⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

‘”” എന്തിനാ……
എന്തിനാ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നെ….
എനിക്കുള്ളതൊക്കെ നിങ്ങൾക്ക് തന്നില്ലേ…. സ്വത്തും പണവും എല്ലാം…. പിന്നെ എന്തിനാ ഞങ്ങളെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നേ…. എന്റെ മോള്‌ ഇപ്പോളാ ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് കടന്നത്…. അതില്ലാതാക്കാൻ നീ എന്തിനാ ഇങ്ങനെ ഇടക്കിടക്ക് വരുന്നത്…. ഇതിനും മാത്രം എന്ത് തെറ്റാ ഞാനും എന്റെ ഇന്ദുവും നിന്നോട് ചെയ്തത്……'””

എന്നും പറഞ്ഞുകൊണ്ട് പാർവതി നിലത്തിരുന്ന് പൊട്ടി കരഞ്ഞു…. അവളുടെയാ കരച്ചിൽ sj കണ്ണെടുക്കാതെ നോക്കിയിരുന്നു…. ശേഷം പതിയെ എഴുന്നേറ്റ് അവൾക്കടുത്തേക്ക് നടന്നു…..

അവൻ പാർവതിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു….. എന്നിട്ട് അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി……

ആ മുഖം കണ്ണുനീരാൽ നിറഞ്ഞിരുന്നു…. അവനത് പതിയെ ഒപ്പിയെടുത്തു….. എന്നിട്ട് പതിയെ നാക്കിലേക്ക് ഒന്ന് മുട്ടിച്ചു…. അവനിൽ വരുന്ന ഭ്രാന്തമായ മാറ്റത്തെ പാർവതി കണ്ടറിഞ്ഞു…..

‘”” ഇത് കണ്ടോടി……
ഇതാ….. ഇതാ എനിക്ക് നിന്നിൽ ഏറ്റവും പ്രിയമായ കാര്യം….. നിന്റെ കണ്ണുനീർ…..
നിനക്ക് ഓർമ്മയുണ്ടോ….. പണ്ട് നിന്റെ ഏട്ടനെയും അമ്മയെയും നിന്റെ കണ്മുന്നിൽ വച്ച് തന്നെ ഞാൻ ഇല്ലാതാക്കിയത്….. അന്നാ ഞാനിത് ആദ്യമായി കണ്ടത്….. അന്ന് നീ വെറുമൊരു കൊച്ച് പെണ്ണായിരുന്നു…. പക്ഷെ നിന്റെ കണ്ണുനീർ എനിക്ക് തന്ന സന്തോഷമോ എത്രയോ വലുതാ….
പിന്നെ പിന്നെ നീ വളരും തോറും നിന്റെയീ ശരീരവും എനിക്ക് ലഹരിയായി….
ഈ നാട്ടിൽ നിന്നും മാറി നിന്നപ്പോഴാണ് എനിക്ക് മനസ്സിലായത് പാറു….
ഈ sj എന്ന സഞ്ജയുടെ സന്തോഷവും ലഹരിയുമെല്ലാം നീയാണ്…. നിന്റെ കണ്ണുനീർ പൊഴിക്കാൻ ഞാൻ ഓടുന്ന ഓട്ടങ്ങൾ എനിക്ക് ഒരു തരം ഭ്രാന്തമായ ആനന്ദം നൽകും…. അതാണ് ഞാൻ ഇപ്പോളും ചെയ്യുന്നേ….. നിന്നെ രക്ഷിക്കാൻ ആരൊക്കെ വന്നാലും ഞാൻ അവരെ തീർക്കും…. പിന്നെ നിന്റെ അനിയത്തി…. അവൾ വെറും സ്റ്റെപ്പിനി ആണ്…. നീ ഇല്ലാതായാൽ ഉപയോഗിക്കാൻ വച്ചിരിക്കുന്ന വെറും സ്റ്റെപ്പിനി…. ‘””

അവൻ പറഞ്ഞതെല്ലാം ഒരു പ്രതിമ പോലെയവൾ കേട്ടിരുന്നു…..

