❤️ദേവൻ ❤️part 16 [Ijasahammed] 221

ആ നാലുചുവരുകൾക്കും പിന്നിലെ തൊടിക്കും കുളത്തിനും ചുറ്റും മാത്രമായി ദിവസങ്ങൾ കഴിഞ്ഞുകൂടി…

ഓരോ ദിനങ്ങൾ കൊഴിയുംതോറും ദേവേട്ടൻ എന്നിൽനിന്നും കൂടുതൽ അകന്നു കൊണ്ടേ ഇരിക്കുകയാണെന്ന് ഞാനറിഞ്ഞു…

ചുറ്റിലും കാണുന്ന വെളിച്ചതിനു നടുവിലും കണ്മുന്നിൽ നിറയുന്ന ഇരുട്ട് ജീവിതത്തിലാകമാനം പടരുകയാണെന്ന് ഞാൻ ഭയന്നു…

എല്ലാം മടുത്തു തുടങ്ങി…

അറ്റമില്ലാത്ത ഈ ഏകന്തത…

ഒരു ചക്രം കണക്കെ തിരിഞ്ഞ് കടന്നുവരുന്ന രാത്രിയും പകലും..

ഒറ്റക്കുള്ള രാത്രികൾ..

സംസാരിക്കാൻ പോലും കഴിയാതെ നിരങ്ങി നീങ്ങുന്ന ദൈർഘ്യമേറിയ പകലുകൾ….

എല്ലാം മടുത്തു…

ഒന്ന് മാത്രം മടുത്തില്ല.. മാറിയില്ല…

പഴയതിലും ശക്തിയോടെആ ഒന്ന് മാത്രം മനസ്സിൽ അവശേഷിച്ചു…

അത്രമേൽ ഇരുട്ടിലും തിളങ്ങുന്ന നക്ഷത്രം കണക്കെ മനസ്സിനെ മൂടിയിരിക്കുന്ന കൊടും ഇരുട്ടിലും ഒരു കോണിലിരുന്നുകൊണ്ട് ആ പ്രണയമങ്ങനെ തിളങ്ങികൊണ്ടിരുന്നു..

ഓരോ ദിവസവും കൂടുതൽ കൂടുതൽ തിളക്കമാർജിച്ചുകൊണ്ടിരിക്കുന്ന ആ പ്രണയം ഒരിക്കൽ എല്ലാ ഇരുട്ടിനേയും മനസ്സിൽ നിന്നും മായ്ച്ചു കളയുമെന്ന് അപ്പോഴും ഞാൻ ഉറച്ചു വിശ്വസിച്ചു..

ആ കാത്തിരിപ്പിനും ഒരു വല്ലാത്ത സുഖമുണ്ടെന്നു ഞാൻ അറിഞ്ഞു…

ആ സുഖത്തിലത്രയും അസഹനീയമായ വേദന പടർന്നു കിടന്നു…

“നമുക്കൊരിടം വരെ പോണം… ”

ഉച്ചഭക്ഷണത്തിനു പതിവിന് വിപരീതമായി ഒരുദിവസം എന്റെ അരികിലായി വന്നിരുന്നു എന്നിലേക്കായി അടർത്തിവിട്ട ആ വാക്കുകൾ കേട്ട് എന്തെന്ന് വ്യക്തമാകാതെ
ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു ….

” മാറ്റിയിറങ്ങ് ..
വേഗം പോയിവരാം.. ”

കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ എന്നോടായി പറഞ്ഞത് കേട്ട് മനസ്സിൽ പതിയെ ഒരു ചിരി വിരിഞ്ഞു….

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.