? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

പ്രിയപ്പെട്ട കൂട്ടുകാരെ,

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്  പുതുവത്സരാശംസകൾ.,.,.,.,

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 7 ആം തീയ്യതി ( ജനുവരി 7 ) ആയിരിക്കും വരിക.,.,.,

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 14~~

Sreeragam Part 14| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,

” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,

” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,

” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.

” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,

” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,

” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.

രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,

” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,.  ,

” അതെന്താ.,…,.

” എനിക്കും ഉണ്ട് വാശി.,.,.,  ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,

” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,

അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,

ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.

അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.,.,..,.

ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞ് വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോയി.,.,., ഏതാണ്ട് ആ സമയത്താണ് ശ്രീഹരിയുടെ പജീറോ ആ വളവ് തിരിഞ്ഞു വന്നത്.,.,.,

പെട്ടെന്ന് പജീറോ മുന്നിൽ കണ്ടപ്പോൾ ബസ് ഡ്രൈവർ മുഴക്കിയതാണ് ആ ഹോൺ ശബ്ദം.,..

അത് കഴിഞ്ഞു ശ്രീഹരി പജീറോ പതിയെ മുറ്റത്തേക്ക് കയറ്റി നിർത്തി.,.,.,

ഇലക്ട്രിക്കൽ പ്രോബ്ലംസ് മാറ്റാനായി ചെന്നപ്പോൾ പുതിയ ഒരു ഹാലജനും കൂടി ഫിറ്റ്  ചെയ്തിരുന്നു  .,..അതാണ് വരാൻ വൈകിയത്..,.,.,

കാറിൽ നിന്നും ശ്രീഹരി പുറത്തേക്കിറങ്ങിയതും, ശ്രദേവിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി..,.,. ശ്രീഹരി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,.,. എന്നിട്ട് വണ്ടിയുടെ ബാക്കിലേക്ക് നടന്ന് ഡിക്കിയിൽ നിന്നും എന്തോ എടുക്കാനായി ഡോർ തുറന്നു..,.,.,,

256 Comments

  1. Great part as usual…

    1. താങ്ക്സ് ബ്രോ…
      ???

  2. കുട്ടൻ

    ബ്രോ സമയം ഒന്ന് പറയുമോ അറിയങ്കിൽ മതി

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.,

      1. Vannillallooo broii

  3. അപ്പോ നാളെ പുതിയ പാർട്ട് വരുമല്ലെ

  4. ?സിംഹരാജൻ?

    Tampurane?❤
    story vaychu comment ittathu 13 parinu aaypooy….

    1. ഹാ ഹാ ഹാ .,..
      ഇങ്ങോട്ട്.. മാറ്റണോ.,.,.
      വേണ്ടല്ലേ.,.,
      അവിടെ പോയി നോക്കാം.,.,
      ??

  5. my ever fav part in the series…!!
    വല്ലാണ്ട് ഇഷ്ടായ ഭാഗം…അവര് രണ്ടു പേരും പരസ്പരം തിരിച്ചറിഞ്ഞല്ലോ…അത് മതി ഞമ്മക്ക്…
    കാത്തിരിക്കുന്നു…?

    1. ഇഷ്ടപ്പെട്ടല്ലോ.,.
      അത് തന്നെ സന്തോഷം.,.,.
      അങ്ങനെ അവർ ഒന്നിച്ചു.,.,.,
      സ്നേഹം.,.,.
      ??

  6. Adipoli ee part thakarthu???

    1. ഒത്തിരി സന്തോഷം.,..
      ??

  7. Inn varumenn pretheekshikkunnu

    1. ബ്രോ.,..
      ജനുവരി 7ആം തിയതി ആണ് വരിക.,.,

  8. മൈ ഡിയർ ഡ്രാഗൺ ബോയ്,

    എന്താ ഇപ്പൊ പറയുക…. കഥ വായിച്ചു തീർത്തു അതിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ.. അതുകൊണ്ട് തന്നെ എനിക്ക് വായന കഴിഞ്ഞു ഒരു ദിവസം എടുത്തു അഭിപ്രായവുമായി എത്താൻ. ഈ വലിയ സൃഷ്ടിക്ക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    കഥയിൽ അറിയാതെ ലയിച്ചു പോയി…. ശ്രീകുട്ടിയും ശ്രീയേട്ടനും മനസ്സിൽ നിറഞ്ഞു നിൽകുവാണ്. ശ്രീകുട്ടിയുടെ കാത്തിരിപ്പ് അതിന് അർത്ഥം ഉണ്ടായത് വായിച്ചനുഭവിച്ചറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഒപ്പം ഇന്ദുസിന്റെ കുസൃതി കൂടി ആയപ്പോൾ കഥ മികവോടെ മുന്നേറുന്നു.

    നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം… അതോടൊപ്പം സൂപ്പർ ഹീറോ പരിവേഷം ഉള്ള നായകൻ….(വെറുതെ ഇരിക്കട്ടെ ) നിധിയുടെ ചുറ്റും കണ്ണുകൾ ആഴ്ത്തി വട്ടമിട്ടു പറക്കുന്ന വില്ലന്മാർ…ഓരോ രംഗങ്ങളും മനോഹരമായി അവതരിപ്പിക്കുമ്പോൾ ആ തൂലികയിൽ നിന്നും അടർന്നു വീഴുന്ന വാക്കുകൾ കൊതിയോടെ വായിച്ചു തീർത്തു.

    ചങ്ക് പറിച്ചു നൽകുന്ന ദേവനും കൂടി ശ്രീഹരിയുടെ കൂടെ കൂടുമ്പോൾ…. ഇനിയുള്ള ഭാഗങ്ങളിൽ എന്ത് സംഭവിക്കും എന്ന് കണ്ട് തന്നെ അറിയണം.

    പിന്നെ രാധമ്മ.. അത് ഒരു സ്നേഹപാലാഴി ആണ്.. സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മ.

    എല്ലാ കഥാപാത്രങ്ങളെയും ഒന്നിനൊന്നു മെച്ചമായി അവതരിപ്പിച്ചു. വെറും ഒരു റൊമാന്റിക് സ്റ്റോറി എന്നാ നിലയിൽ വായിക്കാൻ ഇരുന്ന എനിക്ക് കിട്ടിയത് ബിരിയാണി ആണ്. സസ്‌പെൻസും ത്രില്ലിങ്ങും മാസ്സും റൊമാൻസും സെന്റിയും എല്ലാം അടങ്ങുന്ന ഒരു മാനേഹരമായ കഥ. അത് രചിച്ച അങ്ങേക്ക് ഒരായിരം നന്ദി. ഒപ്പം കൊതിയോടെ കാത്തിരിക്കുന്നു പ്രണയാതുല്യമായ സംഭവബഹുലമായ വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഡിയർ രാജനുണയാ.,.,.,

      ഈ കമൻറ് ഒക്കെ ഞാൻ എന്തു മറുപടി പറയാനാണ്.,.,., വായിച്ചതിനും വായിച്ചു കഴിഞ്ഞ് അത് ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിലും ഒരുപാട് സന്തോഷം,..,.,

      നിൻറെയൊക്കെ കഥകൾ വായിച്ച് മാത്രം നടന്നിരുന്ന ഞാൻ ഇത് എഴുതാൻ തുനിഞ്ഞത് തന്നെ ഒരു സാഹസമാണ്.,.,., ഇങ്ങനെയുള്ളപ്പോൾ നീ തന്നെ ഇതിനെ വലിയ സൃഷ്ടി എന്നൊക്കെ പറയുമ്പോൾ ശരിക്കും അർഹിക്കാത്ത എന്തോ ഒരു കിരീടം എടുത്ത് തലയിൽ വെക്കുന്നത് പോലെയാണ് തോന്നുന്നത്.,.,.,

      ശ്രീദേവി അവളൊരു പാവമാണ്.,.,., എന്നാൽ ഇന്ദു അങ്ങനെയൊരു പെങ്ങള്കുട്ടി എനിക്ക് ഇല്ലല്ലോ എന്ന സങ്കടം മാത്രേയുള്ളു.,

      സൂപ്പർ ഹീറോ പരിവേഷം ഞാൻ മനപ്പൂർവ്വം നൽകിയത് തന്നെയാണ് അല്ലായെങ്കിൽ ഇതുപോലെയുള്ള വില്ലന്മാരും ആയി അടിച്ചു നിൽക്കാൻ പാടാണ്.,.,.എനിക്ക് ആകെ വിശ്വാസമില്ലാത്തത് എഴുത്തിൽ മാത്രമാണ്.,.,.,???

      പിന്നെ ദേവൻ.,.,. ദേവൻ എനിക്കുള്ള വളരെ ചുരുക്കം ചില ചങ്കു പറിച്ചു തരുന്ന കൂട്ടുകാരൻമാരുടെ ഒരു മിക്സ് ആണ്,..,.

      പിന്നെ രാധമ്മ.,.,. അത് എൻറെ അമ്മ തന്നെയാണ്.,., എൻറെ അമ്മയുടെ ഒരുപാട് സ്വഭാവസവിശേഷതകൾ ഞാൻ രാധമ്മയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.,.,.

      ഇത് എഴുതുമ്പോൾ വെറും ഒരു പ്രണയകഥ മാത്രമായി ഒതുങ്ങി പോകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.,.,. ശരിക്കും ഇത് ഒരു ത്രില്ലർ ക്യാറ്റഗറിയിൽ മാത്രം എടുത്ത് എഴുതണം എന്ന് കരുതിയതാണ്.,., പിന്നെ അതിൽ ഇവരുടെ ചെറിയ ഒരു പ്രണയം കൂടി കടന്നു വന്നതാണ്.,.,

      പത്തു പേജുകൾ മാത്രമുള്ള പത്ത് പാർട്ടിൽ ഒതുക്കണം എന്ന് കരുതി എഴുതിത്തുടങ്ങിയ കഥയാണ്.,.,. ഇപ്പോൾ അത് എല്ലാം കൈവിട്ടു പോയി കഥ എവിടെയോ എത്തി നിൽക്കുന്നു.,..,.,

      ഞാൻ ഇഷ്ടപ്പെടുന്ന വളരെ നല്ല ഒരു എഴുത്തുകാരനിൽ നിന്നും ഇത്രയും നല്ല ഒരു അഭിപ്രായം ലഭിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം,,.,.,.,.

