❤️ദേവൻ ❤️part 13 [Ijasahammed] 285

എന്നാൽ അവിടെ എത്തിയ ഞാൻ കണ്ടത്
കത്തിയും കൈയിൽ പിടിച്ചു കൊണ്ട് രോഹിന്റെ കഴുത്തിൽ ആഞ്ഞിറക്കുന്ന മറ്റൊരുവനെയാണ്…

എന്റെ കാൽപ്പാദം കേട്ടു വീട്ടുകാരാണെന്ന് തെറ്റിധരിച്ചു കൊണ്ട് ഉപയോഗിച്ച ആയുധം പോലും അവിടെ ഉപേക്ഷിച്ചു അവൻ ആ കൊലപാതകം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു…

കണ്ണിൽ പെടാതെ ഇരുട്ടിന്റെ മറവിൽ ഇരുന്ന എനിക്ക് മുന്നിലൂടെ കടന്ന് പോയ ആ മനുഷ്യന് ഞാൻ ഊഹിച്ച അതേ മുഖം ആയിരുന്നു..

ഓടി വാതിൽ തുറന്ന് അകത്തുകയറുമ്പോൾ അവനു ചലനമുണ്ടായിരുന്നു…

എന്നെ കണ്ടതും അവൻ എന്തെക്കെയോ പറയാൻ ശ്രമിക്കുകയായിരുന്നു…

കഴുത്തിൽ അധികം ആഴത്തിൽ അല്ലാത്ത ആ മുറിവിൽ നിന്നും രക്തം ഒഴുകിയിറങ്ങി…

അവനുഅരികിലായി ഇരുന്നു… ജീവനിനിയും പോകുവാൻ ഏറെയുണ്ട്…

നിലത്തുഉപേക്ഷിച്ചു പോയ ആ കത്തി എടുത്തു കൊണ്ട് വീണ്ടും ആ മുറിവിൽ ആഴത്തിൽ കുത്തിഅമർത്തുമ്പോൾ കൈ തെല്ലുവിറച്ചില്ല.. വീണ്ടും വീണ്ടും കുത്തിയിറക്കി ഒടുവിൽ ആ കത്തിയുമായി തിരിച്ചിറങ്ങുമ്പോൾ ആ ശരീരത്തിൽ ജീവന്റെ ഒരുഅംശം പോലും ഇല്ലെന്ന് ഞാനുറപ്പു വരുത്തി..

നാളെ ആ കത്തി കണ്ടെത്തുന്ന പോലീസുകാർക്ക് അതിൽ നിന്ന് ലഭിക്കുക ഗ്ലൗസ് ധരിച്ചിരുന്ന എന്റെ ഫിംഗർപ്രിന്റ് അല്ല.. മറിച്ചു എല്ലാത്തിനും കാരണ ക്കാരനായ ആ ഒറ്റ ചെന്നായയുടെആയിരിക്കും… അവൻ അങ്ങനെ ജയിലിൽ പോകാൻ പാടില്ല..

അവനെ തീർക്കേണ്ടവൻ ഞാൻ ആണ്.. മറ്റൊരാൾക്കും അവനെ പങ്കുവെക്കുവാൻ ഞാനൊരുക്കമല്ല…. “””

ഓരോ വാക്കുകൾ കേൾക്കുമ്പോഴും സമനില തെറ്റ്മെന്ന് ഞാൻ ഭയന്നു…

ഊർന്നു നിലത്തിരുന്നു കൊണ്ട് അല്ലാതെ ബാക്കി കേൾക്കുവാൻ എനിക്ക് ശക്തിയില്ലായിരുന്നു….

അവിടെ ഞാൻ വിജയിച്ചപ്പോ മറ്റൊരിടത്ത് ഞാൻ തോറ്റു…

ന്റെ മോളെ എന്നെന്നേക്കുമായി എന്റെ കയ്യില്ന്ന് കൊണ്ടുപോയത് അവനാ…..

തലയിൽ ഒരു ഇടിമുഴക്കം അനുഭവപ്പെട്ടു… ഊഹിച്ചപോലെ തന്നെ അതൊരു ആത്മഹത്യ അല്ല..

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.