⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

ആ പയ്യൻ പറഞ്ഞത് കേട്ട് അവന്റെ തൊട്ടപ്പുറത്ത് ഉള്ള ഒരുത്തൻ അവനോട് ചോദിച്ചു….

‘”” ഇയാൾക്ക് ബാത്‌റൂമിൽ പോണെന്നു…..'””

‘”” അതിനെന്തിനാടാ നീ വാചകമടിക്കുന്നെ….
ചേട്ടാ….. നിങ്ങൾ പോയി വാ….. ഇവിടിപ്പോ അത്ര വലിയ തിരക്കൊന്നും ഇല്ലല്ലോ…. ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം……'”

ആ പയ്യൻ അങ്ങനെ പറഞ്ഞപ്പോ സമർ ചെറുതായോന്ന് ചിരിച് കാണിച്ച് പുറത്തേക്ക് വേഗത്തിൽ നടന്നു….
അവന്റെ ലക്ഷ്യം പാറു മാത്രമാണ്….

പക്ഷെ പുറത്ത് ചെന്ന സമറിനു പാറുവിനെ എവിടെയും കാണാൻ സാധിച്ചില്ല….. അവനൊരു ഭ്രാന്തനെ പോലെ ചുറ്റിനും കണ്ണോടിച്ചു…. പക്ഷെ എവിടെയും കാണുന്നില്ല…..

അവന് ഒരു തരം ഭ്രാന്ത്‌ കേറും പോലെ തോന്നി….. പ്രതീക്ഷിച്ചു കാത്തിരുന്ന ഈ നിമിഷങ്ങളിൽ ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ലല്ലോ എന്ന് കരുതിക്കൊണ്ട്….

പെട്ടെന്നാണ് അവന്റെ തോളിൽ ആരോ തോണ്ടിയതായി അവനറിഞ്ഞത്….
സമർ പതിയെ തിരിഞ്ഞു നോക്കി….

പെട്ടെന്ന് അവന്റെ കണ്മുന്നിൽ വന്ന ആളെ കണ്ട് സമർ ശരിക്കും ഞെട്ടി….. അവന്റെ ചുണ്ടിൽ വളരെ സാവധാനം ആ നാമം ഉരുവിട്ടു….

‘” പാർവതി…….. “”

അതെ…

അവളാണ് അവന്റെ മുന്നിൽ വന്ന് നിൽക്കുന്നത്….. സിംഹത്തിന്റെ മടയിൽ വന്നുപെട്ട ഒരു മാൻ കിടാവിനെ പോലെ…
അവളെ കണ്ട മാത്രയിൽ തന്നെ സമറിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..
പക്ഷെ അവൾക്ക് സമർ ആണാ നിൽക്കുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല….

കാരണം അവൻ മാസ്ക് ധരിച്ചാണ് അവിടെ നിൽക്കുന്നത്……

അവൻ ആരെന്ന് അറിയാതെ പാറു അവനെ നോക്കി ചെറുതായോന്ന് ചിരിച്ചു….

‘”” ചേട്ടാ……
ഈ ടോയ്ലറ്റ് എവടയാന്ന് അറിയോ….. ഞാനിവിടെ പുതിയതായയത് കൊണ്ട് അറിയില്ല…..'””

പാറു വളരെ വിനയത്തോടെയാണ് അയാളോട് ചോദിച്ചത്….. ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ സമർ നിന്നുപോയി…..
എന്നാൽ മുന്നോട്ടുള്ള മാർഗങ്ങൾ ആ രാക്ഷസന്റെ മനസ്സിൽ തെളിഞ്ഞു വരുവാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല…..

‘”” ബാത്രും അവടെ വാഷിംഗ്‌ ഏരിയയിൽ ആണ്….. പക്ഷെ അവിടെ തിരക്കാണല്ലോ….
ചേച്ചിക്ക് വേണമെങ്കിൽ കിച്ചണിന്റെ പുറകു വശത്ത് ഒരു ടോയ്ലറ്റ് ഉണ്ട്….. അത് മതിയാകുമോ……'””

സമർ അവൾ കാണിച്ച അതെ വിനയത്തോടെ തന്നെ പാറുവിനു മറുപടി നൽകി….. അതും അവൾക്ക് സംശയം തോന്നാത്ത വിധത്തിൽ തന്നെ…..