      സ്നേഹത്തോടെ.,.,.
      തമ്പുരാൻ.,.,
      ??

  9. ഈ കഥയ്ക്ക് അഭിപ്രായമിടാൻ വൈകിയതിൽ ക്ഷമിക്കണം. കാരണം ഈ ഭാഗം വായിക്കാനും വൈകിപ്പോയി. ക്രിസ്തുമസ് സമയമായതുകൊണ്ട് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട കുറേ സിനിമകൾ കാണുന്ന തിരക്കിലായിരുന്നു. അതുകൊണ്ടാണ് വൈകിയത്.

    കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ ശ്രീഹരിക്ക് പണി കിട്ടുമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷെ അത് പെട്ടന്ന് തന്നെ പാളിപ്പോവുമെന്ന് കരുതിയില്ല. ഒരു കണക്കിന് നന്നായി. തെറ്റുദ്ധാരണ ഉണ്ടാക്കി ശ്രീഹരിയെ കൺഫ്യൂസ് ചെയ്യിക്കുന്നത് എളുപ്പമുള്ള പണിയല്ല. കാരണം ഇതു വരെ വായിച്ചതിൽ വച്ച് ഒരു സംശയം മനസ്സിൽ കടന്നു വന്നാൽ ഉറപ്പായും അതിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണ് ശ്രീഹരി. അതുകൊണ്ട് തന്നെ രാധമ്മ ഇടപ്പെട്ടിലെങ്കിലും പണി പാളിപ്പോവും. അങ്ങനെയല്ലെങ്കിൽ വായിക്കുന്ന ചിലർക്ക് അത് ദഹിച്ചെന്ന് വരില്ല.

    എന്തായാലും ഈ ഭാഗം കൂടുതലും റൊമാൻസ് ആയിരുന്നു. ആ ഭാഗങ്ങൾ ഓവറാക്കാതെ എഴുതിയിട്ടുണ്ട്. എന്തായാലും താങ്കൾ ഒരു മോഹൻലാൽ ആരാധകനാണെന്ന് ഉറപ്പായി. പല ഭാഗങ്ങളും പണ്ടത്തെ മോഹൻലാൽ കഥാപാത്രങ്ങളെ മനസ്സിൽ കണ്ട് എഴുതിയ പോലെ ഫീൽ ചെയ്തു.

    രാഘവൻ എന്നയാളെ സൂക്ഷിക്കണം. ശത്രുവിനെ തിരിച്ചറിഞ്ഞിട്ടും അടങ്ങിയിരിക്കുന്നുണ്ടെങ്കിൽ എന്തോ പന്തികേടുണ്ട്. ബുദ്ധിയും നീചനുമായ വില്ലന്മാരെ സൂക്ഷിക്കണം. ശ്രീഹരി എത്ര ബുദ്ധിമനാണെന്ന് പറഞ്ഞാലും അവന്റെ ബലഹീനത പോലെ പല ബന്ധുക്കളും ചുറ്റിലുമുണ്ട്. അവരെയും തട്ടിക്കൊണ്ടു പോയി വിലപേശുന്ന രംഗങ്ങൾ വരാൻ പോകുന്ന പാർട്ടുകളിൽ വരാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. ഇനി ചിലപ്പോൾ അവിടെയും വെറൈറ്റി കേറ്റിപിടിക്കില്ലെന്ന് ആരു കണ്ടു?.

    എന്തായാലും ഈ ഭാഗം വളരെയധികം ഇഷ്ടമായി. അഭിപ്രായം എഴുതാൻ വൈകിയതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു.

    1. കഥയെ നല്ല രീതിയിൽ മനസ്സിലാക്കിയിരിക്കുന്നതിനും.,.,. നല്ല രീതിയിലുള്ള നിരൂപണങ്ങൾ എഴുതി അറിയിക്കുന്നതിനും ആദ്യം തന്നെ താങ്ക്സ്.,.,.,

      രാധമ്മയെ അറിയിക്കാതെ പ്ലാൻ ചെയ്തതിൻറെ കുഴപ്പമാണ് അല്ലെങ്കിൽ ശ്രീഹരി അൽപസമയത്തേക്കെങ്കിലും വെള്ളം കുടിച്ചേനെ.,.,

      റൊമാൻസ് എന്ന രീതിയിലുള്ള ആദ്യത്തെ എഴുത്താണ്.,. അത് ഫീൽ ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം.,.,.,

      പിന്നെ ഞാൻ ഒരു ഡൈ ഹാർഡ് മോഹൻലാൽ ഫാൻ ഒന്നുമല്ല..,., മോഹൻലാലിനെ ഇഷ്ടമാണ്.,., ശരിക്കും പറഞ്ഞാൽ മോഹൻലാലിൻറെ ചില കഥാപാത്രങ്ങളെയാണ് എനിക്ക് കൂടുതൽ ഇഷ്ടം.,., അതിന് ഉദാഹരണമാണ് ചിറക്കൽ ശ്രീഹരി എന്ന പേരുതന്നെ.,.,.,

      എന്തായാലും വായിച്ചല്ലോ.,.,.,. വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി.,.,.

