??༻വൈദേഷ്ണു༺?? 4 754

??༻വൈദേഷ്ണു༺?? 4

Author : Jacob Cheriyan

[ Previous Part ]

 

ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ പുറത്ത് ഉള്ള ദൃശ്യങ്ങൾ മാറി നഗര ദൃശ്യങ്ങൾ മാറി ഇടയ്ക്ക് ഇടയ്ക്ക് ഗ്രാമീണതയുടെ പച്ചപ്പ് അവിടെ ഇവിടെയായി കാണപെട്ടു…

ആ ഗ്രാമീണ ഭംഗി ആസ്വദിച്ച് ഒന്ന് മയങ്ങിയ എഴുന്നേൽപ്പിച്ചത് മണിയണ്ണൻ ആയിരുന്നു…

” മോനെ….”

മണിയണ്ണൻ എന്റെ കയ്യിൽ തട്ടി വിളിച്ചു….

ഞാൻ മയക്കത്തിൽ നിന്ന് എഴുനേറ്റു…

” നമ്മൾ സ്ഥലത്ത് എത്തി മോനെ…”

ഞാൻ ചുറ്റും നോക്കി….. ആംബുലൻസിന്റെ ജനാലയിലൂടെ വലിയൊരു ഗേറ്റ് മാത്രമേ കാണാൻ പറ്റിയുള്ളൂ….

പാണ്ടിയും വേറെ ഒരാളും കൂടെ ചേർന്ന് എന്നെ പൊക്കി ഒരു വീൽ ചെയറിൽ ഇരുത്തി… അതിൽ ഇരുന്നപ്പോ ആണ് ഞാൻ ഒരു ആ വീട് കാണുന്നത്…. വലിയ ഒരു തറവാട് ആയിരുന്നു അത്… പുറത്ത് നിന്ന് നോക്കുമ്പോൾ തന്നെ മനസ്സിലാവും അത് വിസ്ഥാരമായ വസ്തുവിൽ ഒരു തമിഴ് സംസ്കാരത്തിന്റെ ഭംഗി ഉൾകൊണ്ട് പണിത ഒരു എട്ട് കേട്ട് ആയിരുന്നു അത്… വീടിന്റെ മുൻപിൽ തന്നെ വലിയൊരു ആൾക്കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു…..

” എന്താ മോനെ നോക്കുന്നേ ഇതാ എന്റെ വീട്…. ”

മണിയണ്ണൻ എന്നോട് പറഞ്ഞു….

എന്നെ പണ്ടിയും വേറെ ഒരാളും കൂടെ വീൽ ചെയർ ഉൾപ്പടെ പൊക്കി ഒരു വീടിന്റെ ഉമ്മറത്ത് വെച്ചു…. ഞാൻ അവിടെ ഉള്ളവരുടെ മുഖത്ത് നോക്കി…. മുതിർന്നവരും കുട്ടികളും എന്നെ ഒരു പുഞ്ചിരിയോടെ വരവേറ്റു…. ഞാനും അവരെ തിരിച്ച് ചിരിച്ച് കാണിച്ചു….. അതിൽ ഞാൻ ഒരു ഐശ്വര്യം നിറഞ്ഞ ഒരു മുഖം കണ്ടൂ… ഒരു വാത്സല്യം നിറഞ്ഞ മുഖം….

” വൈദി എവിടെ കനകം….”

മണിയണ്ണൻ ചോദിച്ചു…

” അകത്ത് ഉണ്ട് മാമാ… ”

നേരത്തെ കണ്ട ആ ഐശ്വ്യപൂർണ്ണമായ മുഖത്തിന്റെ ഉടമ ആയ സ്ത്രീ മണിയണ്ണന് മറുപടി കൊടുത്തു….

” മോനെ ഇതാണ് എന്റെ ഭാര്യ കനകം….”

മണിയണ്ണൻ അവരെ പരിചയപെടുത്തി കൊണ്ട് പറഞ്ഞു….

” നമസ്തേ… ”

ഞാൻ തല ചെറുതായി താഴ്ത്തി കൊണ്ട് അവരെ നോക്കി പറഞ്ഞു….

” വൈദീ…. ”

അകത്തേക്ക് നോക്കി മണിയണ്ണൻ ഉച്ചത്തിൽ വിളിച്ചു….

” ദാ വരുന്നു അപ്പാ…. ”

അകത്ത് നിന്ന് മധുരമായ ഒരു സ്ത്രീ ശബ്ദം മറുപടി നൽകി….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.