⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

‘”” ? ഹ ഹ ഹ ഹ ഹ ഹ………
അപ്പൊ അവളെ തൊട്ടാ നീ എന്നെ കൊല്ലുമോ….. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ തന്നെ കുറച്ചു മുന്നെയാ കഴിഞ്ഞത്….. നീയിത് നേരത്തെ പറഞ്ഞെങ്കിൽ ഞാനൊന്ന് പേടിച്ചു മാറി നിന്നേനെ….. ഇനിയിപ്പോ എന്ത് ചെയ്യാനാ…. അവളെ ചെയ്യേണ്ടതൊക്കെ ഞാൻ ചെയ്തുകഴിഞ്ഞു….. എന്നോട് ക്ഷമിച്ചേക്ക് ഇന്ദ്രാ…….'””

Sj പറയുന്നത് കേട്ട് അവിടെയുള്ള എല്ലാവരുമൊന്ന് നടുങ്ങി…. ഇന്ദ്രൻ തളർന്ന് ബെഡിലേക്ക് ഇരുന്നുപോയി…. അവന് താൻ കൂടുതൽ ആശക്തനാവുന്ന പോലെ തോന്നി…. എന്ത് നടക്കരുതെന്ന് ആഗ്രഹിച്ചോ അത് നടന്നിരിക്കുന്നു…. പാർവതി അവനാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു…. ഇന്ദ്രന് തിരിച്ചൊന്നും പറയാൻ പോലും നാവ് പൊന്തിയില്ല…..

‘”” ?എന്താടാ……
നിന്റെ നാവിറങ്ങിപ്പോയോ…… ‘””

ഇന്ദ്രൻ ഒന്നും മിണ്ടിയില്ല….

‘””? ഹ ഹ ഹ ഹ…..
എനിക്കറിയാ ഇന്ദ്രാ…..
നീ ഏത് അവസ്ഥയിലാണ് ഇപ്പോഴെന്ന്………
ഞാൻ വെറുതെ നിന്നോട് പൊയ് പറഞ്ഞതാ….. ഇന്നവളുടെ ദേഹത്ത് ആരും ഇതുവരെ തൊട്ടിട്ടില്ല…….. ‘””

അവൻ പറഞ്ഞ വാക്കുകൾ എല്ലാവർക്കും ഒരു വല്ലാത്ത ആശ്വാസമാണ് നൽകിയത്… പക്ഷെ അത് വെറും താൽക്കാലികം മാത്രമാണെന്ന് മാത്രം….

‘”? നാളെ വിവാഹ വേദിയിൽ വച്ച് ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തും….
വിവാഹം പങ്കെടുക്കുവാൻ എന്റെ ആൾക്കാർ മാത്രമേ കാണു….. പറ്റുമെങ്കിൽ നീയും വന്നോ….
പക്ഷെ നീയീ നാട്ടിൽ കാല് കുത്തുന്ന നിമിഷം കണ്ടം തുണ്ടമായി നിന്റെ ശരീരത്തെ എന്റെ പിള്ളേർ കീറി മുറിക്കും….

അത് നേരിടാൻ മാത്രം നിനക്ക് ആണത്തം ഉണ്ടേൽ നീ വാടാ…. ഇല്ലെങ്കിൽ പേടിച്ചു മാളത്തിൽ ഒളിക്കുന്ന പോലെ അവിടെ ഒളിച്ചോണം…. മനസ്സിലായോടാ നായെ…..
പിന്നെ വേറൊരു സന്തോഷ വാർത്ത കൂടെയുണ്ട്…

നാളെ കഴിഞ്ഞാൽ നിന്റെ മച്ചാന്മാരുടെ എണ്ണം കൂടും…. മനസ്സിലായില്ലേ…. ഇനി എന്റെ ആളുകളുടെ കാമം തീർക്കുന്ന വെറും കീപ്പ് മാത്രമാടാ അവൾ….'”

