❤️ദേവൻ ❤️part 16 [Ijasahammed] 221

ആ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി ഞാനാ നെറ്റിത്തടത്തിൽ ചുണ്ടമർത്തി…

നേരം പുലരുന്നതേയുള്ളൂ… ചുറ്റിലും പടർന്ന ഇരുട്ടിനെ വകഞ്ഞു മാറ്റാൻ വെളിച്ചം എത്തുന്നേയുള്ളൂ…

നേരെ കിടത്തിയതും ചുവരിനോടായി ചെരിഞ്ഞു കിടന്ന ആ ശരീരത്തെ പുണർന്നുകൊണ്ട് വീണ്ടും തലചായ്ച്ചു…

ആ കൈവിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് അത്രമേൽ പറ്റിചേർന്ന് കിടക്കുമ്പോൾ മനസ്സത്രമേൽ ശാന്തമായിരുന്നു…

ഒരായിരം നോവുകൾക്ക് നടുവിലും തളരാതെ പിടിച്ചു നിലക്കാൻ ഈ സാമിപ്യം മതി.. ഇതേ വേണ്ടൂ…
ഇത്രേ ആശിച്ചിട്ടുള്ളൂ..

ഒരു സ്വപ്നത്തിലെന്ന പോലെ ഞാൻ കണ്ണടച്ച് കിടന്നു …

വീണ്ടും കണ്ണുതുറന്ന് നോക്കിയപ്പോഴേക്കും നേരം എട്ടുമണികഴിഞ്ഞിരുന്നു ..

ഞാൻ ചാടിപ്പിടിച്ചെഴുന്നേറ്റു..

എന്നെ ചേർത്ത്പിടിച്ചു കിടന്ന ദേവേട്ടൻ ഒരു അനക്കത്തോടെ തിരിഞ്ഞു കിടന്നു…

മുടിവാരിഎടുത്തു നെറുകിൽ കെട്ടിക്കൊണ്ട് ധാവണിതുമ്പ് അരയിൽ തിരുകി ഞാൻ എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു…

“ങ്ങനെ കാളിയെ പോലൊന്നും അവിടെ നടക്കരുത് ഞാൻ പറഞ്ഞേക്കാം..
രാവിലെ നേരത്തെ എഴുന്നേറ്റ് ഐശ്വര്യായി
കുളിച്ചു കുറിയൊക്കെ തൊട്ടിട്ട് സുന്ദരികുട്ടിആയിട്ടേ ദേവന്റെ മുന്നിൽ ചെന്ന് നിക്കാവൂ…
അല്ലാണ്ടെ എണീറ്റ് ചായകപ്പും കൊണ്ട് തലമുടീം ഒതുക്കാണ്ടെ ഉമ്മറത്തേക്ക് നോക്കിങ്ങനെ ഇരിക്ക്യര്ത്… !!”

ഒരു മുന്നറിയിപ്പെന്ന പോലെ അമ്മ ഉപദേശിച്ചത് ഓർമയിലേക്ക് വന്നു..

തണുപ്പ്നിറഞ്ഞ ഓരോ തുള്ളിയും ദേഹത്തെ കുളിരുകൊള്ളിച്ചു…

ഒടുവിൽ തണുത്തു വിറച്ചുകൊണ്ട് തലതൂവർത്തി ഞാൻ മുറിയിലേക്ക് ചെല്ലുമ്പോഴും ഏട്ടൻ നല്ല ഉറക്കത്തിലായിരുന്നു…

അലമാര പതുക്കെ തുറന്ന് അകത്തേക്ക്നോക്കി കൊണ്ട് അതിൽനിന്നും ആ നീല സാരി ഞൊറിഞ്ഞിടത്തു മാറിലേക്കിട്ടു…

തോർത്ത്‌മുണ്ട് കുടഞ്ഞുണക്കി മുടി നിവർത്തിയിട്ടു…

വെള്ളതുള്ളികൾ പറ്റി പ്പിടിച്ച നെറുകിലായി സിന്ദൂരം വരച്ചു…

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.