—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 991

Views : 8889

—— ഗ്രാമിണി – നിയോഗം —–3

Author :Santhosh Nair

[ Previous Part ]

 

നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു :

അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും.

—————————- ഇനി തുടർന്നു വായിക്കുക

^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല കുലുക്കി.

(^^പാതിരാത്രി പന്ത്രണ്ടിനും അതിരാവിലെ രണ്ടിനും ഇടക്കുള്ള സമയം ആണ് പൈശാചിക യാമമായി കണക്കാക്കുന്നത്. രാക്ഷസ യാമം എന്നു ചിലർ വിളിയ്ക്കും. സമയത്തു ദൈവീകം അല്ലാത്ത ശക്തികൾക്കായി കല്പിക്കപ്പെട്ടിരിക്കുന്നു. നാലും കൂടിയ വഴികൾ, മരക്കൂട്ടങ്ങൾ,ശ്മശാനങ്ങൾ പോലുള്ള സ്ഥലങ്ങളിൽ പോകരുതെന്ന് പറയും. ഈ സമയം മനുഷ്യർക്കു നിഷിദ്ധമാണ്).

അല്പം മുമ്പോട്ടു പോയപ്പോൾ ഒരു ചെറിയ വെളിച്ചം കണ്ടു. അവിടെ ഒരു കുടിൽ ഉണ്ടായിരുന്നു. അവിടെ ഒരു ശുഭ്രവസ്ത്രധാരിണിയായ സ്ത്രീ ഇവർക്കായി എന്നപോലെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദേവന്റെ കയ്യിൽ കെട്ടിയിരുന്ന രക്ഷയിൽ ഒരു സുഖകരമായ തണുപ്പ് അനുഭവപ്പെട്ടു. അവൻ ലക്ഷ്യസ്ഥാനം അടയുമ്പോൾ രക്ഷയിൽ തണുപ്പുണ്ടാകും എന്ന് ഗുരു അരുളിച്ചെയ്തതു ഓർമ്മയിൽ വന്നു.

നിന്നയിടത്തിലെയേ തറയിൽ കുമ്പിട്ടു ഗുരു കടാക്ഷത്തിനു നന്ദി പറഞ്ഞ ശേഷം അവൻ ഗ്രാമിയോടൊപ്പം ആ കുടിലിനു മുമ്പിലേക്ക് ചെന്നു. കുടിലിന്റെ തിണ്ണയിലിരുന്ന ആ സുന്ദരിയായ മദ്ധ്യ വയസ്ക അവരെ കണ്ടു എഴുനേറ്റു വന്നു. ശുഭ്ര വസ്ത്രധാരിയായ അവർ നെറ്റി നിറയെ ഭസ്മം പൂശിയിരുന്നു. വെള്ള സാരിയാൽ തലയും മറച്ചിരുന്നു അവർ ഇവരെ കണ്ടു മനോഹരമായി പുഞ്ചിരിച്ചു.

അവരുടെ കഴുത്തിൽ കിടന്ന സ്ഫടിക മാലയും രുദ്രാക്ഷ മാലയും അവരുടെ മുഖത്തിനു ഒരു പ്രത്യേക ഐശ്വര്യവും ഭംഗിയും നൽകി. അവർ അടുത്ത് വന്നപ്പോൾ പാരിജാത കുങ്കുമം, കസ്തുരി മഞ്ഞൾ, ഭസ്മം, ഇവയുടെ സുഗന്ധം അന്തരീക്ഷത്തിൽ പടർന്നു.

ദേവന് പെട്ടെന്നു അവരുടെ കാൽക്കൽ വീഴാനാണ് തോന്നിയത് – “അമ്മേ” എന്ന് പറഞ്ഞു കാൽക്കൽ വീണ അവൻ ഭക്തിപൂർവ്വം ജപിച്ചു –

“സര്‍വ മംഗള മാംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ

^^ അം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ”

(ഇവിടെ ഞാൻ മനപ്പൂർവം ^^അം എന്നു മാറ്റിയതാണ്)
ജപിച്ചെഴുന്നേറ്റ അവനെ ആ അമ്മ മാറോടക്കി നെറ്റിയിൽ മുകർന്നു. തന്നെ വണങ്ങി നിന്ന ഗ്രാമിയെയും ആ അമ്മ അനുഗ്രഹിച്ചു ചേർത്തണച്ചു.