ആ മണ്ഡപത്തിലെ ഒട്ടുമിക്ക സ്ഥലവും അവൻ നോക്കിവച്ചിരുന്നു……

അതിൽ ടോലെറ്റുകൾ ഉള്ളയിടം ഭക്ഷണ ശാലയുടെ അടുത്ത് കൈ കഴുകുന്ന ഭാഗത്താണ്…..പക്ഷെ അവിടെ എപ്പോളും ആളുണ്ടാവുമെന്ന് തീർച്ചയാണ്….

പിന്നെ ഉള്ള ഒന്ന് കിച്ചണിന്റെ പുറകു വശത്ത് ഉള്ളവയാണ്….. അതായത് അവിടുള്ള സ്റ്റാഫുകൾ മാത്രം ഉപയോഗിക്കുന്ന ടോയ്ലറ്റ്….

ഇപ്പോൾ അവർക്കെല്ലാം ജോലി സമയം ആയതിനാൽ തന്നെ അവിടെ ആളുവരാൻ സാധ്യത വളരെ കുറവാണെന്ന് സമറിനു ഉറപ്പുള്ള കാര്യമാണ്…..

‘”” അതിനെന്താ ചേട്ടാ…..
അത് മതിയാവും….. ‘””

‘”” എന്നാ വന്നോളൂ…..
ഞാൻ അതുവരെ വരാം……'””

സമർ പറഞ്ഞു…. അവൾ എതിർക്കാൻ നിന്നില്ല……
സമർ പാറുവിനെ കൂട്ടി ആയിടത്തേക്ക് നടന്നു….. അവിടേക്ക് പോകുന്ന വഴി കല്യാണത്തിന് വന്നവരുടെ എണ്ണം വളരെ കുറവായിരുന്നു……

കുറച്ചു കൂടെ മുന്നോട്ട് ചെന്നപ്പോൾ അതൊരു വിജനമായ ഇടം പോലെ ഒഴിഞ്ഞു…..
സമർ ആ ടോയ്ലറ്റ് ഉള്ള ഭാഗത്തെ പാർവതിക്ക് ചൂണ്ടി കാണിച്ചു…. അവൾ നന്ദി സൂചകമായി ഒന്ന് ചിരിക്കുക മാത്രം ചെയ്ത് അവിടേക്ക് നടന്നു…… അവളുടെയാ പോക്ക് സമർ പകയുടെ കണ്ണുകളോടെയാണ് നോക്കി നിന്നത്…….

പാറു പൊയ്ക്കഴിഞ്ഞതും സമർ തനിക്ക് ചുറ്റിനുമൊന്ന് നോക്കി…..

ആ ഭാഗത്ത് ആരും തന്നെയില്ല….

കിച്ചണിന്റെ പുറകു വശമായതിനാൽ തന്നെ അതിനുള്ളിൽ ആളുകളുണ്ട്…. പക്ഷെ അവിടുന്ന് പുറത്തേക്ക് കാണുകയില്ല…..

എന്നാലും ഈ സന്ദർഭം അധിക സമയം ഉണ്ടാകില്ല എന്ന കാര്യം അവനുറപ്പുള്ളത് തന്നെയായിരുന്നു…..

എപ്പോൾ വേണമെങ്കിലും അവിടേക്ക് ആളു വരാം…. അങ്ങനെ വന്നാൽ പിന്നെ തനിക്ക് ലഭിച്ച ഈ അവസരവും ഇല്ലാതാവും…..

അവനൊട്ടും സമയം പാഴാക്കാതെ പോക്കറ്റിൽ നിന്നും ഒരു സാധനം വെളിയിലെക്കെടുത്തു… അതൊരു ചെറിയ മരുന്ന് ബോട്ടിൽ ആണ്….
കൂടാതെ ഒരു സിറിഞ്ചും കയ്യിലെക്കെടുത്തു…..

