??༻വൈദേഷ്ണു༺?? 4 754

” പാണ്ടി…???? ”

വൈദേഹി സംശയത്തോടെ ചോദിച്ചു….

 

” അതെല്ലോ… ഇത്രയും നേരം നമ്മൾ സംസാരിച്ചത് ഒക്കെ അവൻ ഒളിച്ച് ഇരുന്നു കേട്ടിട്ടുണ്ട്…. അതൊക്കെ ഇപ്പൊ അവൻ തന്റെ അപ്പാവുടെ ചെവിയിൽ എത്തിച്ചിട്ടുണ്ടാവും…. അവിടെ ചെല്ലുമ്പോ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യം മാത്രം പറഞ്ഞാ മതിട്ടോ…”

ഞാൻ അവളോട് പറഞ്ഞു….

അവൾ സമ്മതിച്ച് കൊണ്ട് തലയാട്ടി….

 

പാണ്ടി മണിയണ്ണന്റെ വാനരസംഘത്തിൽ ഉള്ള ഒരാൾ ആണ്… ഒപ്പം മണിയണ്ണന്റെ ഏതോ വകയിൽ ഉള്ള പെങ്ങളുടെ മകൻ ആണ് അവൻ…. വൈദേഹിയുടെ അകന്ന ബന്ധത്തിലുള്ള ഒരു മുറ ചെറുക്കൻ…. ഞാൻ മണിയണ്ണന്റെ വീട്ടിൽ നിൽക്കുന്നതും വൈഥി എന്നോട് മിണ്ടുന്നത്‌ ഇഷ്ടമല്ലാത്ത ഒരാൾ…..

ഞങ്ങൾ വീട്ടിലേക്ക് എത്തുമ്പോഴെ കണ്ടൂ മണിയണ്ണനോട് എന്തോ പറഞ്ഞ് കൊണ്ട് നിൽക്കുന്ന പാണ്ടിയെ.. അത് കണ്ടപ്പോഴേ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….

എന്നെ അകത്ത് കയറ്റിയപ്പോ മണിയണ്ണൻ എന്റെ അടുത്ത് വന്നു…

 

” വളച്ച് കെട്ടില്ലാതെ ഞാൻ ഒരു കാര്യം ഞാൻ പറയട്ടെ… എന്നോട് പാണ്ടി ഒരു കാര്യം പറഞ്ഞൂ… വിഷ്ണുവും വൈദിയും തമ്മിൽ എന്തോ അരുതാത്ത ബന്ധം ഉണ്ടെന്ന്… സത്യം ആണോ…. ”

മണിയണ്ണൻ എന്നോട് ചോദിച്ചു….

 

” മണിയണ്ണൻ ഇപ്പൊ ചോദിച്ചത് പകുതി സത്യം ആണ്.. പക്ഷേ പകുതി അസത്യവും… ”

ഞാൻ പറഞ്ഞു…

 

” മനസിലായില്ല… തെളിയിച്ച് പറ…. ”

മണിയണ്ണൻ എന്നോട് പറഞ്ഞു…

 

” അത്.. വൈദേഹിക്ക്‌ എന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു… അത് അവൾ എന്നോട് പറഞ്ഞു എന്നത് സത്യം ആണ്…. പക്ഷേ ഞാൻ ഇത് വരെ അതിന് മറുപടി കൊടുത്തിട്ടില്ല…. ”

ഞാൻ പറഞ്ഞു…

 

” എങ്കിൽ മറുപടി കൊടുക്കുന്നതിന് മുൻപ് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ… ഇൗ കുടുംബത്തിന് ഒരു പാരമ്പര്യം ഉണ്ട്.. ഇവിടെ ഉള്ളവർ മറുനാട്ടുക്കാർക്ക്‌ അതായത് തമിഴ്നാടിന് പുറത്ത് ഉള്ളവർക്ക് പെണ്ണിനെ കെട്ടിച്ച് കൊടുക്കാറ് ഇല്ല… അതും കൂടെ അറിഞ്ഞിട്ട് മതി മറുപടി… ”

മണിയണ്ണൻ പറഞ്ഞു….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.