‘”” പാറു…..
നിനക്ക് മുന്നിൽ ഞാനൊരു ഓഫർ വക്കാൻ പോവാ……'””

അവൻ പറഞ്ഞത് എന്തെന്ന് മനസ്സിലാവാതെ അവളവനെ നോക്കി…..

‘”” ഇനി നിനക്കായി ജീവനുകൾ പൊലിയില്ല….
നിന്റെ അനിയത്തിയുടെ ജീവിതത്തിൽ തകരാർ ഉണ്ടാവില്ല…. നീ ആണെന്ന് വീമ്പു പറഞ്ഞ ഇന്ദ്രനെ പോലും ഞാൻ വെറുതെ വിടാം…… പക്ഷെ…..
നാളെ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടും….
ഒപ്പം നാളെ എനിക്കൊപ്പം നീ കിടന്ന് തരണം….
ഒരു ശവത്തെ പോലല്ല…. എല്ലാം ആസ്വദിച്ച് എന്നെയും ആസ്വദിപ്പിക്കുന്ന ഒരു തെരുവ് വേശ്യയെ പോലെ….. പിന്നെ ഞാൻ പറയുന്ന ആളുകളുടെ ഒപ്പമെല്ലാം നീ കിടക്കണം…. നേരത്തെ പറഞ്ഞ വേശ്യയെ പോലെ…..
നിനക്ക് സമ്മതമാണോ……'””

Sj പാറുവിന്റെ മുഖത്തേക്ക് നോക്കി…. അവളാകെ തളർന്ന് നിൽക്കുകയായിരുന്നു….. ഒന്ന് അനങ്ങുക പോലും ചെയ്യാതെ….. ഒരു ശവത്തെ പോലെയിരുന്ന അവളുടെ ചുണ്ടുകൾ പതിയെ ചലിച്ചു….. അവൾ അവനോട് പറഞ്ഞു…..

‘”” സമ്മതം……..'””

അവളിൽ നിന്നുമാ പ്രതികരണം കേട്ട സഞ്ജയുടെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു…. അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു…. എന്നിട്ട് പ്രതിമ കണക്കെ ഇരിക്കുന്ന പാർവതിയെ ഒന്ന് നോക്കി…..

”” അപ്പൊ പാറു…..
തല്ക്കാലം ഞാൻ പോവാ….. ഇന്നൊരു ദിവസം കൂടെ ഞാൻ കാത്തിരിക്കാം….. ഞാൻ പറഞ്ഞ പോലെ നിനക്ക് മാറാനുള്ള ഒരു സമയമായി കൂട്ടിയാൽ മതി….'””

Sj അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു….. എല്ലാം തകർന്ന ആ സ്ത്രീ മനസ്സ് ആയിടത്ത് തന്നെ ഒരു ശവത്തെ പോലെയിരുന്നു….. അവളുടെ കാതുകളിൽ അവൻ തന്നെ വിളിച്ച ആ നാമം ഒരു മുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു…..

‘” വേശ്യ….'” എന്ന നാമം….

?????????

രാത്രിയോളം അലഞ്ഞ ഇന്ദ്രൻ ശ്രീ കുലത്തേക്ക് മടങ്ങിയെത്തി…..

എങ്ങും സന്തോഷം നിറഞ്ഞു നിന്ന ആ കല്യാണ വീട് ഇപ്പോൾ ഒരു മരണ വീട് പോലെ ആയിരുന്നു…..

കരഞ്ഞു തളർന്ന അമ്മമാർ പുറത്തെ കോലായി പടിയിൽ കാലും നീട്ടി തളർന്നിരിക്കുന്നു…..

ഇന്ദ്രന്റെ കാർ ആ മുറ്റത്തെക്ക് ഇരച്ചു കയറി….
ഒരു പ്രതീക്ഷയെന്നോണം എല്ലാരും അവന്റെ അരികിലേക്ക് തളർന്ന നിലയിലും ഓടി…..