അവൻ പറഞ്ഞത് കേട്ട് ഇന്ദ്രന് കോപം ഇരച്ചു കയറി……

‘”” ടാ…
നീ ഒന്ന് ഓർത്തോ……. നിന്റെ മരണം എന്റെ കൈകൊണ്ടാ……. നിന്നെ പച്ചക്ക് അറക്കുമെടാ ഞാൻ……'””

ഇന്ദ്രൻ അലറിക്കൊണ്ട് പറഞ്ഞു…..

“”? ഇന്ദ്രാ……. നീ ഒന്നും ചെയ്യില്ല……
ഇപ്പൊ ബോള് എന്റെ കളിക്കാരുടെ കയ്യിലാ….
ഇനി എന്റെ ആട്ടമാ…. നിന്നെ തകർക്കാനുള്ള എന്റെ ആട്ടം…. അന്നെന്നെ നീ വിളിച്ചത് എനിക്ക് നന്നായി ഓർമയുണ്ട്…..
തേവിടിയാർ പയലേ എന്ന്….
ഇനിയിവടെ ആരാണ് തേവിടിച്ചി ആവുന്നതെന്ന് ഞാൻ നിനക്ക് കാണിച്ചു തരാടാ…. ‘””

‘”” സഞ്ജയ്‌…..
നീ ഉദ്ദേശിക്കുന്നത് നടക്കാൻ ഈ ഇന്ദ്രൻ ചാവണം….. “””

“”? നിന്നെ കൊന്നിട്ടെ ഇത് നടക്കു എങ്കിൽ എനിക്ക് വളരെ സന്തോഷമേ ഉള്ളു…. ഇനി ഈ sj യുടെ ടാർഗറ്റ് പാർവതിയും ഇന്ദുവും മാത്രമല്ല….. നിന്റെ കുടുംബം കൂടെയാണ്….
Sj യോട് കളിച്ചാ എന്താവുമെന്ന് നീ ഇനി കണ്ടറിഞ്ഞോ…….
ഈ യുദ്ധം ഇവടെ തുടങ്ങാൻ പോവാ…. സ്നേഹവും പകയും തമ്മിലുള്ള യുദ്ധം…..
എന്റെ പകയേക്കാൾ നിന്റെ സ്നേഹത്തിനു ശക്തി ഉണ്ടെങ്കിൽ അവളെ രക്ഷിക്കാൻ നോക്ക്…..'””

അടുത്ത നിമിഷം ആ ഫോൺ കാൾ കട്ട്‌ ആയി…… ഇന്ദ്രൻ ദേഷ്യം കൊണ്ട് തന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചു…..

ക്രോധം അവന്റെ ബുദ്ധിശക്തിയെ തന്നെ ഒരു മൂടൽ മഞ്ഞു പോലെ മറച്ചിരുന്നു…. അവന്റെയുള്ളിൽ ഒന്ന് മാത്രമേ ഉള്ളു….. അവരുടെയെല്ലാം വിനാശം….. എന്നാൽ അത് ഈ സന്ദർഭത്തിൽ അവനാൽ കഴിയാത്ത കാര്യം കൂടെയാണ്….. കാരണം ഈ യുദ്ധത്തിൽ നേരിടേണ്ടത് പത്തും ഇരുപതുമൊന്നുമല്ല…… നൂറുകണക്കിന് ആളുകളെയാണ്…..

പിന്നെ പാർവതി അവനോട് കൂടെ വരില്ല എന്ന് പറഞ്ഞിരിക്കുന്നു….. കൂടാതെ എന്തെങ്കിലും വിധേന മുന്നേറിയാൽ തന്നെ പാറുവിന്റെ ജീവൻ അവരുടെ കൈകളിലാണ്….

അത് അപായപ്പെട്ടേക്കാം…..

