⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

ഇന്ദു പറഞ്ഞു…. അച്ചു വേഗം ആ തിരക്കിൽ നിന്നും പിൻ വലിഞ്ഞുകൊണ്ട് അന്നയുടെ അടുക്കലേക്ക് പോയി….

‘”” അന്നേ…….'””

‘”” ഹാ എന്താ അച്ചു……'”

‘”” പാറു എന്ത്യേ…..
നിങ്ങടെ ഒപ്പമല്ലേ ഉണ്ടായിരുന്നെ…..'””

അവളത് ചോദിച്ചപ്പോഴാണ് അവൾ കുറച്ചു മുന്നേ ടോയ്‌ലെറ്റിൽ പോയ കാര്യം അന്നക്കോർമ്മ വന്നതു…..

‘”” അവൾ കുറച്ചു മുന്നേ ടോയ്‌ലെറ്റിൽ പോവാന്ന് പറഞ്ഞു പോയതാ….. വാ നോക്കാം…….'””

അതും പറഞ്ഞുകൊണ്ട് അന്നയും അച്ചുവും അവിടെ നിന്നും പാറുവിനെ നോക്കുവാനായി പോയി….. പക്ഷെ എവിടെ അന്വേഷിച്ചിട്ടും അവളെ കാണുന്നില്ല….. അച്ചുവിനാകെ ഭയവും ആശങ്കയുമായി…..

അവർ തേടി തേടി അവസാനം എത്തിയത് ശങ്കര മേനോന്റെ അടുക്കലാണ്….

‘”” മാമാ……'””

അച്ചു അദ്ദേഹത്തെ വിളിച്ചു…..

‘”” ഹാ നിങ്ങളോ…. രണ്ടാളും കഴിച്ചോ……??'””

‘”” ഇല്യ മാമാ….. ഞങ്ങൾ പാറുനെ തേടുവാ…. അവളെ കണ്ടായിരുന്നോ…..'””

‘”” അവിടെ എവടെലും കാണും മോളെ…. നീ നോക്ക്….'””

‘”” ഇല്ലന്നെ….. എവടേം കാണാനില്ല……'””

അച്ചു ആശങ്കയോടെ പറഞ്ഞു…..

‘” ആണോ…. എന്നാ അവൾ ലക്ഷ്മിയുടെ ഒപ്പം വീട്ടിലേക്ക് പോയിക്കാണും….. കുറച്ചു മുന്നേ ഒരു ട്രിപ്പ്‌ പോയിരുന്നു…. ഇന്ദുമോളെ വിളക്ക് പിടിച്ചു കേറ്റാൻ അവടെ ആരെങ്കിലും വേണ്ടേ……'””

ശങ്കര മേനോൻ പറഞ്ഞു….. അത് കേട്ടപ്പോളാണ് അവർക്ക് സമാധാനമായത്….

‘”” ഹോ…..
എന്നാ ഇത് നേരത്തെ പറയണ്ടേ എന്റെ കെളവാ…,…..'””

അച്ചു അദ്ദേഹത്തിന്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹാ…,..,..
വിടടി…….'”

അച്ചു ആ പിടി വിട്ടു…. ശേഷം അദ്ദേഹത്തെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു…..

‘”” അവളുടെ ചിരി കണ്ടില്ലേ……
അടുത്താഴ്ച പെണ്ണിന്റെ കല്യാണമാ…. എന്നിട്ട് കുട്ടിക്കളി മാറിയില്ല…..'””

‘”” അതൊക്കെ കല്യാണം കഴിഞ്ഞു മാറ്റാം mr ശങ്കരനുണ്ണി…….'””

അച്ചു ഗമയോടെ പറഞ്ഞു…..

‘”” മാറ്റിയാ നിനക്ക് കൊള്ളാ…..
എന്നാ രണ്ടും പോയി വല്ലോം കഴിക്കാൻ നോക്ക്…..'””

അദ്ദേഹം പറഞ്ഞു…
അവർ രണ്ടും അദ്ദേഹത്തെ നോക്കിയൊന്ന് ചിരിച്ച ശേഷം അകത്തേക്ക് നടന്നകന്നു….

അന്നയും അച്ചുവും ചേർന്ന് ഇന്ദുവിന്റെ ഒപ്പം പോയിരുന്നു….