അവനാ സിറിഞ്ച് അതുണ്ടായിരുന്ന പാക്കറ്റിൽ നിന്നും പൊട്ടിച്ച് അതിന്റെ സൂചി ആ മരുന്ന് ബോട്ടിലിന്റെ മുകളിലെ ഭാഗത്തേക്ക്‌ കുത്തിയിറക്കി…. അതിലെ ഒരു കറുത്ത നിറത്തിലുള്ള മരുന്ന് ദ്രാവാകം ആ സിറിഞ്ചിലേക്ക് നിറഞ്ഞു…..

അവനത് കയ്യിന്റെ പുറകിലേക്കാക്കി മുന്നോട്ട് നടന്നു….
അപ്പോളാണ് മറ്റൊന്ന് അവൻ ശ്രദ്ധിച്ചത്…. കുറച്ചപ്പുറേയായി ഫുഡ്‌ വേസ്റ്റ് ഒക്കെ നിറക്കുവാൻ മാറ്റിവച്ചിരിക്കുന്ന ഒരു വലിയ റോൾ കവറിനെ….. സമർ വേഗം ചെന്ന് അതെടുത്ത് ബാത്‌റൂമിന്റെ വശത്തേക്ക് നടന്നു….. ശേഷമാ റോൾ ഒരു ഓരത്തേക്ക് ഇട്ടു…..

സമർ ആ വാതിൽ പൊളിച്ച് അകത്തേക്ക് കേറിയാലോ എന്നാണ് ആദ്യം കരുതിയത്…. പക്ഷെ അങ്ങനെ ചെയ്‌താൽ പാർവതി അകത്ത് നിന്നും നിലവിളിക്കുമെന്നും ആരെങ്കിലും അവിടേക്ക് വരുമെന്നുള്ള കാര്യം ഉറപ്പാണ്…..

അവൻ പെട്ടെന്ന് അതിന്റെ ഒരു സൈഡിൽ ആരും വന്നാൽ കാണാൻ സാധിക്കാത്ത വിധം മാറി നിന്നു….

കുറച്ചു കഴിഞ്ഞപ്പോൾ ആ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നതിന്റെ ശബ്ദം സമറിന്റെ കാതിൽ വീണു…..

തേടിയ ഇര തന്റെ കയ്യിലേക്ക് എത്തേണ്ട സമയം വന്നിരിക്കുന്നു…. അവന്റെ ചുണ്ടിൽ ഒരു വന്യമായ പുഞ്ചിരി വിടർന്നു…..

അവൻ പെട്ടെന്ന് ആ മാറി നിന്നിടത്ത് നിന്നും പുറത്തേക്ക് ഇറങ്ങി….. ഒപ്പം തന്നെ ടോയ്‌ലെറ്റിൽ നിന്നും പാറു പുറത്തേക്ക് വന്നതും ഒരേ സമയമായിരുന്നു…..

വാതിൽ തുറന്ന് പുറത്ത് വന്നതും മുന്നിൽ സമറിനെ കണ്ടപ്പോ പാർവതി ശരിക്കുമോന്ന് അമ്പരന്നു……. അവന്റെ കണ്ണുകൾ അവളിൽ തന്നെയാണ്….. അവന്റെ ദൃഷ്ട്ടി പോലും അവളിൽ അല്പം ഭയം ഉണർത്തിയിരുന്നു…..

‘”” എ…. എന്താ…..
നിങ്ങളെന്താ ഇവിടെ…….'””

പാറു ഭയത്തോടെ അവനെ നോക്കി ചോദിച്ചു…
സമർ അവളെ തന്നെ നോക്കി നിന്നു…. അവന്റെ ദൃഷ്ടിക്ക് പോലും വല്ലാത്ത വന്യതയായിരുന്നു…. അവൻ പതിയെ തന്റെ മുഖം മറച്ചിരുന്ന ആ മാസ്ക് വായിൽ നിന്നും എടുത്തുമാറ്റി…..