Recent Stories

The Author

Santhosh Nair

28 Comments

  1. സന്തോഷേ..
    നല്ലൊരു പാർട്ട്‌ ആയിരുന്നു… കുറേ ഒക്കെ അർത്ഥം മനസിലാക്കി… ഒരുവെടിക്കുള്ള മരുന്ന് എന്റെ കൈയിലും ഉണ്ടല്ലോ……. പിന്നെ cyriline പോലെ ഉള്ള ആളുകൾ ഒക്കെ കമന്റ്‌ ഇടുന്നിടത്തു വന്ന് നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ലാത്തതുകൊണ്ടും.. പറഞ്ഞാൽ പോഴത്തരം ആകും എന്നുള്ളത് കൊണ്ടും നിർത്തുന്നു.. പക്ഷെ അടുത്ത പാർട്ട്‌ ഉടനെ വേണം…
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ..
    😍😍😍😍
    ❤❤❤💖💖

    1. വളരെ നന്ദി ജോർജ്.
      അർത്‌ഥം അറിഞ്ഞു പഠിക്കുന്നത് എപ്പോഴും നന്ന്.
      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
      ഉടനെ തന്നെ part ഇടാൻ നോക്കാം. ബിന്ദുവിനെയും കുട്ടികളെയും അന്വേഷണം അറിയിക്കണേ

  2. പലർക്കും കിട്ടുന്ന അറിവുകൾ പലതാണ് അതു൦ പല വഴിക്ക്.തെറ്റ് എന്താണെന്ന് അറിയേണ്ടതു൦ ആവശ്യമാണ് എന്നാൽ അല്ലെ നല്ലത് ഏതാന് അറിയാന് പറ്റു.

    മുകളിൽ പറഞ്ഞ നാല് കാര്യങ്ങൾ പ്രക്യതിയുടെ ചലനത്തിന് ആവശ്യമുള്ളതാണ്. അത് ദുരുപയോഗപ്പെടുന്നു എന്നത് സത്യമാണ്. പലരും അതി൯െറ് യാഥാർത്ഥ്യം മനസില്ലാക്കാ൯ ശ്രമിക്കുന്നില്ല. തെറ്റന്ന് വിചാരിക്കുന്ന പലതും ശരിയെന്ന് പിന്നീട് മനസിലാക്കു൦ പക്ഷേ അതിന്റെ ആത്മീയ വശം കൂടെ മനസിലായാലെ ശരിയായ ദിശ കിട്ടു

    1. യോജിക്കുന്നു, പക്ഷെ എല്ലാം നമുക്ക് നേരിട്ട് പരിശോധിച്ച് അനുഭവിച്ചറിയാൻ സാധിക്കില്ല.
      നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടല്ലൊ

      1. ശരിയാണ്😊

        1. 💯🥰

  3. സന്തോഷേട്ടാ,
    വളരെ മികച്ച എഴുത്ത്, മന്ത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി വായനയ്ക്ക് നവ്യാനുഭവം തരുന്നു.
    ബാക്കി കൂടി വരട്ടെ… ആശംസകൾ…

    1. Nandi saho
      🥰❤️🙏

  4. കഥ നന്നായിട്ടുണ്ട്.പക്ഷേ ഒരുപാട് മന്ത്രങ്ങൾ അല്ലെങ്കിൽ ശ്ലോകങ്ങൾ ഒക്കെ തിരുകി നിറച്ചാൽ വായന സുഖം നഷ്ടമാകും എന്ന് തോന്നുന്നു. മാക്സിമം 4 വരികൾ തന്നെ ധാരാളമാണ്.മന്ത്രബീജങ്ങൾ എഴുതുമ്പോൾ മനഃപൂർവ്വം ബീജാക്ഷരം മാറ്റേണ്ട കാര്യമൊന്നും ഇല്ല എന്ന് കരുതുന്നു.
    കഥ വായിച്ചു മന്ത്ര തന്ത്രങ്ങൾ പരീക്ഷിക്കുന്നവരോന്നും ആയിരിക്കില്ലല്ലോ വായനക്കാർ.