      സ്നേഹം,..,
      ??

  10. ശങ്കരഭക്തൻ

    തമ്പു അണ്ണാ,ഇങ്ങളോടും ക്ഷമ ചോദിച്ചു കൊണ്ട് തന്നെ തുടങ്ങുന്നു… ഒത്തിരി വൈകി അഭിപ്രായം എഴുതാൻ എന്നറിയാം… മനഃപൂർവമല്ലാത്ത സാങ്കേതിക തകരാറുകൾ കാരണമാണ്… ശങ്കുനോട് ഒന്നും തോന്നല്ലേ തമ്പു അണ്ണാ…

    അപ്പൊ നിങ്ങൾ ചിന്തിക്കും ഇനി ഞാൻ എവിടുന്ന് പറഞ്ഞു തുടങ്ങുമെന്ന്, വേറെ എവിടുന്നുമല്ല ശ്രീകുട്ടിയുടെ പ്രതികാരത്തിൽ നിന്ന്…

    Nice പണി ആയിരുന്നിട്ട ശ്രീദേവി ശ്രീഹരിക്ക് കൊടുക്കാൻ സെറ്റ് ചെയ്തത് അതെന്തായാലും നല്ല രീതിക്ക് ഏറ്റു… ഒരു പക്ഷെ ഒത്തിരി നേരം ആ പ്രതികാരം തുടർന്നിരുന്നുവെങ്കിൽ ശ്രീഹരി ഉരുകി ഉരുകി ഇല്ലാണ്ടായി പോയേനെ… പക്ഷെ കൃത്യസമയത് രാധമ്മ അതങ്ങു പൊളിച്ചു മടക്കി കയ്യി കൊടുത്തു ??..അല്ലെങ്കിലും എങ്ങനെയാണു ആ മാതൃഹൃദയത്തിന് 14 വർഷം പിരിഞ്ഞിരുന്ന പുത്രനെ തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയിക്കാൻ പറ്റുന്നത്….

    ഹിഹി എന്തായാലും കൊള്ളാം.. ശ്രീഹരിയുടെ സ്കീം എല്ലാം ഇന്ദുസ് പൊളിച്ചടുക്കി, ശ്രീദേവിയുടെ രാധമ്മയും ?

    പിന്നീട് വരുന്നത് അവര് തമ്മിൽ പരിഭവങ്ങളും പരാതികളും എല്ലാം ആ കുളക്കടവിൽ വെച്ച പറഞ്ഞു തീർക്കുന്ന സീൻ ആണ്… അതിന്റെ കൂടെ ആ ‘കോവിലിൽ പുലർ വേളയിൽ ‘കൂടി ആയപ്പോ യാ മോനെ ഇജ്ജാജി ഫീൽ… ❤️

    ശ്രീഹരിയുടെ ഓർമ്മകൾ നഷ്ടപ്പെട്ടിട്ടും അവന്റെ മനസ്സിൽ മായാതെ കിടന്ന രണ്ടു മുഖങ്ങൾ, അതിൽ നിന്ന് തന്നെ വ്യക്തമല്ലേ അവനു അവർ എത്ര മേൽ പ്രിയപ്പെട്ടവർ എന്ന് അവരെ രണ്ട് പേരെയും ഇത്രയും കാലം കഴിഞ്ഞിട്ടാണെലും തിരിച്ചു ഒന്നിച്ചു തന്നെ കിട്ടിയതിൽ ഒത്തിരി സന്തോഷം…

    പിന്നെ aa പിച്ചിന്റെ സീൻ അത് correct ആണ് ട്ട.. ഈ പെണ്ണുങ്ങളെ സ്ഥിരം ആയുധം ആണ് ഈ പിച്ചും നുള്ളും.. ഹോ അതും നിസ്സാര ആണ ആ സ്പോട്ടിലെ തൊലിയും കൊണ്ടേ പോവു… പിന്നെ വേറൊരു ഐറ്റം ഉണ്ട് കടി. ??ha അത് പോട്ടെ അല്ലെ നമ്മക്ക് വീണ്ടും കഥയിലോട്ട് പോവാം…

    മാർട്ടിൻ ഓന്റെ കാര്യം ആലോയ്ക്കുമ്പോ പാവം തോന്നാനിണ്ട്… വലിയ ഗുണ്ട ആണെന്നൊക്കെ പറഞ്ഞു ഇരുന്നതാ നല്ല ഇടിയും കിട്ടി, മാനവും പോയി ഇനി ഇതിന്റെ പേരിൽ വീണ്ടും ചെല്ലും.. ജീവൻ ബാക്കി കിട്ടിയ ഭാഗ്യം ??