പാറു വീട്ടിലേക്ക് മടങ്ങി എന്ന് പറഞ്ഞപ്പോ ഇന്ദുവിനും സമാധാനമായി….കാരണം അവളെ ഒരു നേരം അടുത്ത് കാണാതായാൽ ആധിയാണ്….

അവർക്ക് മുന്നിൽ വിളമ്പിയ ആ കല്യാണ സദ്യ അവർ ആസ്വദിച്ചു കഴിച്ചു…. ഇടക്ക് കൂട്ടുകാരുടെ നിർബന്ധത്തിൽ ഇന്ദ്രൻ ഇന്ദുവും ഇന്ദു ഇന്ദ്രനും ഓരോ ഉരുള ചോറ് അങ്ങോട്ടുമിങ്ങോട്ടും വാരി കൊടുത്തു…..

അതെല്ലാം അവർക്കൊരിക്കലും മനസ്സിൽ നിന്നും മായാത്ത സന്തോഷ നിമിഷങ്ങളായിരുന്നു…..

അവസാനം എല്ലാം അവസാനിച്ചു…. ഭക്ഷണത്തിനു ശേഷം അവർ കാറിൽ കയറി ശ്രീ കുലത്തേക്ക് തിരിച്ചു……
ഒപ്പം അവർക്ക് പുറകെ അവിടെ ഉണ്ടായിരുന്ന നന്ദുവിന്റെയും പിവി യിടെയുമെല്ലാം വണ്ടികൾ പിന്തുടർന്ന് വന്നു….

ഓഡിറ്റോറിയത്തിൽ നിന്നും ഒരു അരമണിക്കൂർ യാത്രയെ ശ്രീകുലത്തേക്ക് ഉണ്ടായിരുന്നുള്ളു…..

അവരുടെ വണ്ടികൾ പതിയെ ശ്രീകുലം തറവാട്ടിലേക്ക് നീങ്ങി…..
????

ഇതേ സമയം സമർ പാറുവുമായി മദ്രസ്സിലേക്ക് യാത്ര ചെയ്യുകയായിരുന്നു……
ചീറി പായുന്ന അവന്റെ വണ്ടി ആ നാഷണൽ ഹൈവയിൽ 100നു മുകളിൽ വേഗത്തിൽ മുന്നോട്ട് കുതിച്ചു………

സൗണ്ട് ബോക്സിന്റെ അടുക്കൽ വച്ചിരിക്കുന്ന മൊബൈലിലെ ലൊക്കേഷനിലേക്ക് സമർ ഒന്ന് കണ്ണോടിച്ചു…..

ഇനിയും മദ്രാസ് എത്തുവാൻ 6 മണിക്കൂർ സമയം ബാക്കിയുണ്ട്….

ചീറി പാഞ്ഞു വന്ന അവന്റെ വണ്ടി ആലത്തൂർ പാലക്കാട്‌ കോയമ്പത്തൂർ കടന്ന് ഇപ്പോൾ സെലം എത്തിയിരുന്നു…..

ലോകത്തെ ആദ്യ മൊഴിയായ തമിഴരുടെ മണ്ണിൽ അവന്റെ കാൽ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു….. പാർവതി അപ്പോളും ബോധമൊന്നും വരാതെ അതെ കിടപ്പ് തുടർന്നു……

അനിയന്ത്രിതമായ അവന്റെ വേഗതയിൽ ദൂരങ്ങൾ പെട്ടെന്ന് കടന്നുപോയ്ക്കൊണ്ടിരുന്നു……

??????

അവരുടെ വണ്ടികൾ ശ്രീകുലം വീട്ടിലേക്ക് കയറിച്ചെന്നു….
അവരെ കാത്ത് ആ വീട്ട് മുറ്റത്ത് ഒരുപാട് ബന്ധുക്കളും നാട്ടുകാരും എല്ലാമുണ്ടായിരുന്നു….

ഇന്ദ്രനും ഇന്ദുവും അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ പുറത്തേക്ക് ഇറങ്ങി…….

എല്ലാരുടെയും മുഖത്ത് ആ പുതുമോടികളെ കണ്ടതിന്റെ സന്തോഷമാണ്…..

ഇന്ദു ഇന്ദ്രന്റെ കൈ കോർത്ത് പിടിച്ച് ശ്രീകുലം തറവാടിന്റെ പടികൾ ലക്ഷ്യമാക്കി നടന്നു….

