⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

ഇന്ദ്രൻ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളെ നോക്കി ചെറുതായോന്ന് പുഞ്ചിരിച്ചു…..

‘” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ദു….. ഈ കുടുംബത്തിൽ നീ അറിയാത്ത….
നീ സ്വപ്നം പോലും കാണാത്ത പല രഹസ്യങ്ങളും ഉണ്ടെന്ന്….. അതുപോലൊരു രഹസ്യമാണ് അവൻ……
അതെന്തെന്ന് അറിയുവാനുള്ള സമയം വരുമ്പോൾ ഞാനത് പറഞ്ഞു തരാം….. ഇപ്പൊ നീ സമാധാനമായി മയങ്ങിക്കോ…… അവൾ ഉറപ്പായും നാളെ ഇവിടെയെത്തും……'”

ഇന്ദ്രന്റെ വാക്കുകൾ ഉറച്ചതായിരുന്നു….. ഇന്ദു അവന്റെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു….

‘”” എനിക്ക് ഉറങ്ങാൻ സാധിക്കില്ല…….
നാളെ എന്റെ ചേച്ചി വന്നിട്ട് ഞാൻ ഉറങ്ങിക്കോളാം………'””

ഇന്ദു അവനോട് പറഞ്ഞു….. ഇന്ദ്രൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് അതെ ഇരിപ്പ് തുടർന്നു……

💀💀💀💀💀💀💀💀💀💀

രാത്രിയുടെ ഇരുൾ നിറഞ്ഞ ആ യാമത്തിൽ അവൾ ഒറ്റക്കായിരുന്നു….. ഇതുവരെ ശാന്തമായിരുന്ന മാനം കാർമേഖങ്ങളാൽ മൂടപ്പെട്ടു…..

വേനൽ കാലത്ത് പെയ്യുന്ന മഴപോലെ ചെന്നൈ സിറ്റിയിൽ മഴ അതി ശക്തമായി പെയ്തു…..

ഇരുണ്ടു കിടന്ന ലോകം മിന്നലിന്റെ വെളിച്ചത്തിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു…. മറ്റെല്ലാം ഇരുൾ നിറഞ്ഞിരുന്നു….

അതി ശക്തമായ മഴയിൽ എന്നോണം ആ വീട്ടിലെ വെളിച്ചം പാടെ കെട്ടണഞ്ഞു…. ഒരു എമർജൻസി വെളിച്ചത്തിൽ അവളാ മുറിയിലെ ബെഡിൽ മുഖം പൊത്തി കരയുകയായിരുന്നു…..

വെളിച്ചത്തിന്റെ അടുത്തായി മടക്കി വച്ചിരിക്കുന്ന ഒരു കല്യാണ സാരിയും…..
അവളുടെ മനസ്സിൽ ഭയം മാത്രമാണ്…. ഈ പെയ്യുന്ന മഴ അവസാനിക്കല്ലേ എന്നവൾ പ്രാർത്ഥിച്ചു….. തന്റെ ദുരിത ജീവിതത്തിന്റെ തുടക്കമായ നാളെ പുലരി വിടരല്ലേ എന്നവൾ പ്രാർത്ഥിച്ചു…..

പക്ഷെ അതെല്ലാം വെറും പ്രാർത്ഥനകൾ മാത്രമാണ്…… ഇനി ഉണ്ടാകുവാൻ പോകുന്ന കാര്യങ്ങൾ അവൾക്ക് ഒന്ന് ചിന്തിക്കുവാൻ പോലും ബുദ്ധിമുട്ട് തോന്നി….. കാരണം എല്ലാം ഒരു മങ്ങൽ ആണ്…..

താൻ ഇന്ന് മുതൽ വെറുമൊരു വിൽപ്പന ചരക്ക് ആണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് അവളോട് തന്നെ വെറുപ്പും അറപ്പും തോന്നി….

പക്ഷെ അവൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല…..
എല്ലാം താൻ തിരഞ്ഞെടുത്ത വഴിയാണ്….
തന്റെ വിധിയാണ്…..
അത് ജീവിച്ചു തീർത്തെ പറ്റു…..

ഓരോന്ന് ആലോചിച്ച് അവൾ എപ്പോഴോ ഉറങ്ങിപ്പോയി….. പുറത്ത് തകർത്തു പെയ്ത മഴയുടെ തണുപ്പ് അവളെ വളരെ പെട്ടെന്ന് നിദ്രയിലേക്ക് നയിച്ചിരുന്നു…..

പതിയെ പതിയെ അവളുടെ കാഴ്ച മങ്ങി…. ശരീരം പൂർണ്ണമായും നിദ്രയിലേക്ക് തയ്യാറെടുത്തു…..

പക്ഷെ മനസ്സ് ഇപ്പോഴും ഉണർന്ന് തന്നെയാണ്…..

