അഭിരാമി 3 [Safu] 166

Views : 7260

അഭിരാമി 3

Author :Safu

[ Previous Part ]

 

ഞാന്‍ Degree രണ്ടാം വര്‍ഷവും ശ്രീ PG ആദ്യ വര്‍ഷവും പഠിക്കുന്ന സമയം. പൊതുവെ ഒരു വായാടി ആയിരുന്ന ഞാന്‍ ക്ലാസ്സ് ഭേദമന്യേ ഒരുപാട് കുട്ടികളുമായി കൂട്ട് ഉണ്ടായിരുന്നു. എന്നാലും ആൺ സുഹൃത്തുക്കള്‍ അധികം ഇല്ലായിരുന്നു. പ്രത്യേകിച്ച് senior ആണ്‍കുട്ടികളും ആയി. ക്ലാസ് ലെ ആൺകുട്ടികളോട് മാത്രമേ കൂട്ട് ഉണ്ടായിരുന്നുള്ളൂ. ബാക്കി പരിചയം ഉള്ളവരോട് ഒന്ന് ചിരിക്കും, അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അത്രയേ ഉള്ളൂ.

 

എന്റെ ഉറ്റ സുഹൃത്ത് നവ്യയുടെ അയല്‍വാസി ആയിരുന്നു ശ്രീ. നമ്മുടെ അതേ കോളേജ് ഇല്‍ തന്നെ പഠിക്കുന്നു. അതുകൊണ്ട്‌ തന്നെ അവൾ ഇടയ്ക്കിടെ കാണുമ്പോൾ സംസാരിക്കാൻ ചെല്ലും. നല്ല പെരുമാറ്റവും. കാണാനും കൊള്ളാം. അവള്‍ക്കും വല്യ കാര്യമായിരുന്നു. സ്വന്തം ചേട്ടനെ പോലെ ആണ് അവള്‍ക്ക്. കക്ഷിക്കും അങ്ങനെ തന്നെ.

അവള്‍ക്ക് ആണെങ്കിൽ പേരിന് പോലും ഒരു ഏട്ടന്‍ ഇല്ല. മറ്റേ പുള്ളിക്ക് ആണെങ്കില്‍ അങ്ങനെ കൂടെപ്പിറപ്പ് ഒന്നും ഇല്ല. ഒറ്റ മകന്‍ ആണ്. അച്ഛനും കുറച്ച് വർഷങ്ങൾക്ക് മുന്നേ മരിച്ചു പോയി. അമ്മ സ്കൂൾ ടീച്ചർ ആയിരുന്നു. ഇപ്പൊ റിട്ടയേഡ് ആയി. അമ്മയാണ് ആള്‍ക്ക് എല്ലാം. അത് കൊണ്ട്‌ ഇവളും ഇവളുടെ അനിയത്തിയും പിന്നെ പുള്ളിയുടെ cousins um ഒക്കെയാണ് പുള്ളിക്ക് സഹോദരങ്ങൾ.

 

അവള്‍ കോളേജ് ഇല്‍ നിന്ന് സംസാരിക്കാന്‍ പോകുമ്പോൾ എന്നെയും കൂട്ടും. ഞാൻ ഒന്ന് ചിരിക്കും. എന്നോട് തിരിച്ചും. അത്രയേ ഉള്ളൂ. അങ്ങനെ കുറച്ച് നാള്‍ കഴിഞ്ഞു പോയി. പിന്നെ ഒരു സമയം നവ്യ എന്നെ ഇടക്കിടെ ഒളിഞ്ഞും തെളിഞ്ഞും നാത്തൂനേ  നാത്തൂനേ എന്ന് വിളിക്കാൻ തുടങ്ങി. എന്തിനാ അങ്ങനെ വിളിക്കുന്നത് എന്ന് മാത്രം എനിക്ക് മനസിലായില്ല. എത്ര ചോദിച്ചിട്ടും അവൾ പറയുന്നുമില്ല. അവള്‍ക്ക് ഏട്ടന്‍മാര്‍ ആരും ഇല്ലെന്ന് എനിക്ക് അറിയാം. പിന്നെ ഇതെങ്ങനെ ഇനി എന്റെ ഏട്ടനോട് അവള്‍ക്ക് വല്ലതും….?!!! അതിനു വല്യ സാധ്യത ഒന്നും ഇല്ല. ഏട്ടന്‍ PG ചെയ്യുന്നത് ഇവിടെ അല്ലല്ലോ അതിനു. അവൾ അങ്ങനെ കണ്ടിട്ടും ഇല്ല.
ഒരു തരത്തിലും ചോദിച്ചിട്ട് അവൾ പറയുന്നില്ല. ചോദിക്കുമ്പോള്‍ പറയും ചുമ്മാ വിളിച്ചതാണെന്ന്. പിന്നെ മെല്ലെ മാറി നിന്ന് ചിരിക്കും. അവസാനം ഞാൻ അവളുടെ കുത്തിനു പിടിച്ചു ചോദിച്ചു. ലാസ്റ്റ് തോല്‍വി സമ്മതിച്ച് കാര്യം പറഞ്ഞു. ശ്രീ ക്ക് എന്നെ ഇഷ്ടം ആണെന്ന്. അവളോട് പറഞ്ഞത്രേ. എന്നോട് ഇപ്പോൾ പറയേണ്ട എന്നും അവളോട് പറഞ്ഞെന്ന്. അവള്‍ക്ക് ഏട്ടന്റെ പെരുമാറ്റത്തിലും മറ്റും നേരത്തേ സംശയം തോന്നിയിരുന്നു. അങ്ങനെ പിറകെ നടന്ന് ചോദിച്ച് ചോദിച്ച് ലാസ്റ്റ് പുള്ളി കുമ്പസാരിച്ചതാണെന്ന്. …..

Recent Stories

The Author

Safu

9 Comments

  1. ♥♥♥♥♥

  2. °~💞അശ്വിൻ💞~°

    Keep going….❤️

    1. Super bro pinne page kutti ezhuthane

  3. Safu,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കാര്യമായി ശ്രദ്ദിക്കേണ്ട ഒരു കാര്യം പാരഗ്രാഫ് തരം തിരിച്ച് എഴുതാൻ ശ്രമിക്കൂ,

    വായനയ്ക്ക് കൂടുതൽ ഇമ്പമേകും…

    1. Thank you❤️❤️❤️
      ഇത് ആദ്യമായി എഴുതിയ സ്റ്റോറിയാണ് …. രണ്ട് വര്ഷം മുന്നേ മറ്റൊരിടത്ത് പോസ്റ്റ് ചെയ്തത് …. ആദ്യമായി എഴുതിയതിന്റെ പോരായ്മകൾ ഉണ്ട്‌ ….. പറ്റുന്നത് പൊലെ എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ….. ഇനീ കുറച്ചു കൂടെ ശ്രദ്ധിച്ച് പോസ്റ്റ് ചെയ്യാം ❤️❤️❤️

  4. Safu..

    അടിപൊളി ❤❤👍🏻

    1. Thank u ❤️

  5. ❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com