അവളെന്നെ ഭാര്യ ഇന്ദ്രന്റെ കൈ കോർത്ത് ആ വീട്ടിലേക്ക് കാലെടുത്ത് വയ്ക്കുന്ന നിമിഷമാണത്…..

ഇത്ര നാൾ ഒരു മകളായും ഒരു അനിയത്തിയായും ഒപ്പം ഒരു പ്രണയിനിയായും ആ വീട്ടിൽ കഴിഞ്ഞിരുന്ന ഇന്ദു ഇന്നവിടേക്ക് കയറി ചെല്ലാൻ പോകുന്നത് ഒരു ഭാര്യയുടെ സ്ഥാനം സ്വീകരിച്ചുകൊണ്ടാണ്…..

പടിക്കൽ അവളെ കാത്ത് നിലവിളക്ക് പിടിച്ചു നിൽക്കുന്ന ലക്ഷ്മിയമ്മയെ അവളൊന്ന് നോക്കി…. അവരുടെ മുഖത്തടങ്ങാത്ത ആനന്ദമാണ്….

ഇന്ദ്രനും ഇന്ദുവും ഒരു ചെറു മന്ദഹാസത്തോടെ അവർക്കരികിലേക്ക് നടന്നു….വിളക്കെന്തി നിൽക്കുന്ന ലക്ഷ്മിയമ്മയുടെ കാൽക്കാലിൽ ഇരുവരും വീണു അനുഗ്രഹം മേടിച്ചു….

ശേഷം അവളാ വിളക്ക് കയ്യിലേന്തി വലത് കാൽ വച്ച് ശ്രീ കുലം തറവാട്ടിലേക്ക് കയറി…

അവർ ഇരുവരും നേരെ ചെന്നത് പൂജാ മുറിയിലേക്കാണ്….. അവൾ ആ വിളക്ക് കണ്ണന്റെ വിഗ്രഹത്തിന് മുകളിൽ വച്ചുകൊണ്ട് കണ്ണുകളടച്ചു പ്രാർത്ഥിച്ചു….

കണ്മഷിയെഴുതിയ ആ പവിഴകണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നു…. അതൊരു നന്ദി പറച്ചിലായിരുന്നു….

താൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്ന് തനിക്ക് നൽകിയതിനുള്ള നന്ദി….. ഇന്ദു ഇന്ദ്രനെയൊന്ന് നോക്കി….. അവനിപ്പോഴും കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കുക തന്നെയാണ്….

പിന്നീട് പതിയെ അവനവളെ നോക്കി…. അവളുടെ കലങ്ങിയ കണ്ണ് കണ്ടപ്പോ എന്താണെന്ന ഭാവത്തിൽ അവനവളെ നോക്കി…. അതിനിന്തു തല ഇടം വലം നീക്കി ഒന്നുമില്ലെന്ന് അരുളുക മാത്രമേ ചെയ്തിരുന്നുള്ളു…

അവർ പതിയെ പൂജാ മുറിക്ക് വെളിയിലേക്ക് ഇറങ്ങി….. വീട്ടിൽ വന്നതിനു ശേഷമുള്ള ചടങ്ങുകളെല്ലാം വേഗത്തിൽ കഴിഞ്ഞുപോയി….

ഒന്നിനും ഒരു കുറവും വന്നിരുന്നില്ല….

‘”” നിങ്ങള് മുറിയിൽ പോയെന്നു ഫ്രഷ് ആവ്….
റിസപ്ഷൻ ഉള്ളതല്ലേ….
ഈ ഡ്രസ്സ്‌ ഒക്കെ മാറ്റിക്കോ…..'””

ചടങ്ങുകളെല്ലാം ഏകദേശം കഴിഞ്ഞപ്പോ രാധമ്മ അവരോട് പറഞ്ഞു….. ഇന്ദ്രനും ഇന്ദുവും മുകളിലേക്ക് നടന്നു….

അവൾ ആദ്യം കയറുവാൻ പോയത് അവളും അച്ചുവുമെല്ലാം ഇത്ര നാൾ കിടന്ന മുറിയിലേക്കായിരുന്നു…. പക്ഷെ പെട്ടെന്ന് അച്ചു മുന്നിൽ കേറിയത് തടുത്തു…..

