⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3544

Views : 230826

‘”” അല്പം വേസ്റ്റ് ആണ് സാറെ….. കളയാൻ കൊണ്ടുപോവാ……'””

സമർ ഒട്ടും പതറാതെ വളരെ നിസാരസായി പറഞ്ഞു…..

‘”” വേസ്റ്റ്…….????
അതും ഈ ജീപ്പിലോ…….
തുറന്ന് കാണിക്ക്…… “”

മഹേന്ദർ ആജ്ഞ സ്വരത്തിൽ അവനോട് കല്പ്പിച്ചു…..

‘”” ഞാനെന്തിന് നിങ്ങൾക്കിത് തുറന്ന് കാണിക്കണം…… സാറ് സാറിന്റെ പണി നോക്കി പോവാൻ നോക്ക്…. അതാ നിങ്ങൾക്കും നല്ലത്…..'””

സമർ അവനെ നോക്കി പറഞ്ഞു…..

‘”” ടാ…… ഒരുപാട് വിളച്ചിൽ എടുക്കണ്ടാ…..
ഓ ഹമാരാ കാം ഹേ…… തുറന്ന് കാണിക്കടാ……'”””

പെട്ടെന്ന് വന്ന ദേഷ്യത്തിൽ അയാൾ അലറി….. പക്ഷെ അതുകൊണ്ടൊന്നും സമറിനു ഒരു മാറ്റവും ഉണ്ടായില്ല…..
അവന്റെ മുഖത്തപ്പോഴുമാ ചിരി മായാതെ ബാക്കിയുണ്ടായിരുന്നു…..

”” എനിക്ക് സൗകര്യമില്ല……. വേണേൽ താൻ തന്നെ തുറന്നോ…..'””

സമർ പറഞ്ഞു….. മഹേന്ദറിന് അവന്റെ പെരുമാറ്റം കണ്ട് ആകെ കലി ഇളകി നിൽക്കുകയായിരുന്നു…..
അയാൾ അവനെ മുന്നിൽ നിന്നും തട്ടിമാറ്റി ആ പൊതിഞ്ഞു കേറ്റിയ വലിയ കവർ തുറന്ന് നോക്കി….. അതിൽ കണ്ട കാഴ്ച മഹേന്ദറിനെ ശരിക്കും ഞെട്ടിച്ചു….

അബോധവസ്ഥയിൽ മയങ്ങി കിടക്കുന്ന പാർവതി….. അയാളുടെ കണ്ണിൽ അത്ഭുതത്തിനൊപ്പം കോപം അലതല്ലി ഒഴുകി…….. മഹേന്ദർ തന്റെ അടുത്ത് നിൽക്കുന്ന സമറിനെ നോക്കി….

ആ മുഖത്ത് ഇപ്പോഴും ഒരു നിസാരമായ പുച്ഛത്തോടെയുള്ള ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു…..

‘” അരെ സാലേ കുത്തേ……
നീയാണല്ലോ അത്……'””

മഹേന്ദർ സിംഗ് ഉറക്കെ അലറി ചീറിക്കൊണ്ട് സമറിന്റെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി…..
അടുത്ത നിമിഷം സംഭവിച്ചത് അവൻ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു…. ഞൊടിയിടയിൽ ഒരു മല്ല വീരനെ പോലെ സമർ അവന്റെ കൈ ബലത്തിൽ പിടിച്ച് മലർത്തിയടിച്ചു വീഴ്ത്തി…. അവൻ വീണതും നിലത്തെ മണ്ണ് വായുവിൽ അലിഞ്ഞു ചേരുവാൻ തുടങ്ങിയിരുന്നു…..

അടുത്ത നിമിഷം മഹേന്ദർ സിംഗ് ചാടിയെഴുന്നേറ്റു….. അപ്പോൾ തന്നെ അടുത്ത നിമിഷം സമറിന്റെ രണ്ടാമത്തെ അറ്റാക്കും അവിടെ സംഭവിച്ചു…..