ഇന്ദ്രൻ ആകെ ഒരു വല്ലാത്ത അവസ്ഥയിലാണ് പുറത്തോട്ട് വന്നത്….. കണ്ണുകൾ ചുവന്നിരുന്നു…. വിയർപ്പാൽ അവന്റെ ഷർട്ട് നനഞ്ഞിരുന്നു…. ഒരു തരം വല്ലാത്ത വേഷം

അവന്റെയൊപ്പം ഉണ്ടായിരുന്ന പിവി യുടെയും ഹരിയുടെയും നന്ദുവിന്റെയുമൊന്നും അവസ്ഥ വ്യത്യസ്തമല്ല……

ശോഭമ്മയും ലക്ഷ്മിയമ്മയും രാധയും ഓടി ഇന്ദ്രന്റെ അടുക്കലേക്ക് വന്നു…..

‘”” മോളെ……
അവളെവിടെ ഉണ്ടെന്ന് വല്ലതും അറിഞ്ഞോ…..'””

അവനിൽ വച്ചിരുന്ന പ്രതീക്ഷ അണയാതെ ലക്ഷ്മിയമ്മ ചോദിച്ചു…. അതിന് മറുപടിയായി ഇന്ദ്രന്റെ ശിരസ്സ് താഴുക മാത്രമാണ് ചെയ്തത്….

അത് കൂടെ കണ്ടതോടെ അവർ മൂവരും പൊട്ടികരയാൻ തുടങ്ങി….. നാട്ടുകാർ പലരും ഇത് നോക്കി നിൽക്കുന്നുണ്ട്….

ഇന്ദ്രൻ സങ്കടം അടക്കി പിടിച്ച് അവരെ വിടുവിച്ചു….. അവൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി ജോസഫ് ഏട്ടനെ നോക്കി…..

ഇന്ദ്രൻ പതിയെ അയാളുടെ അടുക്കലേക്ക് നടന്നു….. ആ മുഖവും ആകെ ഇരുണ്ടാണ് ഇരിക്കുന്നത്…..

‘”” ജോസഫ് ഏട്ടാ…..'””

‘” പറഞ്ഞോ കുഞ്ഞേ…..'”

‘” കുറേ പേർ നോക്കി നിൽക്കുന്നു…. അവരെ ഒക്കെയൊന്ന് പുറത്തേക്ക് അയക്ക്…. ഈ വീട്ടിൽ ഉള്ളവർ മാത്രം മതിയിവിടെ…..'”

ഇന്ദ്രൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് ആരെയും നോക്കാതെ ഉള്ളിലേക്ക് നടന്നു….
അവന്റെ മനസ്സാകെ മരിച്ചു പോയിരുന്നു…

അകത്തേക്ക് കയറിയപ്പോ നിറഞ്ഞ കണ്ണുമായി തന്റെ അരികിലേക്ക് വരുന്ന റോസമ്മയെ അവൻ കണ്ടു….

‘”” കുഞ്ഞേ……
ഇന്ദു മോള്‌……'””

റോസമ്മ അത് പറയാൻ തുടങ്ങിയതും അവന്റെ ആധി കൂടി…..

‘”” ഇന്ദുവിന് എന്ത് പറ്റി……??'””

ഇന്ദ്രൻ വേവലാതിയോടെ ചോദിച്ചു…..

‘”” പാറു കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞപ്പോ ഇന്ദു മോള്‌ കടുംകൈ ചെയ്യാൻ നോക്കി…. ഞങ്ങളൊക്കെ കണ്ടോണ്ട് ഒന്നും പറ്റിയില്ല…. മോനൊന്ന് അവളുടെ അടുത്തേക്ക് പോ……'””

റോസമ്മ വിഷമത്തോടെ പറഞ്ഞു…. അത് കൂടെ കേട്ടപ്പോ ഇന്ദ്രനാകെ വല്ലാതായി…. അവൻ ഒന്നും നോക്കാതെ തന്റെ മുറിയിലേക്ക് പോകുവാൻ ഒരുങ്ങി…..

