? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2795

എനിക്കുള്ളതു പോലെ തന്നെ നിനക്കും എന്നെ ഇഷ്ടമാകുമോ…,.,.,.

എന്റെ മുന്നിൽ ഉത്തരങ്ങൾ ഇല്ലാത്ത ഒരുപാട്  ചോദ്യങ്ങൾ ഉയർന്നുവന്നു.,.,അതാ… നിൻ്റെ ശ്രീയേട്ടൻ നിൻ്റെ മുന്നിൽ അഭിനയിച്ചത്..,..,.,.,

” ശ്രീയേട്ടാ…. ശ്രീയേട്ടനറിയാമോ,..,… ഏട്ടൻ പോയ അന്നു മുതൽ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല.,.,.,. ഉറക്കത്തിൽ എന്നും ഏട്ടന്റെ ഈ മുഖം സ്വപ്നം കണ്ട്  ഞാനുണരും.,.,.,നഷ്ടപ്പെടലിന്റെ വേദനയിൽ എന്നും ഞാൻ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിക്കും.,..,

എനിക്കുറപ്പുണ്ടായിരുന്നു, ഏട്ടൻ വരുമെന്ന്.,.,.,എന്റെ ഈ കഴുത്തിൽ താലി ചാർത്തുമെന്ന്.,.,., ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്.,…ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ ഈ ശ്രീക്കുട്ടിയുടെ ജീവിതത്തിൽ ഒരു വിവാഹമേ ഉണ്ടാക്കില്ലായിരുന്നു…,.,

മുത്തച്ഛൻ പോയതോടുകൂടി എന്റെ ജീവിതം രാധമ്മയിലേക്കും ശ്രീയേട്ടന്റെ ഓർമ്മകളിലേക്കും മാത്രമായി ചുരുങ്ങി.,.,., ഒരു പക്ഷെ രാധമ്മയുടെ കാലം കഴിഞ്ഞാൽ ചിലപ്പോൾ.,., ഈ ശ്രീക്കുട്ടിയും.,..,,

ശ്രീഹരി അവന്റെ കരങ്ങൾ ഉയർത്തി ശ്രീദേവിയുടെ അധരങ്ങൾക്ക് കുറുകെ വച്ചു..,,., എന്നിട്ട് അവളോട് പറഞ്ഞു..,,.,

” നിനക്കതിനാവില്ല ശ്രീക്കുട്ടി.,.,.,, നമ്മളെ പിരിക്കാൻ ഭൂമിയിൽ ഉള്ള ഒരു ശക്തിക്കുമാവില്ല..,.,.,. നിൻ്റെ മിഴികൾക്ക് ഈ കണ്ണുനീർ ഒട്ടും തന്നെ ചേരില്ല,.,. എന്നും എൻ്റെ സ്വപ്നങ്ങളിൽ വിരാജിച്ചിരുന്ന രാജകുമാരിയായിരുന്നു നീ….,.

ഈ കരിമിഴികളിൽ തുളുമ്പുന്ന പ്രണയം മാത്രമാണ് ഞാനെന്നും കണ്ടിരുന്നത്..,.,., നിന്റെ ഈ കരിമഷി കണ്ണുകൾ നിറയുന്നത് എനിക്ക് താങ്ങാനാകില്ല.,.,.

ഔട്ട്ഹൗസിൽ നിൽക്കുമ്പോഴും എന്നും ഞാൻ നിന്നെ ശ്രദ്ധിക്കാറുണ്ട്..,.,.,കാലത്ത് നിന്റെ മുറിയുടെ ബാൽക്കണിയിൽ ഇരുന്ന് നീ ചായ കുടിക്കുന്നത് എന്നും ഞാൻ ഒളികണ്ണോടെ നോക്കിയിട്ടുണ്ട്.,.,.,.

  വാലിട്ടെഴുതിയ നിൻ്റെ മിഴികളിലെ തിളക്കം പലപ്പോയും എന്നോടുള്ള പ്രണയം തുറന്നു പറഞ്ഞിരുന്നു..,.,. നാണത്തിൽ കുതിർന്ന ആ പാൽ പുഞ്ചിരിയിൽ ഞാനെന്നും എന്നെ തന്നെ മറന്നിരുന്നു..,., രാധമ്മയോടുള്ള നിൻ്റെ പരിഭവങ്ങൾ കേട്ട് ഞാൻ മതിമറന്ന് ചിരിച്ചിരുന്നു.,..,.,. നീയറിയാതെ നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു ശ്രീക്കുട്ടി,.,.,.

” എന്നിട്ടും എന്നോടു ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ….?

” സംശയങ്ങൾ,.,.,., അതിൽ നിന്നും ഉണർന്ന ഭയം നമുക്കിടയിൽ വേലികൾ തീർത്തതെപ്പോയാണെന്ന് തന്നെ എനിക്കറിയില്ല.,.,..

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.