ഉയർത്തെഴുന്നേറ്റ മഹേന്ദറിന്റെ നെഞ്ചിലേക്ക് തന്നെ അവന്റെ ഉറച്ച കാല് പതിച്ചു…. അതിന്റെ ശക്തിയിൽ അവൻ തൊട്ടടുത്തുള്ള ഒരു പൊന്തയിലേക്ക് മലന്നടിച്ചു വീണു….

‘”” പേസാമ അങ്കയെ പടുത്തിട്……..
പിന്നാടി വന്ദേ……. അങ്കയെ കുഴി തോണ്ടി പുതച്ചിട്‌വേ……..'””

വീണുകിടന്ന മഹേന്ദരിനെ നോക്കി സമർ ഉറക്കെ പറഞ്ഞു…. ശേഷം അവനാ ജീപ്പിൽ കയറി മുന്നോട്ട് പാഞ്ഞു….. ആ വണ്ടിയുടെ ഇരമ്പൽ ശബ്ദം മഹേന്ദറിന്റെ കാതിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു……

ഇതെല്ലാം മറ്റൊരിടത്ത് നിന്നും നാലുപേർ അവന്റെ വാക്കി ടോക്കി വഴി കേൾക്കുന്നുണ്ടായിരുന്നു…..

ആ പൊന്തയിൽ നിന്നും മഹേന്ദർ എങ്ങനെയൊക്കെയോ എഴുന്നേറ്റ് വന്നു…..
അപ്പോഴാണ് അവിടേക്ക് വെപ്രാളപെട്ട് ഓടിവരുന്ന മൂന്നുപേരെ കാണുന്നത്……

മഹേന്ദറിന്റെ ഒപ്പമുള്ള വിക്കി, ജോൺ, റാഷി എന്നീ മൂന്നുപേർ ആയിരുന്നു അവർ…..
അവർ ഓടിവന്ന് മഹേന്ദറിന്റെ അടുത്ത് നിന്നു….ഇത്ര സമയം ഇവിടെ ഉണ്ടായവ എല്ലാം അവർ കേട്ടിരുന്നു…..

‘”” എവിടെ അവൻ……….'””

റാഷി മഹേന്ദറിനോട് ഉറക്കെ അലറി ചോദിച്ചു…..

‘”” അവൻ ഒരു ജീപ്പിലാണ് പോയത്….. വേഗം വണ്ടിയെടുത്ത് വാ….. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും……””

മഹേന്ദർ പറഞ്ഞു….
എന്നാൽ അടുത്ത നിമിഷം ഒരു കറുത്ത പജീറോ അവർക്ക് മുന്നിൽ ഇരമ്പി വന്നുനിന്നു….

അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്നത് അവരുടെയെല്ലാം കൂടെയുള്ള അഞ്ചാമനായ ഹരിരാജ് ആയിരുന്നു…..

ഒട്ടും സമയം പഴക്കാതെ ആ നാലുപേരും വണ്ടിയിലേക്ക് ചാടിക്കേറി……
തൊട്ടടുത്ത നിമിഷം ആ വണ്ടി സമറിന്റെ ജീപ്പ് പോയ വഴിയേ ഇരമ്പിക്കൊണ്ട് മുന്നോട്ട് പായുകയായിരുന്നു……..

💀💀💀💀💀💀💀💀💀💀💀

സമറിന്റെ ജീപ്പ് ആ റോഡിലൂടെ മിന്നൽ വേഗത്തിൽ പായുകയായിരുന്നു…..

വണ്ടിയൊടിക്കുന്ന അവന്റെ ചുണ്ടിൽ ഒരു ഗാഢമായ പുഞ്ചിരിയും ഒളിഞ്ഞിരിപ്പുണ്ട്…..