എല്ലാംകൊണ്ടും സഞ്ജയ്‌ ഒരുക്കിയിരിക്കുന്നത് ഒരു ചക്രവ്യൂഹമാണ്…. അത് മറികടക്കുക എന്നത് അല്പം കഠിനമായ പരീക്ഷണം തന്നെയാണ്….

ഈ യുദ്ധത്തിൽ ഇപ്പോൾ വേണ്ടത് അവനെയാണ്….. ചക്രവ്യൂഹം ഭേധിക്കുന്ന അഭിമന്യുവിനെ……

ലക്ഷ്മിയമ്മ പതിയെ അവരിൽ നിന്നും മാറി പുറത്തേക്ക് നടന്നു….. പോകുന്നതിനു മുമ്പ് തളർന്ന് കിടക്കുന്ന തന്റെ മകളെയും മരുമകളെയും ഒരു നോക്ക് നോക്കുവാൻ ആ അമ്മ മറന്നില്ല

അവർ പതിയെ പുറത്തേക്ക് നടന്നു…. പോകുന്ന വഴിയെല്ലാം സങ്കടത്തിൽ ഇരിക്കുന്ന ആളുകൾ….. ലക്ഷ്മിയമ്മ മുകളിലേക്ക് നടന്നു……..

മുകളിൽ എത്തിയപ്പോ പൂട്ടി കിടക്കുന്ന രുദ്രന്റെ മുറിയിലൊന്ന് അവർ കണ്ണോടിച്ചു….. അതിൽ അവനില്ലെന്ന് അവർക്ക് നന്നായി അറിയാം……

ലക്ഷ്മിയമ്മ വീണ്ടും മുകളിലേക്കുള്ള സ്റ്റെപ് കയറി…. അത് ടെറസ്സിലേക്ക് ഉള്ള മാർഗ്ഗമായിരുന്നു…..

ടറസ്സിൽ എത്തിയ ലക്ഷ്മിയമ്മ ചുറ്റുമോന്ന് നോക്കി….. അവിടെ ആരുമില്ല……
ചുറ്റിനും കല്യാണത്തിനായി ഒരുക്കിയ ചെറു വെളിചങ്ങൾ മാത്രം മിന്നി മറയുന്നു……

??????????

ഫോൺ വച്ച ശേഷം ഒരു ക്രൂരമായ ചിരിയോടെ sj അവരെ നോക്കി…..

“‘ ഡേയ് സമർ…….
നാളെ ഈ വീടിനു മുന്നിൽ ഒരു വലിയ മണ്ഡപം ഉണ്ടായിരിക്കണം…..അതിന് കാവലായി നമ്മുടെ ആളുകളെ മുഴുവൻ കൂട്ടിക്കോ…. പുറത്തുന്നു ഒരാൾ പോലും ഈ പരിസരത്ത് വരരുത്….. സിറ്റിയിൽ എല്ലായിടത്തും നമ്മുടെ ഓരോ സംഘം ആളുകളെ വക്കണം…. ഒപ്പം അവർക്ക് ഇന്ദ്രന്റെ ഫോട്ടോ കൊടുക്ക്…. അവനെ എവടെ കണ്ടാലും വെട്ടി പാതി ജീവനാക്കി എന്റെ മുന്നിൽ എത്തിക്കണം….
അവനെന്തായാലും നാളെ വരാതിരിക്കാൻ പറ്റില്ല……'””

Sj പറഞ്ഞു…..

‘”” ഇനി വന്നില്ലെങ്കിലോ………???'””

 

‘””വന്നില്ലെങ്കിൽ വരണ്ടാ…..
അവനെ വേദനിപ്പിക്കാനും കരയിക്കാനും ഉള്ളതൊക്കെ എന്റെ കയ്യിലുണ്ടല്ലോ…..
നല്ല ഹൈ പിക്സൽ ഉള്ള ഒരു ക്യാമറ വാങ്ങി വച്ചോ…… കുറേ കാലം കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ നല്ല കുറച്ചു ഫോട്ടോസ് അവനും അവന്റെ കുടുംബത്തിനും അയച്ചു കൊടുക്കാം….. അവർ നന്നായി കണ്ട് ആസ്വദിച്ചോട്ടെ…..'””

