❤️ദേവൻ ❤️part 16 [Ijasahammed] 221

കട്ടിലിൽ കിടന്ന് എന്നെ കമിഴ്ന്നുകിടന്നു നോക്കുന്ന ദേവട്ടനെ ആ നീളൻ കണ്ണാടിയിലൂടെ ഞാൻ കണ്ടു…

രണ്ട് കണ്ണിലും കണ്മഷി വലിച്ചെഴുതി തിരിഞ്ഞു നോക്കാൻ തലതിരിച്ചപ്പോഴേക്കും ചാടിഎഴുന്നേറ്റുകൊണ്ട് വാതിൽക്കലേക്ക് നടന്നിരുന്നു…

ചായക്ക്‌ പകരം രാവിലെതന്നെ സിഗരറ്റിന്റെ പുകശ്വസിച്ചുകൊണ്ട് ഉമ്മറത്തിരിക്കുന്ന ദേവേട്ടനടുത്തായി ചൂടുള്ള ചായഗ്ലാസ്‌ വെച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…

ദേവേട്ടന്റെ ഓരോ ശീലങ്ങളും അറിഞ്ഞുതുടങ്ങുന്നു…
പണ്ടേ മുതൽക്കുള്ള പലശീലങ്ങളും മാറി പുതുപുതിയ ശീലങ്ങളെ ജീവിതത്തിലേക്ക് കയറ്റിനിർത്തിയിരിക്കുന്നു…

ഒരു ദീർഘനിശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു…

പ്രാതലിന് മേശമേൽ ചില്ലു പാത്രത്തിൽ അടുക്കിവച്ച ദോശ പാത്രത്തിലേക്ക് ഇട്ടുകൊണ്ട് അടുത്തിരിക്കാതെ ഉമ്മറത്തേക്കായി നടന്ന ദേവേട്ടനെ ഞാൻ നോക്കി യാതൊരുവിധ അസ്വസ്ഥതകളും മനസ്സിൽ തോന്നിയില്ല….

അടുത്തിരിക്കാഞ്ഞതിൽ മനസ്സ് നൊന്തില്ല…

നേരം ഇത്രയായിട്ട് ഒരു വാക്ക് എന്നോടായി മിണ്ടാഞ്ഞതിലും നൊമ്പരം തോന്നിയില്ല…

 

അത്ഭുതം തോന്നി…

ഇന്നലെ വരെയുള്ള ദേവേട്ടന്റെ ഓരോ പെരുമാറ്റത്തിലും ഒരു ചില്ലുപാത്രം കണക്കെ പൊട്ടിചിതറാൻ വെമ്പി നിൽക്കുന്ന മനസ്സിന് പോലും ശീലമായികഴിഞ്ഞിരിക്കുന്നു…

ഈ അകൽച്ച, അടുത്തിരുന്നിട്ടും ഒരുപാട് അകലങ്ങളിലാണെന്ന് എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ഈ പ്രവർത്തികൾ ശീലമായി കഴിഞ്ഞിരിക്കുന്നു…

ഒരു ദീർഘനിശ്വാസം മാത്രമേ ഉള്ളിലവശേഷിക്കുന്നുള്ളൂ….

ദിവസങ്ങൾ കഴിയുംതോറും ഞാൻ അറിഞ്ഞു, കൂടെയുണ്ടായിട്ടും അത്രമേൽ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദന….

തനിച്ചാക്കി എങ്ങോട്ടെന്ന് പോലും പറയാതെയുള്ള ഇറങ്ങിപോക്ക്…

തിരിച്ചു വരുവോളം ഉണ്ടാകുന്ന
ഉള്ളിലെ ആളുന്ന തീ കെടുത്തികൊണ്ടുള്ള കടന്ന് വരവ്..

എല്ലാം ശീലമായി കൊണ്ടിരുന്നു….

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.