‘”” അല്ല മാളെ…..
നീ എങ്ങോട്ടാ ഈ കേറി പോണേ…….??””

അച്ചു അവളോട് ചോദിച്ചു…..

‘””അത് പിന്നെ ചേച്ചി…..
ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്റണ്ടേ….???'”

ഇന്ദു ചോദിച്ചു….

‘”” നീ മാറ്റിക്കോ…..
പക്ഷെ ഇവിടുന്നല്ല….. ഇനി നിന്റെ മുറിയെ…. ദേ അതാ…… ‘””

അച്ചു ഇന്ദ്രന്റെ മുറി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോ അവൾക്കാകെ നാണം വന്നു…..

‘”” അച്ചോടാ…..
ടാ ഇന്ദ്രാ….. ഇവൾക്ക് നാണം വന്നടാ ……'””

അച്ചു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു..
..

‘”” നാണമൊക്കെ ഞാനിന്ന് മാറ്റി കൊടുക്കുന്നുണ്ട് അച്ചുസേ……'””

ഇന്ദ്രൻ പറഞ്ഞത് കൂടെ കേട്ടപ്പോ അവൾക്കൊന്ന് കൂടെ ചിരി പൊട്ടി…..
ഇന്ദു ആകെ ചമ്മിയ പോലായി…. അവൾ ഇന്ദ്രന്റെ കാലിലേക്ക് നല്ലൊരു ചവിട്ടും വച്ചുകൊടുത്തു…..

‘”” ഹാ……
എന്താടി പെണ്ണിയിത്….. എന്നെ ചവിട്ട് തേക്കോ നീ…..'”

ഇന്ദ്രൻ ചോദിച്ചു…..

‘”” മിണ്ടാത്തെ ഇങ് വന്നേ…. എന്നെ നാണം കെടുത്താതെ…..'””

എന്നും പറഞ്ഞുകൊണ്ട് ഇന്ദു അവനെ വലിച്ചോണ്ട് ആ റൂമിൽ കേറി വാതിലടച്ചു…..

മുറിയിലേക്ക് കേറി വാതിലടച്ച ഇന്ദു ചുറ്റുമോന്ന് നോക്കി…..

ആ മണിയറ വളരെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്… റൂം എല്ലാം കുറച്ചൂടെ വൃത്തിയുണ്ട്…. ഒപ്പം മുറിയുടെ ഒരു സൈഡിൽ ഒരു അലമാര കൂടെ ഇന്ദു കണ്ടു…. അത് അവൾ കിടന്ന മുറിയിലെ ആയിരുന്നു….

അവളത് തുറന്ന് നോക്കിയപ്പോ തന്റെ വസ്ത്രങ്ങളെല്ലാം അതിലുണ്ട്…..

പെട്ടെന്നാണ് പുറകിലൂടെ വന്ന ഇന്ദ്രൻ അവളുടെ വയറിൽ പിടിച്ച് തന്നോട് ചേർത്തത്…. ഒരു നിമിഷം അവൾ അവന്റെ കരവിരുതിൽ അകപ്പെട്ട് ഒന്ന് പുളഞ്ഞുപോയി….

പിന്നെ അവൾ തന്നെ അവനെ അടർത്തി മാറ്റുവാൻ നോക്കി…..

‘”” വിട് ഏട്ടാ….
ഞാനാകെ മുഷിഞ്ഞു നിക്കാ…… ഇതൊക്കെ രാത്രി പോരെ…..'””

ഇന്ദു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…..

ഇന്ദ്രൻ വേഗം സാരിയുടെ ഇടയിലൂടെ അവളുടെയാ മൃദുലമായ വയറിലേക്ക് കൈ അമർത്തി…. അതോടെ പിന്നീട് പറയാൻ വന്ന വാക്കുകൾ ഇന്ദുവിന്റെ നാക്കിൽ നിന്നും ചിന്തയിൽ നിന്നുപോലും അപ്രത്യക്ഷമായി….

സുഖത്താൽ അവളുടെ കണ്ണ് മയക്കം വന്ന പോലെ അടഞ്ഞുപോയി….. ഇന്ദ്രന്റെ അവളുടെ പുറകിൽ നിന്നുകൊണ്ട് അല്പം വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിലൂടെ ചുണ്ട് ചേർത്ത് ചുംബിക്കുകയായിരുന്നു…..