‘”” മോനെ….
അവള് ലക്ഷ്മിയുടെ മുറിയിലാ…..'”

റോസമ്മ വിളിച്ചുപറഞ്ഞു….. അപ്പൊ തന്നെ ഇന്ദ്രൻ അവിടേക്ക് ചലിച്ചു…. ആ മുറി അടഞ്ഞാണ് കിടന്നിരുന്നത്…. അവനത് തുറന്നപ്പോ കട്ടിലിൽ തളർന്ന് മയങ്ങി കിടക്കുന്ന തന്റെ പത്നിയെ ആണ് അവൻ കണ്ടത്…. ഒപ്പം തന്നെ അന്നയും അച്ചുവുമുണ്ട്…..

അവരും ആകെ തളർന്ന് വാടിയാണ് നിൽക്കുന്നത്…. ഇന്ദ്രനെ കണ്ടതും അവർ വേഗത്തിൽ എഴുന്നേറ്റു…..

‘”” ഇന്ദ്രാ……
അവളെ കിട്ടിയോ…..'”

അച്ചു അവനോട് ചോദിച്ചു…… ഇന്ദ്രന് അവരോടൊക്കെ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…..

‘”” നിങ്ങള് പുറത്തേക്ക് ചെല്ല്…..'””

ഹൃദയം തകർന്ന വേദനയിൽ അവൻ പറഞ്ഞു..

പിന്നീടൊന്നും ചോദിക്കുവാൻ അവരുടെ മനസ്സ് അനുവദിച്ചില്ല……

അച്ചുവും അന്നയും പുറത്തേക്ക് പോയി വാതിൽ അടച്ചു…. ഇന്ദു ഇപ്പോളും മയക്കത്തിലാണ്….. അവളുടെ കണ്ണിൽ എഴുതിയ കണ്മഷി എങ്ങെങ്ങോ പടർന്നിരുന്നു…. കണ്ണുനീരിന്റെ പാട് ആ കവിളിൽ ഒട്ടിയിരുന്നു…. തലമുടിയോകളെ അലസ്യമായി വച്ചിരുന്നു…..

അത് കാണുമ്പോൾ തന്നെ അവന്റെ നെഞ്ചിൽ ഒരു വല്ലാത്ത വേദനയാണ് തോന്നിയത്…. അവനെന്ന ബലവാൻ തോറ്റു പോകും പോലെ….. താൻ ഒന്നുമല്ലാതെ ആയപോലെ…..

ഇന്ദ്രൻ പതിയെ അവൾക്കടുത്തിരുന്നു അവളുടെ ശിരസ്സിൽ ഒന്ന് തലോടി…. ഇന്ദു പതിയെ കണ്ണുകൾ തുറന്നു….പെട്ടെന്ന് മുന്നിൽ ഇന്ദ്രനെ കണ്ടതും അവൾ ചാടി എഴുന്നേറ്റു…. ഒരു വല്ലാത്ത ഭാവത്തോടെ….

‘”” ഏട്ടാ…….
എട്ടാൻ വന്നോ….. ചേച്ചി എവടെ…..
പുറത്ത് കാണുമല്ലേ….. ഏട്ടൻ പോയാ ചേച്ചിയെ ഉറപ്പായും കിട്ടുമെന്ന് എനിക്കറിയാമായിരുന്നു….. ന്റെ ചേച്ചിക്ക് മുറിവൊന്നും പറ്റിയില്ലല്ലോ ഏട്ടാ….'””

ഇന്ദു ആകെ തലക്ക് ഭ്രാന്ത്‌ പിടിച്ച പോലാണ് അതെല്ലാം പറഞ്ഞത്…. അവന്റെ കണ്ണിലൂടെ അടക്കി പിടിച്ചു വച്ച കണ്ണുനീർ ധാരയായി ഒഴുകി..

അവനിന്തുവിനെ കെട്ടിപിടിച്ച് പൊട്ടി കരയാൻ തുടങ്ങി…… ആ കരച്ചിൽ കാണുമ്പോ ഇന്ദുവും ആകെ തളർന്നിരുന്നു….. അവളും അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു….