അവൻ മിഡിൽ മിററിലൂടെ അബോധവസ്ഥയിൽ കിടക്കുന്ന പാർവതിയെ നോക്കി…. അവളിപ്പോഴും ഗാഢമായ നിദ്രയിൽ തന്നെയാണ്….. അത് കാണുമ്പോൾ സമറിന്റെ ഉള്ളിൽ കൂടുതൽ ആനന്ദം നിറഞ്ഞുകൊണ്ടിരുന്നു…. അപ്പോഴാണ് അവന്റെ ഫോൺ ബെൽ അടിക്കുന്ന സ്വരം തന്റെ കാതിൽ വീണത്…..

അവൻ തന്റെ ഫോണിലേക്ക് ശ്രദ്ധ മാറ്റി…. അതിന്റെ സ്‌ക്രീനിൽ sj എന്ന നാമം കണ്ടപ്പോൾ അവന് സന്തോഷമാണ് തോന്നിയത്…..

സമർ വണ്ടിയൊടിച്ചുകൊണ്ട് തന്നെ ആ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു…..

‘”” 📞 ഡേയ് സമർ…..
എന്നാച് ടാ……'””

കാൾ അറ്റന്റ് ആയപ്പോൾ തന്നെ മറു ദിശയിൽ sj യുടെ സ്വരം അവൻ കേട്ടു…..

‘”” നൻബാ…..
മിഷൻ accomplished……
ആണാ ഇന്ദുവേ തൂക്ക മുടിയലേ…..
പാർവതിയെ പുടിച്ചാച്ച്……..'””

‘”” 📞 അപ്പൊ ഇന്ദു…….???'””

‘”” അവള്ക്ക് കൊഞ്ചം ടൈറ്റ് സെക്യൂരിറ്റി ഇരുന്ദിത്…… അതാലേ അപ്പുറമാ പാക്കലാം….
ഇപ്പൊ ഇവളാലെ എൻജോയ് പണ്ണലാടാ നൻബാ…….'””

‘””📞 അപ്പുടിയാ……
സരി ടാ….. സീകരമാ വാ….. നാൻ ഇകെ കാത്ത് കിട്ടിറുക്കെ……'””

‘”” ഇതോ വന്തിട്ടെ ചെല്ലം……'”

സമർ അത്രയും പറഞ്ഞുകൊണ്ട് ആ കാൾ കട്ട്‌ ചെയ്തു…. ശേഷം ജീപ്പിലെ മ്യൂസിക് ബോക്സിൽ വോളിയം കൂട്ടി……

അതിലൂടെ നല്ല മാസ്സ് തമിഴ് സോങ് ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ സമയം……… സമർ അതെല്ലാം ആസ്വദിച്ച് ജീപ്പൊടിച്ചുകൊണ്ടിരുന്നു……….

പിന്നീടാണ് പുറകെ വരുന്ന ഒരു കറുത്ത പജീറോയെ അവൻ മിറർ വഴി കണ്ടത്…..
അതിന്റെ മുന്നിൽ ഇരിക്കുന്ന സെക്യൂരിറ്റി ഗാർഡസിനെയും അവൻ കണ്ടു….

അവരും കത്തിച്ചാണ് പുറകെ വരുന്നത്…. അത് കാണുമ്പോൾ അവന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ഒരു ചിരിയാണ് വിടർന്നത്….

‘”” സൊന്നാ കേക്കവേ മാട്ടിങ്കിത്…..
സാവർത്ത്ക്കെ പിന്നാടി വരാങ്കെ മുട്ടാൽ പയൽകൾ……'””

അവനതും പറഞ്ഞു ജീപ്പിന്റെ സ്പീഡ് വർധിപ്പിച്ചു….. തിരക്ക് കുറഞ്ഞ ആ മെയിൻ റോഡിലൂടെ അവരുടെ വണ്ടികൾ മിന്നൽ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു…..