    പിന്നീട് ദേവന്റെ സന്തോഷം കാണിച്ച ആ സീൻ അവിടെയും ഒരു അമ്മയുടെ സ്നേഹം എന്താണെന്നു രാധമ്മയും, കൂടപ്പിറപ്പിന്റെത് എന്താണെന്നു ശ്രീഹരിയും കാണിച്ചു തന്നു.. സ്വന്തമ് അല്ലേൽ പോലും… അല്ലേലും ജന്മം കൊണ്ടുള്ളവരെ കാളും കർമം കൊണ്ടുള്ളവരെ നമ്മുടെ സ്വന്തക്കാർ ആകു…

    പിന്നെ നമ്മുടെ ഇന്ദുസ് ആള് പൊളിയാണുട്ടോ.. ഓൾ തന്നെ വേണ്ടി വന്നു അവസാനം കാര്യങ്ങൾ ഒക്കെ സെറ്റക്കാൻ… എന്നിട്ട് ഓളുടെ countersum…. അവളാണ് പെണ്ണ്.. സ്നേഹിക്കേണ്ടിടത് സ്നേഹം, കുറുമ്പ് കാട്ടേണ്ട ഇടത് കുറുമ്പ്, പക്വത വേണ്ടിടത് പക്വത, തല്ലെന്റെ ഇടത് തല്ലു… ഓളെ അങ്ങ് ഇഷ്ടായി✨️

    പിന്നീട് പാർട്ടിന്റെ അവസാനം ആണ് ഗുരുവായൂർ അമ്പലത്തിനല്ലെ രഹസ്യങ്ങൾ കുറിച്ച് ഓർമ വന്നത് അത് വരെ അവരുടെ സ്നേഹത്തിലും, പരിഭവത്തിലും, കുറുമ്പിലും, പിണക്കത്തിലും ഒക്കെ ആയി കഥ വായിച്ചു പോയ വഴിക്ക് മറന്നു പോയി..
    എന്തായാലും ആ തുമ്പും പൂർണതയോടെ അല്ലെങ്കിലും കിട്ടി… ഇനി ബാക്കി ആ രഹസ്യങ്ങൾ എന്തായാലും മറ നീക്കി പുറത്തു വരാൻ ആയി കാത്തിരിക്കുന്നു.. അപ്പൊ അടുത്ത പാർട്ട്‌…
    നിറഞ്ഞ സ്നേഹം തമ്പു അണ്ണാ ❤️

    1. എന്തിനാണ് സഹോ ക്ഷമ ഒക്കെ പറയുന്നത്.,.,.,
      സമയം പോലെ വായിക്കു.,..,,വായിച്ചിട്ട് രണ്ടുവരി കുറിച്ചാൽ മതി.,.,സന്തോഷമാകും.,,.
      അത് രാധമ്മയെ അറിയിക്കാതെ പ്ലാൻ ചെയ്തത്തിന്റെ കുഴപ്പമാണ്..,,..,

      പിന്നെ ആ രംഗങ്ങൾ എല്ലാം വായിച്ചു കഴിഞ്ഞതിനുശേഷം ശ്രീരാഗമോ എന്ന പാട്ട് കേട്ടാൽ ചിലപ്പോൾ അതിൻറെ മൂഡ് ഒന്ന് എലവെറ്റ് ചെയ്യും എന്ന് എനിക്ക് തോന്നി.,.
      അത് ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.,.,.

      ജന്മം കൊണ്ടുള്ള ബന്ധങ്ങളേക്കാൾ ചില സമയങ്ങളിൽ കർമ്മം കൊണ്ടുള്ള ബന്ധങ്ങളാണ് ഉപകരിക്കുക.,..,,.

      ഇന്ദു അല്ലെങ്കിലും പൊളിയല്ലേ.,., എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ അവൾ എങ്ങനെ ആകണം എന്നുള്ള എൻറെ ആഗ്രഹങ്ങളാണ് ഇന്ദൂസ്.,..,,

      എന്തായാലും ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.
      സ്നേഹം..,,.
      ??

  11. കൊള്ളാം, അങ്ങനെ നായകന്റെയും നായികയുടെയും ഇടയിലെ മഞ്ഞ് മല അലിഞ്ഞ് പോയിരിക്കുന്നു, ഇനി അവരുടെ പ്രണയ സുരഭില ദിനങ്ങൾ. കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട് കഥ.

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,.,.
      ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,അത് മതി.,.
      സ്നേഹം.,..
      ??

  12. വിഷ്ണു ⚡

    അങ്ങനെ അവസാനം അവർ ഒന്നിച്ചല്ലോ??
    ഈ ഭാഗത്തിലെ പതിവുപോലെ ശ്രീകുട്ടി കരയാൻ ഭാവം എന്ന് ഓർത്ത് വായിച്ച് വന്നപ്പോ രാധമ്മ എല്ലാം പൊളിച്ചു കൈയിൽ കൊടുത്തു?♥️

    ശ്രീഹരിയും ശ്രീകുട്ടിയും തമ്മിലുള്ള സീൻ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി?.പിന്നെ കുറച്ച് കൂടി വേണമെന്ന തോന്നുന്നു.ഒരു അല്പം കൂടി റോമൻസ് ഇങ്ങ് പോരട്ടെ.എനിക്ക് അത് വായിക്കാൻ ആണ് ഇഷ്ടം?.വരും ഭാഗങ്ങളിൽ മതി?