ആ വീട്ടിൽ ഉള്ളവരുടെയെല്ലാം നെഞ്ച് നുറുങ്ങുമാറു വേദന തന്നുകൊണ്ടാണ് സമർ പാറുവിനെ കൊണ്ടുപോയത്…

എല്ലാവരും ആ സന്തോഷ ദിനത്തിൽ തളർന്നു പോയിരുന്നു….. രണ്ടുപേർ ഒഴികെ… വൃന്ദയും സുഭദ്രയും……

പാറു അവിടുന്ന് പോയതിൽ അവർക്ക് മാത്രമാണ് ആനന്ദം നൽകിയത്…… എന്നാലും എല്ലാവർക്കും മുന്നിൽ സങ്കടമെന്ന മുഖം മൂടിയണിഞ്ഞുകൊണ്ട് അവർ നല്ലവരായ നിലനിന്നു……

????????????

Sj പാറുവിനെ ആക്കിയ ആ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…. അവനാ ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്ത് ഹാളിലേക്ക് ചലിച്ചു….. അവിടെ തന്റെ അനിയൻ ജീവയും സമറും ഇരുന്ന് മദ്യം സേവിക്കുകയായിരുന്നു…..

സമർ അവർക്കടുത്ത് പോയിരുന്ന് ഒരു ഗ്ലാസിൽ മദ്യം പകർന്നു…..

‘”” ഇത്ര പെട്ടന്ന് തീർന്നോ…..
സാധാരണ നിനക്ക് നല്ല ടൈം എടുക്കുമല്ലോ…..??'””

Sj അവടെ വന്നിരുന്നത് കണ്ട് സമർ അതിശയത്തോടെ ചോദിച്ചു….. അതിന് sj ഒന്ന് ചിരിക്കുകയാണ് ചെയ്തത്…..

‘”” ഇല്ലടാ….. ഞാനവളെ തൊട്ടില്ല……'””

‘” തൊട്ടില്ലെന്നോ….. നിനക്ക് വട്ടാണോ……
അത് പോലൊരു മൊതലിനെ കയ്യിൽ കിട്ടിയിട്ട്…….????'””

സമർ ചോദിച്ചു…..

‘”” എടാ സമാറേ….. ഇനിയിപ്പോ ഏത് ദേവേന്ദ്രൻ വിചാരിച്ചാലും അവളെ രക്ഷിക്കാൻ സാധിക്കില്ല….. മുമ്പ് ഉണ്ടായിരുന്ന പോലൊരു വഴിയും അവൾക്ക് മുന്നിൽ ഇനിയില്ല….. അതുകൊണ്ട് അവളെ ആദ്യം അനുഭവിക്കുമ്പോ അതിന്റെ മുഴുവൻ സുഖവും അറിഞ്ഞു തന്നെ അനുഭവിക്കണം…. അതല്ലേ അതിന്റെയൊരു ഇത്…..'””

‘” നീ എന്താടാ ഈ പറയുന്നത്…… തെളിച്ചു പറ…..'””

Sj ആ മുറിയിൽ ഉണ്ടായ കാര്യങ്ങൾ അവരോട് പറഞ്ഞു…… അതും കേട്ട് കണ്ണും മിഴിച്ച് ഇരിക്കുകയാണ് രണ്ടും….

‘”” അപ്പൊ അവൾ സമ്മതിച്ചോ……???

സമർ ചോദിച്ചു…..

‘”” സമ്മതിക്കാതെ വേറെ വഴിയില്ല അവൾക്ക്…. നമ്മൾ ആഗ്രഹിക്കുന്ന പോലൊക്കെ അവൾ വഴങ്ങും…. നോക്കിക്കോ…. പിന്നെ ഇന്നിപ്പോ ഞാനൊന്നും ചെയ്യഞ്ഞത് ആഗ്രഹം ഇല്ലാതല്ല….ആ പന്ന മോള്‌ നല്ല ചവിട്ടാ തന്നെ….. അപ്പൊ ഇന്ന് നടക്കില്ല….. നാളെ ആവട്ടെ…..'””

