ ചൂടി കൊടുത്തു, ശേഷം അവിടെ നിന്നും കോളേജിലേക്ക് യാത്രയായി. അവൾക്ക് എന്നോട് സംസാരിക്കാൻ ഉണ്ടായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞാൻ കൊടുത്തില്ല. അതു കൊണ്ടു തന്നെ തിരികെ പോകുമ്പോൾ അവൾക്ക് പറയാനുള്ളതെല്ലാം അവൾ പറഞ്ഞിരുന്നു, എന്നെ ഇറുകി പുണർന്നു കൊണ്ട്, ആവൾക്ക് പറയാനുണ്ടായിരുന്നത് എല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു.
അന്ന് അവളെ കോളേജിൽ ആക്കിയതിനു ശേഷം ഒന്ന് സംസാരിക്കാൻ എനിക്കോ അവൾക്കോ അറിയില്ല, അത് കൊണ്ട് തന്നെ ഞാൻ വളരെ നേരത്തെ തന്നെ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. പലവട്ടം എന്റെ ഫോണിലേക്ക്, അവളുടെ കോളുകൾ വന്നിരുന്നു. എന്നാൽ ആ കോളുകൾ എടുക്കാൻ എനിക്ക് തോന്നിയതുമില്ല.
നല്ലൊരു തണുത്ത കാറ്റ് അവിടെ ആകെ വീശിയിരുന്നു, കാറ്റിന്റെ കുളിർമയിൽ, ഉണർവോടെ ചിന്തകളുടെ താഴ്‌വാരം വിട്ടു ഞാൻ പടിയിറങ്ങി. ഒരു പുഞ്ചിരിയോടെ ഞാൻ അവിടെ വെറുതെ ഇരിക്കുകയായിരുന്നു., അന്ന് പാർവതിയോട് എനിക്ക് അത്രയധികം പ്രണയമായിരുന്നു ,എന്നാൽ അതിനു ശേഷം ഞാൻ കാണിച്ചു കൂട്ടിയത് ഓർക്കുമ്പോൾ തന്നെ ഒരു കുറ്റബോധമാണ്. എൻ്റെ ജീവിതം തന്നെ പരിഹാസമായി തോന്നുന്നു.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.