❤️ദേവൻ ❤️part 16 [Ijasahammed] 221

എങ്ങോട്ടെന്ന് ചോദിച്ചില്ല … അറിയണമെന്ന് തോന്നിയില്ല….

വേഗം മാറ്റിയിറങ്ങി കൊണ്ട് ഇറങ്ങുമ്പോൾ മനസ്സിൽ സന്തോഷംവീണ്ടും വിരിയുന്നത് ഞാനറിഞ്ഞു….

പ്രതീക്ഷകൾക്ക് വിപരീതമായിട്ടേ ഇത് വരെ എല്ലാം സംഭവിച്ചിട്ടുള്ളൂ… അതുകൊണ്ട് കൂടുതലൊന്നും ചിന്തിച്ചു കൂട്ടാതെ എങ്ങോട്ടെന്ന് അറിയാതെ ഞാൻ ദേവേട്ടന് പിന്നിലായി ഇരുന്നു..

കാറ്റ് രണ്ടുപേരുടെ ശരീരത്തിലും തഴുകിയിറങ്ങി….
കണ്ണാടിയിലേക്കായി നീളുന്ന ആ നോട്ടം കണ്ടിട്ടും ഞാൻ കാണാതെയിരുന്നു…

“നെന്റെ മൂക്കുത്തി എന്ത്യേ…?? ”

ആ ചോദ്യം കേട്ടപ്പോ എന്തുകൊണ്ടോ ഉള്ളിലൊരു സങ്കടം അലതല്ലി…

“ഇന്നലെ മുതൽ ചോദിക്കണം കരുതീതാർന്നു.. പിന്നെ മറന്നു…

എവെടേന്നു നിന്നോടാണ്… ”

പിന്നിലേക്ക് വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്ന കാറ്റിൽ അലിയാതിരിക്കാൻ ശബ്ദം അല്പം ഉയർത്തി ചോദിച്ചു…

“ഒന്നൂല്ലാ…. ഇന്നലെ ഊരിവച്ചു… ”

താഴേക്ക് നോക്കി കൊണ്ട് ഒരു ഭാവഭേദവുമില്ലാതെ ഞാൻ പറഞ്ഞു നിർത്തി…

വീണ്ടും പരന്ന നിശബ്ദതക്കൊടുവിൽ ദേവേട്ടൻ തലചെരിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി പതിയെ ചോദിച്ചു…

“അതാ ചോദിച്ചേ എന്തേന്ന്….? ”

ആ ചോദ്യം അത്രമേൽ ശാന്തമായിരുന്നു….

പതിയെ ഒരു കൈ കൊണ്ട് മടിയിൽ വച്ചിരുന്ന എന്റെ ഇടതു കൈ വലിച്ചുഏട്ടനിലേക്ക് അടുപ്പിച്ചു അരയിലൂടെ
ചുറ്റിച്ചു നിർത്തി..

അൽപനേരത്തിനു ശേഷം മറുപടിയൊന്നും എന്നിൽനിന്ന് ഉണരാഞ്ഞത് കാരണമാവാം ഒരു അസ്ത്രം കണക്കെ നെഞ്ചിലേക്ക് തറഞ്ഞു നിക്കാൻ പാകത്തിന് ആ വാക്കുകളെ ദേവേട്ടൻ സ്വതന്ത്രമാക്കിയത്..

“മടുത്തു തൊടങ്ങിയോ പെണ്ണെ ന്നേ…? ”

ഒന്നും മിണ്ടിയില്ല…

ഇടത്തെ കൈ അരയിലൂടെ അപ്പോഴും ഏട്ടൻ ചേർത്ത് പിടിച്ചിരുന്നു…

“വേണ്ടീർന്നിലാ തോന്നണ് ണ്ടോ നെനക്ക്…? ”
ഈ ജീവിതം മടുത്തൂന്നു തോന്നണ അന്ന് പടിയിറങ്ങാ…

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.