‘”” എന്നാ അണ്ണാ……
ഞാൻ പോയി അവൾക്കൊപ്പം കിടക്കട്ടെ…..
എനിക്കാകേ തരിച്ചു നിക്കാ…. ഇപ്പോളത്തെ അവസ്ഥ വച്ചു നോക്കിയാ അവൾ എല്ലാത്തിനും നിന്ന് തരും…..'””

ജീവ പറഞ്ഞു….

‘”” ഡേയ് ജീവാ……
നീയിപ്പോ എവിടെയും പോണില്ല…. അവളെ ഇന്ന് ആരും തൊടില്ല….. അവളെ ആദ്യം അനുഭവിക്കേണ്ടത് ഞാനാ….. എന്നെ കഴിഞ്ഞേ ആരും അവളെ തൊടു……'”

Sj ആ മദ്യം നുകർന്നുകൊണ്ട് പറഞ്ഞു…..

‘”” എടാ….. എന്നാലും നീയെന്തിനാ ഈ വേണ്ടാത്ത ഡീൽ ഓക്കേ വക്കാൻ പോയെ….
ഇവളുടെ പെങ്ങളെ ചുമ്മാ വിടാൻ ഒക്കോ……??'””

‘”” അങ്ങനെ പറഞ്ഞു കൊടുക്ക് സമർ ജീ…..
അവളെ ഞാൻ ഒത്തിരി കൊതിച്ചതാ….. എനിക്ക് വേണം അവളെ……'””

ജീവ പറഞ്ഞു….. Sj അവരെ ഇരുവരെയും നോക്കി ക്രൂരമായോന്ന് ചിരിച്ചു…..

‘”” നിനക്കൊക്കെ തോന്നുന്നുണ്ടോ ഞാനവളെ വിടുമെന്ന്….. ഇത് എന്റെ വെറുമൊരു അടവ്….
അവൾ ഇങ്ങനൊരു ജീവിതം ആഗ്രഹിക്കാതെ മരിച്ചു പോകും…. അപ്പൊ നമ്മുടെ കാമമൊക്കെ ഒരു ശവത്തിൽ തീർക്കേണ്ടി വരും…. അതാണോ നിങ്ങൾ ആഗ്രഹിക്കുന്നത് …. അല്ല…..
അവൾക്ക് ഒന്നും പറ്റരുത്…..
വീര പാണ്ടിയുടെ മകൾ പാർവതി ജീവിക്കണം….
ആണുങ്ങളുടെ അടിവസ്ത്രം അഴിക്കുന്നവളായി അവൾ ജീവിക്കണം….. അതാണ് ഈ sj അവൾക്ക് വിധിച്ച ശിക്ഷ…. അതിനവൾ ജീവനോടെ വേണം….
അപ്പൊ ഇങ്ങനൊരു ഡീൽ കൂടിയേ തീരു….
നിങ്ങൾ നോക്കിക്കോ…… അവളിനി നമ്മുടെ പാവയാണ്…. നാം തിരിച്ച കീക്കൊത്ത് കളിക്കുന്ന വെറുമൊരു പാവ….
അവളെ കഴിഞ്ഞ് അവളുടെ അനിയത്തിയെയും ഞാൻ തൂക്കും…..'””

Sj പറഞ്ഞു…..

‘”” അണ്ണാ…… അപ്പൊ ആ ഇന്ദ്രനോ…….???'””

ജീവ ചോദിച്ചു…..

‘”” അവനെ അങ്ങനെ മറക്കാൻ സാധിക്കുമോടാ തമ്പി…… മിക്കവാറും അവന്റെ അന്ത്യം നാളെ തന്നെ ഞാൻ നടത്തും….. അതിന് മുന്നേ ചെറിയ കുറച്ച് കാര്യങ്ങൾ ഉണ്ട്…..ഞാനിപ്പോൾ വരാം……'””

അതും പറഞ്ഞവൻ അവിടുന്ന് എഴുന്നേറ്റ് പോയി……

??????????