വന്യതയാർന്ന ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന സമർ എന്ന ചെകുത്താനെ മുന്നിൽ കണ്ടതും പാർവതി ശരിക്കും ഞെട്ടിപ്പോയി…. അവൾക്കൊരു നിമിഷം ഒന്ന് അനങ്ങുവാൻ പോലും സാധിച്ചില്ല….

“”Do you remember this face, Parvathi?…..
മറുപടിയും പാക്കുമെട്രൂ എതിർ പാക്കലല്ലേ….. ഹ് ഹ ഹ ഹ ഹ…….'””

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി വന്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു…. പാറു ഭയത്താൽ പേടിച്ചു വിറക്കുകയായിരുന്നു…..
സ്വബോധം വീണ്ടെടുത്ത് പാർവതി ഒന്ന് അലറുവാൻ ഒരുങ്ങിയതും അവന്റെ കയ്യിലെ ആയുധം അവളുടെ കഴുത്തിലേക്ക് കുത്തിയിറങ്ങിയതും ഒരേ സമയമായിരുന്നു….

തൊണ്ടയിൽ നിന്നും വെളിയിലേക്ക് വരുവാനൊരുങ്ങിയ ശബ്ദം ആ നിമിഷം തന്നെ നിലച്ചില്ലാതെയായി…..

പാർവതിയുടെ കണ്ണുകളിൽ ഇരുൾ പടർന്നു…..
അവളിലെ ബോധം നിമിഷങ്ങൾ കൊണ്ടാണ് ഇല്ലാതെയായത്…..

അതെ…..

അവൻ അവൾക്കായി കരുതിവച്ച ആ മയക്കു മരുന്ന് അവളുടെ ഞരമ്പിലൂടെ കുത്തിയിറക്കപ്പെട്ടു…..

പാർവതി കണ്ണുകളടച്ച് ഒന്ന് അലറുക പോലും ചെയ്യാൻ സാധിക്കാതെ മോഹലസ്യപ്പെട്ട് നിലത്തേക്ക് വീണു…..
താൻ മെനഞ്ഞ കെണി വിജയകരമായി അവസാനിച്ചു എന്ന സന്തോഷത്തിലായിരുന്നു സമർ…. അവനൊട്ടും സമയം പാഴാക്കാതെ അവളെ എടുത്ത് ആ വലിയ വേസ്റ്റ് കവറിൽ പൊതിയുവാൻ തുടങ്ങി….. ശേഷം സമർ അവളെ വളരെ നിസാരമായി പൊക്കി തോളിലേക്ക് ചുമന്ന് ആ ഓഡിറ്റോറിയത്തിന്റെ പുറകു വശത്തേക്ക് നടന്നു…..

💀💀💀💀💀💀💀💀💀💀💀

ഈ സമയം അവരെ നോക്കുവാൻ ഏൽപ്പിച്ച സെക്യൂരിറ്റി ഗാർഡ് ആയ മഹേന്ദർ സിംഗ് തന്നെ ഏൽപ്പിച്ച ഡ്യൂട്ടി നിർവഹിച്ചുകൊണ്ട് അതിലൂടെ നടക്കുകയായിരുന്നു………

അയാൾ വെറുതെ എല്ലായിടവുമൊന്ന് വീക്ഷിച്ചു ….
ഇപ്പോൾ ആള് മുമ്പത്തേക്കാളും കുറഞ്ഞിരുന്നു….. വിവാഹം കൂടാൻ വന്നവരെല്ലാം ഏകദേശം പോയ്‌ കഴിഞ്ഞിരുന്നു…. ഇപ്പോൾ അവിടെയുള്ളത് കുറെ കുടുംബക്കാരും പിന്നെ ശ്രീകുലത്തുകാരോട് അല്പം അടുപ്പമുള്ള നാട്ടുകാരും മാത്രമാണ്…..

ഓഡിറ്റോറിയത്തിന്റെ പുറകു വശത്ത് അധികമാരും തന്നെ ഇല്ലായിരുന്നു…. അയാൾ അവിടെ ചെന്ന ശേഷം കയ്യിലിരുന്ന വാക്കി ടോക്കി ബെൽറ്റിൽ തൂക്കി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റിന്റെ പെട്ടി കയ്യിലെടുത്തു…. ശേഷം അതിലെ ഒരു കുറ്റി കയ്യിലെടുത്ത് വായിൽ വച്ച് കത്തിച്ചു…..

അതിനിടയിലാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്…..
താൻ നിൽക്കുന്നതിന്റെ അടുത്ത് എവിടെ നിന്നോ ഒരു കവറിന്റെ അനങ്ങുന്ന ശബ്ദം കേൾക്കുന്നു….

മഹേന്ദർ സിംഗ് ആ സിഗരറ്റ് വായിൽ വച്ചുതന്നെ ആ ശബ്ദം കേട്ട ദിശയിലേക്ക് ചലിച്ചു……

കുറച്ചപ്പുറം ചെന്നപ്പോൾ അയാൾ കണ്ടത്
ഒരു കാറ്ററിങ് വസ്ത്രം ധരിച്ച ഒരാൾ ഒരു വലിയ വെസ്റ്റ് കവറിൽ എന്തോ ചുമന്നുകൊണ്ട് ഓഡിറ്ററിയത്തിന്റെ പുറകു വശത്തേക്ക് നടക്കുന്നതാണ്……

അതത്ര പന്തിയായി അയാൾക്ക് തോന്നിയില്ല….കാരണം ഫണ്ഷൻ കഴിയാതെ ഇത് പോലെ വൈസ്റ്റ്‌ കളയുന്ന പതിവില്ല…..

മഹേന്ദർ സിംഗ് വേഗം തന്റെ വാക്കി ടോക്കി ഓണാക്കി…..

‘”” ഹലോ…..
056 മഹേന്ദർ ബോൾറാവു ……
പുറകു വശത്ത് സംശയാതീതമായി ഒരാൾ പോകുന്നുണ്ട് ഓവർ……'”

മഹേന്ദർ അത്രയും പറഞ്ഞുകൊണ്ട് മൈക് ഓണിൽ വച്ചുകൊണ്ട് തന്നെ അവിടേക്ക് വേഗത്തിൽ ചലിച്ചു…….

അതിലൂടെ പുറകു വശത്ത് ഉള്ള ചെറിയ ഗെയ്റ്റിലൂടെ അയാൾ പുറത്തേക്ക് പോകുന്നത് മഹേന്ദർ കണ്ടു…… അവനും വേഗത്തിൽ അവിടേക്ക് ചെന്നു…..

അപ്പോളവൻ കണ്ടത് ആ കറുത്ത കവർ ഒരു ജീപ്പിന്റെ പുറകിലേക്ക് ഇടുന്ന ആ ചെറുപ്പക്കാരനെ ആണ്….

അയാൾ വേഗത്തിൽ അവിടേക്ക് നടന്നു…..
വേഗത്തിൽ അവിടേക്ക് വരുന്ന മഹേന്ദരനെ ആ ചെറുപ്പക്കാരനും കണ്ടിരുന്നു…. പെട്ടെന്ന് അയാളെ കണ്ടതും അവന്റെ കണ്ണിൽ വന്ന പതർച്ച മഹേന്ദർ ശ്രദ്ധിച്ചിരുന്നു….. എന്നാൽ അത് വളരെ വേഗത്തിൽ തന്നെ ഇല്ലാതാവുന്നതും അവൻ കണ്ടു…..

മഹേന്ദർ അവന്റെ അരികിലേക്ക് എത്തി…..

‘”” അരെ……
ക്യാ കർ രെഹാ ഹേ തും……. ഇത് എന്താണ് ഈ പൊതിയിൽ…. തും കിതർ ജാ റെഹി ഹോ…….'””

മഹേന്ദർ തന്റെ മുന്നിൽ നിൽക്കുന്ന സമർ എന്ന ചെറുപ്പക്കാരനെ നോക്കി ചോദിച്ചു…. സമർ വേഗം അവന്റെ മുഖത്തെ മാസ്ക് മാറ്റി അയാളെ ഒന്ന് നോക്കി…..

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com