??༻വൈദേഷ്ണു༺?? 4 754

അങ്ങനെ ഒരു ദിവസത്തിന്റെ രാവിലെ….

എന്നെ വീൽ ചെയറിൽ ഇരുത്തി വലിച്ച് കൊണ്ട് പുറത്തേക്ക് നടന്ന വൈദ്ധി അവരുടെ പറമ്പിലേക്ക് വെള്ളം പോകുന്ന ഒരു തോടിന്റെ അരികിൽ നിറുത്തി… തലേന്ന് മഴ കാരണം പുറത്ത് കറങ്ങാൻ ഇറങ്ങിയില്ലായിരുന്ന് ഞാനും വൈദ്ധിയും….

 

” വൈധി എന്താ പറ്റിയെ…. ഇവിടെ സാധാരണ നമ്മൾ നിറുത്താത്തത് ആണല്ലോ…. നിനക്ക് എന്താ പറ്റിയത്…. ”

പറമ്പിലേക്ക് നോക്കി നിൽക്കുന്ന വൈദ്ധിയോടെ ഞാൻ ചോദിച്ചു….

അവൾ അത് കേൾക്കുന്നില്ല…. എന്തോ ആലോചിക്കുന്ന പോലെ അവൾ ഇപ്പോഴും നിൽക്കുകയാണ്….

 

” വൈധി…. നിനക്ക് എന്താ പറ്റിയത്…. ”

വീൽ ചെയറിന്റെ ചക്രം സ്വയം ഉരുട്ടി അവളുടെ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു….

 

” എനിക്ക് ഒരാളെ ഇഷ്ടമാണ് വിഷ്ണു…. ”

വൈധി ഒന്ന് ശ്വാസം എടുത്ത് ശേഷം പറഞ്ഞു…

 

” ആഹാ ഇതായിരുന്നോ വൈഥി… ഇതിന് എന്താ നല്ല ആളാണെങ്കിൽ മണിയണ്ണനോട് പറയാം എന്നിട്ട് കല്യാണവും കഴിഞ്ഞേ ഞാൻ പോകുന്നുള്ളു….. ”

ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞ്…..

 

” അത് അല്ല പ്രശ്നം എനിക്ക് ഇഷ്ടം വേറെ ആരെയും അല്ല അത്… അത് വിഷ്ണുവിനെ ആണ്…. ”

വൈധി പറഞ്ഞു….

 

” What… അത് ശെരി ആവില്ല വൈധി…. എനിക്ക് പോകാൻ വേറെ സ്ഥലം ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ വിശ്വസിച്ച് ഇങ്ങോട്ട് കൊണ്ട് വന്ന മണിയണ്ണനെ ഞാൻ വഞ്ചിക്കില്ല… ”

ഞാൻ ഞെട്ടലോടെ പറഞ്ഞു…

 

” അത് മാത്രം അല്ല എനിക്ക് ഒരാളെ ഇഷ്ടമായത്തിന്റെ വിഷമം തന്നെ ഇപ്പൊ തീർന്നിട്ടില്ല…. ഇനി വൈദ്ധിയെ കൂടെ പ്രേമിച്ച് എനിക്ക് തന്നെ കൂടെ കിട്ടാതെ ആയി പോയാൽ എനിക്ക് പ്രാന്ധ് പിടിക്കും….”

ഞാൻ പറഞ്ഞു….

 

” പ്രസവത്തിൽ മരിക്കാറായി കിടക്കുമ്പോഴും തന്റെ ഇപ്പൊ ജനിച്ച കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വെച്ച് വിതുമ്പുന്ന അമ്മമാർ ഉള്ള ഇൗ ഭൂമിയിൽ തന്നെയാണ് പ്രസവിച്ച കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊല്ലുന്ന സ്ത്രീകളും ഉള്ളത്… അതുകൊണ്ട് എല്ലാവരും ഒരേപോലെ ആകണമെന്ന് ഉണ്ടോ…. ”

വൈഥി ചോദിച്ചു….

 

” അങ്ങനെ ഇല്ല പക്ഷേ ഇനി ഞാൻ തന്നെ സ്വീകരിച്ച് എന്ന് തന്നെ ഇരിക്കട്ടെ… എന്നെ കുറിച്ച് തനിക്ക് എന്ത് അറിയാം…. വെറും 1 മാസത്തെ പരിചയം മാത്രമേ ഉള്ളൂ… തന്നെ നോക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്ക് ഉണ്ടൊന്ന് തനിക്ക് അറിയോ… ”

ഞാൻ ചോദിച്ചു….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.