❤️ദേവൻ ❤️part 13 [Ijasahammed] 286

“” ഞാൻ രോഹിത്തിന് അയച്ച മെസ്സേജ് ഒരു ട്രാപ് ആണെന്ന് മനസ്സിലാക്കിയതും, ഭയന്ന് പോലീസിന് കീഴടങ്ങാൻ നിന്ന രോഹിത്തിനെ, അതിൽനിന്നും പിന്തിരിപ്പിക്കാൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, ചെയ്തുകൂട്ടിയ തെറ്റുകൾക്ക് പോംവഴിയായി അവൻ കണ്ട വഴി അത് മാത്രമായിരുന്നു..

രോഹിത്തിനെ ബാക്കി വെച്ചാൽ ഭാവിയിൽ തന്നിലേക്ക് ആ കുറ്റം നീളുമെന്ന് ഭയന്നു ആ രാത്രിയിൽ അവനെ കൊല്ലാൻ നോക്കിയതും, ന്റെ വീട്ടിൽകയറി അച്ചുവിനെയും, തടയാൻ ചെന്ന അമ്മിണിയമ്മയെ കൊന്നൊടുക്കിയതും അവനാണ്..

പ്രണവ്..

കഴിഞ്ഞ മൂന്ന് കൊല്ലങ്ങളായി ഞാൻ തിരയുന്നത് അവനെ മാത്രമാണ്…

അവനിൽനിന്നൊരു മടക്കമുണ്ടെങ്കിൽ അത് തൂക്കുകയറിലേക്ക് മാത്രാവും….

അതുകൊണ്ട് നിന്നെ സ്നേഹിക്കാൻ ഞാനൊരുക്കവല്ല…

പറഞ്ഞു നിർത്തിയ ദേവേട്ടന് അരികിലായി ചെന്നു നിന്നു കൊണ്ട്ഞാൻ ചോദിച്ചു….

“ഞാൻ കൂടെവേണം ന്ന് ആഗ്രഹിക്കണില്ലേ…?? ”

“നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാകാത്തെ എന്താ… “”

നടത്തം നിറുത്തികൊണ്ട് വീണ്ടും തലയിൽ കൈ വെച്ച് പടിയിൽ വന്നിരുന്നു  ഇല്ലെന്ന് പറയാൻ ഒരുങ്ങി നിക്കണ ദേവേട്ടന്റെ അടുത്തു ചെന്നു ആ മുഖം കൈയിലെടുത്തു കൊണ്ട്  ആ ചോദ്യം ചോദിച്ചു..

“ന്നെ വേണ്ടേ…?? ”

രണ്ടാമതായി വീണ്ടും ആ ചോദ്യം ചോദിക്കുമ്പോൾ തൊണ്ട വിറച്ചിരുന്നു.. ശബ്ദം ഇടറിയിരുന്നു…

കണ്ണിലേക്കു ആഴത്തിൽ ഇമചിമ്മാതെ നോക്കിനിന്ന ദേവേട്ടൻ ഒന്നും പറയാൻ വയ്യാതെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു…

മൂക്കിലെ മൂക്കുത്തിമേൽ പതുക്കെ ആ വിരലുകൾ തൊട്ടു..

കണ്ണുനീർ ഒലിച്ചിറങ്ങുന്ന എന്റെ കവിളിൽ പതിയെ ആ കൈകൾ വെച്ചുകൊണ്ട് മിണ്ടാതെ നിക്കുന്ന ദേവേട്ടന്റെ ഉള്ളിലുണ്ടായ
വേദനയുടെ കനലിളക്കം ഞാൻ അറിഞ്ഞു…

ആ കണ്ണ് നിറഞ്ഞുവന്നു…

ഉള്ള് വീണ്ടും പിടഞ്ഞു…

 

കവിളിൽ നിന്നും കൈഎടുത്തു തലതിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ നിന്ന ദേവേട്ടന്റെ കൈ ഞാൻ വീണ്ടും കവിളിൽ ചേർത്ത് വെച്ചു തേങ്ങി…

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.