ഇന്ദ്രനും ഇന്ദുവും ഏറെ നേരം കെട്ടിപിടിച്ച് കരഞ്ഞു…. അവരുടെ ജീവിതത്തിലെ ഏറ്റവും മംഗളമായ ദിനം ദുഃഖ പൂരിതമായിമാറി……

എത്ര വലിയ ആയുധ പടയെയും നിഷ്പ്രയാസം നേരിടുവാൻ കരുത്തുള്ള അവനിന്ന് ഒന്നും ചെയ്യുവാൻ കഴിയാത്തവനെ പോലെ നിൽക്കുകയാണ്….

പാറുവിന്റെ കാര്യം ആലോചിക്കുമ്പോൾ ഓരോ നിമിഷവും ആ വീട്ടിൽ ഉള്ളവരുടെ ഹൃദയം ചുട്ട് നീറുന്നു….

“” ഏട്ടാ……..'””

തളർന്ന അവസ്ഥയിലാണ് ഇന്ദു അവനെ വിളിച്ചത്….. അതിനവൻ ഒന്ന് മൂളുക മാത്രം ചെയ്തു……

‘”” ചേച്ചിയെ അവരായിരിക്കും കൊണ്ടുപോയിട്ടുണ്ടാവാ….. എനിക്കുറപ്പാ…. അവരെന്റെ ചേച്ചിയെ……..'””

അവൾ പറയാൻ വന്നത് മുഴുവപ്പിക്കാൻ ആവാതെ ഇന്ദു പൊട്ടി കരയാൻ തുടങ്ങി…..

‘”” അരുതാത്തത് ഒന്നും ചിന്തിക്കണ്ടാ….. മുത്തശ്ശൻ പോലീസിൽ പരാതിപ്പെടാൻ പോയിട്ടുണ്ട്…… നമ്മുടെ പാറുന് ഒന്നും പറ്റില്ല…..'””

ഇന്ദ്രൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…. അവനാ സമയം അതിന് മാത്രമേ കഴിഞ്ഞിരുന്നള്ളു…..അവർ അൽപ സമയം അതെ ഇരുപ്പ് തുടർന്നു….ഇന്ദു പതിയെ പതിയെ തളർന്ന് മയങ്ങിപ്പോയി…. അവനവളെ ആ ബെഡിലേക്ക് തല ചായ്ച്ച് കിടത്തി… ശേഷം അതെ ഇരുപ്പ് തുടർന്നു…..

കുറച്ചു കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്ന് ശോഭമായും ലക്ഷ്മിയമ്മയും രാധമ്മയും അകത്തേക്ക് വന്നത്….അവർ അകത്തേക്ക് കയറി ആ വാതിൽ പതിയെ അടച്ചു….

മയങ്ങി കിടക്കുന്ന ഇന്ദുവിനെ അവരൊന്നു നോക്കി….

‘”” മോള്‌ ഉറങ്ങിയോ……'””

ലക്ഷ്മിയമ്മ അവളെ നോക്കികൊണ്ട് ഇന്ദ്രനോട് ചോദിച്ചു…. അവൻ തലയാട്ടുക മാത്രം ചെയ്തു….. അവർ മൂവരും ആ ബെഡിൽ പോയിരുന്നു…..

‘”” മുത്തശ്ശൻ പോലീസിൽ അറിയിച്ചിട്ടുണ്ട്….. പെട്ടെന്ന് കണ്ടുപിടിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടത്രേ……'””

ലക്ഷ്മിയമ്മ ഇന്ദ്രനെ അശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു…..

‘”” അതുകൊണ്ട് എന്ത് പ്രയോജനമാ ഉള്ളതമ്മേ…… എനിക്ക് അവരിലൊന്നും വിശ്വാസമില്ല…..'””

