⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

രേഷ്മയെ നോക്കി പേടിപ്പിച്ചുകൊണ്ട് നിത്യ പറഞ്ഞു….

 

“No മോളെ തറ ആവല്ലേ ശിവ ചിലപ്പോ പേടിക്കും..

 

നിത്യയെ തടഞ്ഞുകൊണ്ട് സ്വപ്ന പറഞ്ഞു…..

 

പെട്ടന്ന് തന്നെ ശിവ നിത്യയും ആയി അടുത്തു, നിത്യയും ആ കോളേജിൽ അവരുടെ ഒപ്പം തന്നെ ആയിരുന്നു ഡിഗ്രി ചെയ്തിരുന്നത്, രേഷ്മയെപ്പോലെ അതിനേക്കാൾ അധികം ഒരു വായാടി ആയിരുന്നു നിത്യ, എപ്പോഴും നിർത്താതെ എന്തെങ്കിലും സംസാരിച്ചിരിക്കും… ശിവയ്ക്ക് അവളെ വളരെ ഇഷ്ടമായി…

 

“ദേ ഡി നോക്കിയേ ആരാ വരുന്നതെന്ന്,

 

ക്ലാസ്സിലേക്ക് കയറി വരുന്ന ഒരു ആൺകുട്ടിയെ കാണിച്ചു നിത്യ പറഞ്ഞു അവനുപുറകെ അവന്റെ വാലുകൾ ആയി 3പേരും കൂടി ഉണ്ട്..

 

അവരെ കണ്ടതും അവൻ അവരുടെ അടുത്തേക്ക് വന്നു…

 

“ഓഹോ നിയൊക്കെ ഇവിടെ തന്നെ ഉണ്ടല്ലേ ഹേമന്തേട്ടനെ തല്ലിയത് നിന്റെയൊക്കെ ആളുകൾ ആണെന്ന് ഞങ്ങൾക്ക് അറിയാം, കരുതിയിരുന്നോ നിയൊക്കെ പണി തന്നിരിക്കും ഞാൻ, അതും പറഞ്ഞു ശിവയെ ഒന്ന് ഉഴിഞ്ഞു നോക്കിയ ശേഷം അവൻ അപ്പുറത്തെ സീറ്റിലേക്ക് ഇരുന്നു…..

 

“ആരാടി അത്

 

ശിവ ചോദിച്ചു

 

“അതാണ് മേലെടത്തെ ദർശൻ ആ ഹേമന്തിന്റെ ചെറിയച്ഛന്റെ മകൻ ആണ് nനമ്മളെയൊക്കെ ഭയങ്കര പുച്ഛം ആണ് പട്ടിക്ക്.

 

ശിവയുടെ ചെവിയിലായി സ്വപ്ന പറഞ്ഞു..

 

ശിവ അവനെ നോക്കി, അതെ സമയം തന്നെ അവനും അവളെ നോക്കി, അവൻ നോക്കുന്നത് കണ്ടതും പെട്ടന്ന് തന്നെ അവൾ മുഖം തിരിച്ചുകളഞ്ഞു.

 

ക്ലാസ്സിലേക്ക് ടീച്ചർ വന്നതും, വൈകാതെ തന്നെ ക്ലാസ്സ്‌ ആരംഭിച്ചു,, ആദ്യദിവസം ആയതിനാൽ പഠിപ്പിക്കൽ ഒന്നും ഇല്ലായിരുന്നു,.. എല്ലാവരെയും പരിചയപ്പെടൽ മാത്രം ആയിരുന്നു.

 

ശിവ തന്റെ പേരും കുടുംബത്തെ പറ്റിയും ഒക്കെ പറഞ്ഞപ്പോൾ ദർശൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു…

 

അന്ന് ഉച്ചവരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

 

അവർ 4 പേരും ഒരുമിച്ച് വണ്ടി പാർക്ക്‌ ചെയ്തിരിക്കുന്നിടത്തേക്ക് പോയി…

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.