അവൻ പറഞ്ഞത് കേട്ട് ജീവയും സമറുമൊന്ന് ചിരിച്ചു…..

‘”” ഹാ…. പിന്നെ അണ്ണാ……'””

‘” എന്താടാ ജീവ….. “”

‘”” പോലീസ് സ്റ്റേഷനിൽ നിന്ന് ആ വേലു വിളിച്ചിരുന്നു….. കേരളത്തിൽ നിന്ന് നമ്മളെതോ പെണ്ണിനെ പൊക്കി എന്ന് കംപ്ലയിന്റ് കിട്ടിട്ടുണ്ടത്രേ….. നല്ല ഹൈ പ്രഷർ ആണെന്നാ കേട്ടെ…..'”

ജീവ പറഞ്ഞു…..

‘”” അവനോട്  ഇവിടെ സേർച്ച്‌ ചെയ്ത് ആരേം കണ്ടെത്താൻ പറ്റിയില്ല എന്ന് പറയാൻ പറ … ഇനിയിപ്പോ അത്ര വലിയ പ്രശ്നം ആണെങ്കിലും ഒരു ചുക്കുമില്ല….
അവനെ വല്ല മേൽ ഉദ്യോഗസ്ഥനും വന്ന അവൾ പറഞ്ഞോളും ഞാനെന്റെ സ്വന്ത ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്ന്…. അപ്പൊ പിന്നെ ഒരു പോലീസിനും നമ്മളെ ഒന്നും ചെയ്യാനാവില്ല…. പിന്നെ ഇതൊക്കെ ആവശ്യമില്ലാത്ത കാര്യങ്ങളാ….. ചുമ്മാ വിട്ട് കള… നമ്മുടെ ശ്രദ്ധ നാളത്തെ കല്യാണത്തിൽ മാത്രമായിരിക്കണം…. ‘”

??????????

ലക്ഷ്മിയമ്മ വീടിന്റെ ടറസ്സിൽ വന്ന് അല്പ സമയം നിശബ്ദമായി നിന്നു…..
അവരുടെ ഉള്ളിൽ പാറു ആ വീട്ടിൽ ഉള്ളപ്പോൾ തൊട്ടുള്ള ഓർമ്മകൾ ആയിരുന്നു…. അതാ അമ്മയുടെ കണ്ണിൽ അല്പം നനവ് ഉയർത്തി…. പക്ഷെ അത് പൊഴിക്കുവാൻ അപ്പോൾ അവരുടെ മനസ്സ് അനുവദിച്ചില്ല….

അവരുടെ ഉള്ളിലാകെ അടങ്ങാത്ത പകയും ദേഷ്യവും എല്ലാമായിരുന്നു….

‘”” നീ ഇവിടെ കാല് കുത്തുന്ന നിമിഷം എന്റെ പിള്ളേര് നിന്നെ വെട്ടി കീറി മുറിക്കും…..'”

ലക്ഷ്മിയമ്മയുടെ കാതുകളിൽ സഞ്ജയ്‌ പറഞ്ഞ വാക്കുകൾ ഒരു പെരുമ്പാറമുഴക്കം പോലെ പ്രതിധ്വനിച്ചു….. ലക്ഷ്മിയമ്മ വേഗം തന്റെ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്തു…..

പക്ഷെ അത് not reachable ആയിരുന്നു……

അവർ വീണ്ടും വീണ്ടും അതിലേക്ക് വിളിച്ചുകൊണ്ടിരുന്നു…..

.

പക്ഷെ അപ്പോഴൊന്നും ആ കാൾ അറ്റൻഡ് ആയില്ല…..

