⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

ശിവ അത് പറഞ്ഞതും അവിടെ ഉള്ള എല്ലാവരുടെയും നാവിൽ കപ്പലൂറി…..

 

പിന്നെ അങ്ങോട്ട് ഒരു അംഗം തന്നെ ആയിരുന്നു, നിത്യക്ക് ഒറ്റക്ക് സാധിക്കില്ല എന്ന് ഉറപ്പായപ്പോ രാഹുലും മാവിൽ വലിഞ്ഞു കയറി….

 

 

“ശ്ഹ് എന്തൊരു പുളി

 

നിത്യ പറഞ്ഞു..

 

മാങ്ങയൊക്കെ പറിച്ച് ഉപ്പും മുളകും വെളിച്ചെണ്ണയെല്ലാം കൂട്ടി വരാന്തയിൽ ഇരുന്ന് കഴിക്കുകയാണ് എല്ലാവരും….

 

“നിങ്ങൾ കഴിക്കേ ഞാൻ ഇപ്പൊ വരാം

 

“ടി നീ ഇത് എങ്ങോട്ടേക്കാ

 

അതിന് മറുപടി പറയാതെ ശിവ മുകളിലേക്ക് ഓടി ……..

 

 

കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ കാണുന്നത് ആര്യനെയും അഭിയും രണ്ട് കൈകൊണ്ട് പിടിച്ചു കൊണ്ടുവരുന്ന ശിവയെ ആണ്…

 

അത് കണ്ടതും എല്ലാവരും പുഞ്ചിരിച്ചു……

 

“ദേ ഇവിടെ ഇരിക്ക് ഇനി ഞാൻ പറയാതെ ഇവിടുന്ന് എഴുന്നേറ്റാൽ ആ……..

 

തന്റെ ഇടവും വലവും അവരെ ഇരുത്തി രണ്ട് പേരെയും കണ്ണ് ഉരുട്ടി കാണിച്ചു ശിവ പറഞ്ഞു…

 

ശിവ തന്നെ മാങ്ങ മുറിച്ചു ഉപ്പും മുളകും കൂട്ടി അവരുടെ വായിൽ വെച്ചുകൊടുത്തു….

 

ശിവ അവർക്ക് വായിൽ വെച്ച് കൊടുക്കുന്നതും കുറുമ്പ് കാണിക്കുന്നതും ഒക്കെ പിള്ളേര്പടകളെല്ലാം സന്തോഷത്തോടെ നോക്കി നിന്നു……

 

“എടി ലാലേട്ടന്റെ പുതിയ പടം ഇറങ്ങിട്ടുണ്ട് നമുക്ക് ഇന്ന് രാത്രി പോയാലോ?

 

“ഹേയ് രാത്രി ഉള്ള ഒരു കറക്കവും വേണ്ട

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.