    അതുപോലെ ഇതിൽ കൊടുത്ത ശ്രീരാഗമോ?♥️..എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒരെണ്ണം ആണത്.എപ്പോഴും കേട്ട് കേട്ടു അതെല്ലാം കാണാപാഠം ആണത്..അത് തന്നതിന് സ്നേഹം♥️?

    പിന്നെ ആറാമത്തെ ലാർജിൽ ഐസ് ക്യൂബ് ഇടുന്നത്?.ആറാം തമ്പുരാൻ റഫറൻസ്.സിനിമയിലെ ആ ഫൈറ്റിന് മുമ്പുള്ള സീൻ ഓർമ വന്നു??

    ബാക്കി എല്ലാം മനോഹരം.കൂടുതൽ ഒന്നും പറയാനില്ല.അടുത്ത ഭാഗം പോരട്ടെ.സ്നേഹത്തോടെ♥️

    1. രാധമ്മയെ അറിയിക്കാതെ പ്ലാൻ ചെയ്തത് കൊണ്ട് പറ്റിയതാണ്.,.,.
      പിന്നെ ഇതിൽ സാധാരണ പോലെ കുറെ റൊമാൻസ് ഒന്നും പ്രതീക്ഷിക്കരുത്.,.,.
      പുട്ടിന് പീരപോലെ ഇടക്ക് ഒക്കെ എന്തെങ്കിലും വന്നാൽ ആയി.,.,.
      കാരണം ഇവർ അത്രയ്ക്ക് പൈങ്കിളി അല്ല.,.,
      ഒരുമിച്ചു ഇരുന്ന് സല്ലപിക്കുക ഒക്കെ ഇച്ചിരി പാടാണ്.,.,.,
      പിന്നെ ആ സീനുകൾ വായിച്ചിട്ട് ആ പാട്ട് കേട്ടാൽ.,., ഫീൽ ഒന്ന് എലവേറ്റ് ചെയ്യും എന്ന് തോന്നി.,..,
      പെഗ്.,,., അത് എഴുതിയപ്പോൾ അതൊന്നും തോന്നിയില്ല എങ്കിലും എഡിറ്റ് ചെയ്തപ്പോൾ തോന്നിയിരുന്നു.,., പിന്നെ മാറ്റാൻ നിന്നില്ല.,.,
      സ്നേഹം.,.,
      ??

  13. Polichu…

    1. താങ്ക്സ് ബ്രോ.,.
      ??

  14. മലയാളി ചങ്ക്

    ഹലോ മച്ചാനെ,
    സെറ്റ് ലാഗ് ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. പൊളി. Next പാർട്ടിന് വെയിറ്റ് ചെയ്യുന്നു. അപ്പോ Jan 7 കാണാം.അപ്പോ എല്ലാം പറഞ്ഞ പോലെ.

    1. ഇഷ്ടപ്പെട്ടല്ലോ…,സന്തോഷം.,.,
      അപ്പൊ.,.,ശരി.,.,
      എല്ലാം പറഞ്ഞപോലെ..,,.
      7ആം തിയതി കാണാം.,.,.,
      സ്നേഹം.,.,
      ??

  15. വായിച്ചിട്ടില്ല..,,,
    ബിസി ആണ്..,,
    ഞാൻ വായിക്കാം നാളെ…✌️✌️

  16. Adhyam thottu njan thangale follow cheyyunnundu eppol kadha avadharana reedhi othiri ishtam agunnu ???

    1. ഇഷ്ടമാകുന്നുണ്ടല്ലോ അത് മതി..,,.,
      സ്നേഹം.,.
      ??

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    തമ്പു അണ്ണാ….

    ഇന്നാണ്… ഇപ്പോഴാണ് വായിച്ചത്…

    ആ രാധമ്മ എല്ലാം പൊളിച്ചു ആശാനേ…
    ശ്രീ കുട്ടി കരഞ്ഞത് കണ്ട് ഞാൻ എത്ര വിഷമിച്ചു എന്നോ… ഇപ്പോ ശ്രീ ഹരി ഒന്ന് കരഞ്ഞപ്പോൾ മനസിൽ ഒരു കുളിർ മഴ ആയിരുന്നു… അപ്പൊ ദേ വരുന്നു രാധമ്മയുടെ തേൻ ഒളിപ്പിക്കുന്ന സ്നേഹം…

    ശ്രീ ദേവിക്ക് വന്ന അതേ ദേഷ്യം എനിക്കും വന്നു… എന്തൊക്കെ ആശിച്ചതാ…
    എല്ലാം പോയി…

    ഹാ…. എന്തായാലും അവർ ഒന്നിച്ചല്ലോ…

    ഈ പാർട്ട് ഒരുപാട് സാഹിത്യം ആയിരുന്നു…
    അതൊക്കെ വളരെ ഇഷ്ടമായി…

    പിന്നെ നമ്മടെ ഇന്ദ്രൻ…
    ആ നാറിയെ അങ് തീർത്തേരെ…
    അവൻ എന്റെ ശ്രീകുട്ടിയെ ആഗ്രഹിക്കുന്നു…
    തെണ്ടി….( ശ്രീ ഹരിയിൽ ഹരി ഉണ്ടല്ലോ??)

