ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 131

Views : 4561


ശ്രുതിയാണ് മകൾ

Author :അനീഷ് ദിവാകരൻ

 

ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം.. പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക്  തുടങ്ങിയിരിക്കുന്നു.. കുതിര വണ്ടിയിൽ ഒക്കെ ആളുകൾ പളനി മല ലക്ഷ്യം വെച്ച് പോകുന്നത് കാണാം.. അങ്ങകലെ ചെറിയ മഞ്ഞിൽ പുതച്ചു നിൽക്കുന്ന പളനിമല ദീപപ്രെഭയാൽ തിളങ്ങി നിൽക്കുന്നു. പുറകിൽ നിന്ന് നേർത്ത ഞരക്കം കേട്ട് വിശ്വം തിരിഞ്ഞു ഭാര്യ രാജലക്ഷ്മിയെ നോക്കി.. പാവം നല്ല ഉറക്കം…തലേ ദിവസത്തെ യാത്രാ ക്ഷീണം കാണും ഇനി ഇവിടെ നിന്ന് ഒരു മടക്കം ഇല്ല എന്ന് അവൾക്കു അറിയില്ല.. അല്ല അതിനു ഇങ്ങോട്ട് പുറപ്പെടുമ്പോൾ താൻ തന്റെ യാത്രാ ലക്ഷ്യം ഒന്നും രാജത്തിനോട് പറഞ്ഞില്ലല്ലോ.പറഞ്ഞാൽ അവൾ ആകെ തകർന്നു പോകും… തന്റെ മകൻ ശരത് അല്ലെ തന്നെയും രാജത്തിനെയും ഈയവസ്ഥയിൽ ആക്കിയത്… താൻ എത്ര നന്നായി ബിസിനസ്‌ കൊണ്ട് നടന്നിരുന്നത് ആണ്.. പുതിയമേച്ചിൽ പുറങ്ങൾ തേടുമ്പോൾ താൻ പല പ്രാവശ്യംഅവനെ ഉപദേശിച്ചതാണ് വളരെയധികം ശ്രെദ്ധിക്കണം എന്ന്…എന്നിട്ട് എന്തായി അവന്റെ കൂട്ടുകാർ പറയുന്നത് ആയിരുന്നല്ലോ അവനു എല്ലാം… രാജലക്ഷിമിയുടെ അതിരുകടന്ന പുത്രവാത്സല്യം കൂടി ആയപ്പോൾ എല്ലാം തികഞ്ഞു..അവസാനം കടം കയറി വീടും വിറ്റ്  നാട്ടിൽ നിന്ന് പളനി മലയിലേക്ക് ഭാര്യയോടൊപ്പം ഓടി രക്ഷപെടേണ്ട അവസ്ഥ തനിക്കു ഇപ്പോൾ വന്നിരിക്കുന്നു. ശരത്തിനെ ഇങ്ങോട്ട് പുറപ്പടുന്നതിനു മുൻപ് രണ്ടു ദിവസം മുൻപ് കാണാതെ ആയതാണ് എങ്ങോട്ട് പോയോ എന്തോ. പ്രഭാത കൃത്യങ്ങൾക്ക് ശേഷം തിരികെ എത്തുമ്പോൾ രാജലക്ഷ്‌മി ഉണർന്നു ചിന്തനിമഗ്ദയായി കസേരയിൽ ചാരി ഇരിക്കുന്നതയാൾ കണ്ടു.
തല ഒന്നുംകൂടെ തുവർത്തി മേശപ്പുറത്ത് ഇരുന്നിരുന്ന കണ്ണട എടുത്തു വെച്ച് മുടി ചീകി കൊണ്ടിരിക്കുമ്പോൾ അയാൾ കണ്ണാടിയിൽ കൂടെ കണ്ടു തന്നെ നോക്കി വിഷമിച്ചിരിക്കുന്ന രാജലക്ഷിമിയെ.
“എന്തായി രാജം നന്നായി ഉറങ്ങിയോ.. നമുക്ക് മല കയറേണ്ടേ വേഗം റെഡിയാകു”
“വിശ്വട്ടാ.. നമ്മൾ ഇനി എന്ത് ചെയ്യും….വിശ്വേട്ടാ ശരത്തിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ അവന്റെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്‌ ആണ് എത്ര തവണ ഞാൻ ഇപ്പോൾ ഇവിടെ ഇരുന്നു ട്രൈ ചെയ്തു.വല്ലതും കഴിച്ചിട്ടു ണ്ടാകുമോ ന്റെ കുട്ടി … വിശക്കുന്നുണ്ടാകുമോ അവന് .. ഒന്നും അറിയില്ലല്ലോ എനിക്ക്  ന്റെ കൃഷ്ണ ”
രാജലക്ഷ്‌മിയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര യായി ഒഴുകി
“നമ്മുടെ കാറും വീടും എല്ലാം വിറ്റ് കളഞ്ഞല്ലോ… ഇനി എങ്ങോട്ട് നമ്മൾ പോകും വിശ്വേട്ടാ ..”  പളനിയിലേയ്ക്കു വരുന്ന വഴിയിൽ ബസ്സിൽ തന്റെ ചുമലിൽ ചാരി കിടന്നു രാജം പല പ്രാവശ്യം ഈ ചോദ്യം ചോദിച്ചു കഴിഞ്ഞതാണ്..

