❤️ദേവൻ ❤️part 16 [Ijasahammed] 221

തിരിഞ്ഞു നോക്കാതെ വാതിൽക്കലേക്ക് നോക്കി കൊണ്ട് നിശ്ചലനായി നിൽക്കുന്ന ദേവേട്ടന്റെ പുറത്തായി തലവെച്ചു കൊണ്ട് ഞാൻ തേങ്ങി…

തലചെരിച്ചു നോക്കിയ ആ കൺകോണിൽ നിന്ന് ഒരുതുള്ളി അടരാൻ വെമ്പി നിൽക്കുന്നത് അരണ്ടവെളിച്ചത്തിലും ഞാൻ കണ്ടു…

“ഓർമകളെ പേടിക്കണം.. ജീവനോടെ വെന്ത് വെണ്ണീറാക്കാൻ അവക്ക് പറ്റും..
ഈ രാത്രികളോർത്ത് നീറാൻ ഇട വരുത്തരുത്… ”

കണ്ണു നീട്ടി തുടച്ചു കൊണ്ട് മുന്നിലേക്കായി നടന്നു നീങ്ങിയ ആ രൂപത്തെ നോക്കി കൊണ്ട് ഞാൻ കട്ടിലിലിരുന്നു…

അപ്പോഴേക്കും ഞാനത്രമേൽ അവശയായിതീർന്നിരുന്നു…..
ഇനിയും നോവ് അനുഭവിക്കാൻ ഈ മനസ്സിന് കഴിവില്ലെന്ന് തോന്നി..

ചെവിയിൽ ആ വാക്കുകൾ വീണ്ടും മുഴങ്ങി…

“ഈ രാത്രികളോർത്തു നീറാൻ ഇടവരുത്തരുത്.. ”

മെല്ലെ ബെഡിലേക്ക് കിടന്നു…

ചെന്നിയിലൂടെ ഒരു തുള്ളി ഒഴുകിയിറങ്ങി…

മാറിൽ കിടന്നതാലിമാല
അപ്പോഴും ഞാൻ ഇറുകെ പിടിച്ചിരുന്നു…

ചുറ്റുമുള്ള ഇരുട്ട് ഭയപ്പെടുത്തി കൊണ്ടിരുന്നു…

എപ്പോഴാണ് തേങ്ങലുകൾക്കും ചിന്തകൾക്കും ഒടുവിൽ മയക്കത്തിലേക്ക് വഴുതിവീണത് എന്നറിയില്ല…

തുറന്നിട്ടജനലിനുള്ളിലൂടെ പുറത്തുനിന്നും മുറിയിലേക്ക് വ്യാപിച്ച പുലർക്കാല കുളിര് എന്നെ തട്ടിഎഴുന്നേൽപ്പിച്ചു…

കണ്ണുതിരുമ്മി പാതിഅടഞ്ഞ കണ്ണുകളുമായി എഴുന്നേൽക്കുമ്പോൾ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു….

സമയം അഞ്ചുമണിയോട് അടുക്കുന്നേയുണ്ടായിരുന്നുള്ളൂ…

തലയിൽ കൈവെച്ചു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചപ്പോഴാണ് തൊട്ടരികിൽ കട്ടിലിൽ ചാരി ഇരുന്നുറങ്ങുന്ന ദേവേട്ടനെ കണ്ടത്…

ഇരുന്നുകൊണ്ടുള്ള ആ ഉറക്കം കണ്ടതും കൗതുകത്തോടൊപ്പം ചുണ്ടിലറിയാതെ ഒരു ചിരി വിരിഞ്ഞു…

ഒരു കൊച്ചു കുഞ്ഞിനെ പോലെ അരികിലിരുന്നുറങ്ങുന്ന ദേവേട്ടനെ അത്രമേൽ പ്രണയത്തോടെയും അതിലുപരി വാത്സല്യത്തോടെയും ഞാൻ നോക്കിയിരുന്നു…

ബെഡിലേക്കായി കയറ്റി വച്ച ആ കാൽതടം ഞാൻ പയ്യെ തൊട്ടു…
തലയിണ നേരെ വെച്ചു കൊണ്ട് ദേവേട്ടനെ നേരെ കിടത്തി…

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.