അതിന്റെ സുഖത്താൽ അവൾ വല്ലാതെ കുറുകാൻ ആരംഭിച്ചു…. അവളിലെ ശ്വാസ ഗതിയും ഹൃദയമിടിപ്പും വല്ലാത്ത ആവേശത്തോടെ ഉയർന്നു….

ആ സ്ത്രീ ശരീരം തീ പോലെ പൊള്ളുകയാണ്….

‘”” എ…. ഏട്ടാ…..
വേ…. വേണ്ടാ…. ഇ… ഇപ്പൊ വേണ്ടാ…..'””

അവളെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… പെട്ടെന്ന് ഇന്ദ്രൻ അവളെ തിരിച്ച് നിർത്ത് ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തു……

അവരിരുവരുടെയും മുഖം പരസ്പ്പരം അടുത്തു…. അവരുടെ നിശ്വാസം പരസ്പ്പരം അറിയുമായിരുന്നു……

ഇരുവരുടെയും കണ്ണുകൾ ഒന്ന് അടയുക പോലും ചെയ്യാതെ പരസ്പ്പരം നോക്കി നിന്നുപോയി…..

‘”” നിന്റെ ഈ മണം ഉണ്ടല്ലോ…….
അതാ എനിക്ക് ലഹരി……
എത്ര നാളായി ഞാൻ കൊതിക്കുന്നെന്ന് അറിയോ……'””

ഇന്ദ്രൻ അവളുടെ കണ്ണിലേക്കു നോക്കിയാണ് അത് പറഞ്ഞത്….. അവളുടെ മുഖമത് കേട്ട് നാണത്താൽ ചുവന്നു…. അവൾക്ക് അവനെ നോക്കുവാനുള്ള ബുദ്ധിമുട്ടിൽ ആ കണ്ണുകൾ താഴ്ന്നുപോയി …. അവളുടെ ചുണ്ടിൽ ഒരു മന്ദാഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു…..

പെട്ടെന്നാണ് ഇന്ദ്രൻ ഒരു കൈകൊണ്ട് അവളുടെയാ ആലില വയറിൽ ഒരു നുള്ള് കൊടുത്തത്….. ഇന്ദുവിന്റെ കണ്ണുകൾ ഇറുകിയടഞ്ഞു…. അവൾ പല്ല് കൊണ്ട് ആ ചുണ്ട് കടിച്ചു….

ഇന്ദ്രൻ പതിയെ അവളുടെ താടിയിൽ പിടിച്ച് തന്റെ മുഖത്തോട് ചേർത്തു….

‘”” ഏട്ടാ….. പു…. പുറത്ത് എല്ലാരുമുണ്ട്……'”

‘”” അതിന്…….??'””

‘”” നമുക്ക് പോണ്ടേ…… അവരൊക്കെ കാത്തിരിക്കാവും……'””

‘”” അവരവിടെ കാത്തിരിക്കട്ടെ പെണ്ണെ……
ഇന്ന് നമ്മുടെ ദിവസമല്ലേ……'”

“” എന്നാലും ഇപ്പൊ വേണ്ടാ ഏട്ടാ……
രാത്രി ആവട്ടെ…..'””

ഇന്ദു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…..

ഇന്ദ്രൻ അവളെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി അവളുടെ നെറുകിൽ അവന്റെ ചുണ്ട് പതിഞ്ഞു…..

സുഖത്താൽ അവളുടെ കണ്ണടഞ്ഞുപോയി…..

‘”” എന്റെ ഭാഗ്യമാ നീ……
ഞാൻ കൊതിച്ച എന്റെ പെണ്ണ്……'””

അവൻ പറഞ്ഞത് കേട്ടപ്പോ അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി….. അത്രയേറെ ഹൃദയത്തിൽ സ്പർശിച്ച വാക്കുകളായിരുന്നു അത്…. ഒരു ഭാര്യ കേൾക്കാൻ കൊതിക്കുന്ന ഏറ്റവും മനോഹരമായ വാക്കുകൾ….

ഇന്ദ്രൻ പതിയെ അവളുടെ നനഞ്ഞ കണ്ണുകൾ തുടച്ചു……

‘”” എന്തിനാ എന്റെ ഇന്ദു കുട്ടി കരയുന്നെ…….'””