ഇരു വണ്ടികളും ഒരു മത്സരം തന്നെയായിരുന്നു…..
എന്തുകൊണ്ടും സമറിന്റെ ജീപ്പിനെക്കാൾ വേഗത ലഭിക്കുന്ന വണ്ടിയാണ് വിഷ്ണു അയച്ച സെക്യൂരിറ്റി ഗാർഡ്സ് ഓടിക്കുന്ന പജീറോ……

എന്നാൽ എതിരെ നിൽക്കുന്ന സമർ എന്ന വില്ലന്റെ മികവ് മൂലം അവർക്കാ വണ്ടിയെ ഒന്ന് മറികടന്നു മുന്നോട്ട് പോകുവാൻ പോലും സാധിച്ചില്ല……

അവന്റെ പോക്ക് കണ്ട് ഒരു ഭ്രാന്തനെ പോലെയാണ് അവർക്ക് തോന്നിയത്…. എന്നാലും കമണ്ടോ ഹരിരാജ് ഒട്ടും സ്പീഡ് കുറക്കാതെ അവന് പുറകെ പാഞ്ഞുകൊണ്ടേയിരുന്നു….

ഇരു വാഹനങ്ങളുടെയും വേഗത 100 കടന്നു….
ഇപ്പോളും അവർക്ക് അവനെ ചെയ്‌സ് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല…..

അവനെ മറികടക്കാൻ പാടുപെടുന്ന അവരെ മിററിൽ നോക്കി വളരെ നിസാരമായാണ് സമർ വണ്ടിയോടിച്ചിരുന്നത്….

ഇതിനോടകം തന്നെ അവരെ എല്ല് കാണിച്ചു പിന്നാലെ ഓടിക്കുന്ന നായയെ പോലെ അവൻ പല തവണ ചുറ്റിച്ചു……

സമറിനു ആ കളിക്ക് ഹരം കൂടിയിരുന്നു…..

അവൻ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടിയൊടിച്ചു….. അവന്റെയാ അട്ടഹാസം ആ പ്രദേശത്തെ തന്നെ ആടിയുലച്ചു……

‘”” ടാ ഹരി……
കൊറേ നേരാമായല്ലോടാ അവന്റെ പുറകെ ഇങ്ങനെ നായയെ പോലെ പോണു….. ഒന്ന് കട്ട്‌ ചെയ്ത് മുന്നോട്ട് പോടാ……'””

ഇതെല്ലാം കണ്ട് സഹിക്കാവയ്യാതെ റാഷി പറഞ്ഞു…..

“” എന്നാ നീ വന്ന് ഉണ്ടാക്ക് കോപ്പേ……
കാണുന്നില്ലേ നീ….. ആ നായക്ക് ഭ്രാന്താ……
അവനെ എന്റെ കയ്യിൽ കിട്ടട്ടെ……..'””

വണ്ടിയൊടിക്കുന്ന ഹരിരാജ് മുന്നിൽ ഓടുന്ന സമറിന്റെ ജീപ്പിലേക്ക് നോക്കി പല്ല് കടിച്ച് കോപത്തോടെ പറഞ്ഞു…… അവന് വട്ട് പിടിക്കും പോലെ തോന്നിയിരുന്നു…..

ഹരിരാജ് ആക്‌സിലേറ്ററിൽ അമർത്തി കാൽ വച്ചു… അതിന്റെ ഫലത്തിൽ ആ ജീപ്പ് മുന്നോട്ട് കൂടുതൽ വേഗത്തിൽ കുതിച്ചു പാഞ്ഞു…..

സമർ ഇപ്പോളും ചൂളമടിച്ചു വണ്ടിയൊടിക്കുകയാണ്…..

പെട്ടെന്ന് പുറകിൽ നിന്നും ഒരു വല്ലാത്ത ശബ്ദം കേട്ടു…. ഒപ്പം അവൻ ആ സ്റ്റിയറിങ്ങിന്റെ മോളിലേക്ക് പോയിടിച്ചു….
എന്തെന്ന് നോക്കിയപ്പോൾ കണ്ടത് തന്റെ ജീപ്പിന്റെ പുറകു വശം ഞലിങ്ങിയിരിക്കുന്ന ദൃശ്യമാണ്…… അപ്പോളും അവനാ ജീപ്പ് നിർത്തിയിരുന്നില്ല…. എന്നാൽ ഹരിരാജ് ഓടിച്ച പേജിറോ അവന്റെ വണ്ടിയുടെ ഒപ്പത്തിനൊപ്പം എത്തിയിരുന്നു…..