ലക്ഷ്മിയമ്മ ആ ഫോൺ എറിഞ്ഞു പൊട്ടിച്ചു….. അവരുടെ കണ്ണുകൾ രക്തവർണ്ണമായിരുന്നു….

ലക്ഷ്മിയമ്മ ശാന്തമായിരിക്കുന്ന ആ ആകാശത്തേക്ക് നോക്കി……

‘”” രുദ്രാ……..
ഞങ്ങൾക്ക് നിന്നെ ആവശ്യമാടാ…….
ഒന്ന് വാ മോനെ……..'””

ആരോടെന്നില്ലാതെ ആ അമ്മ അലറി പറഞ്ഞു…. പക്ഷെ ഒന്നും തന്നെ നടന്നില്ല….
ലക്ഷ്മിയമ്മയുടെ കോപവും വാശിയും വൈരാഗ്യവും എല്ലാം കെട്ടണഞ്ഞു….. അവർക്കുള്ളിൽ വീണ്ടുമാ ഭയം കടന്ന് കൂടാൻ തുടങ്ങി…..

ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി…… അവർ അവിടെയിരുന്ന് പൊട്ടിക്കരയാൻ തുടങ്ങി……..

‘”” ഒന്ന് വാടാ മോനെ……
എ…. എന്റെ മോള്‌ ആപത്തിലാടാ…..'””

പൊട്ടിക്കരയുന്നതിന്റെ ഇടയിൽ ലക്ഷ്മിയമ്മയുടെ വായിൽ നിന്നും വന്നത് അത് മാത്രമാണ്…..

അവരുടെ സകല വിഷമങ്ങളും സങ്കടങ്ങളും അടങ്ങിയ ആ ചുടു കണ്ണുനീർ നിലത്തേക്ക് പതിച്ചു……

അവിടെ പൊഴിഞ്ഞു വീണത് വെറുമൊരു തുള്ളി കണ്ണീരല്ല….. രക്തമാണ്…. അസുരനും ദേവനും ജന്മം നൽകിയ ഒരു അമ്മയുടെ രക്തം…. അതിന്റെ കാഠിന്യവും  ചൂടും താങ്ങാൻ സാക്ഷാൽ ഭൂമി ദേവിക്ക് പോലും കഴിഞ്ഞെന്ന് വരില്ല…..

അതൊരു സത്യം തന്നെ ആയിരുന്നു…..
അവരുടെ കണ്ണുനീർ വീണതും അന്തരീക്ഷം പാടെ മാറ്റങ്ങൾ വരുവാൻ തുടങ്ങി…..

കാറ്റിന്റെ വേഗത വർധിക്കുവാൻ തുടങ്ങി….ശാന്തമായിരിക്കുന്ന ആകാശത്ത് കാർമേഘങ്ങൾ വന്ന് ഒരു മേഖ പടലം തീർത്തു….

അല്പം നിലാവിന്റെ പ്രകാശത്തിൽ തെളിഞ്ഞ ആ ഭാഗം പൂർണ്ണമായും ഇരുണ്ടു….. ലക്ഷ്മിയമ്മ പൊട്ടി കരഞ്ഞുകൊണ്ടാണ് ഇതെല്ലാം കണ്ടത്…..

അന്തരീക്ഷത്തിൽ പെട്ടെന്ന് വന്ന ഈ മാറ്റങ്ങൾ എന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലായില്ല…..

ലക്ഷ്മിയമ്മ പതിയെ എഴുന്നേറ്റു…. ശേഷം ചുറ്റും നോക്കി…. ആഞ്ഞു വീശുന്ന കാറ്റിനു ഒരു വല്ലാത്ത തണുപ്പായിരുന്നു…. എവിടെയൊക്കെയോ തന്റെ മകന്റെ സാന്നിധ്യം അവരറിഞ്ഞു ….

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.