    ഈ കഥ തുടങ്ങുന്ന സമയം നമ്മൾ പരിചയം ഇല്ലാത്തത് നഷ്ട്ടമായി…

    ശ്രീ ഹരി എന്നതിന് പകരം ഹരീഷ് എന്ന് ആക്കായിരുന്നു…

    ഇതിപ്പോ എന്നെ കൊണ്ടോയി ഒരു ഞരമ്പൻ ആക്കി തല്ലി ഹോസ്പിറ്റലിൽ ആക്കി…

    അപ്പൊ.അടുത്തതിന് കാക്കുന്നു…
    അതും കട്ടക്ക്…❣️❣️❣️❣️

    എന്ന്…

    സ്നേഹം നിറഞ്ഞ മനസ്സോടെ…
    പുണ്യം നിറഞ്ഞ ചിരിയോടെ…
    ബാല്യം തുളുമ്പും ….. അത് കഴഞ്ഞിട്ട് എന്തോ ഉണ്ടല്ലോ??

    ആഹ്….
    ആവശ്യം ഉള്ളപ്പോ ഒന്നും അങ് മനസ്സിൽ വരത്തില്ല…

    അപ്പൊ ഒന്നൂടെ…
    സ്നേഹം….
    Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

    1. ദൈവമേ.,..,

      ഇനി എന്റെ ശ്രീക്കുട്ടിയെ ഇവൻറെ കണ്ണിൽ നിന്നും കാത്തുരക്ഷിക്കണേ.,.,.,
      ശ്രീഹരി യിൽ ഹരി ഉണ്ടെന്ന് കരുതി ഹരീഷിനെ അതാക്കാൻ പറ്റുമോ.,., ( ക്രീം ബിസ്ക്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി എഴുതി ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഉണ്ടെന്ന് വിചാരിക്കരുത് )

      ആവശ്യം ഉള്ളപ്പോൾ ഒന്നും വരത്തില്ലല്ലേ.,.,
      സാരല്യ.,., ഉള്ളത് തന്നെ ധാരാളം.,.,

      ഇഷ്ടപ്പെടുന്നുണ്ടല്ലോ അത് മതി.,.,

      സ്നേഹം.,.,
      ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ., ( ക്രീം ബിസ്ക്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി എഴുതി ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഉണ്ടെന്ന് വിചാരിക്കരുത് )

        എന്തുകൊണ്ട് വിചാരിച്ചുകൂടാ????

        1. നീ വിചാരിക്കും ടാ നീ വിചാരിക്കും., എനിക്കറിയാം നീ വിചാരിക്കുന്ന ടൈപ്പ് ആണെന്ന്.,.,.??

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ അടിപൊളി…❤❤❤❤❤❤❤
    വായിച്ചുതീർന്നത് അറിഞ്ഞില്ല ???????
    കട്ട വെയ്റ്റിംഗ്……….

    1. ഒത്തിരി സ്നേഹം.,.
      ??

  19. *വിനോദ്കുമാർ G*

    സൂപ്പർ അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤????????

    1. ഒത്തിരി സന്തോഷം.,.,
      ??

  20. ?????????

  21. അതുൽ കൃഷ്ണ

    തമ്പു ആദ്യം തന്നെ അതിരിക്കട്ടെ ???, ഇത് അവരെ ഒന്നിപ്പിച്ചതിന്.

    ഇനി ഇത് ❤️❤️❤️❤️ ഇത്രയും നല്ല ഒരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതി തന്നതിന്.

    സ്നേഹം, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി. ഇനി ഗുരുവായൂർ ക്ലൂവിലേക്ക് ?

    ???

    1. ഒരുപാട്.,..
      സ്നേഹത്തോടെ.,.,
      ??