അതിൽ ഇരിക്കുന്ന അഞ്ചു കണ്ണുകൾ അവനെ തുറിച്ചു നോക്കുകയാണ്…..

‘”” ഡേയ്………
എന്നടാ വണ്ടീലെ വന്ത് മോദിക്കിട്ടിരിക്കിങ്കെ….
പുതു വണ്ടിടാ……
ഉങ്ക അപ്പാ വീട്ട് സ്വാതാ ഇപ്പടി പണ്ണർത്തിക്ക്…..'””

സമർ വണ്ടിയൊടിച്ചുകൊണ്ട് തന്നെ അവരോട് വിളിച്ചു ചോദിച്ചു…. അപ്പോളും അവന്റെ ചുണ്ടിലെയാ ചിരി മാഞ്ഞിരുന്നില്ല…. അതൊരു കോട്ടവും തട്ടാതെ അവിടെ തന്നെ ഉണ്ടായിരുന്നു…

അത് കേട്ട് അവർ അഞ്ചുപേരും അവനെ കോപത്തോടെ നോക്കി…. ശേഷം തങ്ങളുടെ വണ്ടി കൂടുതൽ മുന്നോട്ടേക്ക് ചവിട്ടി വിട്ടു…..

സമറിന്റെ ജീപ്പിന് മുന്നിലേക്കാ വണ്ടിയുടെ പ്രവേശനം ആരംഭിച്ചിരുന്നു….. അത് കാണുന്ന അവന് പുച്ഛമാണ് തോന്നിയത്…..

പെട്ടെന്ന് വണ്ടിയോടിച്ചിരുന്ന ഹരിരാജ് പജീറോ മുന്നിലേക്ക് കുതിപ്പിച് അതിന് മുന്നിൽ ഒരു തടസ്സമായി വണ്ടി കൊണ്ടുവന്ന് നിർത്തി….. എന്നാലിത് എത്രയോ മുമ്പ് തന്നെ സമർ മുൻകൂട്ടി കണ്ടിരുന്നു…. അതിനാൽ അവൻ കുറച്ചു നേരത്തെ ബ്രേക്ക് ചവിട്ടി വണ്ടിയുടെ വേഗതയും കുറച്ചിരുന്നു…..

അവൻ തങ്ങളുടെ കയ്യിൽ പെട്ടു എന്ന് കരുതിയ നിമിഷം തന്നെ സമർ ആ ജീപ്പിന്റെ സ്റ്റിയറിങ് പൂർണ്ണമായും വലത്തേക്ക് തിരിച്ചു…..

ആ ജീപ്പിന്റെ ടയറുകൾ റോഡിലൂടെ സ്ക്റ്റ് അടിച്ച് നിമിഷങ്ങൾ കൊണ്ട് എതിർ ദിശയിലേക്ക് തിരിഞ്ഞു…… അത് കണ്ട ആ അഞ്ചുപേരും അന്തം വിട്ട് നിന്നുപോയി…..

ഒരു നിമിഷം നിർത്തിയിട്ട ആ ജീപ്പിന്റെ മുൻ സീറ്റിൽ നിന്നും സമർ പുറകിലേക്ക് എത്തി നോക്കി……

അവന്റെ കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ടായിരുന്നു…. ഒപ്പം മുഖത്ത് ഒരു ചിരിയും….. അവൻ അവരെ നോക്കി തന്റെ നടുവിരൽ കാണിച്ചു….. അടുത്ത നിമിഷം അവന്റെ ജീപ്പ് എതിർ ദിശയിൽ മുന്നോട്ട് ചലിച്ചു……

ആ അഞ്ചു സെക്യൂരിറ്റി ഗാർഡസിനും ഇതെല്ലാം കണ്ട് കലി അടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരുന്നു…..