മയക്കം അവളെ വേറൊരു ലോകത്തേക്ക് നയിച്ചു…..
ഒരു സ്വപ്ന ലോകത്തേക്ക്…..

ആ ലോകത്തെ കാണുവാൻ പാർവതിയുടെ ഉൾ കാഴ്ച ഒരു വാതിൽ പോലെ തുറന്ന് വന്നു….

അതൊരു മനോഹരമായ വനമായിരുന്നു….
പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു മനോഹരമായ വനം…..

ചുറ്റിനും കാട്ടിലെ കിളികളുടെ മനോഹരമായ സംഗീതം…… തേൻ കുടിക്കാൻ വരുന്ന തുമ്പികളുടെ ചിറകടി ശബ്ദം….. ഒപ്പം എവിടെ നിന്നോ കേൾക്കുന്ന ഒരു വെള്ള ചാട്ടത്തിൻ സ്വരം……

എന്തുകൊണ്ടോ….
അവൾക്കവിടം വല്ലാത്തൊരു ഉണർവ്വും ആശ്വാസവും നൽകി….

ശാന്തിയുടെ സംഗീതം  വിതക്കുന്ന ആ വനത്തിൽ നിന്നും എവിടെ നിന്നോ ഒരു പുല്ലാം കുഴൽ നാദം അവളെ തേടിയെത്തി….. സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടർന്നു…..

മനസ്സിന് ഒരു വല്ലാത്ത തണുപ്പ് നൽകുന്ന പോലെ….. അവളാ പുല്ലാങ്കുഴൽ നാദം ആസ്വദിച്ചുകൊണ്ട് അവിടെ ഒരു മരത്തിന്റെ വേരിൽ ഇരുന്നു…..

എവിടെനിന്നോ കാറ്റത്ത് പാറി വന്ന ഒരു മയിൽ പീലി അവളുടെ മടിയിൽ ചെന്നിരുന്നു…. പാർവതി അതെടുത്തു തന്റെ കവിളോട് ചേർത്ത് തഴുകി….. അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു…..

ആ മനോഹരമായ കവിളിലൂടെ ആനന്ദത്തിന്റെയോ അല്ലെങ്കിൽ വേദനയുടേയൊ ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകി വന്നു….അപ്പോഴും അവളാ പുല്ലാങ്കുഴൽ നാദത്തെ ശ്രവിച്ച് അതിൽ മുഴുകിയിരിക്കുകയാണ്….

സമയം പോകുന്നതേ അവളറിഞ്ഞില്ല…..
തന്റെ കവിളിൽ ഒഴുകുന്ന കണ്ണുനീരിന്റെ ഉറവ ആരോ തുറക്കുന്നത് അറിഞ്ഞപ്പോഴാണ് അവൾ കണ്ണ് തുറന്നത്… അതെ നിമിഷം ആ പുല്ലാങ്കുഴൽ നാദം ഒരു മായ പോലെ മറഞ്ഞുപോയി……

അവൾക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പാർവതി ശരിക്കുമോന്ന് സ്തംഭിച്ചു പോയി….

തന്നെ അവസാനിപ്പിക്കാൻ വന്ന ഒരു ശത്രുവിനെ എങ്കിലും കിടന്ന കിടപ്പിൽ യമപുരിയിലേക്ക് അയച്ചു വീര മൃത്യു വരിച്ച വീര പാണ്ടിയാണ് അവളുടെ മുന്നിൽ നിന്നിരുന്നത്….. അദ്ദേഹം അവളെ നോക്കിയൊന്ന് ചിരിച്ചു…..

പാർവതിയുടെ കണ്ണുകളിൽ ആനന്ദത്തിന്റെ അശ്രുകണം പൊഴിഞ്ഞു…

‘”” പാറു കണ്ണ്……..'””

വീര പാണ്ടി വാൽസ്യലത്തോടെ അവളെ വിളിച്ചു….. പാർവതി അപ്പാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തലയമർത്തി കെട്ടിപ്പിടിച്ചു…..അവൾ പൊട്ടി കരയുകയായിരുന്നു…. ആ ആത്മാവായ മനുഷ്യന്റെ നെഞ്ചിൽ കിടന്നുകൊണ്ട്….

മരിക്കും വരെ തന്നെ സംരക്ഷിച്ചവൻ….
തനിക്ക് ജന്മം തന്ന് തന്നെ വളർത്തിയ തന്റെ അച്ഛന്റെ നെഞ്ചിൽ….. അദ്ദേഹവും അവളെ വാത്സല്യത്തോടെ പുണർന്നു…..

‘” പാറു കണ്ണ്…..
ഏൻ ടാ അഴറേ……. അപ്പവുക്ക് ഉൻ അഴുകയ് പുടിക്കാത്ന്ന്  തെരിയും ല്ലേ….. അഴാതെ കണ്ണ്…..'”