    1. വളരെനന്ദി
      തീർച്ചയായും ശ്രദ്ധിക്കാം.
      സന്ദർഭോചിതമായ സ്തുതികളും കവചങ്ങളുമേ (ആദ്യ-അവസാന ശ്ലോകങ്ങൾ) ഇട്ടിട്ടുള്ളൂ.
      ബീജ മന്ത്രങ്ങൾ ഇടില്ല. റിസ്ക് ഉണ്ടല്ലോ. അം എന്ന് മാററിയത് ചില ടെക്നിക്കൽ കാരണങ്ങൾ കൊണ്ടാണ്.

  5. ❤️

    1. Thanks 🙏

  6. താന്ത്രികം എന്നത് ആത്മീയം, ലൈംഗികം, മന:സംയമനം, വശീകരണം അങ്ങനെ പലതുമായി സംബന്ധപ്പെട്ടു കിടക്കുന്നു.ഈ പ്രക്രിയകൾ സാത്വികം അല്ലെന്നാണ് ആചാര്യമതം എന്ന് പറയുന്നതിനോട് പൂർണ്ണമായി യോജിക്കാൻ പറ്റില്ല.

    കാരണം മുള്ളിനെ മുള്ളുകൊണ്ടെ എടുക്കാൻ പറ്റു. ഏതു കാര്യവും അതിന്റെ ഉപയൊഗതിന് അനുസരിച്ചാണ് ഫലം തരുന്നത്.

    ചില കാര്യങ്ങളൊക്കെ ഗുരു സമക്ഷത്തിൽ നിന്നു തന്നെ അഭ്യസിക്കണം.-ശരിയാണ്

    1. വളരെ നന്ദി സൂര്യൻ. 😊☺️😀
      ഭാഗികമായി യോജിച്ചല്ലോ അത് മതി. 🙏🙏

      അറിവുറ്റവർ പലതും വേണ്ടതുപോലെ ചെയ്യും അറിവറ്റവർ കുറുക്കു വഴികൾ തേടും. അതുകൊണ്ടു റിസ്ക് അപ്ഡേറ്റ് കൊടുത്തെന്നേയുള്ളൂ. 👍
      താന്ത്രികത്തിൽ ഒത്തിരി അപകടങ്ങൾ ഒളിഞ്ഞു കിടക്കുന്നു. ചില തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടിവരും – താങ്കൾക്കതറിയാമെന്നു മനസ്സിലായി.

      താന്ത്രിക ത്തിനുള്ള നല്ല വശങ്ങളുടെ കൂടെ ആവശ്യമില്ലാത്തവ കൂട്ടിച്ചേർത്തു. അനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം എന്ന് നിർബന്ധം ഉണ്ടോ? എന്റെ അപ്പുപ്പൻ അല്പം ചോറ് ചുറ്റിക്കെട്ടി ചെറിയ ഒരു തീക്കൊള്ളികൊണ്ടു തട്ടി എത്രയുള്ളിൽപോയ നേരിയ മുള്ളും (body പൊളളിക്കാതെ) എടുക്കുന്നത് കണ്ടിട്ടുണ്ട്.

      തീ കെടുത്താൻ നമ്മൾ വെള്ളം അല്ലെ ഒഴിക്കുന്നത് അതുകൊണ്ടുതന്നെ ശാന്തി സമാധാനം നന്മ ഇവയെ ഏതൊരാlkkum പരാജയപ്പെടുത്താൻ ആവില്ല.
      പക്ഷെ തിന്മ ദുഷ്ടത അസത്യം ഇവയ്ക്കു വേഗത കൂടുതലാണ്. സത്യം തന്റെ ചെരുപ്പ് തേടുമ്പോഴേക്കും അസത്യം ലോകം ചുറ്റിവരും എന്നൊരു പ്രസിദ്ധമായ ചൊല്ലുന്നു.

