⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

“ഓ നി വല്യ പഠിപ്പിസ്റ്റ് ഇങ്ങോട്ട് വാടി ഞങ്ങളൊക്കെ back banchers ആണ് അതുകൊണ്ട് നീയും അവിടെ ഇരുന്നാൽ മതി..

 

അതും പറഞ്ഞു രേഷ്മ ശിവയെയും പിടിച്ചുവലിച്ചു ഏറ്റവും പുറകിലെ ബെഞ്ചിൽ പോയിരുന്നു…

 

ശിവയെ നടുക്ക് ഇരുത്തി രേഷ്മയും സ്വപ്നയും അവളുടെ ഇടവും വലവും ആയി ഇരുന്നു…

 

ക്ലാസ്സ്‌ തുടങ്ങാൻ സമയം ആവുന്നതെ ഉള്ളായിരുന്നു അതുകൊണ്ട് തന്നെ പിള്ളേരെല്ലാം വരുന്നേ ഉള്ളു…..

 

“ഹായ് മക്കൾസ് ഒന്ന് സൈഡിലേക്ക് ഒതുങ്ങി ഇരുന്നേ

 

അതും പറഞ്ഞു ഒരു പെൺകുട്ടി സ്വപ്നയുടെ അടുത്തായി കയറി ഇരുന്നു….

 

“എടി പുല്ലേ നിയോ നീയും ഇവിടെ തന്നെ ചേർന്നോ…

 

“Yes darling

 

സ്വപ്ന ചോദിച്ചതും ആ പെൺകുട്ടി മറുപടി പറഞ്ഞു..

 

ശിവ ആരാണെന്ന് മനസിലാവാതെ സ്വപ്നയെയും രേഷ്മയെയും മാറിമാറി നോക്കി..

 

“ഇതാണോ നിങ്ങളുടെ വിശ്വൻമാമേടെ മോള്, ഹായ് ഞാൻ നിത്യ..

 

അതുപറഞ്ഞു ആ പെൺകുട്ടി ശിവയ്ക്ക് നേരെ കൈനീട്ടി.

 

“ഹായ് ശിവദക്ഷിണ

 

ശിവയും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.

 

“ഞാൻ ദേ ദിവളുടെ അച്ഛന്റെ അനിയന്റെ മകളാണ് ട്ടോ….

 

നിത്യ സ്വപ്നയെ ചൂണ്ടി കാണിച്ചുപറഞ്ഞു..

 

“ഹാ അങ്ങനെ ഒരു അഭത്തം പറ്റിപ്പോയി..

 

രേഷ്മ നിത്യയെ പുച്ഛിച്ചു പറഞ്ഞു..

 

“ഡി ഡി കളിക്കല്ലേ ഇടഞ്ഞാൽ ഞാൻ തറയാണെന്ന് അറിയാലോ….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.