‘”” നമുക്ക് മുന്നിൽ വിശ്വസിക്കുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലല്ലോ….. പ്രതീക്ഷ കൈവിടാതെ ഇരിക്ക്…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഹും…..
പ്രതീക്ഷ……..
ഇവളോടും പാറുവിനോടും ഒരു ആയിരം തവണ ഞാൻ പറഞ്ഞതാ അവനെ ഞാൻ കൊന്നോളാ എന്ന്…… അപ്പൊ അവർക്കൊക്കെ പേടികൊണ്ട് മാറി നിന്നു…. എന്നെ മാറ്റി നിർത്തുകയും ചെയ്തു….. ഇന്ന് കണ്ടില്ലേ….. അവരവളെ കൊണ്ടുപോയി…..
കയ്യിൽ കിട്ടിയാ പിച്ചി ചീന്താൻ വെറിയുള്ളവന്മാരാ അവളെ കൊണ്ടുപോയത്…. അതൊക്കെ ആലോചിക്കുമ്പോൾ കയ്യും കാലും തളരുവാ അമ്മ……'”

ഇന്ദ്രൻ പറഞ്ഞു….

‘”” അരുതാത്തത് ഒന്നും ചിന്തിക്കല്ലേ മോനെ…. മോൾക്ക് ഒന്നും പറ്റില്ല…..'””

ലക്ഷ്മിയമ്മ തേങ്ങിക്കൊണ്ട് പറഞ്ഞു….

‘”” നമ്മളെ കൊണ്ട് അശ്വസിക്കുവാൻ മാത്രമല്ലെ കഴിയു……
അമ്മ എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം……'””

അവർ മൂവരും എന്തെന്ന രീതിയിൽ അവനെ നോക്കി….

‘”” ഇവളെ ഒന്ന് ശ്രദ്ധിക്കണം……
അരുതാത്തത് ഒന്നും സംഭവിക്കാൻ സമ്മതിക്കരുത്….. ആകെ തളർന്ന് നിക്കാ….
ഞാനിപ്പോ ഇറങ്ങാൻ പോവാ……'””

‘” എവിടേക്ക്……???'””

‘”” പാറുവിനെ തേടി…..
മദ്രസ്സിലേക്ക്……'””

‘” ഇന്ദ്രാ……
അവിടെ മുഴുവൻ അവരുടെ ആളുകളായിരിക്കും…. നീ എടുത്ത് പിടിച്ച് എന്തെങ്കിലും ചെയ്ത എന്റെ മോളുടെ ജീവൻ ആപത്തിലാവും…. ഒപ്പം നിന്റെയും…..'””

ലക്ഷ്മിയമ്മ ഹൃദയ വേദനയോടെ പറഞ്ഞു…..

‘”” അവളുടെ ജീവൻ ഇപ്പൊ തന്നെ ആപത്തിലാണല്ലോ അമ്മാ…… അങ്ങനെ അവന്മാർക്ക് പിച്ചി ചീന്താൻ ഇട്ട് കൊടുക്കുന്നതിനും നല്ലത് ഇതാ…..
എന്റെ കൂടപ്പിറപ്പാ അവൾ……
എന്റെ ജീവൻ പോയാലും വേണ്ടില്ല…. ഞാനവളെ കൊണ്ടുവരും…..'””

ഇന്ദ്രന്റെ വാക്കുകൾ ഉറച്ചതായിരുന്നു….. അവനവിടെ നിന്നും എഴുന്നേറ്റു……. അവരെല്ലാം അവനെ ഭയത്തോടെ നോക്കി….. ഇന്ദു ഇതൊന്നും അറിയാതെ തളർന്ന് കിടക്കുക തന്നെയാണ്…..

പെട്ടെന്നാണ് ഇന്ദ്രന്റെ ഫോൺ ബെല്ലടിച്ചത്….. അവനത് എടുത്ത് നോക്കി….. സ്ക്രീനിലെ പേര് കണ്ടതും അവന്റെ മിഴികൾ വികസിച്ചു….. അവൻ അവർ മൂവരെയും നോക്കി…..

‘”” അമ്മേ…… പാറു വിളിക്കുന്നു….. “”

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.