      Thanks a lot 🙏🙏🙏

  7. Rajeev (കുന്നംകുളം)

    ഇതിപ്പോള്‍ മന്ത്രങ്ങള്‍ okkeyundallo.. എങ്ങനാ വായിക്കുക 😁😁

    1. Thanks bro ☺️
      All well?
      എല്ലാം സ്തുതികൾ മാത്രമായിരുന്നു. കൂടെ വിഷ്ണു സഹസ്ര നാമാത്തിന്റെയും നരസിംഹ കവചത്തിന്റെയും ആദിയും അന്തവും. അല്ലാതെ മന്ത്രവാദികളും ആയി റിലേട് ചെയ്യാൻ തക്കഒന്നുമില്ല
      Dhairyamaayi vaayicholoo.

  8. മന്ത്രങ്ങൾ ഒന്നും എനിക്കറിയില്ല. പക്ഷേ കഥ സൂപ്പർ. ഇന്നാണ് മൂന്നു പാർട്ടും വായിച്ചത്. സാഹചര്യങ്ങൾ കൊണ്ട് കാമാസുരൻ വില്ലനാകുന്നത് വിഷമമാക്കുന്നു. കാത്തിരിക്കുന്നു

    1. Well said 👍👍 വളരെ നന്ദി 😊😊
      സാഹചര്യങ്ങൾ ആണല്ലോ ആളുകളെ മാറ്റുന്നത് പിന്നെ പൂർവ ജന്മ കർമ്മങ്ങൾ വാസനകൾ ഇവയും.

  9. വായിച്ചു.. ഡീറ്റൈൽ ആയി കമെന്റ് ഇടുന്നേനുമുന്നേ കെട്ടിയോളോട് ശ്ലോകങ്ങളുടെ ഒക്കെ അർത്ഥം ഒന്ന് ചോദിച്ചു മനസിലാക്കട്ടെ… 😄😄😄.. Will be back soon

    1. Thanks bro ☺️
      എല്ലാം സ്തുതികൾ മാത്രമായിരുന്നു. കൂടെ വിഷ്ണു സഹസ്ര നാമാത്തിന്റെയും നരസിംഹ കവചത്തിന്റെയും ആദിയും അന്തവും. അല്ലാതെ മന്ത്രവാദികളും ആയി റിലേട് ചെയ്യാൻ തക്കഒന്നുമില്ല

    2. പിന്നെ ബിന്ദുവിനോട് പറയണേ ബാംഗ്ലൂർ വാരാന്ത്യം എന്ന കഥയിൽ പറഞ്ഞിരുന്ന recipes എല്ലാം ഒരു ലക്കമായിട്ടു ഇടുന്നുണ്ടെന്നു. ലക്കം പത്തിലെ കമന്റ് ഞാൻ ഇന്നലെയാണ് കണ്ടത്

  10. വാക്കുകൾക്കധീതമായ ഒരു വായനാനുഭവം ആണ് എനിക്കിവിടെ ലഭിച്ചത്.

    മന്ത്രം, തന്ത്രം, കര്‍മ്മം, പ്രാർത്ഥന, വരദാനം. അങ്ങനെ എല്ലാകൂടി കലര്‍ന്ന ഈ കഥയെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഇതൊക്കെ അത്ര നിസ്സാരമായി തോന്നുന്ന രീതിക്ക് എഴുതിക്കൊണ്ട് പോകാൻ കഴിയില്ല. നിങ്ങളെ ഞാൻ നമിച്ചു..
    കഥയ്ക്കു പൊരുത്തപ്പെടുന്ന സാഹചര്യവും ആവശ്യങ്ങളും ഉയരുന്ന തരത്തിൽ മാത്രമേ ഇങ്ങനെയുള്ള എഴുത്തിന് പ്രസക്തി ഉണ്ടാകുകയുള്ളൂ… അപ്പോൾ മാത്രമേ മനസ്സിന്‌ ഇങ്ങനെയുള്ള എഴുത്തിനെ അംഗീകരിക്കാന്‍ കഴിയുകയുള്ളു. കഥാ സാഹചര്യവും ആവശ്യവും അറിഞ്ഞുള്ള എഴുത്ത് തന്നെയാണ് നിങ്ങളുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഈ എഴുത്തിലൂടെ എനിക്കിവിടെ കാണാന്‍ കഴിഞ്ഞതു (മറ്റുള്ളവരുടെ ചിന്താഗതി എങ്ങനെ ആയിരിക്കും എന്നറിയില്ല. എനിക്ക് അനുഭവപ്പെട്ടത് ആണ് ഇവിടെ ഞാൻ കുറിക്കുന്നത്). നിങ്ങളെ ഞാൻ നമിച്ചു🙏🙏.

