⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

“ജോൺസൺ

 

കൈലാസിന്റെ നാവിൽ നിന്ന് ആ പേര് വീണതും അയാൾ കാറിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി,.

 

“അല്ല ആരാ ഇത് കിഴക്കേടത്ത് കൈലാസ് സർ അല്ലിയോ ഇത് സാറിന്റെ കാർ ആയിരുന്നോ ഓ സിനിമ കാണാൻ വന്നതായിരിക്കും അല്ലെ

 

കൈലാസിന്റെ മുന്നിലേക്ക് വന്ന് ഒരു ചിരിയോടെ ജോൺസൺ ചോദിച്ചു….

 

“സാറിനു എന്നെ മനസ്സിലായില്ലിയോ ഞാൻ ജോൺസൺ മാർക്ക്‌ ജോൺസൺ

 

“ജോൺസാ നീ വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്…..

 

ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ കൈലാസ് പറഞ്ഞു.

 

“അത് എന്നാ വർത്താനം ആണ് സാറേ ഒന്നുല്ലങ്കിലും സർ കാരണം നാല് വർഷം ജയിലിൽ കിടന്നവനല്ലേ ഞാൻ,.

 

“തനിക്ക് ഇപ്പൊ എന്താ വേണ്ടത്…

 

“എനിക്ക് സാറിന്റെ ജീവൻ വേണം അത് സറായിട്ട് തരേണ്ട ഞാൻ എടുത്തോളാം, അതാ എനിക്ക് ഇഷ്ടം..

 

കൈലാസിനെ നോക്കി ക്രൂരമായ ചിരിയോടെ ജോൺസൺ പറഞ്ഞു….

 

“ഓർമ്മയുണ്ടോടാ പന്ന********മോനെ നിനക്ക് 4 വർഷം നീ കാരണം ഞാൻ ജയിലിൽ കിടന്ന് നരകിച്ചു, നിന്നോട് ഞാൻ അന്ന് പറഞ്ഞതാ ഞാൻ ഇറങ്ങുന്ന അന്ന് നിന്റെ ജീവൻ ഞാൻ എടുക്കും എന്ന് അതിനാടാ ഞാൻ വന്നത്…

 

അതും പറഞ്ഞു ജോൺസൺ കൈലാസിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…

 

അടിയുടെ ആഘാതത്തിൽ കൈലാസ് തെറിച്ചുവീണു…

 

അപ്പോഴേക്കും കൈലാസിനെ ജോൺസണിന്റെ ആളുകൾ വളഞ്ഞിരുന്നു…

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.