അവർ വീണ്ടും അവന് പുറകെ കുതിച്ചു…..

വണ്ടിയൊടിക്കുന്ന സമർ പുറകിൽ മയങ്ങി കിടക്കുന്ന പാറുവിനെ ഒന്ന് നോക്കി…..

“” നീ പാക്കലയാ പാർവതി……
ഉന്നെ കാപ്പാർത്തതിക്കാകേ എവളോ പേർ വറാങ്കെ എന്ന്…… നീ റൊമ്പ ലക്കി…..
എപ്പോളുമെ ഇപ്പടി യാരാവത് ഉണക്കാകെ വന്തിക്കിട്ടെ ഇറുക്കങ്കെ….. നാൻ അവരെ കൊന്നിക്കിട്ടെ ഇറുക്ക്….. ഹ് ഹ ഹ ഹ ഹ ഹ……'””

സമർ അതും പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുവാൻ ആരംഭിച്ചു…. എന്നാൽ അബോധവസ്ഥയിൽ കിടക്കുന്ന അവൾക്കതൊന്നും അറിയുവാനോ ശ്രവിക്കുവാനോ സാധിച്ചിരുന്നില്ല…..

അവന്റെ കണ്ണുകൾ മിറാറിലൂടെ മയങ്ങി കിടക്കുന്ന പാർവതിയുടെ വസ്ത്രത്തിലേക്ക് പോയി….

അലസ്യമായി കിടക്കുന്ന അവളുടെ സാരിയിലൂടെ കാണുന്ന നിലാവിന്റെ വെളിച്ചമുള്ള ആ ആലില വയർ അവന് വളരെ വ്യക്തമായി കാണമായിരുന്നു….

അത് കണ്ടപ്പോ അവന് വല്ലാതെ വികാരം ഉള്ളിൽ നിറയുകയായിരുന്നു….. അവളെ കൂട്ടം കൂട്ടമായി ബലാൽസംഗം ചെയ്യുന്ന കാര്യത്തെ ഓർത്തപ്പോ അവന്റെ ദേഹം കോരിത്തരിച്ചു….

അവൻ പിന്നെയും അവളുടെയാ വടിവൊത്ത സ്ത്രീ സൗധര്യത്തെ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു…..
പുറകിൽ വന്ന ഹരിരാജിന്റെ വണ്ടി അവന്റെ ജീപ്പിന്റെ പുറകിൽ ഇടിച്ചപ്പോഴാണ് സമറിനു സ്വബോധം വന്നത്…..

അവൻ കോപത്താൽ പല്ല് ഞെരിച്ചുകൊണ്ട് പുറകിലേക്ക് നോക്കി….

‘”” ഡിസ്റ്റർബ് പന്നർത്ക്കാകവേ വരാങ്കേ…..
സാവ് പാക്കരുത്ക്ക് എവളൊ ആസ പാര്….'””

സമർ അതും പറഞ്ഞുകൊണ്ട് ജീപ്പ് കുറച്ചുകൂടെ മുന്നോട്ടേക്ക് കത്തിച്ചു വിട്ടു…. തൊട്ട് പുറകെ അവരും പിന്തുടർന്നു വന്നു……

പെട്ടെന്നാണ് മെയിൻ റോഡിൽ നിന്നും ഒരു ചെറിയ വഴിയിലേക്ക് അവൻ ജീപ്പ് തിരിച്ചത്…. കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്ന ഒരു കനാൽ റോഡ് ആയിരുന്നു അത്…..