    പിന്നേ ‘മോതിരങ്ങൾ’ എന്നാണ് നിങ്ങള്‍ ആദ്യം പറഞ്ഞത്…. പിന്നീട് ” ‘വളകള്‍’ ധരിച്ചതോടു കൂടി പുതിയൊരു ഊര്‍ജ്ജം കൈവന്നത് പോലെ” എന്നും എഴുതിയിരുന്നു. ആ മോതിരങ്ങളെ തന്നെയാണോ വളകള്‍ എന്നെഴുതിയത്? അതോ എന്റെ വായനയിൽ എവിടെയെങ്കിലും പിശകു പറ്റിയതാണോ എന്നും അറിയില്ല.

    പിന്നേ മുകളില്‍ story യുടെ categories മൊത്തമായി കൂട്ടിയിടിരിക്കുന്നത് കണ്ടു. അതെല്ലാം കഥയുടെ സ്വഭാവവുമായി ബന്ധമുള്ള categories ആണോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം… ഒരു പാവപ്പെട്ടവന്റെ അപേക്ഷയാണ്😁

    അവസാനം കഥയുടെ മര്‍മ്മ ഭാഗങ്ങളിലൂടെ ഈ പാര്‍ട്ട് കടന്നുപോയി…. കഥാപാത്രങ്ങൾ ഓരോരുത്തരുടെയും destiny എന്താണെന്ന് ഇവിടെ മനസ്സിലാക്കാൻ കഴിഞ്ഞു.

    Totally അടിപൊളി ആയിട്ടുണ്ട്. എന്റെ ആശംസകള്‍.

    സ്നേഹത്തോടെ സ്വന്തമായി മാന്ത്രികലോകമുള്ള പാവം മാന്ത്രികന്‍💖❤️💖

    1. Thx Dear
      സ്വന്തമായി മാന്ത്രിക ലോകവും ദൈവങ്ങളും ചെകുത്താനുമാരും രാക്ഷസരും അഗ്നിദ്രവവും രക്ഷാവലയവും ഒക്കെ ഉള്ള ഒരേയൊരു കഥാകൃത്തായ മഹാ മാന്ത്രികലോകാധിപതി സിറിൽ മാന്ത്രികന് നമസ്കാരം.
      വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിനു. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു special നന്ദി.
      അവ വളകൾ അല്ല മോതിരം ആണ്. ടൈപ്പൊ എറർ. നന്ദി.
      രണ്ടാമത്തെ പോയിന്റും ശ്രദ്ധിക്കാം തീർച്ചയായും.

  11. ഹോ…… കലക്കി. അടുത്ത പാർട്ട്‌ വേഗം തന്നെ പോരട്ടെ.

    1. Sure 😊👍👍👍👍
      Will do 🎈

  12. Kshamikkuka
    Ithavana aksharathettukal undu koodaathe conclusion il kurachu bhaagam missing aanu
    Athu update cheyyunnund
    ❤️

  13. സന്തോഷ്‌ ജി.. ❤

    പതിവ് പോലെ ഈ ഭാഗവും അതിമനോഹരം.. 🤗🤗👍🏻👍🏻

    1. Nandi Reghu 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com