⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

പുറകിലായി അതെ രൂപത്തിൽ ഒരാൾ നടന്നു വരുന്നത് കണ്ടതും അവൾ ഞെട്ടി, അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് നിന്നു…

 

 

“ആാാാാ……………………

 

“ഡി നിത്യയുടെ ശബ്ദം അല്ലെ അത്

 

മുകളിൽ നിന്ന് ശബ്ദം കേട്ട് രേഷ്മ പറഞ്ഞു.

 

“ശരിയാണല്ലോ ഡി അവൾക്ക് എന്തോ പറ്റിന്ന് തോന്നുന്നു വാ നോക്കാം..

 

സ്വപ്ന പറഞ്ഞതും മൂന്ന് പേരും മുകളിലേക്ക് കയറി…..

 

അവിടെ നോക്കുബോൾ കണ്ടത് നിലത്ത് ബോധം ഇല്ലാതെ കിടക്കുന്ന നിത്യയെയും അവൾക്ക് അടുത്തായി പരസ്പരം പോര്കോഴികളെ പോലെ നിൽക്കുന്ന അഭിയേയും ആര്യനെയും ആണ്…

 

“നിത്യ

 

ശിവ അതും വിളിച്ചു അവളുടെ അടുത്തേക്ക് ഓടി പുറകെ മറ്റു രണ്ടുപേരും…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

 

“എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു, ഒരു വാക്ക് ആദ്യമേ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ….

 

ബെഡിൽ ഇരുന്ന് തടിക്ക് കയ്യും കൊടുത്ത് നിത്യ ശിവയെയും സ്വപ്നയെയും രേഷ്മയെയും നോക്കി കൊണ്ട് പറഞ്ഞു.

 

അവർ മൂന്ന് പേരും ചിരി കടിച്ചുപിടിച്ചു നിൽക്കുവാണ്..

 

പെട്ടന്ന് രേഷ്മ പൊട്ടിച്ചിരിച്ചു, അവള്ക്ക് കൂട്ടായി ബാക്കി രണ്ടുപേരും…

 

“ചിരിക്കാതെടി തെണ്ടികളെ

 

അവർക്ക് നേരെ ഒരു തലയണ എടുത്ത് എറിഞ്ഞു നിത്യ പറഞ്ഞു.

 

“എന്നാലും എന്റെ നിത്യേ നിനക്ക് ഇത്രക്ക് ബോധം ഇല്ലേ…

 

ചിരിച്ചുകൊണ്ട് സ്വപ്ന ചോദിച്ചു…

 

“എടി ഏത് പോലീസുകാരനും ഒരു അബദ്ധം പറ്റും, അപ്പോഴത്തെ എന്റെ അവസ്ഥ നിങ്ങൾക്ക് ഒന്നും പറഞ്ഞാൽ മനസിലാവില്ല, ഒരു നിമിഷം കൈവിട്ട് പോയെടി…

 

നിത്യ കുറച്ച് ശോകമായി പറഞ്ഞു….

 

“പിന്നെ ശിവ ഞാൻ നിന്റെ നാത്തൂൻ ആവുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ…..?

 

ശിവയെ നോക്കി ഒരു പുരികം ഉയർത്തി നിത്യ ചോദിച്ചു…..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.