  22. തമ്പുരാൻ ചേട്ടാ,

    ഈ കഥ ആദ്യം മുതൽ വായിച്ചു തുടങ്ങിയത് ഈ അടുത്താണ്. ഇന്നലെ രാത്രിയാണ് ഈ 14 ആം ഭാഗം വായിച്ചത്. എന്താ ഞാൻ പറയുക.
    ഒരു റൊമാന്റിക്ക് മൂവിയും ത്രില്ലർ മൂവിയും ഒരുമിച്ച് കണ്ടിറങ്ങിയ ഒരു പ്രതീതിയിലാണ് ഞാനീ 14 ഭാഗവും വായിച്ചു കഴിഞ്ഞപ്പോൾ എത്തി നിൽക്കുന്നത്. അത്രത്തോളം മനോഹരമാണീ ശ്രീരാഗം.
    ശ്രീഹരിയും ശ്രീകുട്ടിയും ദേവനും രാധമ്മയുമൊക്കെ ഇപ്പോ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് എനിയ്ക്ക് തോന്നുന്നത് അത്രത്തോളം അവരെയൊക്കെ വായിച്ച് മനസ്സിൽ പ്രതിഷ്ഠിച്ചു.
    പിന്നെ എടുത്തു പറയേണ്ടത് ഓരോ സീനുകളും തമ്പുരാൻ ചേട്ടൻ എഴുതുന്നത് ആ ദൃശ്യങ്ങളൊക്കെ നേരിട്ട് കാണുന്ന വിധത്തിലാണ് അതിന്റെ ഒരു ആഖ്യാന ശൈലി. പിന്നെ കഥയിലെ വില്ലനായ ഇന്ദ്രൻ അടുത്ത ഭാഗത്തിൽ ശ്രീഹരിയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ച് കൂട്ടാനുള്ള എല്ലാ സാധ്യതകളും ഈ ഭാഗത്തിലെ ഡയലോഗിലൂടെ സൂചന തന്നിട്ടുണ്ട്. എന്തായാലും അതിനായി കട്ട വെയ്റ്റിംഗ്.
    പിന്നെ സസ്പെൻസാക്കി വച്ചിരുന്ന ശ്രീഹരി ശ്രീ കുട്ടി കൂടി ചേരലും രാധമ്മയുടെ ശ്രീഹരിയോടുള്ള സ്നേഹ പ്രകടനങ്ങളൊക്കെ കണ്ടു മനസ്സ് ശരിക്കും നിറഞ്ഞു.
    എന്തൊക്കെയോ എഴുതണമെന്നുണ്ട്.
    തൽക്കാലം ഇത്രയേ മനസ്സിൽ വന്നുള്ളു.
    ഇനി ജനുവരി 7 ആം തിയതി വരെ കാത്തിരിക്കണം.
    അതോർക്കുമ്പോഴാ ഒരു ചെറിയ സങ്കടം.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S ?

    1. വൈകിയാലും വായിച്ചല്ലോ.,.
      അത് തന്നെ സന്തോഷമാണ്.,.,.,
      കഥയിലെ ബാക്കി കാര്യങ്ങൾ എല്ലാം നമ്മുക്ക് വഴിയേ അറിയാം.,.,., 7ആം തിയതി തരാൻ ഞാൻ ശ്രമിക്കും,.,.
      സ്നേഹം.,.
      ??

  23. ഹാവൂ….അവർ ഒന്നിച്ചല്ലോ…. ഞാൻ happy yayi…?????

    കുഞ്ഞു റോമൻസ് കൂടി ചേർന്നപ്പോൾ മനോഹരമായി…….

    ഗുരുവായൂരിൽ നിന്ന് ക്ലു കിട്ടിയല്ലോ……. ഇനി അവിടേക്ക് എങ്ങനെ പോകും…?

    ഏതായാലും അടുത്ത partinayi waiting
    ???????????

    1. വായിച്ചതിനും.,.,.,
      ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും ഒരുപാട് സന്തോഷം.,., ഗുരുവായൂർ ക്ലൂ എന്താണെന്ന് വരും ഭാഗങ്ങളിൽ അറിയാം.,.,
      സ്നേഹം.,.,
      ??

  24. തമ്പു അണ്ണാ,
    കഥ അന്ന് തന്നെ വായിച്ചിരുന്നു കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല.
    ഈ ഭാഗം എന്ത് കൊണ്ടും മാനസികമായി ഇഷ്ടമായി, കണ്ണീരുകൾക്ക് അവസാനമായി അവർ ഒന്നിച്ചു സുഹൃത്തുക്കളെ, പക്ഷെ കുറച്ച് കൂടി റൊമാന്റിക് പ്രതീക്ഷിച്ചു കാണാത്തതിൽ കുഞ്ഞു നിരാശയുണ്ടെന്നു കൂട്ടിക്കോളൂ.
    എത്ര വായിച്ചാലും പിന്നെയും പേജുകൾ വേണം എന്നൊരു തോന്നലാണ്…
    ഇനി കാത്തിരിപ്പാണ്…. ആശംസകൾ…

    1. ഞാനും കരുതി.,.,.,
      ആദ്യം തന്നെ വായിച്ച് കമൻറ് ഇടുന്ന ആളാണല്ലോ.,.,. അപ്പോൾ കാണാതായപ്പോൾ ഇപ്പോൾ എന്തുപറ്റി എന്ന് വിചാരിച്ചു ,.,., പിന്നെ ക്രിസ്മസ് ഒക്കെ അല്ലേ അതിൻറെ തിരക്കിൽ പെട്ടിരിക്കും എന്ന് കരുതി.,.,.
      പിന്നെ എനിക്ക് ഇങ്ങനെ പ്രണയം ഒന്നും എഴുതാനും അറിയില്ല.,., അപ്പോൾ അതാകും കുറഞ്ഞുപോകാൻ കാരണം.,.,.
      എന്തായാലും , ഇഷ്ടപ്പെട്ടല്ലോ.,.,അതുമതി.
      സ്നേഹം.,.,
      ??

Comments are closed.