??༻വൈദേഷ്ണു༺?? 4 754

” നിന്നെ കുറിച്ച് എനിക്ക് ഇൗ കുറച്ച് നാൾ കൊണ്ട് തന്നെ മനസ്സിലായത് ആണ്… പിന്നെ എന്നെ നോക്കാൻ ഉള്ള പ്രാപ്തി… അത് ഇല്ലെങ്കിൽ നിനക്ക് ഒരു ജോലി ആകുന്നത് വരെ ഞാൻ കാത്തിരിക്കാം… അത് വരെ എന്റെ അപ്പവുടെ ഒപ്പം എന്തെങ്കിലും ചെറിയ ചെറിയ ജോലി ഒക്കെ ചെയ്യാം…. പിന്നെ അപ്പാവെ സമ്മതിപ്പിക്കുന്ന കാര്യം അത് വിഷ്ണു തന്നെ ചെയ്യണം….. ”

വൈധി പറഞ്ഞ് നിർത്തി….

 

” Fully prepared ആണല്ലേ… ഇന്നലെ മുറി അടച്ചിട്ടിരുന്ന പ്രാക്ടീസ് ആയിരുന്നോ….?? ”

ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു…

 

” ചെറുതായിട്ട്… ”

ഒരു ചിരിയോടെ എന്നെ കണ്ണിറുക്കി കാണിച്ചു കൊണ്ട് വൈഥേഹി പറഞ്ഞു….

ഞാൻ വെറുതെ ചിരിച്ചതേ ഉള്ളൂ….

 

” ഇപ്പോഴും എനിക്ക് മറുപടി തന്നില്ല… എന്നെ ഇഷ്ടമാണോ അതോ അല്ലയോ… ”

വൈദേഹി എന്നോട് പറഞ്ഞു….

 

” അങ്ങനെ ചോദിച്ചാൽ…. ഇഷ്ടകുറവ് ഒന്നും ഇല്ല…. നിന്റെ ചിരിയും സംസാരവും ഒക്കെ എന്റെ വിഷമങ്ങൾ മാറ്റാറുണ്ട്…. നിന്റെ ഒപ്പം കൂടുതൽ സമയം ഇരിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്… പക്ഷേ അത് പ്രണയം ആണെന്ന് എനിക്ക് അറിയില്ല….. ”

ഞാൻ അവളോട് പറഞ്ഞു…..

 

” ശെരി ഇപ്പൊ വേണ്ട ഇപ്പൊ വിഷ്ണുവിന്റെ മനസ്സിൽ എന്റെ അച്ഛനോട് വിശ്വാസ വഞ്ചന കാണിക്കുന്നു എന്നുള്ള ചിന്ത ആണ്…. അതുകൊണ്ടാ അങ്ങനെ തോന്നുന്നത്… പക്ഷേ ഇപ്പൊ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട് എന്നെങ്കിലും എന്നെ നീ പ്രണയിക്കും എന്ന്…. ”

വൈദേഹി പറഞ്ഞു….

 

” ശെരി ശെരി എങ്കിൽ നമുക്ക് തിരിച്ച് പോകാം…. ”

ഞാൻ വൈദേഹിയോട് ചോദിച്ചു….

 

” അതെന്താ നമ്മൾ സ്ഥിരം പോകുന്ന പോലെ ഒന്ന് കറങ്ങിയിട്ട്‌ ഒന്ന് പോയാൽ പോരെ…. ”

വൈദേഹി ചോദിച്ചു….

 

” പോരാ ഇന്ന് നേരത്തെ ചെല്ലണം… നമുക്ക് മുമ്പേ ഒരാൾ ഇവിടെന്ന് വിവരങ്ങളും ആയി വീട്ടിലേക്ക് ചെന്നിട്ടുണ്ട്…. ”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.