Recent Stories

The Author

അനീഷ് ദിവാകരൻ

10 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി ബ്രോ ❤️❤️ നല്ല ഫീൽ ഉണ്ടായിരുന്നു

  2. അനീഷ് ദിവാകരൻ

    എല്ലാവർക്കും നന്ദി തെറ്റുകൾ പറഞ്ഞല്ലോ അത് അടുത്ത കഥയിൽ ശ്രദ്ധിക്കാം.. ചിലപ്പോൾ രാത്രി ഒക്കെ ഒറ്റ ഇരുപ്പിൽ തീർക്കുന്നത് ആണ് .. 😀🙏

  3. Nalla theem onnum kudi munnott kond pokam aayyirunnu superb eniyum varika

    1. അനീഷ് ദിവാകരൻ

      എന്റെ ചില കഥകളിൽ ഇങ്ങനെ പറഞ്ഞു കണ്ടു..ഇവിടെ കുറച്ച്പേർക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് 🙏

  4. Nice

  5. നന്നായിട്ടുണ്ട്… വായിക്കാൻ ഫീൽ ഉണ്ടായിരുന്നു… അവതരണത്തിൽ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രചനയായേനെ.. ഇനിയും എഴുതുക.. ആശംസകൾ💖

  6. Beautiful ❤️❤️❤️
    Nice n touching story

  7. Bro,
    very nice. Nalla feel undairunnu.

  8. ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള നല്ലോരു കഥ… നന്നായിരുന്നു bro. നല്ല എഴുത്തും. ചെറിയ കഥ ആണെങ്കിലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു.

    പിന്നേ അബദ്ധത്തിൽ ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഉരുണ്ടു മറിഞ്ഞു വീണത് കൊണ്ട്, ആ ദേഷ്യത്തില്‍ ചട്ടുകം ചൂടാക്കി തല പൊട്ടി രക്തം ഒലിച്ചു നിന്ന ശ്രുതിയുടെ മുതുകത്ത് വെച്ച് അവരുടെ ദേഷ്യം തീര്‍ത്തു എന്നത് മാത്രം എനിക്ക് ദഹിച്ചില്ല. ശ്രുതി വീട്ടില്‍ നിന്നും ഇറങ്ങി പോയതിന് മറ്റേതെങ്കിലും reason നിങ്ങള്‍ക്ക് കൊടുക്കാമായിരുന്നു.

    ആ ഭാഗം ഒഴിച്ച് മറ്റുള്ളത് എല്ലാം അടിപൊളി ആയിരുന്നു. നല്ല കഥകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ. ആശംസകള്‍ ❤️

  9. നല്ലൊരു കൊച്ചു കഥ ❤👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com