അവൻ ലാളനയുടെ സ്വരത്തിൽ അവളോട് ചോദിച്ചു….. പെട്ടെന്ന് അവൾ അവനെ വലിഞ്ഞു മുറുക്കി അവന്റെയാ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു…. അവനൊട്ടും പ്രതീക്ഷിക്കാത്ത മുന്നേറ്റമായിരുന്നു അത്…..

അതിരുകളില്ലാത്ത ആ സുഖത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞുപോയി….എല്ലാം മറന്ന് അവർ ഇരുവരും ചുംബിച്ചുകൊണ്ടിരുന്നു…..

എത്ര സമയം അവരങ്ങനെ ചുംബിച്ചുവെന്ന് അവർ തന്നെ അറിഞ്ഞിരുന്നില്ല …..

പെട്ടെന്ന് റൂമിന്റെ വെളിയിൽ നിന്നും കതകിൽ ആരോ മുട്ടുന്നത് കേട്ടാണ് അവർ വേർപിരിഞ്ഞത്…. അവർ പരസ്പ്പരം നോക്കി ഒരു നിമിഷം കിതച്ചു നിന്നു….. ഇതുവരും ആ ac യുടെ തണുപ്പിലും അല്പം വിയർത്തിരുന്നു…..

വീണ്ടും വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു…. ഇന്ദ്രൻ നേരെ ചെന്ന് വാതിൽ തുറന്നു…. ഇന്ദു തന്റെ അലങ്കോലമായ സാരി നേരെയാക്കി ഉടുത്തു….

പുറത്ത് നിന്നിരുന്നത് അന്നയും അച്ചുവും ആയിരുന്നു…. അവന്റെ മുഖം കണ്ടപ്പോ അവരെന്തോ പോലെ നോക്കുന്നത് ഇന്ദ്രൻ ശ്രദ്ധിച്ചു….

‘”” എന്താടി……..'””

‘”” നിനക്ക് റിസെപ്ഷന് ഇടാൻ ഡ്രസ്സ്‌ ഒന്നും വേണ്ടേ…..'””

അതും പറഞ്ഞുകൊണ്ട് അവർ ഇന്ദ്രന് നേരെ ഒരു കവർ നീട്ടി…. തെല്ല് ചളുപ്പോടെ അവനാ ഡ്രസ്സ്‌ വാങ്ങി….

‘”” ഞാൻ മറന്ന് പോയടി…..'””

‘”” എങ്ങനെ മറക്കാതിരിക്കും….
മനസ്സിൽ വേറെ കുറെ ചിന്തകൾ ആണല്ലോ…..'””

‘” എന്താ അച്ചു നീ പറയുന്നേ….. എനിക്ക് മനസ്സിലായില്ല…….??'””

‘”” മനസ്സിലാവില്ല…..
ആദ്യമാ ചുണ്ടിലെ ലിപ്സ്റ്റിക്ക് തുടച്ചു കളയടാ…..'””

അച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു…. അന്നയും അത് കേട്ട് ഒരേ ചിരിയാണ്….
ഇന്ദ്രൻ ആകെ ചമ്മിയ പോലായി…..

‘”” അത് പിന്നെ…..
കൈ വിട്ട് പോയടി…. അതല്ലേ….'””

ഇന്ദ്രൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…..

‘”” ആ…. കൈവിട്ട് പോകും……'””

‘”” ഹ്മ്മ്…. നിങ്ങളെന്തായാലും ഇതാരോടും പറയണ്ടാ……'””

ഇന്ദ്രൻ അല്പം ഗമയിൽ പറഞ്ഞു….

‘”” പിന്നെ……
ഇത് പറഞ്ഞോണ്ട് നടക്കലല്ലേ എന്റെ പണി….
പോടാ….”’

അച്ചു പുച്ഛിച്ചു തള്ളി….. ഇന്ദ്രൻ അവളെ ഒന്ന് നോക്കി ചിരിച്ച ശേഷം വാതിൽ കൊട്ടിയടച്ചു…. എന്നിട്ട് ഇന്ദുവിനെ നോക്കി…..

‘”” അവരെല്ലാം അറിഞ്ഞു…….”’

ഇന്ദ്രൻ ഒരു വളിഞ്ഞ ചിരിയോടെ പറഞ്ഞു…..