വീര പാണ്ടി അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഞാൻ തോറ്റു പോയി അപ്പാ……..
ഒത്തിരി ശ്രമിച്ചതാ…..പക്ഷെ പറ്റുന്നില്ല…..'””

അവൾ പൊട്ടി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്….

‘”” അഴാതെ കണ്ണ്….. എൻ മക എൻകെയുമെ തോത്തു പോവാ മാട്ടാ…. നീ വീര പണ്ഡിയിൻ രക്തം…….'”

‘”” അറിയാ അപ്പാ….. പക്ഷെ…..
പക്ഷെ എന്നെക്കൊണ്ടിനി പിടിച്ചു നിൽക്കാൻ കഴിയില്ല…..”””

പാർവതി പറഞ്ഞു…..

‘”” എനക്ക് എല്ലാമേ തെരിയും കണ്ണ്…..””

‘” ഞാൻ ചാവാൻ നോക്കിയതാ….. പക്ഷെ….
പക്ഷെ അവരെന്റെ മോളെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല…… ദുഷ്ടന്മാരാ….
മനുഷ്യത്വം ഇല്ലാത്ത കഴുകന്മാർ…..'””

‘”” അപ്പാ ഇരുന്താ ഉന്നെ കണ്ടിപ്പാ കാപ്പാത്തിയിരുപ്പാ……'””

വീര പാണ്ടി വിഷമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അരുളി….

‘” പക്ഷെ എനിക്കാരും ഇല്ലല്ലോ അപ്പാ…..
ഞങ്ങളെ സഹായിച്ചവരെല്ലാം മരിച്ചുപോയി….
ഇനി ഒരാൾ പോലും അങ്ങനെ മരിക്കരുത്….
അതാ ഞാനവർക്ക് എല്ലാത്തിനും വഴങ്ങി കൊടുത്തത്….. എന്നോട് പൊറുക്കണം അപ്പാ…..'””

“” ഉനക്ക് യതവും ആവാതു കണ്ണ്……
നീ പാർവതി…..
പരമശിവനിൻ ശക്തി……
ഉന്നെ തൊട്ടാ അന്ത പരമശിവൻ രുദ്രനാ മാറുവാ…… ഉനക്കാകെ അവ വരുവാ കണ്ണ്……. കണ്ടിപ്പാ വരുവാ……'””

വീര പാണ്ടി അവളെ നോക്കി പറഞ്ഞു….

പാർവതി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…..

‘”” വേണ്ടാ…..
ആരും വരണ്ടാ……
എന്നെ എന്ത് വേണമെങ്കിലും ചെയ്തോട്ടെ….
ഇത് എന്നിൽ തീരണം….. “””

‘”” എന്നപ്പ സൊള്രെ……
നീ എൻ മവേ …..
അപ്പുടിയെല്ലാം അവർക്കിട്ടെ തോത്ത് പോവകൂടാത്……. സാവരത ഇരുന്താലും തലയെ ഉയർത്തി സാവണം…….'””

‘” ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അപ്പ…..
ഞാൻ നിസഹായ ആണ്….. എനിക്കിനി ആരുടേയും സഹായം വേണ്ടാ….
നാളെ ഇന്ദ്രൻ ഇവിടെ വരല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്….. എന്റെ മോൾക്കൊപ്പം അവൻ സുഖമായി ജീവിക്കണം…. അത് മതി എനിക്ക്…… ഇനി ഞാൻ കാരണം മറ്റൊരാൾ….
ഇല്ല……
അങ്ങനെ നടക്കാൻ പാടില്ല….. അപ്പ എന്നോട് പൊറുക്കണം….. “”

 

അവൾ പറഞ്ഞത് കേട്ട് വീര പാണ്ടി അവളെയൊന്ന് നോക്കി…..

‘” നീ നിനയ്ക്കിറത് നടക്കാത് കണ്ണ്……
നീ എൻ മഹാ ലക്ഷ്മി……
ഉന്നെ കാപ്പാത്തർതിക്ക് ഉൻ കണ്ണൻ ഒരാളെ അമിപ്പ….. കവലപ്പെടാമ തൂങ്ക്……'””

വീര പാണ്ടി  അവളുടെ നെറുകിൽ തലോടിയാണ് അത്രയും പറഞ്ഞത്……….

അദ്ദേഹം പറഞ്ഞതിന്റെ പൊരുളോ അർത്ഥമോ അവൾക്ക് മനസ്സിലായില്ല…. പക്ഷെ അദ്ദേഹത്തിന്റെ കണ്ണിൽ എന്തിന്റെയോ ഒരു തിളക്കം ഉണ്ടായിരുന്നു…..

💀💀💀💀

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com