❤️ദേവൻ ❤️part 13 [Ijasahammed] 285

എന്തോ വീണു കിട്ടിയ പോലെ ഞാൻ
വേഗം മുകളിലേക്ക് ഓടിക്കൊണ്ട് കെ ട്ടുകളായി കൂട്ടിയിട്ടിരുന്ന പത്രക്കെട്ടുകൾ ഒന്നൊന്നായി എടുത്ത്കൊണ്ട് വന്നു 2016 ജൂൺ മുതൽക്കുള്ള പത്രങ്ങൾ തിരക്കി ഉമ്മറത്ത് ഞാനാ പത്രകെട്ടുകൾ നിരത്തി….

കെട്ടുകൾ അഴിച്ചു തിരച്ചിൽ തുടങ്ങിയതും അതിലെ പൊടി അടിച്ചു കൊണ്ട് തുമ്മിതുടങ്ങിയ എന്റെ ശബ്ദം കേട്ടുകൊണ്ട് ഉമ്മറത്തേക്ക് വന്നു നിന്ന അമ്മ പറഞ്ഞു,

“നീയ് എന്താ ഈ കാണിക്കണേ… എന്താ തെരയണേ… ആദ്യം ആ മുഖത്തു വെല്ല തുണികെട്ടൂ… പോത്ത് പോലെ വലുതായി.. ഇപ്പളും സാമാന്യബോധം വന്നിട്ടില്ല…. ”

പതിവ് ചീത്തപറയൽ തുടങ്ങിയ അമ്മയെ മൂക്ക് തുടച്ചു മുഖം ചുള്ക്കി നോക്കി കൊണ്ട് ഞാൻ തിരച്ചിൽ തുടർന്നു…

ഉള്ളിൽനിന്നൊരു ഷാൾ എടുത്തു കൊണ്ട് വന്നു മൂക്കും വായും പൊത്തി കൊണ്ട് കെട്ടിതന്നു അമ്മ പിന്നാമ്പുറത്തേക്ക് തന്നെ പോയി….

എത്ര തിരഞ്ഞിട്ടും ആ തീയതികളിലെ ഒരു പത്രവും കണ്ണിൽ കണ്ടില്ല…
അച്ചുവിനെ കുറിച്ചോ രോഹിത്തിന്റെ മരണത്തെ കുറിച്ചോ അന്നേ ദിവസത്തെ പത്രത്തിൽ വരാതിരിക്കില്ല…

അത് ആ സംഭവത്തെ കുറിച്ചൊരു രൂപരേഖ എനിക്ക് തരും എന്ന് തോന്നി കൊണ്ട് വീണ്ടും ഞാനാ പത്രങ്ങളിലേക്ക് കണ്ണ് പായിച്ചു..

 

ദീർഘനേരത്തെ പരിശ്രമത്തിനോടുവിൽ നിരാശപേറികൊണ്ട് ഉമ്മറത്തെ കസേരയിൽ ഇരിക്കുന്ന എനിക്ക് നേരെയായി അമ്മ നീട്ടിയ ആ പത്രകടലാസ്സ് എന്തെന്ന് അർത്ഥത്തിൽ ഞാൻ അമ്മയെ നോക്കി…

“നീയ് ഒരിക്കൽ ചോദിച്ചു വരും ന്ന് അറിയായിരുന്നു..അ തോണ്ട് എടുത്തുവെച്ചു…
അന്ന് നിന്നോട് പറയാൻ ശ്രമിച്ചില്ല …
വേണ്ടെന്ന് തോന്നി,

ന്നാ.. അന്ന് അവള് മരിച്ചേ പിറ്റേന്ന് വന്ന വാർത്തയാണ്… ”
എനിക്ക് നേരെ നീട്ടിയ ആ പത്രതാളിലേക്ക് ഞാനെന്റെ കണ്ണുകളെ പായിച്ചു…

പ്രണയ നൈരാശ്യം : സഹപാഠിയെ കൊലപ്പെടുത്തി ബിരുദവിദ്യാർത്ഥിനി ജീവനൊടുക്കി

ആ തലകെട്ടിന് കീഴിലെഴുതിപിടിപ്പിച്ച എല്ലാം സത്യംതെല്ലു തൊടാതെ എഴുതികൂട്ടിയതു മാത്രമാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല…

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.