അതിലൂടെ സമറിന്റെ ജീപ്പ് യാതൊരു പ്രയാസവുമില്ലാതെ മുന്നോട്ട് പോയി….. എന്നാലാ പജീറോക്ക് അതത്ര നല്ല സഞ്ചാര മാർഗം അല്ലായിരുന്നു… എന്നിരുന്നാലും ഹരിരാജ് വളരെ സമർദ്ധമായി ആ വണ്ടിയൊടിച്ചു……

ഇരു സൈഡിലും കനാൽ ആണ്…. അതുകൊണ്ട് തന്നെ വീടുകളോ കടകളോ ഒന്നും തന്നെയില്ലാത്ത പ്രദേശം……

ചില ഇടങ്ങളിലായി കായലിലെ വെള്ളത്തിൽ കളിക്കുന്ന കുട്ടികളെ മാത്രം അവർ കണ്ടു…..

ഈ വഴിയിലൂടെ സഞ്ചരിച്ച് അവനെയെങ്ങനെ മറികടന്നു പിടിക്കാമെന്ന് അവർ ഒരു പിടിയുമില്ലായിരുന്നു…. പിന്തുടരുക എന്നത് മാത്രമാണ് ഇപ്പോൾ അവരുടെ മുന്നിലുള്ള ഏക വഴി…

വണ്ടി വീണ്ടും മുമ്പോട്ട് ചലിച്ചു….
പോകുംതോറും ആ ഇടത്തെ വിജനത വർധിക്കും പോലെ സമറിനു തോന്നി… ഒപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും വിടർന്നു….

അല്പം കൂടെ മുന്നോട്ട് ചെന്നപ്പോൾ റോഡിലെ ടാർ ഇട്ട ഭാഗങ്ങൾ അവസാനിച്ചു…. പിന്നീട് ഉണ്ടായിരുന്നത് മണ്ണും മെറ്റലും ഇടകലർന്നുള്ള ഒരു പൊട്ടിയ റോഡാണ്…. അതിലൂടെ പൊടി പറത്തിക്കൊണ്ട് അവന്റെ ജീപ്പ് കുതിച്ചു പാഞ്ഞു…. തൊട്ട് പുറകെയ പജീറോയും…

അവന്റെ ജീപ്പ് പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞു…. അതാ റോഡിന്റെ സൈഡിലുള്ള ഒരു ചെറു മൈതാനമാണ്…..

ഈ കളി അവസാനിക്കുവാൻ സമയമായിരുന്നു……

അവന് പിന്നാലെ വന്ന പജീറോ മിന്നൽ വേഗത്തിൽ ആ മൈതാനത്ത് സ്കിഡ് അടിച്ചു നിന്നു….. ശേഷം അതിലുള്ള ആ അഞ്ചുപേർ പുറത്തേക്ക് ഇറങ്ങി…..

കത്തുന്ന കോപത്തിന്റെ കണ്ണുകളോടെ അവരാ ജീപ്പിനെ നോക്കി….

സമർ ഒരു കാൽ പുറത്തേക്ക് ഇട്ട് സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ സിഗരറ്റ് വലിക്കുകയാണ്…..

ഒപ്പമാ ചുണ്ടിലൊരു ചിരിയും ഉണ്ടായിരുന്നു….
ചെകുത്താന്റെ ചിരി…..
അവനത് നിലനിർത്തിക്കൊണ്ട് തന്നെ അവർക്ക് മുന്നിലേക്ക് നടന്നു…

Recent Stories

518 Comments

  1. ❤️❤️❤️❤️💗💗💗💗

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു 👌👌👌

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi😁😁🤩🤩🤩

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam😢😭

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO😜😜😜😊😊😊

  9. Waiting 💛💛💛❣️💛💛💛

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️🔥🔥🔥🔥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story 🙂🙂🙂🙂🙂🙂🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു 😊. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ 🥰

    2. Finally…. April 1st 🔥🔥🔥

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu 🙌
    Keep it up and stay healthy 🤜🤛

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……😊😊😊🤞👍👍👍😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..🥰🥰

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏയ് 😂😂.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ😁. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…🥰🥰

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല 😁

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ 😌

      1. അതൊക്കെ നടക്കും.full support 😍😍

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum 🔥 aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum😈 iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു 😂😂😂 ഇനി വരാൻ പോണേ ഉള്ളു പണികൾ 😂

  20. Super 💝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com