‘”” എങ്ങനെ അറിയാതിരിക്കും…..
ചെയ്യേണ്ടതൊക്കെ ചെയ്തിട്ട് ഒന്ന് മുഖം പോലെ കഴുകാതെ പോയി വാതിൽ തുറന്നില്ലേ……'””

‘”” അത് പിന്നെ ഇന്ദുസെ …..
ഞാനാകെ വികാരം കേറി നിന്നപ്പോ അറിയാതെ പോയി തുറന്നതാ….'””

‘”” എന്നാലും ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും ഏട്ടാ……'””

‘”” അതെന്താ നോക്കിയാ…..
നീ ഉമ്മ വച്ചത് നിന്റെ കെട്ട്യോനെ അല്ലെ…. ഒരു നാണക്കേടും വേണ്ട….'”

ഇന്ദ്രൻ പറഞ്ഞു…. ഇന്ദു ഒന്ന് ഇരുത്തി മൂളി തന്റെ അലമാര തുറന്ന് ഡ്രസ്സ്‌ ബെഡിലേക്ക് ഇട്ടു…

ശേഷം ടവൽ എടുത്ത് കുളി മുറിയിലേക്ക് നടന്നു…..

‘”” ഡീ…. ഞാനും വന്നാലോ……'””

‘”” എന്തിനാണാവോ……??'””

‘”” ഒരുമിച്ചു കുളിക്കാടി…..
നേരവും മിച്ചം വെള്ളമോ തുച്ഛം…..'””

ഇന്ദ്രൻ ഒരു വശ്യമായ ചിരിയോടെ അവളെ നോക്കി പറഞ്ഞു….

‘”” അയ്യോടാ….. ഏട്ടൻ കൂടെ വന്നാലേ….
പിന്നെ നേരവും വെള്ളവും പോകുന്നതിന്റെ വഴിയറിയില്ല….. ഞാൻ ഒറ്റക്ക് കുളിച്ചോളാ എന്റെ പൊന്നെ……

എന്നും പറഞ്ഞുകൊണ്ട് ഇന്ദു ബാത്‌റൂമിലേക്ക് കയറിപ്പോയി….

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ആ ബെഡിലേക്ക് കിടന്നു…. കല്യാണത്തിന്റെ ക്ഷീണത്താൽ അവന്റെ കണ്ണ് ഒരു നിമിഷത്തേക്ക് അടഞ്ഞു പോയിരുന്നു….

???????????

ഈ സമയം ശ്രീകുലത്ത് റിസെപ്ഷനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു….. ഒരു ഭാഗത്ത് ചെക്കനും പെണ്ണിനും ഇരിക്കുവാനുള്ള സ്റ്റേജും മറു ഭാഗത്ത് ഭക്ഷണ പുരയും…..

അടുപ്പത്ത് കിടന്ന് വേവുന്ന ബിരിയാണിയുടെയും ചിക്കന്റെയുമൊക്കെ മണം ആ വീട്ടിൽ ഉള്ളവരെ മാത്രമല്ല…. ആ പ്രദേശത്ത് ഉള്ളവരുടെ വായിൽ തന്നെ വെള്ള മൂറിച്ചു…… എല്ലാവരെയും ഇരു കയ്യും നീട്ടി സ്വീകരിക്കുവാനും അവിടത്തെ കാര്യങ്ങൾ ഓടിനടന്ന് ചെയ്യുവാനും മുത്തശ്ശനായ ദേവാ രാജ വർമ്മയും നന്ദുവും ശങ്കര മേനോനും ചന്ദ്രനും ഓടി നടക്കുന്നുണ്ട്…. ഒപ്പം പാചകപ്പുരയുടെ മുഴുവൻ ഉത്തരവാദിത്യവും പിവി യും ഹരിയും ഏറ്റെടുത്തു…. എല്ലാവരും തിരക്കിൽ തന്നെ….

റിസെപ്ഷൻ കൂടാനുള്ള ആളുകളും അവിടേക്ക് കയറി വരുവാൻ തുടങ്ങി….

ദേവാ രാജ വർമ്മയാണ് എല്ലാവരെയും സ്വീകരിച്ചത്….. പെട്ടെന്ന് ശോഭമ്മ അവിടേക്ക് ഓടിവന്നു….

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.