⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

അപ്പോഴും ശിവ ഒന്നും മിണ്ടാതെ നിത്യയെ തന്നെ നോക്കി നിന്നു….

 

“ശിവ നി എന്താ ഒന്നും പറയാത്തെ ഞാൻ അഭിയേട്ടനെ സ്നേഹിക്കുന്നത് നിനക്ക് ഇഷ്ടം അല്ലെ…

 

നിത്യ കുറച്ച് വിഷമത്തോടെ ചോദിച്ചു….

 

“നിത്യ നീ മനൂട്ടനെ പ്രണയിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല, പ്രണയം ആർക്കും ആരോടും എപ്പോ വേണമെങ്കിലും തോന്നാം, എന്ന് കരുതി പ്രണയം തിരിച്ചുകിട്ടാൻ വാശിപിടിക്കരുത്, നിനക്ക് അവനോട് തോന്നിയ ഇഷ്ടം അവനും നിന്നോട് തോന്നിയാൽ നീ അവന്റെ ഭാര്യ ആയി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു…

 

നിത്യയെ നോക്കി ഒരു പുഞ്ചിരിയോടെ ശിവ പറഞ്ഞു…

 

“Thank you ഡി നാത്തൂനെ

 

എന്നും പറഞ്ഞു നിത്യ ശിവയെ കെട്ടിപിടിച്ചു…

 

“ആ അറിയാത്ത പിള്ള കൊള്ളുമ്പോ പഠിച്ചോളും..

 

സ്വപ്ന അത് പറഞ്ഞതും നിത്യ അവളെ കൂർപ്പിച്ചു നോക്കി,

 

“നോക്കണ്ട ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ ഇവിടെ വന്നതിന് ശേഷം അവനും ആര്യനും ഇവളോട് അല്ലാതെ മര്യാതിക്ക് ആരോടും സംസാരിക്കുന്നത് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല,എന്തെങ്കിലും സംസാരിച്ചാൽ തന്നെ അത് ദേഷ്യത്തിൽ ആയിരിക്കും…

 

“ഈശ്വരാ കലിപ്പന്റെ കാന്താരി ആവേണ്ടി വരുവോ?

 

മുകളിലേക്ക് നോക്കി ഒരു നെടുവീർപ്പോടെ നിത്യ പറഞ്ഞു…

 

“നിത്യ നീ ആദ്യം മനൂട്ടൻ എന്താണെന്നും എങ്ങനെ ആണെന്നും മനസ്സിലാക്ക്, അതും ആരും പറഞ്ഞിട്ട് നീ മനസ്സിലാക്കേണ്ട നീ സ്വയം മനസ്സിലാക്ക് എന്നിട്ട് നിനക്ക് ഇപ്പൊ തോന്നിയ പ്രണയം അപ്പോഴും ഉണ്ടെങ്കിൽ അപ്പൊ നോക്കാം…..

 

ശിവ പറഞ്ഞു….

 

“നീ പറഞ്ഞത് ശരിയാ ഞാൻ ആദ്യം അഭിയേട്ടനെ ഒന്ന് മനസ്സിലാക്കട്ടെ…

 

നിത്യ ചിരിച്ചുകൊണ്ട് തന്നെ ശിവയോട് പറഞ്ഞു…..

 

“അങ്ങനെ ആണെങ്കിൽ എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.